എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

“”…ഓർക്കും.! ഞാനോർക്കും… അത്രയ്ക്കുദ്രോഹവാ
ഇവളെന്നോടു ചെയ്തത്..!!”””

“”…എന്തുദ്രോഹം..?? നീചെയ്തതിന്
ഇവളുതിരിച്ചടിയ്ക്കാൻ നോക്കീതാണോ
നീയീപ്പറഞ്ഞദ്രോഹം..?? അങ്ങനെയാണെങ്കി ആ ദ്രോഹം ശെരിയ്ക്കുംചെയ്തത് നിന്റെവീട്ടുകാരല്ലേ..??
അവരല്ലേ ഇവളുടെവാക്കുങ്കേട്ട് നേരെഇവൾടെ വീട്ടിപ്പോയി കല്യാണമാലോചിച്ചത്..??”””_ അതൂടെകേട്ടതും എനിയ്ക്കു വീണ്ടുംപൊളിയാൻ തുടങ്ങി;

“”…ഓഹോ.! അപ്പൊ രണ്ടുങ്കൂടിപ്ലാൻചെയ്ത്
എന്നേമെന്റെവീട്ടുകാരേം തമ്മിത്തല്ലിക്കാനുള്ള
പ്ലാനായ്രുന്നല്ലേ നടത്തിക്കൊണ്ടിരുന്നത്..??”””_ പല്ലുകടിച്ചുകൊണ്ട് ഞാൻമുരണ്ടതും,

“”…അനാവശ്യമ്പറഞ്ഞാ തല
ഞാനടിച്ചുപൊട്ടിയ്ക്കും… മര്യാദയ്ക്കുപറയുന്നത് കേൾക്കെടാ… ഇവളുടെ വാക്കുങ്കേട്ട് കല്യാണമാലോചിച്ച നിന്റെവീട്ടുകാരും, സ്വന്തംമോളെ വിശ്വസിയ്ക്കാത്ത ഇവൾടെവീട്ടുകാരുമാ നിങ്ങൾക്കുദ്രോഹം ചെയ്തതെന്നാ ഞാമ്പറഞ്ഞുവന്നത്… അല്ലാതെ ഇവളായ്ട്ടു കെട്ടാമ്മുട്ടി പ്ലാൻചെയ്തു വന്നതൊന്നുമായ്രുന്നില്ലല്ലോ..!!

…അല്ലേത്തന്നെ ഇതൊക്കെന്ത്ദ്രോഹം.!
ഇതിലും വല്യതുചെയ്തിട്ട്
ആൾക്കാരൊരുമിച്ചു
ജീവിയ്ക്കുന്നു… പിന്നാ..!!”””_ ചേച്ചിയെന്നൊരു പുച്ഛത്തോടെനോക്കി…

“”…ഇതിൽക്കൂടുതലാര്‌ എന്തുചെയ്തെന്നാ..??
ചേച്ചിചുമ്മാ തളളാന്നിയ്ക്കല്ലേ..!!”””

“”…തള്ളീതല്ലടാ… ഉള്ളതുതന്നെയാ പറയുന്നേ… ഒരുത്തനെ കെട്ടാനായി പ്ലാൻചെയ്ത് അവന്റെ പ്രേമോംപൊട്ടിച്ചിട്ട് അവനേം അവന്റെവീട്ടുകാരേം നാട്ടുകാരേമെല്ലാം പറഞ്ഞുപറ്റിച്ച് അവനെക്കെട്ടിയൊരുത്തി കാണിച്ചദ്രോഹമൊന്നും ഇവളുനിന്നോടു ചെയ്തില്ലലോ..??
പണിപാളുമെന്നു തോന്നീപ്പൊ മുടക്കാനല്ലേ നിന്നോടുപറഞ്ഞത്..??”””_ ചേച്ചിയുടെ വാക്കുകൾകേട്ടതും ഞാനൊന്നുപതറി…

എങ്കിലും ചോദിയ്ക്കാതിരുന്നില്ല;

“”…അതാരാ അത്രേംവല്യൊരു നെറികെട്ടോള്..??”””

“”…വേറാര് ഞാന്തന്നെ..!!”””_ എന്റെചോദ്യത്തിനൊരു പുഞ്ചിരിയോടവര് മറുപടിപറഞ്ഞതും
ഞാനൊന്നുകിടുങ്ങി…

തിരിഞ്ഞു മീനാക്ഷിയെ നോക്കുമ്പോൾ അവടത്തെഭാവത്തിലും വലിയ വ്യത്യാസമൊന്നും കണ്ടില്ല…

കക്ഷിയും കിളിപറന്നു നിൽക്കുവായ്രുന്നു…

“”…ങ്ഹേ.! ചേച്ച്യോ..??”””_ ഇടയ്ക്കെപ്പോഴോ വെളിവുവീണ അവൾചോദിച്ചപ്പോഴും
എന്റെ നട്ടുംബോൾട്ടും ഊരിക്കിടക്കുകതന്നായ്രുന്നു…

“”…ആം.! ഞാന്തന്നെ.!
ഞാനങ്ങനാ ജോക്കുട്ടനെക്കെട്ടീത്..!!”””_ പറയുമ്പോൾ ആ മുഖത്തെവിടെയോ ഞാനൊരു പുഞ്ചിരികണ്ടു…

“”…ദേ ചേച്ചീ… ചുമ്മാ
തള്ളാന്നിയ്ക്കല്ലേ…
ചേച്ചിയങ്ങനൊന്നും ചെയ്യില്ലാന്നെനിയ്ക്കറിയാം… ഇതുചേച്ചി ഞങ്ങടെ മനസ്സുമാറ്റിയ്ക്കാനായി നുണപറയുവാ..!!”””

“”…ഞാൻ തള്ളീതൊന്നുവല്ലടാ…
സത്യാപറേണേ… എനിയ്ക്കുപ്രാന്താണെന്ന് നൊണപറഞ്ഞത് വിശ്വസിച്ച് എന്റസുഖംമാറട്ടേന്നു കരുതിയാ ജോക്കുട്ടനെന്നെക്കെട്ടിയെ…
കല്യാണങ്കഴിഞ്ഞിട്ടാ എല്ലാമെന്റഭിനയമാർന്നൂന്നാ
പാവം അറിയണേ… എല്ലാംകേട്ടുകഴിയുമ്പോ എന്നെക്കൊല്ലൂന്ന് കരുതീരുന്നതാ… കാരണം അത്രയ്ക്കുമിഷ്ടോള്ളൊരു കുട്ടീനെ വേണ്ടാന്നുവെച്ചിട്ടാ എന്റസുഖംമാറാനായി എന്നെക്കെട്ടുന്നത്… പക്ഷേ എല്ലാം ഷെമിയ്ക്കുവാ ആ പാവംചെയ്തേ… ഞാനങ്ങനെ ചതിച്ചൂന്നൊരു ചിന്തപോലും വെയ്ക്കാതെ എന്നെ പൊന്നുപോലെയാ കൊണ്ടുനടക്കുന്നെ..!!

…അറിയോ, ഇപ്പഴും ഞങ്ങടെ വീട്ടുകാർക്കാർക്കുമറീല്ല ഇതൊക്കെന്റഭിനയമാർന്നൂന്ന്… പലപ്രാവശ്യം പറയാനൊരുങ്ങീപ്പോഴും അവനാ വേണ്ടാന്നുപറഞ്ഞേ… ഇത്രയൊക്കെ കാണിച്ചിട്ടും അത്രയ്ക്കിഷ്ടാ അവനെന്നെ..!!”””_ അത്രയും പറയുമ്പോഴേയ്ക്കും ചേച്ചിയുടെ കണ്ണുനിറഞ്ഞിരുന്നു…

പക്ഷേ ആരോടാ..?? വിടോ നമ്മള്..??!!

“”…കൊള്ളാം.! നൊണയാണേലും കേൾക്കാൻ നല്ല രസോണ്ട്..!!”””_ ന്ന് ഞാനുടനെയടിച്ചു കൊടുത്തതും ചേച്ചിയുടെ മുഖമൊന്നിരുണ്ടു;

“”…അല്ലടാ… സത്യാപറേണേ…
അല്ലേ നീ ജോക്കുട്ടനോട് ചോദിച്ചുനോക്ക്… അവമ്പറയും..!!”””_ അവരൊന്നു
പറഞ്ഞുനോക്കിയെങ്കിലും
എന്നിട്ടും ഞങ്ങൾക്കു വിശ്വാസംവന്നില്ലെന്നു തോന്നിയിട്ടാകും ചേച്ചി ചേച്ചിയുടെ കഥമുഴുവൻപറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *