എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

എല്ലാംകേട്ടുകഴിഞ്ഞപ്പോ സത്യമ്പറഞ്ഞാൽ മീനാക്ഷിയൊക്കെ എന്തെന്നു തോന്നിപ്പോയെനിയ്ക്ക്…

…സ്വയം പ്രാന്താന്നുപറയുക…

അതുമ്പറഞ്ഞു ജോക്കുട്ടനെക്കെട്ടുക…

അതുമവന്റെ കാമുകിയെ ഓടിച്ചിട്ട്… ബല്ലാത്തജാതി സൈക്കോ.!

അവരുടെ കഥയെല്ലാങ്കേട്ട്; ഇതിലുംഭേദം നീയാടീന്നാഭാവത്തിൽ നോക്കുമ്പോൾ എന്നെക്കാളും വല്യ ഞെട്ടലിലായ്രുന്നൂ മീനാക്ഷി….

കണ്ണൊക്കവൾടെ തലേക്കാളുംമുഴുപ്പിൽ മിഴിഞ്ഞിരിയ്ക്കുന്നു…

ഞങ്ങളുടെ അന്ധാളിപ്പുകണ്ടിട്ടാവും ചേച്ചിതന്നെതുടർന്നത്;

“”…ഇതാ ഞാമ്പറഞ്ഞത്;
നിങ്ങളൊന്നും തമ്മിത്തമ്മിലൊരു ദ്രോഹോം ചെയ്തിട്ടില്ലാന്ന്… ഒന്നുമില്ലേലും പരസ്പരമാരുടേം ജീവിതത്തിലേയ്ക്കു കേറാനൊന്നും നോക്കീലല്ലോ..??”””_ ചേച്ചീടെചോദ്യം… അതിനുമുന്നിലാദ്യത്തെ കുറച്ചുനേരം മറുപടിയൊന്നുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ…

പിന്നൊന്നാലോചിച്ച ശേഷം,

“”…പിന്നേ… സീര്യലുകാരുപോലും എടുക്കാത്ത ഊളക്കഥയുമായി ഇറങ്ങിയേക്കുവാ രാവിലെ… ഇതൊക്കെഴുതി ബാലരമയ്ക്കയച്ചുകൊടുത്താൽ അവരു തിരക്കിപ്പിടിച്ചുവന്ന് തല്ലീട്ടുപോവും… കഷ്ടം..!!

…അല്ലേലും ഇതൊക്കെവിടേലും നടക്കോന്നു തോന്നുന്നുണ്ടോ..?? പിന്നേ… കാമുകീനെമറന്നൊരു പ്രാന്തിയെക്കെട്ടാൻ അവന്റെതലയ്ക്കോളമല്ലേ..??”””_ ഞാനസ്സലായ്ട്ടൊന്നു പുച്ഛിച്ചു…

“”…ഓഹ്.! അങ്ങനെ തലയ്ക്കോളമായോണ്ടാവും അവനെന്നെ താഴത്തുംതലേലും വെയ്ക്കാതെ കൊണ്ടുനടക്കുന്നേ… അതെങ്ങനാ… നിങ്ങക്കൊക്കെ കണ്ടീഷണലായി സ്നേഹിയ്ക്കാനല്ലേ അറിയൂ… മനുഷ്യന്റെ മനസ്സുമനസ്സിലാക്കാനുള്ള ബോധമില്ലല്ലോ..!!”””_
ഞാൻപുച്ഛിച്ചത് ചേച്ചിയ്ക്കു നന്നായ്ട്ടുതന്നെകൊണ്ടു…

“”…ഓഹ്.! നമ്മളു കണ്ടീഷണലുതന്നെടേ… ഇങ്ങനെ കുണ്ടിയ്ക്കാപ്പടിച്ചുകേറ്റീട്ട് കഴുത്തേക്കുരുക്കിടുന്ന ജാതികളെ അക്സെപ്റ്റുചെയ്യാനൊന്നും എന്നെക്കൊണ്ടുപറ്റൂല..!!

…ആ കോളേജിന്റെ
മുന്നിലുനിന്നെന്തോ പറഞ്ഞതിന്റെപേരിലാ
ഇവളോടുതന്നെ ഇത്രേം പ്രശ്നമുണ്ടാക്കീത്… അപ്പൊപ്പിന്നിങ്ങനെ വല്ലതുമൊക്കെയായ്രുന്നേൽ ഞാനുറപ്പായും ജയിലിക്കേറിയേനെ..!!”””_ പറഞ്ഞുനിർത്തുമ്പോൾ
ചേച്ചിയോ മീനാക്ഷിയോ ഒരക്ഷരംമിണ്ടിയില്ല…

ഞാനപ്പോഴേയ്ക്കും തുടർന്നു;

“”…ഇവടെയും
എനിയ്ക്കുതോന്നുന്നത് അവനഭിനയ്ക്കുവാന്നാ…
അല്ലാതെ ഇത്രയൊക്കെ ചെയ്തസ്ഥിതിയ്ക്ക് നിങ്ങളെയാത്മാർത്ഥമായി സ്നേഹിയ്ക്കാനൊന്നും അവനുപറ്റത്തില്ല..!!”””_ ഞാൻ തറപ്പിച്ചുപറഞ്ഞു…

അതിനെന്നെ രൂക്ഷമായൊന്നുനോക്കിയ ചേച്ചി;

“”…ആ.! അഭിനയ്ക്കുന്നതാ…
ആ അഭിനയത്തിനുകിട്ടിയ ഓസ്കാറാണല്ലോ ഹാളിലിരുന്നു കളിയ്ക്കുന്നേ..!!”””_ എന്നടിച്ചതും പിന്നെന്തോ ഒന്നുംപറയാൻ കിട്ടീല…

മീനാക്ഷിയെ നോക്കുമ്പോൾ എന്തൊക്കെയോ കൂട്ടിക്കിഴിയ്ക്കുന്ന മാതിരിയുള്ള ചിന്തയ്ലായ്രുന്നവൾ…

“”…എന്നുകരുതി നിങ്ങളഡ്ജസ്റ്റുചെയ്തു ജീവിയ്ക്കണമെന്നല്ല…
എനിയ്ക്കു പറയാനുള്ളതു ഞാമ്പറഞ്ഞൂന്നേയുള്ളൂ… നിങ്ങള് നിങ്ങടിഷ്ടംപോലെ ചെയ്താമതി..!!”””_ എന്നുംപറഞ്ഞു തിരിഞ്ഞ ചേച്ചി;

“”…അയ്യോ.! സംസാരിച്ചുനിന്ന് സമയമ്പോയി… ഒരുലോഡ് പണികിടക്കുന്നൂ..!!”””_ ന്നും കൂട്ടിച്ചേർത്ത് സ്റ്റവിനുനേരേ തിരിഞ്ഞതും പിന്നൊന്നും
പറയാനോ കേൾക്കാനോയില്ലാതെ ഞാനും അടുക്കളവാതിലിലൂടെ പുറത്തേയ്ക്കിറങ്ങി…

നടക്കുന്നതിനിടയിലെല്ലാം
എന്റെചിന്ത ചേച്ചി പറഞ്ഞതിനെക്കുറിച്ചായ്രുന്നു;

…എന്നാലും അവരിതെന്തൊക്കെയാ പറഞ്ഞേ..??

പ്രാന്തഭിനയ്ച്ചു കെട്ടീന്നോ..??
അയ്യേ.!

ഇതൊക്കെവിടേലും നടക്കുന്ന സംഭവമാണോ..??

ഇനിയങ്ങനെ കെട്ടീട്ടുണ്ടേൽ അവനെന്തൂളയാവും…

ഇത്രയൊക്കെ കാട്ടിക്കൂട്ടിയവളെ കെട്ടിപ്പിടിച്ചുനടക്കുന്നു, കെണ്ടൻ.!

…ഇമ്മാതിരി ഊമ്പിത്തരമിവര് കാണിച്ചിട്ടുണ്ടേൽ അതുവെച്ചുനോക്കുമ്പോൾ മീനാക്ഷിതന്നെയാ ഭേദം…

എന്നാലുമാ ചൊറിഞ്ഞ സ്വഭാവമാലോയ്ക്കുമ്പഴാ.!

…ഇനി ഇത്രേംദിവസം അടിച്ചുപൊളിച്ചു നടന്നപ്പോൾ സ്വഭാവമെന്തേലും മാറീട്ടൊണ്ടാവോ..??

ആ പെണ്ണുമ്പിളേളടെ പറച്ചിലുവെച്ചിട്ടാണേൽ എന്തോ തരികിടമണക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *