എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

കണ്ടതും മീനാക്ഷി ചാടിയാ കസേരയിലേയ്ക്കിരുന്നു…

…കുറച്ചൊന്നു നീങ്ങിയേടീ… ഞാനൂടിരുന്നോട്ടേന്ന മട്ടിൽ നോക്കുമ്പോൾ കിളിപാറിപ്പോയിട്ടവൾടെ
കണ്ണിന്റെപോളപോലും അനങ്ങുന്നുണ്ടായ്രുന്നില്ല…

അത്രയുമ്പറഞ്ഞ് അവരുവീണ്ടും ജോലിതുടർന്നപ്പോൾ ഞാൻ മീനാക്ഷിയ്ക്കരികിലായി കിച്ചൻസ്ലാബിലേയ്ക്കു ചാഞ്ഞു…

അതിനിടയിലും കാലിലിനി ചങ്ങലയെന്തേലുമുണ്ടോന്ന മട്ടിൽ നോക്കുവേംചെയ്തു…

…കോപ്പ്.! വേറെ മനുഷ്യമ്മാരെയാരേം കാണുന്നുമില്ലല്ലോ.!

അങ്ങനേം ചിന്തിച്ചുനിൽക്കുമ്പോൾ പെട്ടെന്നാണ് ചേച്ചിയതു ചോദിച്ചത്;

“”…ഇനിപറ… എന്താ
നിങ്ങളുതമ്മിലുള്ള പ്രശ്നം..??”””

കേട്ടതുമൊരു ഞെട്ടലോടെന്റെ കണ്ണുകൾ മീനാക്ഷിയെത്തേടി…

എന്നാലവിടത്തെ ഭാവവും മറ്റൊന്നായ്രുന്നില്ല…

അന്തംവിട്ട് കുന്തംവിഴുങ്ങിയിരിയ്ക്കുവാ സാധനം…

“”…മുഖത്തോടു മുഖംനോക്കാനല്ല… എന്താതമ്മിലുള്ള പ്രശ്നംന്നാ ഞാൻചോദിച്ചേ..!!”””_ ചേച്ചിയതു കൂട്ടിച്ചേർത്തപ്പോഴും തിരിഞ്ഞുനോക്കിയിരുന്നില്ല…

ഇവരുടെമൂന്നാംകണ്ണിനി
കഴുത്തിന്റെപിന്നിലാണമാണോ..??

“”…അത്… അതു
നമ്മളുതമ്മിലെന്തു പ്രശ്നം..?? ഒ… ഒരു പ്രശ്നോമില്ല..!!”””_ തപ്പിത്തടഞ്ഞതു പറയുന്നതിനൊപ്പം വരുത്തിയൊന്നു ചിരിയ്ക്കാനും മീനാക്ഷിമറന്നില്ല…

കേട്ടതും ചേച്ചി ഞങ്ങൾടെനേരേ തിരിഞ്ഞു;

“”…നിങ്ങളെന്താ കരുതിയേ..?? ഞങ്ങളുപൊട്ടന്മാരാന്നോ..?? വല്യ സിറ്റീലൊന്നുവല്ല ജീവിയ്ക്കുന്നെന്നേയുള്ളൂ,
പക്ഷേ ആളെക്കണ്ടാൽ അവരുകാണിയ്ക്കുന്നത് അഭിനയമാണോ ആത്മാർത്ഥമാണോന്നൊക്കെ തിരിച്ചറിയാനുള്ള സാമാന്യ വെളിവൊക്കെയൊണ്ട്..!!”””_ ചേച്ചി പറഞ്ഞുനിർത്തീതും ഞാൻചാടിക്കേറി;

“”…നിങ്ങക്കു പ്രാന്താണ്… ഞങ്ങളുതമ്മിലൊരു പ്രശ്നോമില്ല… അല്ലേത്തന്നെ ഞങ്ങളെന്തിനാ അഭിനയ്ക്കുന്നേ..??”””_ ഞാനിടയ്ക്കു കേറി…

“”…മോനേ സിദ്ധൂ… എന്തൊക്കെപ്പറഞ്ഞാലും
നിന്നെ ഞാൻ കാണാന്തുടങ്ങീട്ട് ഒരാഴ്ച്ചയ്ക്കു മേലെയായില്ലേ..?? അപ്പൊപ്പിന്നെ ഒത്തിരി ഡയലോഗുവേണോ..??”””_ ചോദിച്ചൊന്നുനിർത്തിയ ചേച്ചി;

“”…നിങ്ങളിവിടെ വന്നപ്പോൾമുതല് ഞാൻ ശ്രെദ്ധിയ്ക്കുവാ… ഒരാവശ്യോമില്ലാതുള്ള ഉടക്കുംപ്രശ്നങ്ങളും… എന്നാലപ്പോഴെല്ലാം കരുതീരുന്നത് ചുമ്മാ ചൊറിയാൻ മാത്രമുള്ളതാന്നാ… പക്ഷേയതല്ല, ഇന്നലത്തെയാ സംസാരങ്കൂടിയായപ്പോൾ എനിയ്ക്കുറപ്പായി, നിങ്ങളുതമ്മിലെന്തോ
കാര്യമായ്ട്ടുള്ള പ്രശ്നങ്ങളുണ്ട്..!!”””_ ശേഷമെന്നെ ഇരുത്തിനോക്കിയിട്ട്;

“”…നീ പറയില്ലാന്നറിയാം…
നീയേ… നീ പഠിച്ചകള്ളനാ… മീനൂ… നീപറ… എന്താസംഭവം..??”””_ ആ കണ്ണുകൾ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു…

“”…ഞാനോ..?? ഞാനെന്തുപറയാൻ..?? ഞങ്ങള്… ഞങ്ങളുതമ്മിലെന്താ..?? ഒരുപ്രശ്നോമില്ല..!!”””

“”…ഓഹോ.! നീയുമങ്ങനാണല്ലേ… അപ്പൊ രണ്ടുപേർക്കുമൊന്നും പറയാനില്ല… എന്നാപൊക്കോ… ഇത്രേംദിവസം കളിച്ചുചിരിച്ചുനടന്നപ്പോൾ
അറ്റ്ലീസ്റ്റ് നിങ്ങളെന്നൊരു കൂട്ടുകാരിയായ്ട്ടെങ്കിലും കണ്ടിട്ടുണ്ടാവോന്നാ
ഞാങ്കരുതിയേ… സാരല്ല…
പിന്നെ തേക്കടിയ്ക്ക്; നിങ്ങളന്നുപോയില്ലേ, നെടുങ്കണ്ടം… അവിടെച്ചെന്നിട്ട് റൈറ്റ്തിരിഞ്ഞങ്ങു പോയാമതി..!!”””_ അത്രയുംപറഞ്ഞ്
ചേച്ചി തിരിഞ്ഞങ്ങുനടന്നു…

അതിനിടയിലൊന്നു കണ്ണുകൂടിതുടച്ചെന്നു കണ്ടപ്പോൾ ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി…

എങ്കിലുമെന്താ പറയേണ്ടിയതെന്ന് ഞങ്ങൾക്കറിയില്ലായ്രുന്നു…

“”…അഹ്..!!”””_ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ
തിരിഞ്ഞചേച്ചി:

“”…നിങ്ങൾക്കു കാശെന്തേലും വേണമെങ്കിൽ തന്നേക്കാൻപറഞ്ഞു… എന്തേലുംവേണോ..??”””_ ന്ന് ചോദിച്ചതും നിറകണ്ണുകളോടുകൂടിയ ആ മുഖത്തേയ്ക്കുനോക്കി മിണ്ടാതെനിൽക്കാനേ ഞങ്ങൾക്കായുള്ളൂ…

ഉടനെ ചേച്ചി കൂട്ടിച്ചേർത്തു;

“”…വേണോങ്കി പറഞ്ഞാമതി… ഇനിയതു മേടിയ്ക്കാനും കുറച്ചിലാണെങ്കിൽ നാട്ടിൽചെന്നിട്ടു തിരിച്ചുതന്നോട്ടാ..!!”””_ അതുകൂടിയായപ്പോൾ പിന്നെ മീനാക്ഷിയ്ക്കു പിടിച്ചുനിൽക്കാനായില്ല;

“”…ചേച്ചീ… ചേച്ചീ… അങ്ങനൊന്നുമ് പറയല്ലേ..!!”””_ ന്നു പറഞ്ഞവൾ അവരുടടുത്തേയ്ക്കു ചെന്നതും,

Leave a Reply

Your email address will not be published. Required fields are marked *