ശ്രീഹരി ശബ്‌ദം താഴ്ത്തി ജീനയോടു പറഞ്ഞു.
“നാണം കെടുത്താതെടി കൊരങ്ങി.. നീ മിണ്ടാതെ അവിടെ നിൽക്ക്, ഞാൻ ഇതൊരെണ്ണം എടുത്തോട്ടെ.”
അപ്പോഴാണ് സെയിൽസ് ഗേളിന്റെ ചിരി അവളുടെ ശ്രദ്ധയിൽ പെട്ടത്. ജീന മുഖം താഴ്ത്തി അവനോടൊപ്പം നിന്നു.
കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ ശ്രീഹരി ജീനയുടെ അളവിലുള്ള ഒരു ജീൻസും ടോപ്പും എടുത്തു.
അപ്പോഴും സെയിൽസ് ഗേളിന്റെ മുഖത്തെ പുഞ്ചിരി കണ്ട് ശ്രീഹരി എന്താ എന്നുള്ള അർഥത്തിൽ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒരു പുഞ്ചിരിയോടെ ജീനയെ നോക്കിയപ്പോൾ ശ്രീഹരിയും ജീനയെ ശ്രദ്ധിച്ചു.
മുഖവും വീർപ്പിച്ചു അവരെ ശ്രദ്ധിക്കാതെ വേറെ എവിടെയോ നോക്കി നിൽക്കുകയായിരുന്നു ജീന അപ്പോൾ.
ജീനയുടെ മുഖം കണ്ടപ്പോൾ ശ്രീഹരിക്കും ചിരി വന്നു.
“എന്റെ കൊച്ചെ.. ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കണ്ട, ഞാൻ മായ്ക്ക് അല്ല അത് വാങ്ങിയത്.”
“പിന്നർക്കാ?”
“അതൊക്കെ പിന്നെ പറഞ്ഞു തരാം.. ഇപ്പോൾ നിനക്കാവിശ്യം ഉള്ളതൊക്കെ പോയി എടുക്ക്.”
അവൾ മനസിലാകാത്ത മുഖഭാവത്തിൽ ചോദിച്ചു.
“ഇനി എനിക്കെന്തെടുക്കാൻ?”
അവൻ ശബ്‌ദം താഴ്ത്തി ജീനയോടു പറഞ്ഞു.
“നിനക്കവിശ്യമുള്ള ഇന്നേഴ്സ് പോയി എടുക്കാൻ.. ഇനി അതിനും ഞാൻ കൂടെ വരണോ?’
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു നാണം തെളിഞ്ഞു.
“പോയി എടുത്തിട്ടു വാ, ഞാൻ ബിൽ കൗണ്ടറിൽ കാണും.”
അവൾ ഒരു ചെറു പുഞ്ചിരിയോടെ നടക്കാൻ തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു.
“ഡീ.. ഒരു കാര്യം കൂടി.”
“എന്താ?”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“ബ്രാ എടുക്കുമ്പോൾ ഒരെണ്ണമോ അല്ലെങ്കിൽ എല്ലാമോ പാഡ് ഉള്ളത് എടുക്ക്, സാരി ഉടുക്കുമ്പോൾ അവിടെയൊക്കെ ഇത്തിരി സൈസ് ഉണ്ടെങ്കിലേ കാണാൻ ഭംഗി കാണു.”
അവൾ ഒരു നിമിഷം അവനെ മിഴിച്ചു നോക്കിയാ ശേഷം അവന്റെ കൈയിൽ ഒരു നുള്ളു കൊടുത്തു.. എന്നിട്ടു നാണത്തിൽ കലർന്ന ഒരു പുഞ്ചിരിയോടെ അവിടന്ന് നടന്നു പോയി.
.
.
ബൈക്കിൽ വീട്ടിലേക്ക് പോകുന്നേരം ശ്രീഹരി ചോദിച്ചു.
“ഞാൻ പറഞ്ഞ ടൈപ് തന്നാണോ ബ്രാ എടുത്തത്?”
അവന്റെ തോളിൽ അടിച്ചുകൊണ്ടു അവൾ പറഞ്ഞു.
“നാണമില്ലല്ലോ ഇതൊക്കെ ചോദിയ്ക്കാൻ.”
“ആ.. എനിക്കിത്തിരി നാണം കുറവാ.. ചോദിച്ചെന്ന് ഉത്തരം താടി.”
അവൾ അതിനുള്ള അർത്ഥത്തിൽ മൂളി.
ഡ്രെസ്സുകൾ വാങ്ങിയ കവർ ഇടതു കൈയിൽ ഒതുക്കി വലതുകൈ ശ്രീഹരിയുടെ തോളിൽ അമർത്തി അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു.
“അതേ.. ആർക്കാ ജീൻസ്സും ടോപ്പും വാങ്ങിയത്?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അത് പിന്നെ പറഞ്ഞു തരാം.”
പിന്നെ അവളുടെ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഒന്നും വന്നില്ല. വീടെത്താറായപ്പോഴാണ് അവൻ വഴി അരികിൽ ബീഫ് വിൽക്കുന്നത് കണ്ടത്.
ബൈക്ക് നിർത്തി അവൻ ജീനയോടു ചോദിച്ചു.
“ബീഫ് വാങ്ങിയാൽ ഫ്രൈ ചെയ്തു തരുമോ?”
“ജീൻസും ടോപ്പും വാങ്ങിയത് ആർക്കാണെന്ന് പറയാതെ ഞാൻ ഇനി ഒന്നും ഉണ്ടാക്കി തരില്ല.”
അവൾ വാശി കാണിക്കുന്നത് കണ്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇങ്ങനെ പിണങ്ങാതെ എന്റെ കൊച്ചെ.. അത് ഞാൻ നിനക്ക് തന്നെ വാങ്ങിതാ.”
അവൾ ബൈക്കിൽ നിന്നും ഇറങ്ങി, എന്നിട്ട് വിശ്വാസം വരാത്തപോലെ അവന്റെ മുഖത്തേക്ക് നോക്കി.
“സത്യമാടി.. വാങ്ങേണ്ട എന്നും പറഞ്ഞ് നീ അവിടെ ബഹളം വയ്‌ക്കേണ്ട എന്ന് വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞെ.”
“ഞാനൊന്നും ഇടതില്ല അത്.”
“അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം.. മോളിപ്പോൾ എനിക്ക് ബീഫ് ഫ്രൈ വച്ച് തരുമോ?”
അവൾ ശ്രീഹരിയുടെ നേരെ കൈ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
“പൈസ താ.. ഞാൻ പോയി ബീഫ് വാങ്ങിക്കൊണ്ടു വരട്ടെ.”
അവൻ ഒരു ചെറു പുഞ്ചിരിയോടെ പേഴ്‌സ് എടുത്ത് അവളുടെ കൈയിൽ കൊടുത്തു.
.
.
രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് ടിവിയും കണ്ടിരിക്കുമ്പോഴാണ് ജീന ജോലിയൊക്കെ ഒതുക്കി അവിടേക്കു വന്നത്.
അവന്റെ അടുത്ത് സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“ഇച്ചായന് പഠിക്കാനൊന്നും ഇല്ലേ?”
“എനിക്കുള്ളതും കൂടി നീ പഠിക്കുന്നുണ്ടല്ലോ.. ക്ലാസ്സിലെ ബുജി അല്ലെ നീ.”
