“ഇച്ചായാ..”
അവൻ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ നാണം കലർന്ന മുഖത്തോടെ നീല കളർ ജീൻസും, പിങ്ക് കളർ ബനിയൻ മോഡൽ ടോപ്പും ഇട്ട് നിൽക്കുകയായിരുന്നു ജീന. ശരീരത്ത് ഇറുകി കിടക്കുന്ന ടൈപ്പ് മോഡൽ ടോപ് ആയിരുന്നു അവളിട്ടിരുന്നത്.
“ഇങ്ങു അടുത്തേക്ക് വാ നീ.”
ജീന സാവധാനം അവന്റെ മുന്നിൽ വന്നു നിന്നു. അവളെ കുറച്ചു നേരം നോക്കിയ ശേഷം കൈ പിടിച്ച് തന്റെ അരികിലേക്ക് ഇരുത്തികൊണ്ട് അവൻ പറഞ്ഞു.
“സത്യം പറയാല്ലോ, നിനക്ക് ജീൻസും ടോപ്പും നന്നായി ചേരുന്നുണ്ട്.”
“കളിയാക്കുവാനല്ലേ എന്നെ?”
“ഡീ പോത്തേ.. കാര്യായിട്ട് പറഞ്ഞതാ ഞാൻ… പക്ഷെ..”
“പക്ഷെ…?”
“ഏയ്.. ഒന്നൂല്ല..”
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.
“പറ ഇച്ചായാ..”
അവൻ അവളുടെ നെഞ്ചത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“അവിടം കുറച്ചു കൂടി സൈസ് ഉണ്ടായിരുന്നേൽ കാണാൻ നല്ല സെക്സി ലുക്ക് ആയേനെ നിന്നെ.”
അവൾ പെട്ടെന്ന് തന്റെ നെഞ്ച് പൊത്തിപിടിച്ചു കൊണ്ട് പറഞ്ഞു.
“ഛെ.. നാണമില്ലാത്ത സാധനം.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ സത്യമാ പറഞ്ഞെ.”
അവൾ ശബ്‌ദം താഴ്ത്തി പറഞ്ഞു.
“അവിടം വളരാത്ത ഇപ്പോൾ എന്റെ കുറ്റം ആണോ?”
അവൻ കണ്ണും മിഴിച് ചോദിച്ചു.
“നിന്റെ വായിൽ നിന്നും തന്നാണോ ഇത് വന്നേ?”
അവൾ സോഫയിൽ നിന്നും എഴുന്നേറ്റു ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇച്ചായന്റെ കൂടെ നടന്നിട്ടാണെന്നു തോന്നുന്നു ഇങ്ങനൊക്കെ എന്റെ വായിന്നു വീണു തുടങ്ങിയത്.”
അവൻ അത് കേട്ട് പൊട്ടി ചിരിച്ചു.
“കണ്ട് കഴിഞ്ഞല്ലോ.. ഞാൻ ഇനി പോയി ഡ്രസ്സ് മാറ്റിട്ടു വരാം.”
അവൾ കുറച്ചു മുന്നോട്ട് നടന്നിട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ശ്രീഹരി പോക്കറ്റിൽ നിന്നും സിഗരറ്റു പാക്കറ്റ് പുറത്തെടുക്കുന്നത് അവൾ കണ്ടത്.
അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു ചോദിച്ചു.
“അതെന്താ?”
അവൻ പാക്കറ്റ് തുറന്ന് ഒരു സിഗരറ്റ് പുറത്ത് എടുത്ത് അവളെ കാണിച്ച് കൊണ്ട് പറഞ്ഞു.
“സിഗരറ്റ്..”
അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
“അതെനിക്ക് മനസിലായി, ഈ ദുശീലവും ഉണ്ടല്ലേ.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“വെള്ളമടിക്കുമ്പോൾ മാത്രമേ ഞാൻ വലിക്കുള്ളു.”
അവന്റെ അരുകിലെത്തിയ അവൾ ശ്രീഹരിയുടെ കൈയിൽ നിന്നും സിഗരറ്റും പാക്കറ്റും പിടിച്ചു വാങ്ങിക്കൊണ്ടു പറഞ്ഞു.
“കുടിക്കാൻ ഞാൻ സമ്മതിച്ചു.. പക്ഷെ ഇത് ഞാൻ സമ്മതിക്കില്ല.”
“ഡീ.. വല്ലപ്പോഴും കുടിക്കുമ്പോൾ മാത്രേ ഞാൻ വലിക്കാറുള്ളു.”
അവൾ കടിപ്പിച്ച് പറഞ്ഞു.
“എപ്പോഴായാലും ഇത് ഞാൻ സമ്മതിക്കില്ല.”
അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ പറഞ്ഞു.
“ഇച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ഇപ്പോൾ ഇത് ഇട്ട് കാണിച്ചില്ലേ.. അപ്പോൾ ഈ കാര്യത്തിൽ ഞാൻ പറയുന്നത് ഒന്ന് കേട്ടുടെ?”
ശ്രീഹരി മനസ്സിൽ ചിന്തിച്ചു.
‘ഇതുവരെ ഒരു കാര്യവും ഇത്ര വാശി പിടിച്ചു അവൾ ആവിശ്യപ്പെട്ടില്ല.. അവളുടെ ആവിശ്യം തനിക്കു ഒരു നഷ്ടവും വരുത്തുന്ന കാര്യവുമല്ല.. അവൾക്ക് ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ടായിരിക്കില്ലേ ഇതിപ്പോൾ ആവിശ്യപ്പെടുന്നത്.’
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ ഇഷ്ട്ടം…”
അവൾ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ അരികിലേക്ക് ഇരുന്നു. എന്നിട്ട് കുപ്പിയിലെ വെള്ളമെടുത്തു സിഗരറ്റ് പാക്കറ്റിലേക്ക് ഒഴിച്ച്.
“ഇപ്പോൾ സന്തോഷമായോ നിനക്ക്?”
അവൾ കുസൃതി ചിരിയോടെ തലയാട്ടി. എന്നിട്ട് പറഞ്ഞു.
“എനിക്ക് ഒരു കാര്യം കൂടി ചോദിക്കാനുണ്ട്.”
അവൻ ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“ഇച്ചായൻ രാവിലെ എന്നോടൊരു കാര്യം വാങ്ങാൻ പറഞ്ഞില്ലേ?”
“എന്ത്?”
അവൾ നാണം നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
“പാഡുള്ള ബ്രാ..”
അവളുടെ മുഖത്തെ നാണം കണ്ട് അവൻ പുഞ്ചിരിയോടെ ചോദിച്ചു.
“ഹ്മ്മ്.. വാങ്ങാൻ പറഞ്ഞു, അതിന്?”
“ബ്രായിൽ തന്നെ പാഡ് ഉള്ളതും ഇല്ലാത്തതും ഒകെ ഉണ്ടെന്ന് ഇച്ചായന് എങ്ങനെ അറിയാം?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതൊക്കെ എല്ലാ ബോയ്സിനും അറിയാവുന്നതാണ്.”
“ഓഹോ.. അപ്പോൾ നിന്നാണ് ബോയ്സിന് പെണ്പിള്ളേരുടെ ഇന്നേഴ്സിനെ കുറിച്ചുള്ള റിസർച്ച് ആണല്ലേ പണി.”
