“ഇച്ചായന് ജസ്റ്റ് പാസ് ആയാലും മതി, അച്ഛന്റെ ബിസിനസ്സും നോക്കി നടക്കാം, എനിക്ക് പഠിച്ച് ഒരു ജോലി വാങ്ങില്ലെങ്കിലേ ഭാവി വെള്ളത്തിലാകും.”
ജീന സീരിയസ് ആകുന്നു എന്ന് കണ്ട ശ്രീഹരി അവളുടെ തോളിൽ കൂടി കൈ ഇട്ട് തന്നോട് ചേർത്ത് ഇരുത്തികൊണ്ട് പറഞ്ഞു.
“ഇനി അതിൽ കയറി തൂങ്ങണ്ട.. നാളെ വിദ്യാഭ്യാസ ബന്തല്ലേ.. അതുകൊണ്ട് എന്നൊന്ന് റെസ്ററ് എടുക്കാന്ന് വിചാരിച്ച് ടിവിയുടെ മുന്നിൽ ഇരുന്നതാ.”
അവന്റെ തോളിലേക്ക് തല ചാരി വച്ചുകൊണ്ടു അവൾ പറഞ്ഞു.
“ഓക്കേ ഓക്കേ.. ഇന്ന് ക്ലാര ചേച്ചി വിളിച്ചില്ലല്ലോ, എന്ത് പറ്റി?”
“നാളെ ക്ലാസ് ഇല്ലാത്തോണ്ട് അവൾ ഇവിടുള്ളോരു റിലേറ്റീവിന്റെ വീട്ടിൽ പോയി.”
“ഇച്ചായൻ ഇവിടെ വന്നിട്ട് ഇതുവരെ വീട്ടിലേക്കൊന്നും പോയില്ലല്ലോ. അതെന്താ?”
“നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് ഞാൻ എങ്ങനാ വീട്ടിൽ പോകുന്നെ?”
കുറച്ചു നേരത്തേക്ക് ജീന ഒന്നും മിണ്ടാതിരുന്നു.
“സത്യത്തിൽ ഞാൻ ഇച്ചായന് ഒരു ശല്യമായി മാറുകയാണല്ലേ?”
“കൂടുതൽ സെന്റി അടിച്ചാൽ നല്ല അടി കിട്ടും കേട്ടോ…”
അവൾ പിന്നെ ഒന്നും മിണ്ടീല്ല.
“ഡീ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.”
“എന്താ?”
“നീ എന്നെങ്കിലും വെള്ളമടിച്ചിട്ടുണ്ടോ?”
“ഛെ.. എനിക്കതിന്റെ സ്മെൽ പോലും ഇഷ്ട്ടമല്ല.”
“അയ്യോ..”
അവന്ൻറെ തോളിൽ നിന്നും തല മാറ്റി അവൾ ചോദിച്ചു.
“എന്തെ?”
“നാളെ ക്ലാസ് ഇല്ലല്ലോ, പിന്നെ ഇന്ന് ക്ലാരയും വിളിക്കില്ല.. അതുകൊണ്ട്…”
“അതുകൊണ്ട്?”
“ഞാൻ എനിക്ക് കുടിക്കാൻ വൈകിട്ട് ഒരു കുപ്പി വാങ്ങി കൊണ്ട് വന്നിരുന്നു.”
അവൾ ഒരു ചെറു കുസൃതിയോടെ ചോദിച്ചു.
“അപ്പോൾ വെള്ളമടിയും ഉണ്ടല്ലേ.. എന്നിട്ട് പുറമെ എന്ത് മാന്യൻ.”
“വല്ലപ്പോഴും കൂടിയേ കുടിക്കാറുള്ളു എന്റെ കൊച്ചെ.. ഇനിയിപ്പോൾ കുടിക്കുന്നില്ല, നിനക്കിഷ്ടമല്ലല്ലോ.”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ കുടിക്കുന്നതല്ലേ എനിക്ക് എനിക്ക് ഇഷ്ടമല്ലാത്തത്, ഇച്ചായൻ വേണമെങ്കിൽ കുടിച്ചോ.”
“നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?”
“ഇല്ലന്നെ..”
അവൻ സോഫയിൽ നിന്നും എഴുന്നേറ്റോണ്ട് പറഞ്ഞു.
“അപ്പോൾ ഞാൻ പോയി റൂമിൽ നിന്നും കുപ്പി എടുത്തു വരുമ്പോഴേക്കും മോള് പോയി ഒരു ഗ്ലാസും ഒരു പ്ലേറ്റിൽ കുറച്ചു ബീഫ് ഫ്രൈയും എടുത്തുണ്ട് വാ.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“ഞാൻ ഇപ്പോൾ അങ്ങോട്ട് പാത്രം എല്ലാം കഴുകി വച്ചതേ ഉള്ളു.”
“എന്റെ മോളല്ലേ, ഇച്ചിരി എടുത്തോണ്ട് വാ.”
അവന്റെ സോപ്പിടിൽ കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.
അവൻ കുപ്പിയും ആയി തിരികെ എത്തിയപ്പോഴേക്കും അവൾ ഗ്ലാസും വെള്ളവും ബീഫും റെഡി ആക്കി വച്ചിരുന്നു.
അവൻ സാവധാനം ആസ്വദിച്ചു ഇരുന്നു കുടിക്കുമ്പോൾ അവൾ അവന്റെ അരികിലായി ഇരുന്നു ടിവി കാണുവായിരുന്നു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ നീ?”
“ഇച്ചായൻ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ ചെയ്തോള്ളം.”
“എങ്കിൽ ഞാൻ ഇന്ന് വാങ്ങിത്തന്ന ജീൻസ്സും ടോപ്പും ഒന്ന് ഇട്ട് വാ.”
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“എനിക്കൊന്നും വയ്യ.”
“വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം കേട്ടോ.. ഞാൻ എന്ത് വാങ്ങിത്തന്നാലും ഇട്ടൊള്ളന് നീ പറഞ്ഞതാ.”
“പ്ളീസ് ഇച്ചായാ.. ഞാൻ ഇതൊന്നും ഇട്ടിട്ടില്ല.. എനിക്ക് ചമ്മലാ അതൊക്കെ ഇടാൻ.”
“എന്നെ ഒന്ന് ഇട്ട് കാണിക്കാനല്ലേ ഞാൻ പറഞ്ഞുള്ളു, വേറാരും കാണുന്നില്ലല്ലോ ഇവിടെ.”
അവൾ ഒന്ന് ആലോചിച്ചു പറഞ്ഞു.
“ഞാൻ ഇട്ട് വരാം.. പക്ഷെ ഇച്ചായൻ എനിക്കൊരു വാക്ക് തരണം.”
“എന്താ?”
“പുറത്തേക്കൊന്നും അതും ഇട്ടുകൊണ്ട് പോകാൻ എന്നോട് പറയരുത്.”
അവൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
“ഓക്കേ.. സമ്മതിച്ചിരിക്കുന്നു.”
അവൾ സോഫയിൽ നിന്നും എഴുന്നേറ്റു നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു ചോദിച്ചു.
“ഞാൻ അത് ഇതാണോ ഇച്ചായാ.”
“ഞാൻ മിണ്ടീല്ല കേട്ടോ.”
അവൾ പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു.
ശ്രീഹരി തന്റെ നാലാമത്തെ പെഗ് ഗ്ലാസ്സിലൊഴിച് ടിവിയിലേക്കു നോക്കി ഇരിക്കുമ്പോൾ ജീനയുടെ സ്വരം കാതുകളിൽ എത്തി.
