“”…എന്നിട്ടവസാനം
രണ്ടുംകൂടെന്നെ തയ്ക്കൂലാന്നാരുകണ്ടു..??”””_ ഞാനൊന്നു ചെറഞ്ഞു…
ഉടനെ,
“”…എടാ… ഈയൊരുകാര്യത്തിൽ നിനക്കെന്നെ നൂറുശതമാനം വിശ്വസിയ്ക്കാം… ഈ മലമൂട്ടിൽക്കിടക്കുന്ന ഇവള് നമ്മളെയിത്രത്തോളം മണ്ടരാക്കാൻ നോക്കീട്ടുണ്ടേൽ എനിയ്ക്കതിനുറപ്പായും പ്രതികാരംചെയ്യണം…
അതിനി നീ കൂടെനിന്നില്ലേൽ ഞാനൊറ്റയ്ക്കുചെയ്യും… അങ്ങനെ നമ്മളെ വെറുംപട്ടിയാക്കാൻ നോക്കിയാൽ സമ്മതിച്ചുകൊടുക്കാൻ എനിയ്ക്കുബുദ്ധിമുട്ടാ..!!”””_
അതും പറഞ്ഞവളെഴുന്നേറ്റു…
പോകാനായി തുടങ്ങിയതും,
“”…നിന്നേ..!!”””_ ഞാൻ
പിന്നീന്നു വിളിയ്ക്കുവായ്രുന്നു…
ശേഷം,
“”…നീ പറ്റിയ്ക്കൂലാന്നുറപ്പുണ്ടേൽ ഞാൻ കൂടെനിൽക്കാം..!!”””_ പറഞ്ഞശേഷം ഉറപ്പിനായി കൈനീട്ടിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കയ്യിലേയ്ക്കു വലതുകയ്യമർത്തി…
“”…എടീ ആര തീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””
…തുടരും.!
അപ്പൊ എന്റെല്ലാ ചെങ്ങായ്മാർക്കും ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ.!
❤️അർജ്ജുൻ ദേവ്❤️
