.
ഞാനും പതിയെ ….. ഹാളിന് പുറത്തേക്കിറങ്ങി…. സ്റ്റേജിന്റെ പുറകിലേക്ക് ചെന്നു….. പുറകിൽ രണ്ടു മുറികളാണ്… ഒന്ന് ബാത്റൂമാണെന്ന് തോന്നുന്നു….. മറ്റേ മുറിയിലേക്ക് ഞാൻ കേറിയപ്പോ ആരെയും കണ്ടില്ല…. തിരഞ്ഞു പുറത്തേക്കു നോക്കിയപ്പോ…… വാതിലിന്റെ മുന്നിൽ… മാളു….. എന്നെ തന്നെ നിറക്കണ്ണുകളോടെ നോക്കി നിക്കുന്നു…………… എനിക്കാ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു…… ഇങ്ങനൊരു ദിവസം….. ആ കണ്ണിലെ… കണ്ണുനീരിന്റെ അർഥം………………..
.
.
മാ…. ഹ്ഹ്മ്…. മാളു…….. ഞാൻ പതിയെ വിളിച്ചു…….. ആ വിളിയിൽ എന്തോ പ്രതീക്ഷിച്ചെന്നപോലെ… എന്റെ പെണ്ണെന്റെ…എന്റടുത്തേക്ക് വന്നു…. എന്നെ തന്നെ തുറിച്ചു നോക്കി നിക്കുന്നു….. ആ നോട്ടം എനിക്ക് താങ്ങാൻ പറ്റുന്നുണ്ടായില്ല…… ഞാൻ ഒന്നുടെ വിളിച്ചു…….. മാളു………. വിളിച്ചത് മാത്രമേ എനിക്കൊർമയുണ്ടായുള്ളു……… ചെവിയിൽ ഒരു മൂളൽ മാത്രം………
മാളു – എവിടെയായിരുന്നു ഇത്രയും നാളും….
.
അതിനു മറുപടി പറയാൻ എനിക്ക് പറ്റിയില്ല…. അത്രക്കും നല്ല അടിയാണ് കിട്ടിയത്….. കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത്….. എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു…കരയുന്ന മാളുവിനെയാണ്………
.
കുറച്ചുനേരം…കഴിഞ്ഞിട്ടും കരച്ചിൽ നില്കാതെ വന്നപ്പോ…… ഞാൻ പതിയെ…….മാളു……..
.
.
.പെട്ടന്നെന്തോ…. ഓർത്തപോലെ എന്റെ നെഞ്ചിൽ നിന്നും മാറി…നിന്നു മുഖം തുടച്ച്… പോകാൻ തിരഞ്ഞ പെണ്ണിന്റെ കയ്യിൽ….ഞാൻ പിടിച്ചു…… മാളു……
.
.
വേണ്ട അനീ…. അങ്ങനെ വിളിക്കണ്ട…….
.
.
മാളു ഞാൻ……….
.
പ്ലീസ് അനീ……… ഈ വിളി കേൾക്കാൻ ഞാൻ ആഹ്രഹിച്ചിരുന്നപ്പോളൊന്നും നീ വന്നിട്ടില്ല……… എന്നിട്ടിപ്പോ…….. വീണ്ടും പോകാൻ തിരിഞ്ഞ മാളു ഒന്നുടെ എന്നെ നോക്കി………
.
നിനക്കെന്നോടുള്ള സ്നേഹമൊക്കെ കള്ളമായിരുന്നോ അനീ………
നിനക്കെന്നെ ഇഷ്ട്ടമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അത് നിന്റെ നാവിൽ നിന്നുതന്നെ കേൾക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്…
..ഒരിക്കൽ പോലും നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, അന്ന് അവസാനമായി… കണ്ടപ്പോൾ പോലും……
എന്നിട്ടും ഞാൻ കാത്തിരുന്നു അനീ…… നീ ഒരു തവണ എങ്കിലും എന്റെ മുന്നിൽ വരും…. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും…. എന്നെ കാണാനെങ്കിലും വരുമെന്ന… പ്രതീക്ഷ ഉണ്ടായിരുന്നു………..
. അത്രക്കുള്ള സ്നേഹമേ ഉണ്ടായിരുള്ളോടാ…. നിനക്കെന്നോട്………. നിന്റെ ചിരി… സംസാരം…. ഒന്നും ഇപ്പോളും എന്റെ മനസിൽനിന്നും പോയിട്ടില്ല…. അനീ….. അത്രക്കും ഞാൻ നിന്നെ സ്നേഹിച്ചു….. ഒരു തവണഎങ്കിലും എന്റെ മുൻപിൽ നീ വന്നിരുന്നെങ്കിൽ ഞാൻ അത് നിന്നോട് പറഞ്ഞേനെ……..
.
.
മാളു എനിക്ക്……….. പറയാ………
.
അനീ…. ദയവുചെയ്ത്…… നീ ഒന്നും സംസാരിക്കരുത്….പ്ലീസ്…….. വേറൊന്നുമല്ല….. നീ എന്തെങ്കിലും പറഞ്ഞ് ….. ഞാൻ….. അറിയാതെ…. നിന്നെ വീണ്ടും സ്നേഹിക്കുമോന്നുള്ള ഭയം കൊണ്ടാണ്….. ഞാനെന്റെ അച്ഛന് വാക്ക് കൊടുത്തുപോയി അനീ…ആ വാക്കിനിപ്പോ എന്റെ അച്ഛന്റെ ജീവന്റെ.. വിലയുണ്ട്…….
നിനക്ക് കുറച്ചു നേരത്തെ വന്നുടായിരുന്നോ, ഇങ്ങനൊരു…. ചടങ്ങ് വരെ കാത്തിരുകണമായിരുന്നോ …….
നീ വിചാരിച്ചാൽ… എന്റെ മുന്നിലൊന്നു വന്നു നിക്കാൻ….എത്ര നേരം വേണമായിരുന്നു അനീ..
നിനക്ക്…സാധിക്കാഞ്ഞ്ഞിട്ടാണോടാ.. അല്ല……എനിക്കുണ്ടായ പരിമിതികളൊന്നും നിനക്കുണ്ടായില്ല… എന്നിട്ടും.
….
(സംസാരിക്കാൻ തുടങ്ങിയ… എന്റെ നേരെ കയ്യുയർത്തിയിട്ട്)……വേണ്ടനീ….അതിനുള്ള കാരണം എന്ത് ആയാലും എനിക്ക് കേൾക്കണ്ട…..ആ കാരണം…. എന്നോടുള്ള സ്നേഹത്തിലും വലുതായതുകൊണ്ടല്ലേ……നീ വരാതിരുന്നത്……. സാരമില്ല……. ഞാനിപ്പോ എല്ലാം മറക്കാൻ പഠിച്ചു…….. ഒന്നും ഓർമിക്കരുതെന്നു കരുതിയതാണ്… പക്ഷെ…… നിന്നെ കണ്ടപ്പോ….. അറിയാതെ…………..
.
.
ഞാൻ പോകാണ്…. എന്നെ അവിടെ അന്വേഷിക്കും…….
.
.
മാളു തിരിഞ്ഞു നടന്നു….. എനിക്കെന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയില്ലായിരുന്നു…….. തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞോളു…….
