ഞാൻ – ഒന്നുല്ല…..
മീനു – ന്നാ പൂവാം….
വിഷ്ണു – വാ… ബസ് എപ്പോളാനൊന്നും അറിയില്ല….
മീനു – എന്റെ ബസ് 5 മണിക്ക…
വിഷ്ണു – നിന്റെയല്ല ഞങ്ങടെ…..
മീനു – ഓ…..
.
.
ക്ലാസ്സ് കഴിഞ്ഞ് കോമ്പൗണ്ട് കഴിഞ്ഞിറങ്ങ്യപ്പോ….
.
ഹലോ….. ഒന്നവിടെ നിന്നെ….
.
ഞാൻ നോക്കിയപ്പോ മീനു പേടിച്ചു നിക്കാണ്….
സീനിയർസ്….
.
3,4 പേരൊണ്ട്…. 2പെൺപിള്ളേരും…..
ഞങ്ങടെ ക്ലാസ്സിലെ…1,2 പിള്ളേരേം അവിടെ നിർത്തിട്ടോണ്ട്…. ഒരാൾ ഒറ്റക്കാലിൽ നിക്കാണ്…. മറ്റവൻ…. എന്തോ പറയണൊണ്ട്….
.
.
S1- അവിടെ നിക്കാതെ ഇങ്ങോട്ട് വാ പിള്ളേരെ….
S2- എങ്ങോട്ടാ ദൃതിയിൽ…
വിഷ്ണു – അല്ല ബസ്സ്റ്റോപ്പിൽ….
S1- അതെങ്ങനാ ശെരിയാകുന്നെ….. എല്ലാരേം പരിചയപ്പെടാതെ പോകാമോ…..
S2- എന്താ പേര്….
അനിൽ
വിഷ്ണു
മീ.. മീനാക്ഷി…
S3- ഈ കൊച്ചെന്തിനാ പേടിച്ചു മാറി നിക്കുന്നെ… ഇങ്ങോട്ട് കേറി നിക്ക്….
S1- കൊച്ച് തന്നെ പറ എന്തൊക്കെ അറിയാം..
പാട്ട്… ഡാൻസ്…. മിമിക്രി…..
മീനാക്ഷി – അയ്യോ എനിക്കതൊന്നും അറിയില്ല….
S3- അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…. നിങ്ങളോടോ…. നിങ്ങൾക്ക് എന്തേലും അറിയാമോ…..
ഞാൻ ഒന്നും മിണ്ടില്ല…. വിഷ്ണു… എന്താ പറയണ്ടെന്നു ഓർത്തു നിക്കുന്നു….
S2- നിങ്ങൾക്കിവിടെ ആരെയെങ്കിലും അറിയാവുന്നെ ഉണ്ടോ…..
ഞാൻ – (പെട്ടന്നു ഷാനു ചേട്ടായിടെ കാര്യം ഓർത്തു..)…അറിയാം….
S2- ആരാ…ഏതാ ഡിപ്പാർട്മെന്റ്…..
…
ഞാൻ – ഷാനു P S….ഡിപ്പാർട്മെന്റ്… കറക്റ്റ് അറിയില്ല….
S4- ഈ പാർട്ടിയിലൊക്കെ ഉള്ള ഷാനു…… വെളുത്ത പൊക്കമുള്ള..
..
ഞാൻ – ആ… അതുതന്നെ…….
S2- ഹ്മ്മ്…..ഒരു കാര്യം
ചെയ്യ്….ഷാനുവിന്റെ.കസിൻ ആയതോണ്ട്….. താൻ പൊക്കോ…… നീയും പൊക്കോ….. വിഷ്ണുവിനെയും നോക്കി പറഞ്ഞൂ…..
.
എന്റെ ഷർട്ടിലെന്തോ… വലിക്കുന്നപോലെ നോക്കിയപ്പോൾ…….മീനാക്ഷി…..ദയനീയമായി കണ്ണുംനിറച്ചു എന്നെ നോക്കി നിക്കുന്നു….. ശെരിക്കും എനിക്കപ്പോൾ എന്നോട് വഴക്കിട്ടു നിക്കുന്ന അനുമോളെയാണ് ഓർമവന്നത്……….
ഞാൻ – ചേട്ടാ…. ഇവളേം കൂടെ…..
S4 – ഓഹോ….. വന്നപ്പോളേക്കും കൂട്ടുകാരൊക്കെ ആയോ….. ഹ്മ്മ്…. ശെരി പോ പോ…..
.
.
ഞങ്ങൾ വേഗം നടന്നു……
ഞാൻ തിരഞ്ഞു മീനുനെ നോക്കി….. കണ്ണക്കെ തുടച്ച്…. ചിരിച്ചോണ്ട് വരുവാണ്….
.
ഞാൻ – നീ എന്തിനാ കരഞ്ഞേ….
മീനു – ഞാൻ കരുതി… എന്നെ അവരടെ ഇടക്ക് ഒറ്റക്കാക്കി പോകുന്നു നിങ്ങൾ രണ്ടും…..
ഞാൻ – നിന്നെ ഒറ്റക്കാക്കി പോകാത്തൊന്നുമില്ല……
അവളെന്നെ നോക്കിയൊന്നു ചിരിച്ചു……..
.
.
.
ഞങ്ങൾ.. നടന്ന് ഗേറ്റിന്റെ. അവിടെ എത്തിയപ്പോ….. രാജപ്പനും….. രാഹുലുമാവിടെ നിക്കുന്നു…..
.
. നിങ്ങൾ നേരത്തെ ഇറങ്ങിയോ…..
. രാഹുൽ – ഇല്ലടാ… ഇപ്പോൾ വന്നേ ഒള്ളു……
രാജപ്പൻ – ഇതാരാ….( മീനാക്ഷിയെ പറ്റിയാണ് ചോദിച്ചത്…)
വിഷ്ണു – ഞങ്ങടെ ക്ലാസ്സിലെയാ….. അവിടെ സീനിയഴ്സിന്റെ വക പേടിപ്പിക്കലിണ്ട്…
അവിടെന്നു പിടിച്ചോണ്ട് വന്നതാ…..
ഞാൻ – മീനാക്ഷിക്കേപ്പോളാ ബസ്….
മീനാക്ഷി – 5 മണിക്ക്….. ന്നാ ദാ അവരോടൊപ്പം പൊക്കോ….(കുറച്ച് പെൺപിള്ളേർ അതിലെ പോകുന്നുണ്ടായിരുന്നു…)
മീനാക്ഷി – ശെരി… നാളെ കാണാട്ടോ…… വിഷ്ണു…..
വിഷ്ണു – ആയിക്കോട്ടെ……. ബൈ……
.
.
അവളുനടന്നുപോയപ്പോൾ…. വിഷ്ണു എന്റെ കയ്യിൽ പിടിച്ചിട്ടു…..
അല്ല എന്താ ഉദ്ദേശം….
ഞാൻ – വീട്ടിൽ പോകാൻ നോക്കാം…..
വിഷ്ണു – ഓ….. ആകിയതാണോ…..
ഞാൻ – ഈ മൈരന്നിതെന്തോനാ…. പറയണേ….
വിഷ്ണു – ഒന്നും മനസിയില്ല….. ഇയാളെന്ത് ഉദ്ദേശത്തിലാ…. അവളോട് പറഞ്ഞത്… എവിടേം ഒറ്റക്കാക്കി പോകില്ലന്നൊക്കെ…..
ഞാൻ – എവിടെമെന്നൊന്നും ഞാൻ പറഞ്ഞില്ല….. അപ്പോളത്തെ കാര്യാ പറഞ്ഞത്…..പിന്നെ അതിന്റെ നിൽപ്പ് കണ്ടപ്പോ പാവം തോന്നി….
വിഷ്ണു – ഉവ്വ…. എനിക്ക് മനസിലാവണ്ട്…..
ഞാൻ – എന്തുമൈരാടാ………അതൊരു പാവം…. എനിക്കനുനെ പോലെ തോന്നി അല്ലാണ്ട്….. വേറൊന്നുല്ല…… (ഞാൻ കുറച്ച് കടുപ്പിച്ചാണത് പറഞ്ഞത്…)
വിഷ്ണു – അളിയാ ഞാൻ വെറുതെ പറഞ്ഞതല്ലേ…… ശെ……
എന്താടാ… നിങ്ങൾക്കൊന്നും പറയാനില്ലേ…..
