എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

അവരുപറഞ്ഞപോലെ ഇനിയവൾക്കെന്റോടെ പ്രേമമെന്തേലും കാണോ..??

…ഏയ്‌.! അതിനൊരുവഴീമില്ല…

അല്ലേലും അവളപ്പൊത്തന്നെ അതെതിർത്തതാണല്ലോ…

എന്നാലുമെനിയ്ക്കതല്ല, ആ പെമ്പറന്നോത്തി എന്തർത്ഥത്തിലാ എനിയ്ക്കളോടു മുടിഞ്ഞപ്രേമമാന്ന് പറഞ്ഞേന്നാണ്…

എനിയ്ക്കാണേലാ ശവത്തിനെ കണ്ണെടുത്താൽ കണ്ടൂടെന്നവർക്കറിയില്ലേ..??

…ആം.! ഇനിയെന്തൊക്കെ
പറഞ്ഞാലും മീനാക്ഷി വിശ്വസിയ്ക്കില്ലായ്രിയ്ക്കും… അവൾക്കറിയാലോ എന്നെ.!

മനസ്സിലങ്ങനൊക്കെ ചിന്തിച്ച് അടുക്കളമുറ്റത്തെ കയ്യാലപ്പുറത്തിരിയ്ക്കുമ്പോഴാണ് മീനാക്ഷിയും അങ്ങോട്ടേയ്ക്കു വന്നത്…

കക്ഷിയും കൂലംകക്ഷമായി എന്തൊക്കെയോ ചിന്തിയ്ക്കുന്നുണ്ടായ്രുന്നു…

ഇനി ഞാൻചിന്തിച്ചതു
തന്നെയാവോ ഇവളുംചിന്തിയ്ക്കുന്നത്..??

ടീഷർട്ടിന്റെതുമ്പിൽ വിരലിട്ട് ചുറ്റിയുംനിവർത്തിയും വന്ന അവൾ അടുത്തെത്തിയശേഷം എന്നെ പാളിനോക്കിയതും ഞാനൊന്നുപതറി;

…ചേച്ചി പറഞ്ഞതുവെച്ച് എന്നെ കളിയാക്കാനുള്ള വരവാവോ..??

പിന്നേ… അങ്ങനാണേൽ തിരിച്ചുപറയാനെന്റെ വായിൽ അപ്പംചുട്ട് വെച്ചേക്കുവാണല്ലോ.!

“”…സിത്തൂ..!!”””_ മുരടനക്കിക്കൊണ്ട് പതിഞ്ഞശബ്ദത്തിൽ വിളിച്ചതും ചോദ്യഭാവേന ഞാനവൾടെ മുഖത്തേയ്ക്കുനോക്കി…

“”…നീയതൊക്കെ വിശ്വസിച്ചോ..??”””

“”…ഏ… ഏത്..??”””

“”…അത്… അവര്… അവരുപറഞ്ഞതൊക്കെ..!!”””_ മീനാക്ഷിയുടെമുഖത്തും എന്തെന്നില്ലാത്തൊരു പരിഭ്രമം ഞാൻകണ്ടു…

“”…പിന്നേ… കോപ്പ് വിശ്വസിച്ചു… അവരു വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞൂന്നു കരുതി അതൊക്കെ വിശ്വസിയ്ക്കാൻ ഞാനത്ര പൊട്ടനൊന്നുവല്ല..!!”””_ ഞാൻ വെച്ചുകീച്ചീതും അവൾടെ മുഖമൊന്നു തെളിഞ്ഞു…

“”…അതത്രേയുള്ളൂ… സത്യത്തിലിവരെന്താ കരുതിയേക്കുന്നേന്നാ മനസ്സിലാകുന്നില്ല… ഈ തോന്നീതൊക്കെ വിളിച്ചുപറയാൻ നമ്മളെന്താ മണ്ടന്മാരാണോ..?? ലോകത്തുനടക്കാത്ത ഓരോന്നൊക്കെപ്പറഞ്ഞു
വന്നേക്കുവാ പെണ്ണുമ്പിള്ള..!!”””_ കൂടെ മീനാക്ഷിയും നിന്നുതുള്ളി…

അതുകണ്ടു ഞാൻ മിഴിച്ചുനോക്കുമ്പോൾ,

“”…അല്ലേത്തന്നെ നീയൊന്നു ചിന്തിച്ചുനോക്കിയേ; സ്വന്തം ലൈൻപൊട്ടിച്ചുകൊടുത്താളെ ആർക്കേലും
സ്നേഹിയ്ക്കാമ്പറ്റോ..??
പോട്ടേ, നെനക്കാണേപ്പറ്റോ..??”””_ അവളെന്റെനേരേ കണ്ണുതുറിപ്പിച്ചു…

“”…പിന്നേ… ഞാനായ്രിയ്ക്കണായ്രുന്നു, എല്ലാത്തിന്റേം കഴുത്തറുത്തേനെ… ഇതൊന്നുംചെയ്യാതിരുന്ന നിന്നെത്തന്നെ എത്രയോപ്രാവശ്യം തല്ലിക്കൊല്ലാൻ തോന്നീട്ടുണ്ട്..!!”””

“”…ആ.! പിന്നല്ലാണ്ട്.! നീയെന്നല്ല, ആരായാലുമങ്ങനേ ചെയ്യൂ… ഇതതൊന്നുവല്ലടാ; എന്തുപറഞ്ഞാലും നമ്മളെ വിശ്വസിപ്പിയ്ക്കാമെന്നുള്ള ധാരണയുണ്ടെന്നേ… അതാ നട്ടാക്കുരുക്കാത്തയീ നൊണക്കഥമുഴുവൻ അടിച്ചിറക്കുന്നേ..!!

…കാര്യംനമ്മള് കുറേ
പൊട്ടത്തരോക്കെ കാട്ടീട്ടുണ്ട്… എന്നുകരുതി ഇവരെന്തുപറഞ്ഞാലും വിശ്വസിയ്ക്കുന്നതരത്തിൽ മണ്ടന്മാരാക്കിക്കളഞ്ഞല്ലോന്നോർക്കുമ്പഴാ..!!”””_ അവള് മുടിയഴിച്ചുകെട്ടി… ശേഷമൊന്നുംമിണ്ടാതെ നോക്കിയിരുന്ന എന്റടുത്തായി കയ്യാലയിലേയ്ക്കിരുന്നു…

“”…എടാ… ഇതങ്ങനെ വിട്ടാപ്പറ്റൂല… ഇന്നത്തോടവരുടെ നൊണക്കഥമുഴുവൻ നിർത്തിച്ചുകൊടുക്കണം… കൊറേദിവസായി നമ്മളെയിട്ടു കളിയാക്കുന്നു… ഇനി ക്ഷമിയ്ക്കാമ്പറ്റൂല… പറഞ്ഞകള്ളത്തരോക്കെ പൊട്ടിച്ചു കയ്യിൽക്കൊടുക്കണോടാ..!!”””_ പറഞ്ഞുകൊണ്ടവളെന്നെ നോക്കി…

“”…അതുശെരിയാ.! പക്ഷേ നീ… നീ കൂടെനിയ്ക്കോ..??”””

“”…നിയ്ക്കാത്തേന്ത്‌..?? കട്ടസപ്പോർട്ടായി
കൂടെണ്ടാവും… ഇതേ… ഇതിപ്പെന്റേങ്കൂടാവശ്യാണല്ലോ..!!”””

“”…അവസാനമതിന്റെടേക്കൂടി എനിയ്ക്കിട്ടു പണിഞ്ഞാലുണ്ടല്ലോ..!!”””_ ഞാൻകണ്ണുരുട്ടീതും,

“”…പോടാ… അങ്ങനൊന്നുഞ്ചെയ്യില്ല… അതുപൊളിച്ചുകൊടുക്കുക എന്നത് നിന്നെക്കാൾ ആവശ്യമെനിയ്ക്കാ… അതുകൊണ്ടിനി ഇതിനൊരവസാനമുണ്ടാകുന്നതുവരെ നമ്മളുതമ്മിലൊരു വിഷയോമില്ല..!!

…കേട്ടിട്ടില്ലേ, ശത്രുവിന്റെ ശത്രു മിത്രമെന്നാ..!!”””_ അവളൊന്നു പുഞ്ചിരിച്ചുകൊണ്ട്
എനിയ്ക്കുനേരേ കൈനീട്ടി…

Leave a Reply

Your email address will not be published. Required fields are marked *