“ഇങ്ങനെ വായുംപൊളിച്ച് നിക്കാതെ അമ്മ വരുന്നതിനു മുന്നേ വേഗം പോ..!!” അവളുടെ കണ്ണ് നിറഞ്ഞു വരുന്നതു കണ്ടപ്പോഴേ അവളെ ഉന്തി തള്ളി ഞാൻ മുറിയിൽ കയറ്റി..
അങ്ങനെ ബാഗും കൊടുത്ത് അമ്മ വരുന്നതിനു മുന്നേ ഞാൻ അവിടുന്ന് ഇറങ്ങി.. പോകുമ്പോൾ അമ്മ അവളോട് എന്തോ ചോദിക്കുന്നതും എനിക്ക് എന്തോ ഫോൺ വന്ന് പോയെന്നും ഒക്കെ അമ്മയോട് അവൾ പറയുന്നത് കേൾക്കാമായിരുന്നു..
§§§§§§§§§§§§§§§§§§§§§§§§§§§§§§§§
അങ്ങനെ ടൂർ ദിവസമെത്തി.. പതിവിലും നേരത്തേ ഞാൻ കോളേജിലെത്തി, വേറൊന്നിനും അല്ല. എൻ്റെ പെണ്ണിനെ കാണാൻ.. ഞങ്ങളുടെ ആദ്യത്തെ ഒരുമിച്ചുള്ള യാത്രയാണ്.. പക്ഷേ കരുതിയപോലെ കക്ഷി എത്തിയിട്ടില്ല.. കാത്തിരുന്ന് കാത്തിരുന്ന് അവസാനം വണ്ടി വിടാൻ അര മണിക്കൂർ ഉള്ളപ്പോഴാണ് അവള് ഓടിപ്പിടച്ച് എത്തിയത്..
അവളെ കണ്ടപ്പോൾ എൻ്റെ സകല കിളിയും ഒന്നിച്ച് പറന്നു.. നീല ജീൻസും ഉള്ളിൽ ഒരു വെള്ള ബനിയനും അതിന് പുറത്തുകൂടി ഒരു മഞ്ഞ ഓപ്പൺ ഷർട്ടും ഇട്ട് മുടി പോണി ടെയ്ൽ കെട്ടി വന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. ഞാൻ മാത്രമല്ല അവളുടെ ക്ലാസ്സിലെ കുട്ടികളും കുറെ വായിനോക്കികളും അവളെ തന്നെയാണ് നോക്കുന്നത്. കാരണം ഇങ്ങനെ ഒരു വേഷത്തിൽ അവളെ ഇതിന് മുമ്പ് കണ്ടിട്ടില്ല. എപ്പോഴും ചുരിദാറിൽ മാത്രമേ അവളെ കണ്ടിട്ടുള്ളൂ.. എല്ലാവരുടെയും അഭിപ്രായം പറച്ചിൽ കേട്ട് കഴിഞ്ഞ് അവള് മാറി ഒരു മരച്ചുവട്ടിൽ നിന്നു.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
“എന്താ താമസിച്ചത്..!!” ഞാൻ അവളോട് ചോദിച്ചു..
“ഒന്നും പറയുന്നില്ല ഞാൻ.. ടൂർ കഴിഞ്ഞ് വന്നിട്ട് എൻ്റെ അമ്മയെ കണ്ടോണം.. ഡ്രസ് തന്നതൊക്കെ അമ്മ അറിഞ്ഞു.. എന്നെ കുറെ വഴക്ക് പറഞ്ഞു.. നമ്മൾ തമ്മിൽ എന്തേലും ഉണ്ടോ എന്നാണ് അമ്മക്ക് സംശയം.. അല്ലാതെ ഇത്രയും പൈസയോക്കെ കൊടുത്ത് ഇത്രയും ഡ്രസ് വാങ്ങി തരേണ്ട കാര്യം ഇല്ലല്ലോ എന്നാണ് അമ്മ പറയുന്നത്.. ഒന്നാലോചിച്ചാൽ അത് ശരിയല്ലേ..?? ആരെങ്കിലും വേറൊരാൾക്ക് ഇതുപോലൊക്കെ ചെയ്തു കൊടുക്കുമോ..??” അവളെന്നോട് പറഞ്ഞു..
“എന്നിട്ട് നീയെന്ത് പറഞ്ഞു..??” ഞാൻ ആകാംക്ഷയോടെ അവളോട് ചോദിച്ചു..
“എന്തു പറയാൻ.. ഒരു വിധം കയ്യും കാലും പിടിച്ച് അമ്മയെ അടക്കി.. നമ്മൾ തമ്മിൽ ഒന്നുമില്ല എന്ന് അമ്മയുടെ തലയിൽ തൊട്ട് സത്യവും ചെയ്തു. അതിലെനിക്ക് നല്ല സങ്കടമുണ്ട്. ആദ്യമായി ആണു ഞാൻ അമ്മയോട് കള്ളം പറയുന്നത്..!!”
“സാരമില്ല. ഒരു നല്ല കാര്യത്തിന് അല്ലെ. വന്നു കഴിയുമ്പോൾ ഞാൻ അമ്മയോട് സംസാരിച്ചുകൊള്ളാം.. പിന്നേ, ഡ്രസ് അടിപൊളി ആയിട്ടുണ്ട്. ഇത്രക്ക് അങ്ങോട്ട് ഞാൻ പ്രതീക്ഷിച്ചില്ല.. ഇപ്പോൾ കണ്ടാൽ കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ തരാൻ തോന്നുന്നുണ്ട്..!!” എൻ്റെ സന്തോഷം ഞാൻ അവളോട് മറച്ചു വെച്ചില്ല..
“അയ്യട.. ഉമ്മ ചോദിച്ചു വന്നിരിക്കുന്നു.. അല്ല, നീയെന്തിനാ ഇന്നറും വാങ്ങിയെ..??”
“അത്.. അങ്ങനെ തോന്നി.. സൈസ് ഒക്കെ കറക്റ്റ് ആണോ.. ഞാൻ ഒരു ഊഹം വെച്ച് വാങ്ങിയത് ആണ്..!!” തൽക്കാലം സെയിൽസ് ഗേൾ എടുത്തു എന്ന് അവളോട് പറഞ്ഞില്ല. ആ ക്രെഡിറ്റ് എനിക്ക് ഇരിക്കട്ടെ..
“ഉം..!!” അവള് നാണത്തോടെ മൂളി..
അപ്പോഴേക്കും എല്ലാവരെയും പേര് വിളിച്ച് വണ്ടിയിലേക്ക് കയറ്റി തുടങ്ങി..
“വാ.. എല്ലാവരും കേറി തുടങ്ങി..!! അവളെന്നോട് പറഞ്ഞുകൊണ്ട് നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ പിടിച്ചു നിർത്തി..
“നിക്ക്.. ഒരു സെൽഫി എടുക്കാം..!!” എന്നും പറഞ്ഞ് ഞാൻ ഫോൺ എടുത്ത് ഞങ്ങളുടെ മൂന്നു നാല് സെൽഫി ചറപറ എടുത്തു.. അതു കഴിഞ്ഞ് അവളുടെ കുറച്ച് ഫോട്ടോസും എടുത്തു..
എല്ലാം കഴിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവളെന്നെ പിടിച്ചു താഴ്ത്തി എൻ്റെ കവിളിൽ അമർത്തി ഒരുമ്മ തന്നിട്ട് ഓടി.. ഞാൻ ഞെട്ടിപ്പോയി.. അങ്ങനെ ഒരുമ്മ ഞാൻ പ്രതീക്ഷിച്ചതല്ല.. അവളുടെ ആദ്യത്തെ ഉമ്മ എനിക്കൊന്ന് ആസ്വദിക്കാൻ പോലും പറ്റിയില്ല.. സാരമില്ല ഇനിയും സമയമുണ്ടല്ലോ.. ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി ഞാനും ബസ്സിൻ്റെ അടുത്തേക്ക് നടന്നു..
