.
.
.എന്തായാലും എനിക്കവളോട് ഇഷ്ട്ടം തുറന്നു പറയാൻ ഇപ്പോളും മടിയാണ് …ചിലപ്പോൾ അവളെന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലേൽ ഇപ്പോൾ ഉള്ള ഈ ബന്ധം കുടി നഷ്ട്ടപെട്ടാലോ…..മാളുവിനോടുള്ള സംസാരോം ചിരിയും കളിയുമൊക്കെ ഇപ്പോളും നന്നായിട്ടു പോകുന്നുണ്ട്…ഞാൻ മുഴുവൻ അതിന്റെ ഹാങ്ങോവറിലാണ് എപ്പോളും ക്ലാസ്സിലും വീട്ടിലുമെല്ലാം……
.
.
.അങ്ങനെ ഒരു ഞായറാഴ്ച രാഹുൽ പതിവില്ലാതെ വീട്ടിലേക്കു വന്നു….
അനിയത്തി – അനിയേട്ട… ദേ രാഹുലേട്ടൻ വന്നേക്കാണ്…നിന്നോട് പുറത്തേക്കു ചെല്ലാൻ…
ഞാൻ – അവനോടു ഇങ്ങോട്ട് കേറി വരൻ പറ….
അനിയത്തി – ഞാൻ പറഞ്ഞു… നിന്നേം കൂട്ടി എവിടോ പോകാനാണ് വേഗം ചെല്ലാൻ ….
ഞാൻ വേഗം താഴേക്കിറങ്ങ്യ ചെന്നു നീ എന്താ പുറത്തു നിക്കണേ കേറിവ…….
രാഹുൽ – വേണ്ട നീ വാ നമക്ക് പാടം വരെ പോയിട്ട് വരാം ….
ഞാൻ – എന്താടാ ….എന്താ പരുപാടി —
രാഹുൽ – അതൊക്കെ പറയാം നീ വാ
ഞാൻ അവനുംകൂടി പയ്യെ ഇറങ്ങ്യ നടന്നു
രാഹുൽ – ടാ ചെറിയൊരു പ്രശ്നമുണ്ട്
ഞാൻ – എന്താടാ എന്താ പ്രോബ്ലം ..
രാഹുൽ – നമ്മടെ വിപിനും എൽദോസും തമ്മിലാ….നീ പഴേപോലെ ശ്രെദ്ധിക്കാറില്ലാത്തോണ്ട്….മനസിലായികാണില്ല…. ഓണത്തിന് ശേഷം എൽദോസിനു മിണ്ടിയാൽ കലിപ്പ……. ഇന്നലെ അവൻ വീട്ടിൽ വന്നു…..
ഞാൻ – ശെരിയാ ഞാനും ആലോചിച്ചാരുന്നു ….അവൻ മിണ്ടുന്നേന് എല്ലാം തെറി…ഞാൻ പിന്നെ മണ്ടൻ രാജപ്പനാല്ലെന്നോർത്തു.. അതങ്ങോട്ടു കാര്യമാക്കിയില്ല… അവൻ വന്നിട്ടെന്നാ പറഞ്ഞെ …..
രാഹുൽ – വിപിന്റെ കാര്യാ …അവനാ കൃഷ്ണപ്രസടുമായിട്ട് എന്തോ ഇടപാടൊണ്ട്…
.ഞാൻ – പിന്നെ അവനു തോന്നിയതാകും …നിനക്കറിയാന്മേലെ അവനു ചെറിയ വട്ടൊള്ളതാണെന്ന്
രാഹുൽ – ഞാനും ആദ്യം അങ്ങനെയാ കരുതിയെ …പക്ഷെ കഴിഞ്ഞോസം ക്ലാസ് കഴിഞ് പോകാൻ നേരത്തു …അവനെ കാണാത്തൊണ്ടു ഞാനും രാജപ്പനും ..നമ്മടെ കടേലെക് ചെന്നപ്പോ അവനും കൃഷ്ണപ്രസാദും സംസാരിച്ചു നിക്കണു…
ഞാൻ – എന്നിട്ട്… നീ ചോദിച്ചില്ലേ അവനോട് ….
രാഹുൽ – ചോദിച്ചു …ചോദിച്ചപ്പോ അവൻ അവിടെ വെച്ച കണ്ടപ്പോ ചുമ്മാ സംസാരിച്ചതാണെന്നു പറഞ്ഞു ….ഞാൻ പിന്നെ കൂടുതൽ കുത്തി ചോദിക്കാനൊന്നും പോയില്ല….
ഞാൻ – ഞാൻ ചോദിക്കാം …
രാഹുൽ – വേണ്ട … നമക്ക് വെറുതെ തോന്നുന്നേ..ആണേൽ….ശോകമാകും…….വെറുതെ അവനെ ഇപ്പോ ചൊറിയണ്ട …..പിന്നെ നീ അവളോട് ഇഷ്ടമാണെന്നു പറഞ്ഞോ …..
ഞാൻ – പിന്നെ അതൊക്കെ പയ്യെ പറയാം …..നീ കഴിച്ചിട്ടാണോ വന്നേ വാ നമക്ക് വല്ലോം കഴിക്കാ…………
.
.
.
.
.
.
പിറ്റേന്നുമുതൽ ഞാൻ വിപിനെ ചെറുതായിട്ട് ശ്രധിക്കാൻ തുടങ്ങി ….ശെരിയാണ് അവനെന്തോ കള്ളത്തരം കണിക്കുന്നപോലെ….നേരത്തെ ക്ലാസ് കഴിഞ്ഞു ഒരുമിച്ച ഞങ്ങൾ പോകാറുള്ളൂ …ഇപ്പോ പ്രാക്ടീസ് ഉണ്ടെന്നു പറഞ്ഞവൻ ബെല്ലടിക്കുമ്പോ തന്നെ ഓടും….ബ്രേക്കിന്റെ ഇടക്കും… അവനെ പെട്ടന്ന് കാണാതാകും …. ചോദിച്ചാൽ ഞാൻ പുറത്തുണ്ടാര്നു ….നീ ഇടക്ക് പുറത്തേക്കിറങ്ങണം…അല്ലാണ്ട് എപ്പളും അവളോട് ഒലിപ്പിച്ചൊണ്ട് ഇതിനകത്തിരുന്ന കാണില്ല…..
ഞാൻ ഒന്നും മിണ്ടാൻ പോയില്ല…ഇപ്പൊ ഇതും പറഞ്ഞു സംസാരിച്ചാൽ.രാജപ്പനും ഇടപെടും… വിഷമയമാകും…. ഇതിനൊള്ള മറുടി പിന്നെ കൊടുക്കാമെന്നു വെച്ച്… ഞാൻ.. മിണ്ടാതിരുന്നു…
.
.
.
പഴേപോലെയല്ല ദിവസങ്ങളൊക്കെ പെട്ടന്നാണ് കടന്നുപോകുന്നത് ……ഇനി SSLC എക്സമിനൊന്നും അധികം ദിവസമില്ല…… ക്സാമിന്റെ ടെൻഷനും അതിനൊപ്പം ഇത് കഴിഞ്ഞാൽ മാളുവിനെ കാണാൻ പറ്റുമോന്നുള്ള ടെൻഷനും …ആകെമൊത്തം ശോകം അവസ്ഥയായിരുന്നു…… കാര്യം മാളുവിനോട് മിണ്ടുന്നുണ്ട് ചിരിക്കുന്നുണ്ട്…..ന്നാലും ഇവിടുന്നു മാറി കഴിഞ്ഞാൽ ….എന്താകുമെന്ന് ഓർക്കുമ്പോൾ തന്നെ ………
.
.
.
.
.
.
അങ്ങനെ പേടിച്ചിരുന്നപോലെ എക്സമെത്തി. എക്സമിന് മുൻപുള്ള സ്റ്റഡി ലീവിന് ഇടക്.. ഹാൾ ടിക്കറ്റ് മേടിക്കാൻ വന്നപ്പോളാണ് ലാസ്റ്റ് മാളുവിനെ കാണുന്നെ… അന്നും കുറച്ച് സംസാരിച്ചു….. എനിക്കെന്തോ അധികം സംസാരിച്ചാൽ… കയ്യിനു പോകുന്നു തോന്നിയതോണ്ട് വേഗം പോന്നു…….. തിരിച്ചു പോണവഴി മുഴുവൻ ആലോചനയായിരുന്നു…. എക്സാം കഴിഞ്ഞാലും എങ്ങനെ മാളുവിനെ കാണാം……. രാഹുലിനോട് ചോദിച്ചപ്പോ. നല്ല തെറി കേട്ടു….. ആദ്യം ഈ സാമാനം ഒന്ന് കഴിയട്ടെ…… എന്നിട്ടാലേ കാണാനതൊക്കെ………..
