എന്റെ നിലാപക്ഷി – 2 23അടിപൊളി 

അത് കേട്ട് അവൻ പൊട്ടി ചിരിച്ചു. അപ്പോൾ അവൾ ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

“എന്താ.. ചോദിക്ക്.”

“ആദ്യം വാക്ക് താ സത്യം പറയുമെന്ന്.”

അവൻ പുഞ്ചിരിയോടെ പറഞ്ഞു.

“ഓക്കേ.. വാക്ക് തന്നിരിക്കുന്നു.”

“ഇച്ചായൻ അത്ര പെർഫെക്റ്റ് ഒന്നും അല്ലെന്നു മുൻപൊരിക്കൽ എന്നോട് പറഞ്ഞിരുന്നല്ലോ.”

“അതിന്?”

“ഇച്ചായന്‌ ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടായിരുന്നോ?”

“എന്താ നീ ഉദ്ദേശിച്ചത്?”

അവൾ മടിച്ച് മടിച്ച് പറഞ്ഞു.

“അതായത്.. ഇച്ചായൻ.. ഏതെങ്കിലും പെണ്ണുമായി സെക്സ് ചെയ്തിട്ടുണ്ടോ?

അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവന് എന്ത് പറയണമെന്ന് പെട്ടെന്ന് ഒരു ഉത്തരം കിട്ടീല്ല.

അവൻ മിണ്ടാതിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു.

“സത്യം മാത്രേ പറയാവു.”

അവനൊന്ന് ആലോചിച്ചപ്പോൾ അവളോട് സത്യം പറയുന്നത് കൊണ്ട് തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലെന്ന് തോന്നി. അവന് ദോഷം വരുന്ന ഒന്നും അവൾ മറ്റൊരാളോട് പറയില്ലെന്ന് ശ്രീഹരിക്ക് ഉറപ്പുണ്ടായിരുന്നു.

“ചെയ്തിട്ടുണ്ട്.”

അവൾ ഭാവമാറ്റമൊന്നും ഇല്ലാതെ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ആരായിരുന്നു കക്ഷി?”

“അങ്ങനെ ചോദിച്ചാൽ..”

“ചോദിച്ചാൽ?”

“ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്തില്ലേ.. ആ യാത്രക്കിടയിൽ ഒരുപാട് പേരുമായി.”

അവൾ കണ്ണ് മിഴിച് ചോദിച്ചു.

“ഒരുപാടുപേരുമായോ?”

അവൻ ചിരിച്ചു കൊണ്ട് മദ്യം ഒഴിച്ച് വച്ചിരുന്ന ഗ്ലാസ് കൈയിലേക്ക് എടുത്തു.

അവൾ തമാശയായി പറഞ്ഞു.

“എങ്ങനെ ഒരാളോടൊപ്പം ഞാൻ എന്ത് വിശ്വസിച്ചാണ് ഒറ്റയ്ക്ക് ഈ വീട്ടിൽ നിൽക്കുന്നെ?”

അവന്റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. കൈയിലെടുത്ത ഗ്ലാസ് അവൻ തിരികെ വച്ചു.

അവന്റെ ഭാവമാറ്റം കണ്ടപ്പോൾ പറഞ്ഞത് അബന്ധമായിപോയി എന്നവൾക്കു തോന്നി.

“ഇച്ചായാ..”

അവൻ ഒന്നും മിണ്ടീല്ല.

“ഞാൻ ഒരു തമാശ പറഞ്ഞതാ ഇച്ചായാ.”

“നിനക്കുള്ള ഹോസ്റ്റൽ റൂം ഞാൻ ഇത്രേം പെട്ടെന്ന് ശരിയാക്കാം, നീ ഇനി എന്നോടൊപ്പം ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട.”

“ഞാൻ ഒന്നും മനസ്സിൽ വിചാരിച്ചു പറഞ്ഞതല്ല.. സത്യം.”

അവൻ നിശബ്തനായി തന്നെ ഇരുന്നു.

അവന്റെ തല ഇരു കൈയും വച്ച് പിടിച്ചു തിരിച്ച് തന്റെ മുഖത്തേക്ക് അടുപ്പിച്ച് അവൾ പറഞ്ഞു.

“എന്റെ ഇച്ചായനെ എനിക്കറിയില്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. എന്നോട് ക്ഷമിച്ചുകള.. സോറി സോറി സോറി..”

അവളുടെ ആ സംസാരം കേട്ട് അവന്റെ മുഖത്ത് ചെറുതായി പുഞ്ചിരി പടർന്നു. അത് കണ്ടപോഴേക്കും അവൾക്ക് ആശ്വാസം ആയി.

അവന്റെ മടിയിലേക്കു തലവച്ചു കിടന്ന് വയറിൽ ഇരു കൈയും കൊണ്ട് ചുറ്റിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

“എന്നെ കൊന്നാലും ഞാൻ എവിടന്നു പോകൂല്ല.”

അവൻ ചെറു ചിരിയോടെ അവളുടെ തലയിൽ തലോടി. അവൾ പിന്നെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റില്ല.. പതുക്കെ പതുക്കെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

.

.

രാവിലെ ഉറക്കം എഴുന്നേറ്റപ്പോഴാണ് താൻ ഇന്നലെ രാത്രി ശ്രീഹരിയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന കാര്യം അവൾ മനസിലാക്കിയത്.

അവൾ അവന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. സോഫയിൽ ചാരി ഇരുന്ന് നല്ല ഗാഢ നിദ്രയിൽ ആണ് അവൻ. അപ്പോഴും അവന്റെ വലംകൈ ജീന താഴേക്ക് വീണുപോകാതിരിക്കാൻ അവളുടെ നെഞ്ചിൽ കൂടി ചുറ്റി പിടിച്ചിട്ടുണ്ട്.

അവൾ ശ്രീഹരിയെ ഉണർത്താതെ സാവധാനം അവന്റെ കൈ തന്റെ നെഞ്ചിൽ നിന്നും എടുത്തു മാറ്റി, എന്നിട്ട് അവന്റെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു. അപ്പോഴാണ് ടോപ് മുകളിലേക്ക് ചുരുണ്ടു കയറി തന്റെ വയറിന്റെ കുറച്ചു ഭാഗം നഗ്നമാണെന്നു അവൾ മനസിലാക്കിയത്.

‘ശോ.. ഇന്നലെ ജീൻസും ടോപ്പും മാറാനും മറന്നു പോയി, ഇതിപ്പോൾ വയർ ഇച്ചായൻ കണ്ട് കാണുമോ?’

ടോപ് താഴേക്ക് വലിച്ചിടുന്നതിനിടയിൽ അടുത്ത ചിന്ത അവളുടെ മനസ്സിൽ കൂടി കടന്നു പോയി.

‘അല്ലെങ്കിൽ തന്നെ വയറിന്റെ കുറച്ചു ഭാഗം ഇച്ചായൻ കണ്ടെന്നും പറഞ്ഞ് ഇപ്പോൾ എന്തുണ്ടാകാനാ.’

Leave a Reply

Your email address will not be published. Required fields are marked *