“”…ഇഹ്ഹ്..! എന്നാലൊരു കാര്യഞ്ചെയ്യാം; കൊണ്ടോയ് കത്തിച്ചുകളയാം… അപ്പൊനെനക്ക് സമാധാനമാവൂലേ..??”””_
മീനാക്ഷീടെ ശബ്ദമുയർന്നു…
“”…ഓഹ്.! നീ ആശിച്ചുമോഹിച്ചുവാങ്ങീത് ഞാങ്കൊണ്ടോയ് കത്തിച്ചുകളഞ്ഞൂന്ന് ഇവടുള്ളോരെക്കൊണ്ട് പറയിപ്പിച്ചാലേ നിന്റെ നെഞ്ചിലെ കല്ലിറങ്ങോളായ്രിയ്ക്കും… നല്ലതാടീ..!!”””_ അതിനു മറുപടികൊടുത്തുകൊണ്ടു മീനാക്ഷിയെനോക്കുമ്പോൾ, അവള് ഒരുകൈ ഊരയിലും മറുകൈ തലയിലുംതാങ്ങി നിൽക്കുവായ്രുന്നു…
ആനിമിഷം നായ്ക്കരണ്ണപ്പൊടിയോ ചൊറിതണോക്കെ എന്നെക്കണ്ടിരുന്നേൽ പോയിട്ടുവൈകുന്നേരം സ്ളെയ്റ്റും പെൻസിലുമായി ട്യൂഷനുവന്നേനെ…
“”…എന്താ..?? എന്താപിള്ളേരെ ഇവിടെ..??”””_ പെട്ടെന്നാ ചോദ്യംകേട്ടു നോക്കുമ്പോൾ വാതിൽക്കൽ ചേച്ചിനിൽക്കുന്നു…
…ശ്ശെടാ.! ഇതൊരു കഷ്ടമായല്ലോ…
…ഈശ്വരാ.! ഇവരെന്തേലും കേട്ടിട്ടുണ്ടാവോ..??
ചെറിയൊരു പേടിയോടെ നോക്കുമ്പോൾ പുള്ളിക്കാരി അകത്തേയ്ക്കുവന്നു…
“”…ആ… ചേ… ചേച്ചിയോ..??”””_ അതേസമയം മീനാക്ഷിയിലുമൊരു പതറലുണ്ടായി…
“”…അല്ലാ… ഇവിടെന്താ ഒരു ബഹളോന്ന്..??”””_
ചേച്ചിയാവർത്തിച്ചു…
ഉടനെ,
“”…അതുപിന്നെ ചേച്ചീ, ഞാനേ… ഞാൻ മൂന്നുപേർക്കുമൊരുപോലെ ഡ്രസ്സെടുത്തിട്ട് വന്നു..!!”””_ മീനാക്ഷികേറിപ്പിടിച്ചു…
“”…ഡ്രസ്സോ..??”””
“”…ആം.! കടയിപ്പോയപ്പോഴേ അവിടെ ദേ ഈ ജംസ്യൂട്ടുകണ്ടു… അങ്ങിഷ്ടപ്പെട്ടു ചേച്ചീ… നമ്മടവിടൊക്കെ നോക്കിയെങ്കിലും ഈയൊരു കോമ്പിനേഷൻകളറ് കിട്ടീട്ടുണ്ടായില്ല… ഇവിടെ ഒരേ ഡിസൈനിലുള്ളകണ്ടപ്പോ ഒരുമൂന്നെണ്ണംവാങ്ങിച്ചു..!!”””
“”…മൂന്നെണ്ണോ..??”””_
ചേച്ചിയ്ക്കു സംശയം…
“”… ആം.! എനിയ്ക്കും ഇവനും പിന്നമ്മടെ തക്കുടൂനും..!!”””
“”…തക്കുടൂനാ..?? അവനെന്തിനാ മേടിച്ചേ..?? ഒരുലോഡ് ഡ്രസ്സാ എടുക്കാതെയാ അലമാരയ്ക്കുള്ളിലിരിയ്ക്കുന്നേ… പുതിയതേതുവന്നാലും അപ്പൊഴേ ചൊമന്നോണ്ടിങ്ങ് പോരും… ചെക്കനാണെങ്കി ഒരു നിക്കറല്ലാതെ വേറെന്തേലും മേത്തുകേറിയാ അപ്പൊത്തുടങ്ങും കാറിച്ച… അതോണ്ടായിരിയ്ക്കുന്നോക്കെ ആർക്കേലുമെടുത്തു കൊടുക്കാനിരിയ്ക്കുമ്പഴാ നീ പിന്നേം മേടിച്ചോണ്ടുവരുന്നേ..?? വെർതേ നിങ്ങടെ കാശുകളയാനായ്ട്ട്..!!”””_ ചേച്ചി ഞങ്ങളെ മാറിമാറിനോക്കി…
“”…അതുപിന്നെ ഞങ്ങടൊരു സന്തോഷോല്ലേ ചേച്ചീ..!!”””
“”…മ്മ്മ്.! എന്നിട്ടതിനിപ്പെന്താ പ്രശ്നം..??”””_ മീനാക്ഷിയോടു തിരക്കുന്നതിനിടയിൽ അവരുടെകണ്ണുകൾ എന്നിലേയ്ക്കും പാളി…
അപ്പോഴേയ്ക്കുമവൾ പറഞ്ഞു:
“”…അതു ഞാനിതെടുത്തിട്ടുവന്നത്
സിത്തൂനിഷ്ടായ്ല്ല… ഞാനവനെ വള്ളിനിക്കറിടീപ്പിയ്ക്കാൻ നോക്കീന്നുമ്പറഞ്ഞ്
എന്റടുത്തുകിടന്നു
ചാടുവാ ചേച്ചീ..!!”””_
അതിനൊപ്പമവളാ
ജംസ്യൂട്ടെടുത്ത് ആരതിയേച്ചിയെ കാണിയ്ക്കുവേംചെയ്തു…
ഉടനെ,
“”…അല്ലാ… ഇതിനെന്താ കൊഴപ്പം..?? ഇതു വള്ളിനിക്കറൊന്നുവല്ലല്ലോ… ഇതിപ്പോൾത്തെ ട്രെന്റല്ലേ..??”””_ അവരതുപറഞ്ഞതും എനിയ്ക്കുപൊളിഞ്ഞു;
“”…പിന്നേ ട്രെന്റ്.! നസീറുമരിച്ചതറിയാത്ത
നിങ്ങടനാട്ടിലിതു
ട്രെൻഡായ്രിയ്ക്കും…
എന്നാ നമ്മടവിടെ
വർഷങ്ങൾക്കുമുന്നേ ഇതൊക്കെവന്നുപോയതാ…
നിങ്ങളാപ്പഴയ ജോണിവാക്കറ്
സിനിമേക്കെടുത്ത് നോക്ക്..!!”””_ എന്നുപറഞ്ഞു ഞാനൊന്നുചിതറീതും,
“”…ഒന്നുപോടാ…
ഇതതൊന്നുമല്ല…
ഇതു ലേറ്റസ്റ്റ് ട്രെൻഡാണ്… ഇവടെത്തന്നെവരുന്ന
ടൂറിസ്റ്റുകൾ എത്രയോപേര്
കപ്പിൾസായിതിട്ടിട്ട് നടക്കുന്നു… അല്ലേലും നിനക്കിതിട്ടാൽ സൂപ്പറായ്രിയ്ക്കും..!!”””_ ചേച്ചിയെന്നെ ചാക്കിടാനൊരു ശ്രെമംനടത്തി…
“”…പിന്നേ…
നല്ലതായ്രിയ്ക്കും.! പട്ടിയ്ക്ക്
ബെൽറ്റിട്ടപോലുണ്ടാവും..!!”””_ ന്ന് ഞാൻ തിരിച്ചടിച്ചതും മീനാക്ഷിയൊറ്റച്ചിരിയങ്ങു
ചിരിച്ചു…
എന്നിട്ട്;
“”…ഇപ്പോഴേലും തിരിച്ചറിഞ്ഞുകളഞ്ഞല്ലോ…
അല്ലേലും കൊരയൊക്കെ എന്താപെർഫെക്ഷൻ..!!”””_ ന്ന് കൂട്ടിച്ചേർക്കുവേം ചെയ്തു…
“”…ദേ… ഇതുകേക്കുമ്പോഴാ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവരുന്നേ..!!”””
“”…നീയതുവിടടാ…
അവളങ്ങനൊക്കെ പറയും… നീയിതൊന്നിട്ടേ… കാണട്ടേ…
ഒന്നൂല്ലേലും നീ
നല്ലവെളുത്തിട്ടല്ലേ… ഇവളുംവെളുത്തിട്ടാ… അപ്പിതിട്ടാ നല്ലചേർച്ചയുണ്ടാവും… സംശയോണ്ടേൽ നീയൊന്നിട്ടുനോക്ക്… ഇനിയിഷ്ടായ്ല്ലേൽ കൊണ്ടോയി മാറിയ്ക്കോ..!!”””_ ചേച്ചിയിരുന്നു നിർവബന്ധിച്ചതും ഞാൻ രണ്ടുപേരേം മാറിമാറിനോക്കി…
