എന്റെ നിലാപക്ഷി – 2 23അടിപൊളി 

“എന്തായിരുന്നു അഭിനയം.. തലയിലെ പൊടിതട്ടി കളയുന്നു, അവളെ തള്ളിമാറ്റി ഇടയിലേക്ക് കയറി നിൽക്കുന്നു.. ഇവൻ എന്ത് കുരുത്തക്കേട് ഒപ്പിച്ചാലും അങ്ങ് രക്ഷിചോളും അല്ലെ?”

ജീന ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

“ഇച്ചായൻ എന്ത് കുരുത്തക്കേട് കാണിക്കാനാ.. എന്റെ ഇച്ചായൻ പാവമല്ലേ?”

അതുകേട്ട് ശ്രീഹരി ചിരിച്ചപ്പോൾ ക്ലാര പറഞ്ഞു.

“അവളും അവളുടെ ഒരു ഇച്ചായനും.”

ക്ലാര ജീനയെ മൊത്തത്തിൽ ഒന്ന് നോക്കി.

“ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ നീ.”

ജീന ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇച്ചായന്റെ സെലെക്ഷൻ ആണ് സാരി.”

“ഇവനപ്പോൾ സാരി ഒക്കെ സെലക്ട് ചെയ്യാൻ അറിയാം അല്ലെ?”

അപ്പോഴാണ് അവന് ഒരു ഫോൺ കാൾ വന്നത്. എടുത്തു നോക്കുമ്പോൾ അവന്റെ അനിയത്തി ശ്രീവിദ്യ ആയിരുന്നു.

“വിദ്യ ആണ് വിളിക്കുന്നെ.. നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോൾ വരാമേ.”

അവൻ ഫോണുമായി കുറച്ചപ്പുറത്തേക്ക് മാറി നിന്നു.

“ചേച്ചിക്കെന്താ ഇച്ചായനോട് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞാൽ.”

“അതിനു എനിക്കവനെ ഇഷ്ടമാണെന്ന് ആര് പറഞ്ഞു?”

“ആരും പറയണ്ട.. ചേച്ചിടെ പ്രവർത്തികളിൽ നിന്നും മനസിലായിക്കൊള്ളും.”

അത് കേട്ട് ക്ലാര ചിരിച്ചു.അപ്പോഴാണ് തന്റെ ക്ലാസ്സിൽ പഠിക്കുന്ന രണ്ട് ആൺപിള്ളേർ അവിടേക്ക് നടന്നു വരുന്നത് ക്ലാര ശ്രദ്ധിച്ചത്.

“വരുന്നുണ്ടല്ലോ നാശങ്ങൾ..”

“എന്താ ചേച്ചി?”

അവന്മാരെ ചൂണ്ടിക്കാണിച്ച് ക്ലാര പറഞ്ഞു.

“ക്ലാസ്സിലെ പ്രധാന വായിനോക്കികളാണ്.. പെൺപിള്ളേരോട് മാന്യമായി സംസാരിക്കാൻ അറിഞ്ഞുകൂടാ.”

ജീന അവന്മാരെ ശ്രദ്ധിച്ചു. അവന്മാരുടെ കണ്ണുകളും നടത്തവും കാണുമ്പോഴേ അറിയാം മദ്യപിച്ചുള്ള വരക്കം ആണെന്ന്.

അവരുടെ അടുത്തെത്തിയപ്പോൾ ഒന്നാമൻ പറഞ്ഞു.

“ക്ലാര ഇന്ന് സാരിയൊക്കെ ഉടുത്ത് സുന്ദരിയാണല്ലോ.”

രണ്ടാമൻ – “പക്ഷെ സാരിയൊക്കെ കുറച്ചുകൂടി താഴ്ത്തി ഉടുത്തു പോക്കിളൊക്കെ നല്ലപോലെ കാണിച്ചു നിന്നിരുന്നേൽ ഞങ്ങളെപോലുള്ളവർക്ക് കാണാൻ കുറച്ചുകൂടി രാസമായേനെ.”

ഒന്നാമൻ ജീനയെ നോക്കി പറഞ്ഞു.

“ഇവൾ കാണാൻ സ്കേൽട് ആണെങ്കിലും ഒരു സെക്സി ലുക്ക് ഉണ്ട്… ഞങ്ങളോട് സഹകരിച്ചാൽ കുറച്ചുകൂടി സൈസ് ആക്കി തരാം.”

രണ്ടാമൻ – എന്താ.. സഹകരിക്കാൻ താല്പര്യം ഉണ്ടോ?”

ഇവരുടെ സംസാരം ശ്രീഹരി ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കിയ ക്ലാര പറഞ്ഞു.

“ഡാ. വെറുതെ അനാവശ്യം പറയാതെ പോകാൻ നോക്ക്.”

ഒന്നാമൻ ശ്രീഹരിയെ നോക്കികൊണ്ട്‌ പറഞ്ഞു.

“ഞങ്ങളൊക്കെ പറയുമ്പോൾ അനാവശ്യം.. ഇവിടെ ഓരോത്തന്മാർ ഒരേ സമയം രണ്ടുപേരെ കൊണ്ട് നടക്കുന്നത് നമ്മളൊന്നും അറിയുന്നില്ലെന്നാണ് വിചാരം.”

അവന്മാർ അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ ഇതെല്ലം കേട്ട് ദേഷ്യം കൊണ്ട് വിറച്ച ശ്രീഹരി അവന്മാരുടെ അടുത്തേക്ക് വേഗതയിൽ നടന്നു.

ക്ലാര തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.

“തീർന്നു.. ഇവൻനിന്നിനി അവന്മാരെ അടിക്കാതെ അടങ്ങില്ല.”

ശ്രീഹരിയെ പിടിച്ചു നിർത്താനുള്ള ധൈര്യം ക്ലാരക്ക് ഇല്ലായിരുന്നു. അവനെ പിടിക്കാൻ പോയാൽ തനിക്കു അടികൊള്ളുമെന്ന കാര്യം അവൾക്കുറപ്പാണ്. ഇനി എന്ത് ചെയ്യുമെന്ന് ക്ലാര ആലോചിച്ച് നിൽക്കുന്നതിനിടയിൽ ജീന പെട്ടെന്ന് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു.

അവരുടെ അടുത്തേക്ക് വേഗതയിൽ നടക്കുകയായിരുന്ന ശ്രീഹരിയുടെ കൈയിൽ പിടിച്ചുകൊണ്ട് ജീന പറഞ്ഞു.

“ഇച്ചായാ.. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.”

അവളുടെ കൈ തട്ടി മാറ്റി അവൻ മുന്നോട്ടു പോകാനാഞ്ഞപ്പോൾ ജീന ഉറക്കെ വിളിച്ചു.

“ഇച്ചായാ…”

ഹരി അവളെയൊന്നു തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു.

ദയനീയമായി ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു.

“പ്ലീസ്…”

അവൻ കുറച്ചു നേരം ജീനയെ നോക്കി നിന്നു, എന്നിട്ട് അടുത്തുണ്ടായിരുന്ന ഭിത്തിയിൽ കൈ കൊണ്ട് ആഞ്ഞ് ഇടിച്ച ശേഷം വരാന്തയുടെ പടികൾ ഇറങ്ങി അവിടെ നിന്നും നടന്നു പോയി.

ക്ലാരക്ക് ശരിക്കും അത്ഭുതമായിരുന്നു അവന്റെ ഈ പിന്മാറ്റം. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു അറിയാവുന്നതാണ് അവനെ. ദേഷ്യം വന്ന് ഇറങ്ങി പുറപ്പെട്ടുകഴിഞ്ഞാൽ അവൻ അടി ഉണ്ടാക്കാതെ അടങ്ങുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *