എന്റെ മാളു – 2 1

രാഹുൽ – ആഹ്മ് …….നെ അവളെ വല്ലോം കണ്ടോ ……

ഞാന് – നിനക്കെങ്ങനെ ….

രാഹുൽ – ഞാനിങ്ങോട്ടു വന്ന വഴി കണ്ടു ..ബസ്‌സ്റ്റോപ്പിന് …..അവളുടെ ചേട്ടൻടോപ്പം ബൈക്കിൽ കേറി ….പോകുന്നെ …….

ഞാൻ – ഹ്മ്മ് …….

രാഹുൽ – അവള്‌നിന്നെ കണ്ടോ ….

ഞാൻ – ഇല്ല …….

അവനെന്നെയൊന്നു തിരഞ്ഞ നോക്കി ……

ഞങ്ങളപ്പോ ക്രിസ്റ്റലിന്റെ മുന്നിലെത്തിയിരുന്നു

ഞാനിറങ്ങി ..മാറിനിന്നു ..
ആവൻ വണ്ടിയൊതുക്കി ….ഇറങ്ങ്യ ഫോണെടുത്തു അവന്മാരെ…വിളിക്കുന്നുണ്ട് …..

അവന്മാർ കോളേജിലുഡ് ഇപ്പൊ വരും നമക്കകത്തിരിക്കാം …..

ഞങ്ങള്കത്തെക് കേറി ….

അകത്തേക്ക് കേറി ക്യാബിൻ വല്ലതും കാലിയുണ്ടോന് നോക്കി ….ഒരെണ്ണം കിട്ടി ….അതിൽ കേറി ഇരുന്നു ……

പറ എന്താ…. നടന്നേ ……

ഞാൻ – ഞാനവളെ കൊണ്ടുടാ ……അവനും ഇണ്ടായി കൂടെ …

രാഹുൽ – ആര് വിപിനോ ….

ഞാൻ – അല്ല കൃഷ്ണപ്രസാദ്‌ ….

രാഹുൽ – (ശെരിക്കും ഞെട്ടി) ….

കേട്ട അവനിത്രയും ഞെട്ടലുണ്ടായെങ്കിൽ കണ്ട എന്റെ അവസ്ഥ എന്താകും ….

.

അവനെങ്ങനെ ,അല്ലെങ്കിലും അവനെന്തിനാ അവളുടെ പുറകെ ….

.

എനിക്കറിയില്ലാളിയാ ….അവരെ രണ്ടാളെയും കണ്ടപ്പോ തന്നെ എന്റെ കയിന്നു പോയി…പോരാത്തേന് അവളുടെ ടിക്കറ്റ് എടുത്തത് അവനും

.

.

അവര് നിന്നെ കണ്ടോ…

ഇല്ല….അതിനവർ പരസ്പരം മിണ്ടിയോ ഒന്നുമില്ല …..

.

അവളവൻ കൂടെ ഉണ്ടെന്നു പോലും ഭാവിച്ചിട്ടില്ല ….അതാ എനിക്ക് മനസിലാകാത്തത് ….പിന്നെ ഒരു കാര്യ ഉണ്ടായി ..

രാഹുൽ – എന്താ

ഞാൻ – അവൾ എന്റെ സ്റ്റോപ്പ് ഇല്ലേ….നമ്മടെ ആലിൻചുവട് …അവ്ടെത്തിപ്പൊ പുറത്തേക്ക് കുറെ നോക്കി ആരെയോ നോക്കുന്നപോലെ ….

രാഹുൽ – ആരെയാ നോക്കിയേ …….

ഞാൻ – അതെനിക്കറിയാവോ ….അവിടാരേ നോക്കാനാ …..ഇനി എങ്ങാനും എനെയാണൊന് ഓർത്തൊന്നു സന്തോഷിച്ചപ്പോളേക്കും …അവളവനെ നോക്കിയിട്ട് നേരെ നിന്നു …….

രാഹുൽ – മൊത്തം കൺഫ്യൂഷൻ ആണല്ലോ

ഞാൻ – അവൾഅവള്ടെ ചേട്ടന്റെ കൂടെ പോയിനല്ലേ നീ പറഞ്ഞേ

രാഹുൽ – അതേ

ഞാൻ – അവനും അവളുടെ കൂടെ അവിടെ ഇറങ്യായിരുന്നു ……എനിക്കാകെ വട്ടുപിടിക്കണ്ട …ഒന്ന് എല്ലാം മറന്നു വന്നതായിരുന്നു ……എടാ ……അവളിനി അവനുമായിട്ടെങ്ങാനും റിലേഷൻ ആണോടാ…….എന്റെ ശബ്ദം ഇടറിയത് അവനു പെട്ടന്ന് മനസിലായി …….

രാഹുൽ – യേ ….അങ്ങനെ ഒന്നും ഇണ്ടാവില്ലട
ഞാൻ – ഉണ്ടാവല്ലെന്ന ഞാൻ പ്രാർത്ഥിക്കുന്നത് ……എനിക്ക് കിട്ടിയില്ലേലും അവൾ …ഒരു മോശം പെണ്ണായിപ്പോയെന്നു ആർക്കും തോന്നരുത് ……യെ …….എന്റെ മാളൂന് അങ്ങനൊന്നും ആകാന് പറ്റില്ലടാ…..എനിക്കുറപ്പാ ……

രാഹുൽ – നീ സമാധാനിക്കു …..അവൻ ചിലപ്പോ വിപിൻ പറഞ്ഞത് വല്ലോം അവളെ നോക്കാൻ വന്നതാണെങ്കിലോ …

ഞാൻ – (എനിക്ക് മറുപടി ഉണ്ടായില്ല …..എന്റെ മനസിൽ മാളുവിന്റെ ആ …..നിറം മങ്ങിയ മുഖമായിരുന്നു )…..

രാഹുൽ – നീ എന്താ ആലോചിക്കണേ…

ഞാൻ – നീ അവളെ ഒന്ന് കാണണോടാ ….നമ്മടൊപ്പം പഠിച്ച മാളുവല്ല അത് ….രൂപമൊക്കെ ആകെ മാറി …..

ക്ഷീണിച്ചു …..മുഖ്താ പഴയ തെളിച്ചമൊന്നുമില്ലടാ …..എനിക്ക് ആ മുഖത്തേക്ക് നോക്കി നിക്കാനേ പറ്റുന്നുണ്ടായില്ല …..

ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ നോക്കിയപ്പോ ….രാജപ്പനും …വിഷ്ണുവും വന്നു …..

പറഞ്ഞോ വല്ലതും ….

രാഹുൽ – ഇല്ല നിങ്ങൾ വന്നിട്ട് പറയാമെന്നു കരുതി ……

അപ്പോ വെയ്റ്റർ വന്നു….

രാഹുൽ – ചേട്ടാ KF സ്ട്രോങ്ങ് …..

ഞാൻ – വേണ്ട എനിക്കൊരു വിസ്‌ക്കി ലാർജ് …

രാഹുൽ – വേണ്ട ചേട്ടാ ബിയർ മതി ….ഒരു ബിഡിഫും …..

വെയ്റ്റർ പോയപ്പോ …

.

.

അല്ല ഹോട്ടടിച്ചു എന്താ പരുപാടി …..നീ ചുമ്മാ ചീപ്പ് ആകല്ലേ അനി …….

.

.

എനിക്കൊന്നും മിണ്ടാൻ പറ്റാതെ തലകുനിച്ചിരുന്നു …….

.

.

എന്തുമായിരാട പ്രശനം …..ചോദിച്ചത് ….

.

.

രാഹുൽ കാര്യം പറഞ്ഞു …..

.

.

ന്നാലും ഹോട് ക്യാൻസൽ ചെയ്യണ്ടായിരുന്നു ഞാൻ കുടിച്ചേനെ …..

.

.

രാഹുൽ – എന്റെ പൊന്നു രാജപ്പാ………..

.

.

.

ബിയർ വന്നു ….വൈറ്ററത് പൊട്ടിച്ചുതന്നട്ട് പോയി ……..ഞാൻ വേഗം …..അതിനു ഒരു ഗ്ലാസ് ഒഴിച്ചു ..ഒറ്റവലിക്ക് ….കുടിച്ചു…….എങ്ങനെങ്കിലും ……മാളുവിന്റെ ആ മുഖം മനസിന് കളയണം ……..

Leave a Reply

Your email address will not be published. Required fields are marked *