എന്റെ നിലാപക്ഷി – 2 23അടിപൊളി 

ശ്രീഹരി തന്നെ കണ്ടെന്നു മനസിലായപ്പോഴേ ക്ലാര അവിടെ നിന്നും തിരിച്ചു നടന്നു.

അവൻ സ്വയം പറഞ്ഞു.

“ഈശ്വരാ പണി പാളിന്നാ തോന്നുന്നേ.”

“അതെ.. പണി പാളി, ഇച്ചായൻ വേഗം പിറകെ വിട്ടോ.”

ശ്രീഹരി പെട്ടെന്ന് തന്നെ ക്ലാരയുടെ പിറകെ നടന്നു.

ഇത് കണ്ട് മായ ചിരിച്ചു പോയി. മായയുടെ ചിരി കണ്ട് അത് ഇഷ്ടപ്പെടാതെ ജീന അവളെ രൂക്ഷമായി നോക്കി.

“ഡീ.. എന്നെ നോക്കി ദഹിപ്പിക്കണ്ട.. ഇതൊക്കെ ഹരിയേട്ടനെ പിറകെ നടത്തിക്കാനുള്ള ക്ലാര ചേച്ചിയുടെ നമ്പരുകളല്ലേ.. അല്ലാതെ ഇത് വലിയ പ്രശ്നം ഒന്നും ആകില്ല.”

ജീന ഒന്നും മിണ്ടാതെ നിന്നപ്പോൾ മായ പറഞ്ഞു.

“നിനക്കെന്നെ ഇഷ്ട്ടമല്ലെന്ന് ഹരിയേട്ടൻ പറഞ്ഞിരുന്നു.. എന്റെ അച്ഛനും ഹരിയേട്ടന്റെ അച്ഛനും കൂട്ടുകാരാ, അതുകൊണ്ടു എനിക്ക് ഹരിയേട്ടനെ എനിക്ക് നേരത്തെ അറിയാം, ആ പരിചയത്തിലാ ഞങ്ങൾ സംസാരിക്കുന്നെ, അല്ലാതെ നീ വിചാരിക്കുന്നപോലെ എനിക്ക് ഹരിയേട്ടനോട് ഒന്നും ഇല്ല.”

അപ്പോഴാണ് താൻ മായയെ കുറിച്ച് വിചാരിച്ചിരുന്നതൊക്കെ തെറ്റാണെന്ന് ജീനക്ക് മനസിലായത്. തന്നെ കളിപ്പിച്ചയാണ് മായയെ നേരത്തെ അറിയാവുന്ന കാര്യം ഹരി പറയാഞ്ഞതെന്നും അവൾക്കു മനസിലായി.

അവളുടെ ചമ്മിയ മുഖഭാവം കണ്ട് മായ പറഞ്ഞു.

“കൂടുതൽ ചമ്മി കുളമാക്കണ്ട.”

അതുകേട്ട് ജീന മുഖത്ത് ഒരു ചിരി വരുത്തുവാൻ ശ്രമിച്ചു.

“ഇതുപോലുള്ള സന്ദർഭങ്ങളിൽ രക്ഷിക്കാൻ ഹരിയേട്ടന് നിന്നെപോലൊരു കൂട്ട് കിട്ടിയത് ഭാഗ്യമാണ് കേട്ടോ, അത് കൊണ്ടാണെന്നു തോന്നുന്നു ഹരിയേട്ടന് നിന്നെ ജീവനാ.”

ഇത് കേട്ടപ്പോൾ ജീനയുടെ മുഖത്ത് ആത്മാർത്ഥമായ ചിരി വിടർന്നു.

“ഇന്ന് നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട്.”

“താങ്ക്സ്.”

“ഹരിയേട്ടൻ വാങ്ങി തന്നതാകും അല്ലെ സാരി.”

“അല്ലാതെ എനിക്ക് വേറെ ആര് വാങ്ങി തരാനാ.”

മായ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

“ഇന്ന് നീയാണ് ക്ലാസ്സിലെ താരം. ചുറ്റുമൊന്ന് നോക്കിയേ.. ക്ലാസ്സിലെ വായി നോക്കികളെല്ലാം ശ്രദ്ധിക്കുന്നത് നിന്നെയാ.”

ജീന ചുറ്റുമൊന്ന് നോക്കിയപ്പോൾ അത് സത്യമാണെന്ന് മനസിലായി.

“അതുകൊണ്ട് ഇനി ചിലപ്പോൾ നിനക്ക് ഓരോന്ന് വാങ്ങി തരാൻ ഹരിയേട്ടനല്ലാതെ വേറെ ആരെങ്കിലുമൊക്കെ കാണും.”

ജീന പെട്ടെന്ന് പറഞ്ഞു.

“എനിക്ക് ആരും ഒന്നും വാങ്ങി തരേണ്ട.”

അത് കേട്ട് മായ ചിരിച്ചു.

ക്ലാരയുടെ പിറകെ വേഗതയിൽ നടക്കുന്നതിനിടയിൽ ശ്രീഹരി വിളിച്ചു.

“ക്ലാരേ..”

അവൾ കേൾക്കാത്ത ഭാവത്തിൽ നടന്നു.

“അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു.

“ക്ലാരേ.. ഒന്ന് നിന്നെ നീ.”

അവൾ നടത്തം നിർത്തി തിരിഞ്ഞ് നിന്ന് ചോദിച്ചു.

“എന്താ?”

“ഇങ്ങനെ ദേഷ്യപ്പെട്ടു പോകാൻ എന്താ ഉണ്ടായത്.”

“ആരതിന് ദേഷ്യപ്പെട്ടു?”

“നീ എന്നെ കണ്ട് മുഖവും വീർപ്പിച്ച് പോയതുകൊണ്ടല്ലേ ഞാൻ പിറകെ വന്നത്.”

“ഞാൻ അങ്ങനെ പോയെങ്കിൽ നീ എന്തിനാ എന്റെ പിറകെ വരുന്നെ.. അവിടെ ഒരുത്തി കൊഞ്ചി കുഴഞ്ഞു നിൽപ്പുണ്ടായിരുന്നല്ലോ. അവളോടൊപ്പം സംസാരിച്ചു നിന്നാൽ പോരായിരുന്നോ?”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് മനസിലായി മായ എന്നോട് സംസാരിച്ചത് നിനക്ക് ഇഷ്ട്ടപെട്ടില്ലെന്ന്.”

ക്ലാര മറുപടി ഒന്നും പറയില്ല.

“ഡീ.. അവളെന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോളാ.. ഞങ്ങൾ ചുമ്മാ സംസാരിച്ചു നിൽക്കുവായിരുന്നു.”

മായ അവന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ ക്ലാര ഒന്ന് മയപ്പെട്ടു, എങ്കിലും അവൾ ചോദിച്ചു.

“അവളെന്തിനാ നിന്റെ കൈയിലൊക്കെ കയറി പിടിച്ച് സംസാരിക്കുന്നെ?”

അവന് പെട്ടെന്ന് എന്ത് പറയണമെന്ന് മനസിൽ വന്നില്ല. പിന്നെ അവൻ പറഞ്ഞു.

“ജീന എന്റെ കൈയിലൊക്കെ പിടിക്കാറില്ലേ?”

ക്ലാര പെട്ടെന്ന് പറഞ്ഞു.

“അത് ജീന.. നീ അവളെയും മറ്റുള്ള പെണ്പിള്ളേരെയും വച്ച് താരതമ്യം ചെയ്യണ്ട.”

അപ്പോഴാണ് വരാന്തയിൽ കൂടി അവർക്കരികിലേക്ക് നടന്നു വരുന്ന ജീനയെ ക്ലാര കണ്ടത്.

“പറഞ്ഞു തീർന്നില്ല.. വരുന്നുണ്ടല്ലോ നിന്റെ വാല്.”

അതുകേട്ട് ശ്രീഹരി ചിരിച്ചു.

ജീന അടുത്തെത്തിയപ്പോൾ ക്ലാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *