എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

വന്നപാടെ,

“”…ബ്രേക്ക്ഫാസ്റ്റായോ
ചേച്ചീ..??”””_ ന്നും ചോദിച്ചവൾ ക്യാസ്ട്രോള് തുറന്നുനോക്കി…

ശേഷമെന്നെ നോക്കി;

“”…നീ കഴിച്ചോടാ..??”””_
ന്നൊരു ചോദ്യവും…

പക്ഷേ ഞാനൊന്നും മിണ്ടീല…

പ്ളേറ്റിലേയ്ക്കു ദോശയും പിന്നാലെ ചട്നിയുമൊഴിച്ചു മീനാക്ഷി യുദ്ധം തുടങ്ങിയപ്പോഴും എന്റെമനസ്സ് ചേച്ചിപറഞ്ഞ വാക്കുകളിൽ തങ്ങിനിൽക്കുവായ്രുന്നു;

…എന്നാലും ചേച്ചിയെന്താവും ഉദ്ദേശിച്ചിട്ടുണ്ടാവ്ക..??

“”…ചേച്ചീ… നമ്മടിവടന്ന് തേക്കടിയിലേയ്ക്കൊത്തിരി ദൂരോണ്ടോ..??”””_ കുറേ നേരത്തെ ആക്രമണത്തിന് ശേഷം വന്ന് യുദ്ധക്കളം കഴുകിവെച്ചുകൊണ്ട് മീനാക്ഷി പുതിയപ്ലാനിന് തിരികൊളുത്തി…

അതിന്,

“”…ആം.!
അത്യാവശ്യമുണ്ടാവും..!!”””_ ന്ന് ചേച്ചി മറുപടിയുംകൊടുത്തു…

“”…ആണോ..?? അങ്ങനാണേ പെട്ടെന്നുകഴിയ്ക്ക് സിത്തൂ… നമ്മക്കിന്നവടേയ്ക്കൊന്നു
പോവാം..!!”””

“”…ഇപ്പൊവേണ്ട… കുറച്ചൂടെ കഴിഞ്ഞുപോകാം..!!”””_ മീനാക്ഷിപറഞ്ഞതിന് ചേച്ചിയിടയ്ക്കുകേറീതും മീനാക്ഷിയെന്നെ നോക്കി;

ഇതെന്താഭാവമെന്ന മട്ടിൽ…

ഞാനതിനു കൈമലർത്തീതും,

“”…അല്ല ചേച്ചീ…
മഴക്കോളൊക്കെണ്ട്…
ഇപ്പൊപ്പോയാ നേരത്തേയിങ്ങു പോരാലോന്നു വെച്ചാ..!!”””_ മീനാക്ഷി വിശദീകരിയ്ക്കാൻ ശ്രെമിച്ചു…

ഉടനെ,

“”…നിന്റടുത്തു ഞാൻ
കുറച്ചുകഴിഞ്ഞിട്ടു
പോയാമതീന്നല്ലേടീ
പറഞ്ഞേ..?? എന്താ
പറഞ്ഞാ നെനക്കു
മനസ്സിലാകില്ലേ..??”””_ ന്നൊറ്റ ചാട്ടം…

ഒട്ടും പ്രതീക്ഷിയ്ക്കാതതു കേട്ടതും ഞാനും മീനാക്ഷിയുമൊരുപോലെ ഞെട്ടി…

എന്താ സംഭവമെന്നുകൂടി അറിയാതെ നോക്കുമ്പോൾ അവൾടെമുഖത്തു ചോരമയമില്ല…

മിഴിഞ്ഞ കണ്ണുകളോടെന്നെ നോക്കുന്നുമുണ്ട്…

…ഓഹ്.! അപ്പോളിതുങ്ങളു രണ്ടൂടെന്തോ മൊണ്ടിപിടിച്ചിട്ടുണ്ട്…

അതാവും ചേച്ചിയ്ക്കും വല്ലായ്ക…

എന്നാലും ഞാനറിയാതെന്താവും പ്രശ്നം..??

ആഹ്.! എന്തേലുമായ്ക്കോട്ടേ…

തൽക്കാലം മുങ്ങുന്നതാ നമ്മക്ക് നല്ലത്…

“”…അപ്പൊ നിങ്ങളെന്താന്നുവെച്ചാ സംസാരിച്ചിരിയ്ക്ക്… ഞാനൊന്നു കറങ്ങിയേച്ചുവരാം… ചേച്ചീ… ബുള്ളറ്റിന്റെ കീ ഞാനെടുക്കുവാണേ..!!”””_ ഞാൻതിരിഞ്ഞു….

“”…നിന്നോടിനി
പ്രത്യേകമ്പറയണോ..?? നീയും കുറച്ചുകഴിഞ്ഞിട്ടു പോയാമതി..!!”””

“”…അതേ… അതിനുഞാൻ വേറെങ്ങടുമല്ല, നിങ്ങടെകെട്ട്യോനാ വർഷയ്ക്കൊപ്പം അഴിഞ്ഞാടുവാണോന്ന് നോക്കാമ്പോവ്കാ..!!”””_ അതൂടെയായതും
ചേച്ചിവീണ്ടുമൊരു ചിതറലായ്രുന്നു;

“”…നിന്നോടൊന്നും പറഞ്ഞാ മനസ്സിലാവൂലേ..?? ഇപ്പെങ്ങോട്ടും പോണ്ടെന്നുപറഞ്ഞാ പോണ്ട..!!”””

…കോപ്പ്.! ഇവരുടെ മട്ടുംഭാവോമൊക്കെക്കണ്ടാൽ ഞാനെന്തോ അല്ലിയ്ക്കാഭരണമെടുക്കാൻ പോണപോലാണല്ലോ.!

“”…അതേ… മര്യാദയ്ക്കു സംസാരിയ്ക്കണം… കൂടുതൽ ഷോയൊന്നുമ്മേണ്ട..!!”””_ എന്റെ നാക്കുചൊറിഞ്ഞു….

“”…നിർത്തടാ… നീയാരോടാണ്.. എന്താണ്
സംസാരിയ്ക്കുന്നേന്ന ബോധമ്മേണം..!!”””

“”…അതേ… കൂടുതൽ വായിടുവൊന്നുമ്മേണ്ട… ആരോടായാലും
എവിടെനിന്നായാലും ഞാനിങ്ങനൊക്കേ സംസാരിയ്ക്കൂ… അതോണ്ട് പേടിപ്പിച്ചു പെടുപ്പിയ്ക്കാൻ നോക്കല്ലേ..!!”””_ അല്ലേത്തന്നെ ഒന്നുപറഞ്ഞു രണ്ടാമത്തേന് പൊളിയുന്നയെനിയ്ക്ക് ഒരാവശ്യോമില്ലാതെ മണ്ടയ്ക്കുകേറുമ്പോൾ പൊളിയാതിരിയ്‌ക്കോ..??!!

“”…നീ പറഞ്ഞിട്ടുണ്ടേലേ
അങ്ങനുള്ള പീക്കിരികളോടായ്രിയ്ക്കും… എന്നോടുപറയാന്നിന്നാലേ
പിന്നെയാ നാക്കുകാണത്തില്ല…
അരിഞ്ഞുകളയും ഞാൻ..!!”””_ ഭീഷണിയായതു പറയുമ്പോഴും ദേഷ്യംകൊണ്ടാ കണ്ണുകൾ ചുവന്നുകിടപ്പുണ്ടായ്രുന്നു…

അതുകണ്ടതും പിന്നെന്തോ ഒന്നുമ്പറയാൻതോന്നീല…

ഇന്നലത്രയും കൂട്ടായ്ട്ടുനിന്നിട്ട് പെട്ടെന്നിങ്ങനൊരുമാറ്റം; അതെന്തോ ഉൾക്കൊള്ളാൻ കഴിയാത്തപോലെ…

“”…ഇരിയ്ക്കടാ അവിടെ..!!”””_ ചേച്ചിയെന്നിട്ടും വിടാനൊരുക്കമായ്രുന്നില്ല… അവരുവീണ്ടും തുള്ളിയപ്പോൾ,

“”…ഓ.! പിന്നേ..!!”””_ ന്ന് ഞാനൊന്നുപുച്ഛിച്ചു…

ഉടനെ,

“”…ഇരിക്കെടാ അവിടെ…
ഇല്ലേ തലമണ്ട ഞാൻ
തല്ലിപ്പൊളിയ്ക്കും..!!”””_ ന്നുംപറഞ്ഞ് ഒരു വാക്കത്തിയെടുത്തോണ്ടൊരു ചാട്ടം…

Leave a Reply

Your email address will not be published. Required fields are marked *