എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

…എല്ലാം ഞാൻ
ചെയ്തതുതന്നെ, പക്ഷേ ഉദ്ദേശമിതൊന്നുമായ്രുന്നില്ലെന്നു മാത്രം…

എന്നാലിതെങ്ങനാ ഇവരെപ്പറഞ്ഞു മനസ്സിലാക്കുക..??

അറിയില്ല.!

…ബാക്കിയെന്തും സഹിയ്ക്കാം,
പക്ഷേ മീനാക്ഷിയുടെയാ നോട്ടം…

അവളിപ്പോളെന്താവും ചിന്തിച്ചിട്ടുണ്ടാവ്ക..??

ഇത്രേംനാൾ ഇങ്ങനൊരിഷ്ടോം മനസ്സിൽകൊണ്ടുനടന്നിട്ട് ഞാനഭിനയ്ക്കുവായ്രുന്നെന്നോ..??

ഇനിയിതെന്റെ തിരിച്ചറിവാണോ..?? അതോ എല്ലാരും ചേർന്നെന്നെ പറ്റിയ്ക്കാൻ നോക്കുന്നതോ..??

എന്താഞാൻ വിശ്വസിയ്ക്കേണ്ടേ..??

എനിയ്ക്കെന്താ തലയുയർത്തി നോക്കാൻ സാധിച്ചില്ല…

പിടിയ്ക്കപ്പെട്ട അപരാതിയെപ്പോൽ നിൽക്കുമ്പോഴും മീനാക്ഷിയെന്നെപ്പറ്റി എന്തുചിന്തിച്ചിട്ടുണ്ടാവും എന്ന തോന്നലായ്രുന്നൂ മനസ്സുനിറയെ…

“”…അതേ… നീയവനങ്ങനെ നോക്കുവൊന്നുമ്മേണ്ട… അവനിങ്ങനൊക്കെ കാണിയ്ക്കുന്നുണ്ടേലും ചെക്കനുനിന്നെ അത്രയ്ക്കിഷ്ടാ..!!”””_ ഒരിയ്ക്കൽക്കൂടി ചേച്ചിയുടെ വാക്കുകളുയർന്നതും, ഒരുനിമിഷം ഭൂമിപിളർന്നെങ്കിലെന്നു ഞാൻ കൊതിച്ചുപോയി…

ഇനിയും ഇനിയുമീ അപമാനം താങ്ങുന്നതെങ്ങനാ..??

“”…പിന്നെ നീയുമത്ര വല്ല്യാളാവുവൊന്നുമ്മേണ്ട… അവനെക്കാൾക്കൂടുതൽ
നീയവനെയാ
സ്നേഹിയ്ക്കൂന്നേന്ന്
എനിയ്ക്കറിയാ..!!”””

“”…ഞാ.. ഞാനോ..?? ദേ ചേച്ചീ… അനാവശ്യമ്പറയല്ലേട്ടോ..!!”””_ മീനാക്ഷിയിൽനിന്നുമൊരു എതിർപ്പുയർന്നതും ചേച്ചിപറഞ്ഞുതുടങ്ങി;

“”…ഇല്ലേ..?? നിനക്കിവനെ ഇഷ്ടോല്ലേ..?? പറ…
ഇഷ്ടോല്ലെന്നെന്റെ മുഖത്തുനോക്കിപ്പറ… അങ്ങനിഷ്ടോല്ലാഞ്ഞിട്ടാണോ ഒരുനിമിഷം മാറിയിരിയ്ക്കാതെ നിഴലുപോലവന്റെ പിന്നാലെ നടക്കുന്നത്..?? പറ.!

…അന്നിവൻ ജോക്കുട്ടനൊപ്പം ഷോപ്പിൽപോയപ്പോൾ
വെപ്രാളമ്പിടിച്ചിവടൊക്കെ ഓടിനടന്നതാരാ..?? മിനിറ്റിന് മിനിറ്റിനിവൻ വരുന്നുണ്ടോന്നു പോയ്‌ നോക്കിക്കൊണ്ടിരുന്നതാരാ..?? ഞാനാണോ..?? അന്നവള് സംസാരിച്ചതു കേൾക്കണായ്രുന്നു; എന്തുപറഞ്ഞാലും
അവസാനമവൾടെ സിത്തൂലാ ചെന്നുനിൽക്കണെ… എന്നിട്ടാണവനെ
ആക്സെപ്റ്റ്ചെയ്യാൻ പറ്റൂല്ലാന്നുമ്പറഞ്ഞു തള്ളുന്നത്..!!”””_ അത്രയുംപറഞ്ഞ് ആരതിയേച്ചി ശ്വാസമെടുക്കുമ്പോൾ
അത്രയുംനേരം തലകുമ്പിട്ടിരുന്ന
ഞാൻ മുഖമുയർത്തി
മീനാക്ഷിയെനോക്കി…

കുറച്ചുമുന്നേ ഞാനേതവസ്ഥയിലായ്രുന്നോ ആ സ്ഥാനത്തിപ്പോളവൾ…

“”…ഞാൻ… ഞാനിവന്റെകാര്യം പറഞ്ഞൂന്നുവെച്ച് അതിഷ്ടാവോ..?? അങ്ങനാണേൽ ഒരുദിവസം ഞാനാരുടേല്ലാം കാര്യമ്പറയുന്നു… അവരോടൊക്കെനിയ്ക്ക് ഇഷ്ടാണോ..??”””_ കുറച്ചുനേരം മൗനംപൂണ്ടെങ്കിലും അവളൊന്നുചെറുത്തു…

“”…ആവില്ലായ്രിയ്ക്കാം… എന്നാലൊട്ടും ആക്സെപ്റ്റ്ചെയ്യാൻ കഴിയാത്തൊരാളെക്കൊണ്ട് കാലിൽ തൈലമിടീയ്‌ക്കോ..?? എനിയ്ക്കറിയില്ല… എനിയ്ക്കിഷ്ടമില്ലാത്തൊരാളെന്റെ മേത്തുതൊടാൻ ഞാൻ സമ്മതിയ്ക്കൂല… ഞാനെന്നല്ല, ഒരുപെണ്ണും സമ്മതിയ്ക്കൂല… നീ സമ്മതിയ്‌ക്കോ മീനൂ..?? രണ്ടുങ്കൂടിയന്ന് കട്ടിലേക്കിടന്ന് കാണിച്ചോണ്ടിരുന്നതൊക്കെ ഞാനും കണ്ടതല്ലേ..!!”””_ മീനാക്ഷിയുടെ മുഖത്തേയ്ക്ക് ചേച്ചിയുടെകണ്ണുകൾ കൊരുത്തു…

“”…അത്… അതുഞാൻ… അങ്ങനൊന്നും…”””

“”…വേണ്ട… തപ്പണ്ട.! അതുവിട്… എന്നിട്ടിതുപറ,
അപ്പുറത്തെക്കൊച്ചിനെ ഇവൻ വായിനോക്കിയെന്നുവെച്ച് നെനക്കെന്തായ്രുന്നൂ പ്രശ്നം..?? നീയെന്തായാലും ഇവനെ ഡിവോസ്ചെയ്യാൻ പോകുവല്ലേ..?? പിന്നെയിവൻ ആരെനോക്കിയാലും നെനക്കെന്താ..?? നീയെന്തിനാ
അതിന്റെ പരാതിയുമ്പറഞ്ഞ് എന്റടുത്തുവന്നേ..?? പറ..!!”””_ ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഒന്നുപതറിയ മീനാക്ഷി തിരിഞ്ഞെന്നെനോക്കുമ്പോൾ ഇവടിതെന്താ നടക്കുന്നേന്നൊരു കിളിപോലും എനിയ്ക്കില്ലായ്രുന്നു…

അപ്പോഴേയ്ക്കും ചേച്ചിയടുത്ത കേസുപിടിച്ചു;

“”…എന്നാലതുംവിട്… എന്നിട്ടന്ന് രാമയ്ക്കൽമേട്ടിൽ
പോയപ്പോളെടുത്ത ഫോട്ടോ ഗ്രൂപ്പിലിട്ടപ്പോൾ അവളുമാരെല്ലാംകൂടി കളിയാക്കീന്നുപറഞ്ഞില്ലേ..?? എന്തുപറഞ്ഞാ കളിയാക്കീതെന്നുപറ..!!”””

“”…കെ… കെളവിമാരെപ്പോലെ ചുരിദാറും… ചുരിദാറും വാരിച്ചുറ്റിപോയീന്ന്..!!”””

Leave a Reply

Your email address will not be published. Required fields are marked *