“”…ഈ സിനിമേലേം സീര്യലിലേം പെണ്ണുങ്ങളെപ്പോലെ ഇവളു നിന്റെപിന്നാലെ ഏട്ടാ ഏട്ടാ വിളിച്ചുവരുവെന്നോ..?? അജ്ജാതി ഊളത്തരങ്കാട്ടാൻ മീനൂന് പറ്റോന്നു തോന്നുന്നുണ്ടോ നിനക്ക്..??
ഇനി നിന്റെകാര്യം…”””_ അവരുടെ കണ്ണുകൾ മീനാക്ഷിയിലേയ്ക്കു തിരിഞ്ഞു,
“”…നീയെന്താ കരുതിയേക്കുന്നേ, നീയൊന്നുപറഞ്ഞ് രണ്ടാമത്തേനതിൽമയങ്ങി നിന്റെ പാവാടച്ചരടിൽ കൊരുത്തിട്ടോണ്ടു നടക്കാമെന്നോ..?? അതുംഇവനെ… പറ..!!”””_ ചേച്ചി ഞങ്ങളെ മാറിമാറിനോക്കിയപ്പോൾ
ഞങ്ങൾ നിഷേധാത്മകമായി തലകുലുക്കുവായ്രുന്നു…
ഉടനെ,
“”…ഓ.! അപ്പൊ രണ്ടിനുമങ്ങോട്ടുമിങ്ങോട്ടും തനിസ്വഭാവങ്ങളറിയാം… എന്നിട്ടാ… അതേ… ഞാൻ നേരത്തേപറഞ്ഞപോലെ നിങ്ങളിനിയെങ്ങനൊക്കെ
ശ്രെമിച്ചാലും അങ്ങനൊന്നും നടക്കാനുമ്പോണില്ല… അതങ്ങനെയാ..!!”””_ ചേച്ചി കൂട്ടിച്ചേർത്തു…
“”…എന്നുവെച്ച് ഞാനീ ജീവിതകാലംമുഴുവൻ ഇവനേംചുമന്നോണ്ട് നടക്കണോന്നാണോ ചേച്ചിപറയുന്നേ..??”””_
മീനാക്ഷി ചാടിയതും,
“”…വേണ്ടടീ… നീയാ മൂലയ്ക്കു ചാരിവെച്ചേക്ക്..!!”””_ ന്നു മറുപടികൊടുക്കാൻ എനിയ്ക്കുകൂടുതൽ ചിന്തിയ്ക്കേണ്ടിയൊന്നും വന്നില്ല…
“”…കണ്ടില്ലേ… കണ്ടില്ലേ… ഇതാണിവന്റെ സ്വഭാവം…
പിന്നെങ്ങനാ ഞാൻ…
ചേച്ചിതന്നെ പറ..!!”””
“”…എന്നാ നീയെന്നെ
സയ്ക്കണ്ടടീ… എന്റെചേച്ചീ… ചേച്ചിയെന്തൊക്കെ
പറഞ്ഞാലും ഇവളെ
ഊപ്പെടുത്തിക്കൊണ്ടുപോവാൻ എനിയ്ക്കുപറ്റത്തില്ല…
സത്യമ്പറയാലോ, ഇവൾടെയീ എണതേമ്പിയ മോന്തായംകാണുമ്പോഴേ എനിയ്ക്കു ഛർദ്ദിയ്ക്കാൻവരും..!!”””_ പറഞ്ഞുനിർത്തീതും,
“”…എന്നിട്ടാണോ നീയന്നിവളെ വലിച്ചുതൂക്കി തോളത്തിട്ടോണ്ട് വന്നേ..?? പറ..!!”””_ അവരുംവിടാതെ കൂടെപ്പിടിച്ചു…
അതിലാദ്യമൊന്നു
പതറിപ്പോയെങ്കിലും,
“”…അത്… അതുപിന്നെ…
വെള്ളമടിച്ചു ബോധമില്ലാത്തോണ്ടല്ലേ..!!”””_ ഞാനൊന്നുവിക്കി…
“”…ബോധമില്ലേൽ നിനക്കെന്താ…?? നിനക്കിഷ്ടല്ലാത്തതല്ലേ… അവിടിട്ടിട്ടു പോന്നാപ്പോരായ്രുന്നോ നെനക്ക്..?? പറ..!!”””
“”…അല്ലാ… അവിടെക്കിടന്നാ വല്ല പട്ടീം കടിച്ചോണ്ടുപോയാലോന്ന് ഓർത്തപ്പോ…”””
“”…ഓർത്തപ്പെന്തുപറ്റി..??
നിനക്കവളെ ആക്സെപ്റ്റ്ചെയ്യാൻ പറ്റുന്നില്ലല്ലോ… പിന്നെ പട്ടി കടിച്ചോണ്ടുപോയാൽ നിനക്കെന്താ..??”””_ അവരൊരു പൊടിയ്ക്കടങ്ങാൻ കൂട്ടാക്കിയില്ല…
ഞാനാണെങ്കിൽ എലിക്കെണിയ്ക്കുള്ളിൽ സുനകുടുങ്ങിയ പോലുള്ളവസ്ഥയിലുമായി…
“”…ഇവളില്ലാതെ വന്നുകേറിയാൽ നിങ്ങളൊക്കെ ചോദിയ്ക്കുന്നേന് ഞാൻ മറുപടിപറയണ്ടേ..?? അതാ..!!”””_ ഒന്നുപെട്ടെങ്കിലും ഒരുവിധം തടിരക്ഷിച്ചു…
“”…അതുശെരിയാ… ഞാനും സമ്മതിയ്ക്കുന്നു… എന്നാലും കൊണ്ടുകിടത്തിയാ
മതിയായ്രുന്നല്ലോ, കുളിപ്പിച്ച് തുണിയുംമാറ്റേണ്ട കാര്യമുണ്ടായ്രുന്നോ..??”””_ ചേച്ചി ചോദിച്ചതും ഞാനൊന്നു കിടുങ്ങി…
…അതിവരെങ്ങനെ കണ്ട്…??
ബാത്റൂമിലേക്കെങ്ങാനും ഒളിഞ്ഞുനോക്കിയോ..??
അതോ അവിടെങ്ങാനും ക്യാമറവെച്ചിട്ടുണ്ടോ..??
എന്നാലൂമ്പി…
തുണിയില്ലാണ്ട്നിർത്തി മീനാക്ഷിയെ കാണിച്ചുകൂട്ടിയതെല്ലാം നല്ലക്ലിയറായ്ട്ടു കണ്ടുകാണും…
…ഈശ്വരാ.! മൂർക്കൻ പാമ്പിനായ്രുന്നോ ഇത്രേന്നാളും കക്ഷം ചൊറിഞ്ഞുകൊടുത്തത്..??
നിന്നെ കുരുകൊണ്ട് പോകോടീ.!
“”…അതുപിന്നെ മേത്തൂടത്രയും വാളുംവെച്ചു കിടന്നയിവളെ എന്റടുത്തുകിടത്താനോ..?? നടന്നതുതന്നെ..!!”””
“”…എന്നാ മാറിക്കിടക്കണമായ്രുന്നൂ… ചോദിച്ചാൽ വേറെബെഡ്ഡ് ഞാൻ തരത്തില്ലായ്രുന്നോ..??”””_
ചോദിച്ച ചേച്ചി;
“”…ഇതതൊന്നുമല്ല, നിനക്കവളെ കാണാണ്ടിരിയ്ക്കാൻ പറ്റൂല… അതുതന്നെ കാര്യം… അതോണ്ടല്ലേ, ഇന്നലിവള് പോയപ്പോൾമുതല് നീയിവൾടെ കാര്യമ്പറഞ്ഞുനിന്നത്… അന്നിവളെ ഞങ്ങളു കളിയാക്കാണ്ടിരിയ്ക്കാനല്ലേ, വണ്ടീംമാറ്റിവെച്ചിട്ട് തോളത്തിട്ടുകൊണ്ടോന്നേ..??
ഒട്ടും സ്നേഹമില്ലായ്രുന്നേൽ
പിന്നെന്തിനാ ഇവളെന്റെ ചന്തിയ്ക്കടിച്ചപ്പോൾ എനിയ്ക്കു ദേഷ്യംവന്നെന്നുകണ്ട് ഇവളേമെടുത്തോടീത്..?? ഇവൾക്ക് അടികൊള്ളാണ്ടിരിക്കാനല്ലേ..?? പറ നീ..!!”””_ എന്നുകൂടി ശ്വാസമെടുക്കാതെ
ചോദിച്ചപ്പോൾ എനിയ്‌ക്കെന്തു
പറയണമെന്നറിയാതെ പോയി…
