എൻ്റെ കീർത്തന 89അടിപൊളി  

കുറെ നാളുകൾക്ക് ശേഷം..

റഹ്മത്ത് ഹോട്ടലിൽ നിന്ന് നല്ല ബിരിയാണിയും തട്ടി തിരിച്ച് വരികയാണ് ഞാനും ജെറിനും.. അവൻ്റെ ഓരോരോ കത്തി കേൾക്കാൻ നല്ല രസമാണ്.. അങ്ങനെ കോളേജിൽ കയറി വരാന്തയിലൂടെ നടക്കുമ്പോൾ ആണ് അടുത്ത ക്ലാസ്സിലെ ഒരു പെണ്ണിനെ ഞാൻ ശ്രദ്ധിക്കുന്നത്.. ഇന്നല്ല കുറെ നാളായി അവളെ ഞാൻ കാണുന്നു.. എപ്പോൾ നോക്കിയാലും ഒരേ കിടപ്പ് തന്നെ..

“എടാ ജെറിനെ, ഏതാടാ ആ പെണ്ണ്..?? കുറച്ച് നാളായി ഞാൻ കാണുന്നുണ്ട്, ഇൻ്റർവെൽ സമയത്തും ലഞ്ച് ടൈമിലും ഒക്കെ അവള് കിടക്കുന്നത്..!!”

“ഏതാടാ..??”

“ദേ ആ കോർണറിലേക്ക് നോക്കെടാ..” ക്ലാസിൻ്റെ കോർണറിൽ ഉള്ള ഡെസ്കിൽ തലവെച്ച് കിടക്കുന്ന അവളെ കൈ ചൂണ്ടി ഞാൻ കാണിച്ചു കൊടുത്തു..

“ഓഹ് അറിയില്ലട. കൂടെ ഉള്ളവളുമാരെ തന്നെ വളക്കാൻ പറ്റുന്നില്ല. അപ്പോ ആണ് ജൂനിയർ..”

“ഇവൾക്ക് വിശപ്പ് ഒന്നുമില്ലേ..”

“എന്നാ ഒരു കാര്യം ചെയ്യ്.. നീ പോയി ചോദിക്ക്. ഞാൻ ജിഷയുടെ അടുത്ത് കാണും..” എന്നും പറഞ്ഞ് അവൻ അതിലെ നടന്നു പോയ ജിഷയുടെ പുറകെ പോയി. അത് അങ്ങനെ ഒരു മൈരൻ..

ലഞ്ച് സമയം ആയതുകൊണ്ട് ക്ലാസ്സിൽ തിരക്ക് ഒന്നുമില്ല. ഓരോ മൂലയിലും ഓരോ ചെറിയ ഗാങ്ങ് ഇരുന്ന് സംസാരിക്കുന്നുണ്ട്. ഞാൻ നടന്ന് അവളുടെ എതിരെ ഉള്ള ബെഞ്ചിൽ ഇരുന്നു..

“ഹലോ..” എന്നും പറഞ്ഞ് അവളുടെ തോളിൽ പതിയെ ഞാനൊന്ന് തട്ടി..

ഓർക്കാപ്പുറത്ത് ആയതുകൊണ്ട് ആയിരിക്കാം അവൾ പയ്യെ ഞെട്ടി എഴുന്നേറ്റു..

ആദ്യമായി എന്നെ കാണുന്നതുകൊണ്ട് ആയിരിക്കാം, അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രമം ഉണ്ടായിരുന്നു. മുഖം കണ്ടപ്പോൾ മനസ്സിലായി കക്ഷി ഉറങ്ങുക ആയിരുന്നു..

ഇരുനിറം, നീണ്ട മൂക്ക്, ഒട്ടിയ കവിൾ, ചുണ്ടിൻ്റെ ഇടതു വശത്ത് ആയി ചെറിയ ഒരു പാലുണ്ണിയുണ്ട്. അത് അവളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.. കണ്ടപ്പോ തന്നെ മനസ്സിൽ വല്ലാത്തൊരു സുഖം.. കിളിപോയ രീതിയിലുള്ള എൻ്റെ നോട്ടം കണ്ടിട്ടായിരിക്കണം “എന്താ” എന്നുപോലും ചോദിക്കാതെ അവൾ അവിടുന്ന് എഴുന്നേറ്റു പോയി.. എന്തോ, പുറകെ പോകാൻ തോന്നിയില്ല അപ്പോൾ.. അതേ സമയം തന്നെ ക്ലാസ്സിൽ കയറാനുള്ള ബെല്ലും അടിച്ചു..

പിറ്റേന്ന് രാവിലെ ഇൻ്റർവെൽ സമയം ആയപ്പോൾ വരാന്തയിലൂടെ നടക്കുന്ന സമയത്ത് ജനലിലൂടെ വെറുതെ അവളുടെ ക്ലാസ്സിലേക്ക് ഒന്നെത്തി നോക്കി.. അവളവിടെ കൂട്ടുകാരുമായി കത്തി വെച്ച് ഇരിപ്പുണ്ട്.. ഇന്ന് നെറ്റിയിൽ ചന്ദനം തൊട്ടിട്ടുണ്ട്. അതവളുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു. ഇന്നലെ അതു കണ്ടില്ല.. ആ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.. കൂട്ടുകാരുടെ അടുത്തുനിന്ന് അവളുടെ കണ്ണൊന്നു പാളി എൻ്റെ മേൽ പതിഞ്ഞു.. ഇന്നലെ നോക്കി നിന്ന ആള് ആണെന്നു മനസ്സിലായിട്ട് ആയിരിക്കണം അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ഓം ശാന്തി ഓശാന സിനിമയിൽ നസ്രിയ പറയുന്ന ഡയലോഗ് ഇല്ലേ, അടി വയറ്റിൽ മഞ്ഞ് പെയ്യുന്ന സുഖം, അതെന്താണെന്ന് ഞാൻ മനസ്സിലാക്കി.. വല്ലാത്തൊരു ഫീൽ ആണത്..

അപ്പോ തന്നെ ജെറിനും വന്ന് എന്നെ വിളിച്ചുകൊണ്ട് പോയി.. അവൾക്ക് തിരിച്ചൊരു പുഞ്ചിരി നൽകി ഞാൻ നടന്നകന്നു..

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ക്ലാസ്സിലേക്ക് നടക്കുന്ന വഴിയാണ് അവളുടെ കാര്യം പെട്ടെന്ന് ഓർത്തത്.. നേരെ അവളുടെ ക്ലാസ്സിലേക്ക് നടന്നു.. എൻ്റെ പ്രതീക്ഷ തെറ്റിയില്ല.. ആ ഡെസ്കിൽ തലയും താഴ്ത്തി അവളവിടെ കിടപ്പുണ്ടായിരുന്നു..

ഒന്നും ചിന്തിച്ചില്ല. നേരെ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ എതിരായി ഇരുന്ന് ഉറക്കത്തിൽ നിന്നും അവളെ ഞാൻ വിളിച്ച് എഴുന്നേൽപ്പിച്ചു.. ഇന്നലെയും ഇന്നും കണ്ട മുഖം ആയതുകൊണ്ട് ആയിരിക്കാം ഇന്നവൾ ഞെട്ടിയില്ല. പകരം എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു..

“ഇയാള് എന്താടോ എപ്പോഴും ഇങ്ങനെ കിടക്കുന്നത്? ഇന്നും ഇന്നലെയും ഒന്നുമില്ല. കുറച്ചു നാളായി ഞാൻ തന്നെ ഇങ്ങനെ കാണാൻ തുടങ്ങിയിട്ട്..!!”

മറുപടി ഒന്നുമില്ല..

Leave a Reply

Your email address will not be published. Required fields are marked *