എൻ്റെ കീർത്തന 89അടിപൊളി  

എൻ്റെ ദേഷ്യഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവളൊന്ന് പരുങ്ങി..

“നീയിവിടെ ഇരിക്ക്, ഞാൻ പോയി പാഡ് വാങ്ങിയിട്ട് വരാം..” ഞാൻ വേഗം ഇറങ്ങാൻ ഒരുങ്ങി. അപ്പൊൾ അവളെന്നെ തടഞ്ഞു..

“അയ്യോ അതൊന്നും വേണ്ടട. അനിയത്തി വരാറായി. അവളെവിട്ട് വാങ്ങിപ്പിച്ചോളാം.. മാത്രമല്ല നിനക്ക് നാണമാവില്ലെ ഇതൊക്കെ പോയി വാങ്ങാൻ..!!”

“ഓഹ് നാണം. അതൊന്നും കുഴപ്പമില്ല. ഞാൻ പോയിട്ട് വരാം. അവള് വരാൻ ഇനിയും ഒരു മണിക്കൂറോളം സമയം എടുക്കില്ലേ. നീ ഇരിക്ക് ഞാൻ ഇപ്പൊ വരാം..!!”

ഞാൻ വേഗം ബൈക്കും എടുത്ത് അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ കയറി പാഡും വേദനക്കുള്ള ഗുളികയും വാങ്ങി വീട്ടിലേക്ക് ചെന്നു. എന്നെക്കാത്ത് എന്നവണ്ണം അവള് വഴിയിലേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു. ഗുളികയും പാഡും അവളുടെ കയ്യിലേക്ക് കൊടുത്തപ്പോൾ, എന്താണെന്ന് അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവള് വേഗം അകത്തേക്ക് കയറി വാതിലടച്ചു..

ഞാൻ നേരെ അടുക്കളയിലേക്ക് കയറി രണ്ട് കട്ടൻ ഇട്ട്, അതുമായി പഠിക്കാൻ ഇരിക്കുന്നിടത്തേക്ക് വന്ന് അവളെയും കാത്തിരുന്നു… കുറച്ച് കഴിഞ്ഞപ്പോഴേക്കും അവൾ വന്ന് എൻ്റെ എതിരെയിരുന്നു..

പാഡ് വാങ്ങി കൊടുത്തതും കട്ടൻ ഇട്ടതുമൊക്കെ അവൾക്ക് നന്നായി ബോധിച്ചിട്ടുണ്ട്.. നാണം കൊണ്ടാണോ എന്തോ എൻ്റെ മുഖത്ത് നോക്കാൻ അവൾക്കൊരു മടിയുണ്ട്.. അവളുടെ ആ ഇരിപ്പ് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്. ഓരോ ദിവസവും അവളുടെ ഭംഗി കൂടിക്കൂടി വരുന്നതുപോലെ. എൻ്റെ ഇഷ്ടം അവളോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു, അധികം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ല..

“കീർത്തനാ..”

“മ്മ്മ്..!!”

“എടോ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..!!”

“എന്നെ ഇഷ്ടം ആണെന്ന് അല്ലേ..!!” ചെറിയൊരു ചിരിയോടെ അവളെന്നോട് പറഞ്ഞു..

ഞാനാകെ ഞെട്ടലോടെ അവളെ നോക്കി. അവളെങ്ങനെ ഇത് മനസ്സിലാക്കി. ആരെങ്കിലും പറഞ്ഞറിയാൻ ആയിട്ട് ഞാനിതുവരെ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഒരുതരം ചമ്മലോടെയും നാണത്തോടെയും ഞാനവളുടെ മുഖത്തേക്ക് നോക്കി. അവിടെ പക്ഷെ യാതൊരു ദേഷ്യമോ പിണക്കമോ ഒന്നുമില്ല. ചെറു പുഞ്ചിരിയോടെ അവളെന്നെ നോക്കിയിരിക്കുന്നു..

“ഞാനിത് എങ്ങനെ മനസ്സിലാക്കി എന്നല്ലേ. അറിയാം. ചില സമയത്തെ നോട്ടം, എന്നോട് കാണിക്കുന്ന സ്നേഹം, പരിഗണന. എനിക്കുവേണ്ടി മാറ്റി വെക്കുന്ന സമയം. പിന്നെ ഇന്ന് ചെയ്തു തന്നത്.. ഇത്രയുമൊക്കെ പോരെ നിനക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ..”

ഇവളിൽ നിന്ന് ഇങ്ങനൊരു മറുപടി ഞാനൊന്നും ചോദിക്കാതെ തന്നെ കിട്ടുമെന്ന് ഞാൻ കരുതിയിരുന്നതല്ല.. സന്തോഷമോ ആവേശമോ എന്താണെന്നറിയില്ല, പെട്ടെന്നുണ്ടായ തോന്നലിൽ ഞാനവളെ അമർത്തി കെട്ടിപ്പിടിച്ചു. ആദ്യം അവളൊന്ന് ഞെട്ടി അകന്ന് മാറാൻ ശ്രമിച്ചെങ്കിലും ഞാൻ തെറ്റായ രീതിയിൽ അല്ല കെട്ടിപ്പിടിച്ചത് എന്ന് മനസ്സിലാക്കിയതുകൊണ്ടാവണം അവളെന്നെയും കെട്ടിപ്പിടിച്ചു..

“കീർത്തനാ..!!” ഞാൻ അവളുടെ കാതോരം ചെവി ചേർത്ത് പതിയെ വിളിച്ചു..

“മ്മ്..!!” അവളുടെ മൂളൽ..

“നിന്നെയെനിക്ക് ഇഷ്ടമാണ്. പക്ഷേ അതൊരിക്കലും നിൻ്റെ അവസ്ഥയും കഷ്ടപ്പാടും ദുരിതങ്ങളും കണ്ടുകൊണ്ടുള്ള സഹതാപ സ്നേഹമല്ല. ശരിക്കും ഇഷ്ടമാണ്.. really I love you..!!”

അവളൊന്നും മിണ്ടിയില്ല. അതിനു പകരം അവളെന്നെ എല്ലു നുറുങ്ങുന്ന രീതിയിൽ കെട്ടിപ്പിടിച്ചു..

കുറച്ചു നേരം അങ്ങനെ നിന്നിട്ട് ഞാൻ അവളിൽ നിന്നും അകന്നു മാറി. അപ്പോഴും അവളെന്നെ മുറുക്കി പിടിക്കുന്നുണ്ടായിരുന്നു, ഇനിയെന്നെ ആർക്കും വിട്ടു കൊടുക്കില്ല എന്ന രീതിയിൽ..

“എടാ.. ഈ ഇഷ്ടം ഇപ്പൊ നമ്മൾ മാത്രം അറിഞ്ഞാൽ മതി. കോളജിൽപോലും ഒരു കുഞ്ഞും അറിയരുത്.. വേറൊന്നും കൊണ്ടല്ല പുറത്ത് അറിഞ്ഞ് ഏതെങ്കിലും രീതിയിൽ വീട്ടിൽ അറിഞ്ഞാൽ, അറിയാമല്ലോ എൻ്റെ അപ്പൻ്റെ സ്വഭാവം. നിന്നെയല്ല, എന്നെ കൊന്നു കുഴിച്ചുമൂടും..!!”

“നീ പേടിക്കേണ്ട. ഒരു ഈച്ച പോലും അറിയില്ല..!!”

Leave a Reply

Your email address will not be published. Required fields are marked *