.
.
പെട്ടന്നമ്മ പുറത്തേക്കു വന്നിട്ട്…… അല്ല പോവണ്ടേ…….
.
.
ഞാൻ – .. അമ്മേ എന്റെ ഒരു ഫ്രണ്ടിന് ആക്‌സിഡന്റ് ആയി…. നിങ്ങൾ നേരെ പൊക്കോ… ഞാൻ അങ്ങോട്ടേക്ക് വരാം…….
.
.
എന്റെ മുഖം വല്ലാതിരിക്കുന്നത് അമ്മക്ക് മനനസിലായി…എതിർത്തൊന്നും പറഞ്ഞില്ല……. ഹ്മ്മ്…… ശെരി…….
.
.
.
ഞാൻ വേഗം അവന്മാരുടെ അടുത്തേക്ക് ചെന്നു……
.
.
എന്താ ചെയ്യണ്ടേ പോണോ……
.
.
എനിക്കൊന്നു പോണോടാ…. അവളെയൊന്നു കാണണം………
.
.
കണ്ടിട്ടെന്തിനാ……. രാജപ്പനാണത് ചോദിച്ചത്…….
.
.
എനിക്കറിയില്ല…. എന്തായാലും എനിക്ക് പോണം……
.
.രാഹുൽ – ഹ്മ്മ്… പോകാം അവളെ നേരിട്ട് കണ്ടു… എല്ലാം കഴിഞ്ഞെന്നു ബോധ്യപ്പെട്ടാൽ…. അടച്ചുപൂട്ടി വെക്കലോ എല്ലാം……
ഞാൻ – ഹ്മ്മ്……. ഞാൻ വേറൊന്നും പറഞ്ഞില്ല……. എനിക്കത്രയും പെട്ടന്ന് മാളുവിനെ കാണണമെന്നേ ഉണ്ടായിരുന്നുള്ളു……
.
.
.
. അവളുടെ വീട്ടിലാണ് ആദ്യം പോയത്….. അപ്പോളാണ്… അമ്പലത്തിന്റെ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരുപാടിയെന്നു അറിഞ്ഞത്… നേരെ അങ്ങിട്ടേക്ക് പോയി…. അതിന്റെ….മുന്നിലെത്തിയപ്പോ….. നിറയെ ആളുകളാണ്…. നല്ല തിരക്കുണ്ട്…..ഒരു മൂലക്ക്….. ഞങ്ങളുടെ പഴയ… ഫ്രണ്ട്‌സ്….. യദു… പിന്നെ മാളുവിന്റെ ഗാങ്…. എല്ലാവരും വന്നിട്ടില്ല….. എന്നെ കണ്ടപ്പോൾ തന്നെ എല്ലാവരും ഞട്ടി…….
ഫങ്ക്ഷന് തുടങ്ങാറായി…….. അവർ പയ്യെ അകത്തേക്ക് കയറുകയാണ്…….
.
.
ഞാൻ പയ്യെ പുറകിലേക്ക് വലിഞ്ഞു…..
.
ഞാൻ പുറകിലേക്ക് നിൽക്കുന്ന കണ്ടിട്ട് രാഹുൽ… ടാ കേറുന്നില്ലെ……..
.
.
.
ഞാൻ വരാം നിങ്ങൾ പൊക്കോ…….
.
.
ഞാൻ കുറച്ചുനേരം കൂടി അവിടെ നിന്നു…..ഏകദേശം….1മണിക്കൂർ ആയി…..
.
.
ടാ… നിനക്ക് കാണണ്ടേ അവളെ…..
.
. എനിക്ക് വയ്യട….. നമുക്ക് തിരിച്ചുപോകാം…….
.
.
ദേ ചുമ്മാ മനുഷ്യനെ മെനക്കെടുത്തല്ലേ….. അവളെ കണ്ടിട്ട് പോയാൽ മതി…….
.
.
ടാ ഞാൻ പറയണത്…..
. ( എനിക്ക് മാളുവിനെ കാണാനുള്ള ശക്തി ഉണ്ടായില്ല എന്നുള്ളതാണ്.. സത്യം……. ഇങ്ങോട്ടെക്ക് പോന്നപ്പോ…. ഉള്ള ധൈര്യവും… മനക്കരുത്തും ഇപ്പോൾ കിട്ടുന്നില്ല…..)
.
.
യദു അപ്പോൾ പുറത്തേക്കു വന്നു……
.
.
ടാ….. ഫുഡ് കഴികാം.. വാ……
.
.
രാജപ്പൻ – ആഹ്… വന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവട്ടെ വാ… കഴികാം……
.
.
രാഹുൽ – നീ വാ…. എന്തെങ്കിലും കഴിക്കാം…….
.
.
ഞാൻ – എനിക്കൊന്നും ഇറങ്ങില്ലടാ…….
.
രാഹുൽ – കഴിക്കുന്നില്ലേൽ വേണ്ട കൂടെ വാ……
.
. നിങ്ങൾ നടന്നോ.. ഞാൻ വരാം…..
.
.
രാഹുൽ – അത് വേണ്ട നീ വാ…..
.
.
.
ഞാൻ – വരാം നീ പൊക്കോ……
.
അവന്മാർ പോയപ്പോ… ഞാൻ പതിയെ…. ഹാളിന്റെ അകത്തേക്ക് ചെന്നു….. ഓരോ സ്റ്റെപ് വെക്കുമ്പോളും….. നെഞ്ചിടിക്കുന്നത്….. കേൾകാം…….. അകത്തേക്ക് കയറിയ ഞാൻ….. ആദ്യം നോക്കിയത് അവളെ തന്നെയാണ്…….
….. ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി…… ഒരു സാരിയിൽ….. അണിഞൊരുങ്ങി……. ഒത്തിരി ആഭരണങ്ങളൊന്നുമില്ല….. ആ മുഖത്ത്….. ഒരു തെളിച്ച…. വന്നിട്ടുണ്ട്…. അവസാനം കണ്ടതിലും….പക്ഷേ… എന്തോ….. കുറവുപോലെ……
.
.
അതെ ആ… ചിരി അതില്ല ഇപ്പോളും…. സ്റ്റേജിൽ… ചെക്കനും…. പിന്നെ…. അവരുടെ കുറച്ചു ബന്ധുക്കളും….. മാളുവിൻറെ … അച്ഛനും…. അമ്മയെ കാണുന്നില്ല…….
.
.
ഞാൻ പുറകിൽ തന്നെ നിന്നു….. എന്റെ കണ്ണ് നിറയുണ്ടായിരുന്നു…….. ആരും ശ്രെദ്ധിക്കുന്നില്ലെന്നുറപ്ല് വരുത്തി…. മുണ്ടുംകൊണ്ട്… കണ്ണുതുടച്ചു……. സ്റ്റേജിലേക്കി നോക്കിയ ഞാനൊരു നിമിഷം…… ഞെട്ടി…. മാളു…. അവളെന്റെ നേരെ… നോക്കി നില്കുന്നു….. മുഖത്ത്….. ഞെട്ടലും…. അത്ഭുതവും…… എല്ലാം നിറഞ്ഞൊരു ഭാവം…….. എത്രനേരം അങ്ങനെ പരസ്പരം നോക്കി നിന്നെന്നു അറിയില്ല….. പെട്ടന്ന് തന്നെ….. അവൾ…… ചുറ്റും നോക്കി…… അവളുടെ അച്ഛനോടെന്തോ പറഞ്ഞ്….. എന്നെ നോക്കി…… എന്നിട്ട്… സ്റ്റേജിന്റെ പുറകിലേക്കി….. ഇറങ്ങി…..
എന്നിട്ട്…..എന്നെ ഒരു വട്ടം കൂടി…. തിരിഞ്ഞു നോക്കി…….
ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല……
