സാവിത്രി : അതിനെന്താ അജു വരാലോ
ഞാൻ : മം…
അങ്ങനെ ഓരോന്ന് സംസാരിച്ച് അമ്പലത്തിൽ എത്തി തൊഴുത് കഴിഞ്ഞ് പുറത്ത് നിൽക്കും നേരം കൊച്ചിനേയും കൊണ്ട് സ്മിത അമ്പലത്തിന് പുറത്തേക്കിറങ്ങി എന്റെ അടുത്ത് വന്നതും
ഞാൻ : ആന്റി എവിടെ?
സ്മിത : പ്രസാദം വാങ്ങാൻ നിൽക്കുവാണ്
ഞാൻ : ആ എന്നാ വാ നമുക്ക് അവിടെപ്പോയി നിൽക്കാം
എന്ന് പറഞ്ഞ് ഞാൻ ആൽത്തറയുടെ ഭാഗത്തേക്ക് ചെന്നു, എന്റെ പുറകേ വന്ന് നിന്ന കൊച്ചിനെ എടുത്ത് അൽപ്പം പൊക്കമുള്ള ആൽത്തറയിൽ കേറ്റിയിരുത്തി ആൽത്തറയിൽ കയറി ഇരുന്ന് താഴെ നിൽക്കുന്ന സ്മിതയെ നോക്കി
ഞാൻ : കേറുന്നില്ലേ…
ആൽത്തറയുടെ ഉയരം കണ്ട്, നിരാശയിൽ എന്നെ നോക്കി
സ്മിത : വേണ്ടേയ്…
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതിലെ സ്റ്റെപ്പ് ഉണ്ട് കേറിവാ
സ്മിത : ഞാനിവിടെ നിന്നോളാമെന്നേ..
ഞാൻ : എന്നാ ആയിക്കോട്ടെ
സ്മിത : ചേട്ടൻ തൃശ്ശൂർക്ക് വന്നിട്ടുണ്ടോ?
ഞാൻ : തൃശ്ശൂര്.. ആ സാവിത്രി ആന്റിയുടെ വീട്ടിൽ ഒരു തവണ വന്നിട്ടുണ്ട്, മരിപ്പിന്
സ്മിത : ആ വെറുതെയല്ല, ഞാനേ ഇന്നലെ മുതൽ ആലോചിക്കുവാ, ചേട്ടനെ കണ്ട് നല്ല മുഖ പരിചയം ഉണ്ട്
ഞാൻ : അന്ന് അവിടെ ഉണ്ടായിരുന്നോ?
സ്മിത : ആ പിന്നേ… എന്റെ മുത്തശ്ശന്നല്ലേ മരിച്ചത്
ഞാൻ : ഓ…
സ്മിത : മം.. ചേട്ടന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളേ?
ഞാൻ : അച്ഛൻ അമ്മ, തന്റെയോ…?
സ്മിത : അച്ഛൻ അമ്മ അനിയൻ
ഞാൻ : അനിയൻ എന്താ ചെയ്യുന്നേ?
സ്മിത : പഠിക്കുവാണ്, ഒൻപതിൽ
ഞാൻ : മം… ഇവിടെയൊക്കെ ഇഷ്ട്ടപ്പെട്ടോ
സ്മിത : ആ കുറച്ച്
ഞാൻ : അതെന്താ കുറച്ച് ബാക്കിയോ?
സ്മിത : എന്റെ നാട് പോലെയാവില്ലല്ലോ…
ഞാൻ : ഹമ്… എന്നാപ്പിന്നെ നാട്ടിലേക്ക് പൊക്കൂടെ
സ്മിത : ആ നോക്കട്ടെ…
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അമ്പലത്തിൽ പോവാൻ പറ്റാത്തത് കൊണ്ടാണോ
സ്മിത : ആ അതും ഒരു കാരണമാ…
ഞാൻ : അതിപ്പോ എന്നോട് പറഞ്ഞാൽ പോരെ ഞാൻ കൊണ്ടു പോവാലോ
സ്മിത : പിന്നെ.. നല്ല കാര്യമായി
ഞാൻ : എന്തേയ് എന്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ
സ്മിത : അങ്ങനെയൊന്നുമില്ല
ഞാൻ : പിന്നെ എന്താ കുഴപ്പം
സ്മിത : അത് പിന്നെ… ഒന്നൂല്ല്യാ…
ഞാൻ : മ്മ്… അല്ല എന്താ ഭഗവാനോട് പറഞ്ഞത്
സ്മിത : എന്ത് പറയാൻ
ഞാൻ : അപ്പൊ ഒന്നും പ്രാർത്ഥിച്ചില്ലേ
സ്മിത : അതോ… അത് ഇപ്പൊ എന്താ പറയാ…
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നല്ല ഭർത്താവിനെ കിട്ടാൻ വല്ലതുമാണോ
പുഞ്ചിരിച്ചു കൊണ്ട്
സ്മിത : ഹേയ്… അതൊന്നുമല്ലേ
ഞാൻ : അപ്പൊ കല്യാണം വേണ്ടേ..
സ്മിത : അതൊക്കെ സമയമാവുമ്പോ നടന്നൂളോലോ..
ഞാൻ : നാട്ടില് ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ
സ്മിത : ഇല്ല്യാ…
ഞാൻ : അത് നന്നായി
സ്മിത : എന്താ..?
ഞാൻ : ഒന്നുല്ല…
സ്മിത : മം.. അപ്പൊ ചേട്ടനോ…
ഞാൻ : ഓ എനിക്കീ കല്യാണത്തിനോടൊന്നും താല്പര്യമില്ല
ചിരിച്ചു കൊണ്ട്
സ്മിത : അതെന്തേയ്… സന്യസിക്കാൻ പോവാ…
ഞാൻ : അതൊന്നുമില്ല, ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങോ…
സ്മിത : എന്തുട്ടാ….
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഒരു പഴഞ്ചൊല്ല് പറഞ്ഞതാണേ…
സ്മിത : മം
അപ്പോഴേക്കും അമ്പലത്തിൽ നിന്നുമിറങ്ങി സാവിത്രി കാറിനടുത്തേക്ക് വരുന്നത് കണ്ട് ആൽത്തറയിൽ നിന്നുമിറങ്ങി കൊച്ചിനെ താഴെയിറക്കി ഞങ്ങൾ കാറിനടുത്തേക്ക് ചെന്നു, കാറിൽ കയറി
ഞാൻ : ഇനി എവിടെയെങ്കിലും പോവാനുണ്ടോ ആന്റി?
സാവിത്രി : ഏയ് ഇല്ല അജു
ഞാൻ : എന്നാ വീട്ടിലേക്ക് പോവാലോ
സാവിത്രി : ആ…
അവിടെന്ന് നേരെ വീട്ടിലെത്തി സ്മിത റൂമിലേക്ക് കയറിപ്പോയതും, കൊച്ചിനെ ടി വി വെച്ച് കൊടുത്ത് മുറിയിലേക്ക് പോവുന്നേരം
സാവിത്രി : അജു ചായ കുടിച്ചിട്ട് പോവാം
ഞാൻ : ശരിയാന്റി..
സാവിത്രി മുറിയിൽ കയറിയതും ഡ്രസ്സ് എടുക്കാൻ ഞാൻ മായയുടെ മുറിയിലേക്ക് ചെന്നു, അടഞ്ഞു കിടന്ന വാതിൽ പതിയെ തുറന്ന് അകത്തേക്ക് തലയിട്ട് നോക്കുന്നേരം കുളി കഴിഞ്ഞ് കാൽമുട്ട് വരെയുള്ള ബ്ലൂ ബാത്ത്റോബ് ചുറ്റി കണ്ണാടിയുടെ മുന്നിൽ കറങ്ങുന്ന കുഷ്യൻ സ്റ്റൂളിലിരുന്ന് ഹെയർ ഡ്രൈയർ കൊണ്ട് തലമുടികൾ ഉണക്കി കൊണ്ടിരിക്കുന്ന മായയെ കണ്ട്
