എന്റെ നിലാപക്ഷി – 2 23അടിപൊളി 

അവൻ അത്ഭുതത്തോടെ ചോദിച്ചു.

“നീ ശരിക്കും പറഞ്ഞതാണോ?”

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“അതെ..”

അവൻ ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

“നീ ഒരു മിനിറ്റ് ഇവിടെ വെയിറ്റ് ചെയ്യ്.. ബൈക്കിന്റെ ചാവി ജീനയുടെ ബാഗിലാണ്.”

അവളുടെ മറുപടിക്കു കാക്കാതെ അവൻ വേഗം ക്ലാസ്സിലേക്ക് ഓടി. അവന്റെ ഓട്ടം കണ്ട് ക്ലാരക്ക് ചിരി വന്നു.

ശ്രീഹരി ക്ലാസ്സിൽ എത്തിയപ്പോൾ ജീന പൂക്കളം ഇടുന്നതും നോക്കി നിൽക്കുകയായിരുന്നു. അവളുടെ അടുത്ത് ചെന്ന് അവൻ പറഞ്ഞു.

“ബൈക്കിന്റെ ചാവി താ..”

അവൾ ബാഗിൽ നിന്നും ചാവി എടുത്തുകൊണ്ടു വന്ന് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് ചോദിച്ചു.

“ഇവിടെ പോകുവാ?”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാനും ക്ലാരയും പുറത്തേക്കൊന്നു കറങ്ങാൻ പോയിട്ട് വരാം.”

“ശരിക്കും?”

അവൻ ഒരുപുഞ്ചിരിയോടെ അവിടെ നിന്നും തിരിച്ച് നടക്കുമ്പോൾ ജീനയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *