.
.
.
. എക്സാം തുടങ്ങി… ഞാനും മാളുവും ഒരു ഹാളിലാണ്…… ഞാൻ പുറകിലായതുകൊണ്ട് എനിക്കവളെ കാണാം…. ഇടക്കൊക്കെ നോക്കുന്നുണ്ട് ഞാൻ…….. പെണ്ണ് നല്ല എഴുതാണ്….. ചുറ്റും നടക്കുന്നതൊന്നും അറിയുന്നേ ഇല്ല……….
.
.
.
ഞാൻ നേരത്തെ എക്സാം എഴുതി ഇറങ്ങി…. മാളു വരുമ്പോ പുറത്തിണ്ടെങ്കിൽ സംസാരിക്കാമല്ലോ……. ഇറങ്ങി വരാന്തയിൽ നിന്നപ്പോ
…എക്സാം കഴ്ഞ്ഞവരൊന്നും ഹാളിന്റെ പരിസരത്ത്.നിക്കാൻ പാടില്ല… വേഗം പൊക്കോണം……
ഈ പെണ്ണുമ്പിള്ളകിത് എന്തിന്റെ വേദനയാ…..
അവരേം പ്രാകി ഞാൻ ഗേറ്റിന്റെ അടുത്ത നിന്നു…. കുറച്ച് കഴിഞ്ഞ്…… രാഹുലും രാജപ്പനും വന്ന്…… ടാ നീ എപ്പളാ കഴിഞ്ഞേ…..
ഞാൻ – 10 മിനിറ്റ് ആയി….. എങ്ങനെ ഇണ്ടാർന്നു….
രാഹുൽ – കുഴപ്പമില്ല….. എഴുതിയിട്ടോണ്ട്…..
രാജപ്പൻ – വാ നമക്കോരോ ലൈം കുടിക്കാം…..
ഞാൻ – നിക്കട…. അവളുന്നു വരട്ടെ…..
രാജപ്പൻ – ആഹ്…. മോൻ യാത്രേം പറഞ്ഞപ്പോരേ… ഞങ്ങൾ അവിടെ കാണും……
.
.
.
.
.
.
ഞാൻ നോക്കിയപ്പോ മാളുവും മീനുവും ഒരുമിച്ച് വരുന്നുണ്ട്…..
..
.
മാളു – എക്സാം ഹാളിന് പൊന്നിട്ടു കുറെ നേരമായല്ലോ പോയില്ലേ…..
ഞാൻ – അവന്മാർ വന്നില്ല…
മീനു – ആര് പറഞ്ഞു അവന്മാർ പോണാട്ടു കുറച്ചയല്ലോ
ഞാൻ – (ഈ പിശാശ് എന്റെ പൊക കാണാൻ ഇറങ്ങിയേക്കണേ ആണെന് തോന്നണ്ട് ) അവർ രണ്ടാളും വന്നു….. വിപിൻ വന്നില്ല……
മീനു – അവനാ.. B ക്ലാസ്സിലെ കൃഷ്ണപ്രസാദിന്റെ കൂടെ ഗ്രൗണ്ടിൽ നിലപോണ്ടല്ലോ……
അവന്റെ പേരുപറഞ്ഞപ്പോളേക്കും മാളുവിന്റെ മുഖമൊന്നു മാറി……
ഞാൻ – ആഹ്….. ഞാൻ നോക്കട്ടെ.. അല്ല നിങ്ങൾക്കു എക്സാം എങ്ങനെ ഉണ്ടായിരുന്നു…….
മാളു – എളുപ്പായിരുന്നു…….
മീനു – എനിക്ക് കുഴപ്പൊല്ലായിരുന്നു…… അമൃതേ….. ദേ നിന്റച്ഛൻ വന്ന്…….
ഞാൻ നോക്കിപ്പോ അവളുടെപ്പൻ ബൈക്കിൽ ഞങ്ങളുടെ സൈഡിൽ കൊണ്ടോന് നിർത്തി….. ഞാൻ വേഗം. അവിടെന്നു വലിഞ്ഞു….ശെരി നാളെ കണമെന്നും പറഞ്ഞ മീനുവും പോയി……….
.
.
.
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഇനി ആകെ 9 ദിവസം കൂടിയേ മാളുവിനെ കാണാൻ പാട്ടൊള്ളുനൊള്ള ചിന്തയായിരുന്നു…… എനിക്കാകെ സങ്കടൊക്കെ… വരുന്നുണ്ട്…….ഞാൻ ചുമ്മാ അവന്മാരെ നോക്കി…..
രാഹുലും എന്തോ ആലോചനയിലാണ്…
രാജപ്പൻ പിന്നെ…. ഇതൊന്നും എന്നെ ബാധിക്കില്ലാനൊള്ള രീതിയിൽ നടക്കുന്നു….. വിപിൻ ഇപ്പോൾ ഞങ്ങടെ കൂടെ വരാറില്ല…… ഞങ്ങൾ പിന്നെ നിർബന്ധിക്കാനും പോയില്ല……
2
3
4
5
6
7
8
9
10…… ഇന്നാണ് ലാസ്റ്റ് ഡേ….. ഇത്രയും ദിവസത്തിൽ 2 ദിവസമൊഴികെ ബാക്കി എല്ലാ ദിവസോം മാളൂനെ കണ്ടു സംസാരിച്ചിട്ടേ പോയിട്ടുള്ളു….. ഇന്ന് ലാംഗ്വേജ് ആണ് എക്സാം.. ഞാൻ ..വേഗം എഴുതി കൂട്ടി….. ഞാൻ പുറത്തിറങ്ങി …… ഫ്രോന്റിലെക് വന്നപ്പോ അക്കെമൊത്തം കരച്ചിലും പിഴിച്ചിലും…… എനിക്കാദ്യം ഒന്നും കത്തിയില്ല……..പിന്നെയാണോർത്തത്..ലാസ്റ്റ് ഡേ ആയെന്റെ സ്പെഷ്യൽ കരച്ചിലാണ്….. പെൺപിള്ളേരെല്ലാം….. കെട്ടിപിടിച് കരച്ചിലും…. യൂണിഫോമിൽ ഒപ്പിടലും..ഒക്കെയായി….. ബഹളം…… കുറച്ചുപേർ ഇനിയും ഇറങ്ങാനുണ്ട്……
ഞാൻ നോക്കിയപ്പോ..എല്ലാവരുടേം കരച്ചിലൊക്കെ കണ്ട്….. രാജപ്പൻ ചിരിക്കുന്നു….. (അതങ്ങനെ ഒരു സൈക്കോ…)
രാഹുൽ ആരോടൊക്കെയോ മിണ്ടിനുണ്ട്……
.
.
.
.
ഞാനങ്ങോട്ടേക് ചെന്നു……
രാഹുൽ മീനുനോട് സംസാരിക്കുകയാണ്….. ഞാൻ വേഗം തിരിഞ്ഞ് നോക്കിയപ്പോ മാളു വരുന്നുണ്ട്…..
ഞാൻ – എന്തെഴുത്താണിത്….. എത്ര കേട്ടെടുത്തു പേപ്പർ..
മാളു – ഞാൻ അതിനുമാത്രം എഴുതിയൊന്നുല്ല…..
ഞാൻ – ഉവ്വ…. വേഗം ചെല്ല് അവിടെ ഒരു സെക്ഷൻ കരച്ചിലൊക്കെ കഴിഞ്ഞ്……
മാളു – കഷ്ട്ടോണ്ട്….. നിങ്ങൾ ആണ്പിള്ളേർക്കൊന്നും സങ്കടൊന്നും ഇല്ലേ….
ഞാൻ – എന്തിനു… ഞങ്ങൾ ഇത് കഴിഞ്ഞാലും എപ്പളും കാണും…പിന്നെന്തിനാ….. ഇമ്മാതിരി കരച്ചിൽ…
മാളു – നിങ്ങൾക് എപ്പോൾ വേണമെങ്കിലും കാണാൻ പറ്റും ഞങ്ങൾക്ക് പറ്റില്ലാലോ.
ഞാൻ – അതെ… എന്നാലും… ഇത്രക്കും കരയണ്ട കാര്യോണ്ടോ….
മാളു – അനിലിന് ഞങ്ങളെ ഒന്നും കാണണ്ടിരിക്കുമ്പോ വിഷമൊന്നും തോനില്ലേ…….
ഞാൻ -( അതിനെനിക്ക് മറുപടി ഇണ്ടായില്ല….. എന്താ പറയുക…. നിന്നെ കാണാതിരിക്കാൻ പറ്റില്ല പെണ്ണേനങ് പറഞ്ഞാലോ….,യെ..വേണ്ട…) നമ്മൾ ചെലപ്പോ പ്ലസ് വൺ ഒക്കെ ഒരു സ്കൂളിൽ ആണെങ്കിലോ…..
മാളു.- എന്നാലും എല്ലാരും ഒരുമിച്ചാകുലലോ…
. അമൃതേ…… മീനുവാണ്…. വിളിച്ചത്…..മാളു വേഗം അങ്ങോട്ടേക്ക് പോയി…..
എല്ലാടത്തും കെട്ടിപിടിക്കലും കരച്ചിലും…..
ഞാനും കുറച്ച് സംസാരിച്ചു ഓരോരുത്തരുടെ അടുത്തായി…… എന്റെ മുഖത്തു മുഴുവൻ വിഷമാണ്…. രാഹുലിന്നത് മനസിലായി…… ഇവിടെ കിടന്നെങ്ങാനും..മോങ്ങിയ…… ഓടിച്ചിട്ട് തല്ലും മൈരെ……
ഞാൻ പോടാ.. നും പറഞ്ഞു രാജപ്പന്റടുത്തേക് ചെന്നു….. അവനും ആരോടൊക്കെയോ സംസാരിക്കണ്ട്….. ക്ലാസ്സിലെ വേറെ മൈരന്മാരൊക്കെ വന്ന് ഷർട്ടിലൊക്കെ…. പേരും തെറിയൊക്കെ എഴുതിപോയി…… പിന്നെ ആകെ മിണ്ടികൊണ്ടിരുന്ന 4,5പെണിപ്പിള്ളേർ ഇണ്ട് അവരോടും ഞാൻ പോയി മിണ്ടി… അവരൊക്കെ കരഞ്ഞു തളർന്നിരിക്കാണ്….. നിമ്മി, ആര്യ,ശീതൾ, മൃദുല,,, ഇതാണ് ആകെ ഞാൻ മിണ്ടുന്ന പെൺപിള്ളേർ….. ഇപ്പോൾ അതിലൊക്കെ കുറെ മാറ്റാമിണ്ടായെങ്കിലും….. ഇവർ.. നാലും പാവങ്ങളാണ്….. അവരോടും കുറച്ച് സംസാരിച്ചു.
.. 4 മണി കഴിഞ്ഞപ്പോ ടീച്ചർമാർ… പൊക്കോളാൻ പറഞ്ഞു….. ഞങ്ങളുടെ ടീച്ചർമാർ ആരും ഇല്ല… വേറെ സ്കൂളിൽ ഡ്യൂട്ടിക് പോയേക്കുയാണ്…. അതോണ്ട് വേറെ ആരോടും പറയാൻ ഒന്നുമില്ല…… ഞങ്ങൾ പയ്യെ ഇറങ്ങി…..മാളുവിനെ നോക്കി…. കാണുന്നില്ല….. ഞാൻ ഓടി ഗേറ്റിൽ ചെന്നു…… അവളവിടെ നിന്നു ചുറ്റും നോക്കുന്നുണ്ട്……
എന്നെയാണോ?? 🙄….. ഞാൻ വേഗം… ഓടിച്ചെന്നതും….. അവളുടെ അച്ഛൻ വന്ന് അവളുടെ അടുത്ത ബൈക്ക് നിർത്തിയതും ഒരുമിച്ചാണ്…. മാളു ചുറ്റും നോക്കിയിട്ട് വണ്ടിലേക്ക് കേറി….. ഒന്നുടെ തിരിഞ്ഞ് നോക്കിയപ്പോ…… ഞാൻ……
പെട്ടന് അവളുടെ മുഖത്തൊരു ചിരി…….
എനിക്കത് കണ്ടിട്ട് സഹിക്കുന്നില്ലാരുന്നു……
എന്റെ മുഖത്ത്…. ഒരു ചിരി വരുത്തി കൈ വീശി…… മാളു കൈ പൊക്കിയപ്പോളേക്കും…. വണ്ടി മുന്നോട്ടെടുത്തു……
ഒന്ന് യാത്ര പറയാൻ പോലും പറ്റിയില്ല……. എനിക്ക് ശെരിക്കും കരച്ചിൽ വന്നു….. ഞാൻ വേഗം……ഗ്രൗണ്ടിന്റെ സൈഡിലേക് ഓടി….. പൈപ്പ് തുറന്ന് മുഖത്ത കുറച്ച വെള്ളം ഒഴിച്ച്……അവിടെ കുറച്ചുനേരം ഇരുന്നു.
