എൽ ഡൊറാഡോ – 3 8അടിപൊളി 

 

തെങ്ങിന്റെ മധ്യഭാഗത്ത്‌ ആയിട്ടാണ് പോത് വരുന്നത്. അതിലാണ് തത്ത ഉള്ളത്. അത് കൊണ്ട് ഏറ്റവും മണ്ട വരെ പോകണ്ട. മുകളിലേക്ക് കയറ്റം നല്ല വേഗത്തിൽ ആയിരുന്നു. ഞാൻ തത്തയുടെ പൊത്തിനു അരികിൽ എത്തി. ഒരു കൈ മെല്ലെ ആ പൊത്തിൽ ഇട്ടപ്പോൾ അകത്തുള്ള തത്ത കുഞ്ഞിനെ എന്റെ കയ്യിൽ തടഞ്ഞു. ഞാൻ അതിനെ പതിയെ എടുത്തു. തീരെ ചെറിയ തത്ത ആണ്.. അത് ചെറിയ ശബ്ദത്തിൽ കരഞ്ഞു.. ഞാൻ അതിനെ ശ്രദ്ധയോടെ ഒരു കയ്യിൽ പിടിച്ചു. എന്നിട്ട് ശ്രദ്ധയോടെ താഴേക്ക് നിരങ്ങി ഇറങ്ങാൻ തുടങ്ങി. ഒരു കയ്യിൽ തത്ത ഉള്ളത് കൊണ്ട് ഒരു കൈ ബലം കൊടുത്താണ് ഇറങ്ങിയത്. ആ കൈ അത് കൊണ്ട് കുറച്ചു അധികം ഉരഞ്ഞു. സാരമില്ല.. തത്തയെ കിട്ടിയല്ലോ…

 

താഴെ ഇറങ്ങിയ ഉടൻ വേദു തുള്ളിച്ചാടി എന്റെ അടുത്തേക്ക് വന്നു. ഞാൻ കയ്യിൽ ഭദ്രമായി സൂക്ഷിച്ച തത്ത കുഞ്ഞിനെ അവൾ അവളുടെ കൈകളിലേക്ക് വാത്സല്യത്തോടെ എടുത്തു.. അതിനെ കൗതുകത്തോടെ നോക്കി അതിന് വേദിക ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് അവൾ തന്നെ തത്തയെ എടുത്തു കൊണ്ട് പാലയ്ക്കലേക്ക് ഓടി. അവിടെ എല്ലാവരെയും കാണിക്കാൻ ആണ്.. ഞാൻ പതിയെ അവളുടെ പിന്നിൽ നടന്നു..

 

പാലയ്ക്കലെ മുറ്റത്ത് കവിത അമ്മായിയും ജാനു ചേച്ചിയും ഇരിപ്പുണ്ടായിരുന്നു. ജാനു ചേച്ചിയുടെ തലയിൽ പേൻ നോക്കുകയാണ് കവിത അമ്മായി. ജാനു ചേച്ചിയുടെ അമ്മയുടെ ചേട്ടൻ അനിൽ മാമന്റെ ഭാര്യ ആണ് കവിത അമ്മായി. ആര്യ ചേച്ചിയുടെയും കല്ലു ചേച്ചിയുടെയും അമ്മ.. ജാനു ചേച്ചിയുടെ നീണ്ട മുടി വിടർത്തി പേൻ ചികയുമ്പോളാണ് വേദു അവിടേക്ക് തത്തയുമായി ഓടി ചെല്ലുന്നത്..

 

‘അയ്യോ ഇതിനെ എവിടുന്ന് കിട്ടിയെടി…?

ജാനു ചേച്ചി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വേദുവിന്റെ കയ്യിൽ നിന്നും തത്തയെ വാങ്ങി..

 

‘നന്ദു പിടിച്ചതാ.. ആ തെങ്ങിന്റെ മേലെ കയറി..’

വേദു ദൂരെ നിൽക്കുന്ന തെങ്ങിന്റെ മണ്ട ചൂണ്ടി പറഞ്ഞു

 

‘അത്രയും വലിയ തെങ്ങിന്റെ മേലെ നീ കയറിയോ…?

കവിത അമ്മായി ആശ്ചര്യത്തോടെ ചോദിച്ചു

 

‘കയറി..’

അപ്പോൾ അവിടേക്ക് പതിയെ നടന്നു വന്ന ഞാൻ ഒരു വിനയത്തോടെ പറഞ്ഞു

 

‘എടി ശിവേ.. ഇത് കണ്ടോ.. ഒരു തത്ത കുഞ്ഞ്…’

ജാനു ചേച്ചി അകത്തേക്ക് വിളിച്ചു പറഞ്ഞു.. അകത്തു നിന്നും ആദ്യം ഇറങ്ങി വന്നത് കല്ലു ചേച്ചിയാണ്.

 

‘ഹായ്..! ഇതിനെ എവിടുന്ന് കിട്ടി…?

കല്ലു ചേച്ചി ജാനു ചേച്ചിയുടെ കയ്യിൽ നിന്നും തത്തയെ വാങ്ങി ഓമനിച്ചു കൊണ്ട് ചോദിച്ചു

 

‘ഇവൻ പിടിച്ചതാ..’

കവിത അമ്മായി പറഞ്ഞു..

 

‘ഇതിനെ എവിടുന്ന് പിടിച്ചു….?

അപ്പോളാണ് ഞാൻ ആഗ്രഹിച്ച ആ ശബ്ദം ആ ചോദ്യം ഒന്ന് കൂടി ചോദിച്ചത്.. ശിവ ചേച്ചി മുറ്റത്തേക്ക് ഇറങ്ങി വന്നു കല്ലു ചേച്ചിയുടെ കയ്യിൽ ഇരിക്കുന്ന തത്തയെ നോക്കി എല്ലാവരോടും ആയി ചോദിച്ചു..

 

‘നന്ദു പിടിച്ചതാ…’

വേദു ആവേശത്തോടെ പറഞ്ഞു

 

‘എവിടുന്ന്…?

ശിവ ചേച്ചി പിന്നെയും ചോദിച്ചു

 

‘ദേ.. ആ തെങ്ങിന്റെ മോളിൽ നിന്ന്..’

വേദു തെങ്ങ് ചൂണ്ടി കാണിച്ചു പറഞ്ഞു

 

ശിവ ചേച്ചി ആ തേങ്ങിലേക്ക് നോക്കിയപ്പോ എനിക്ക് വല്ലാത്തൊരു കുളിർ തോന്നി. അത്രയും വലിയ തെങ്ങിന്റെ മേലെ കയറി തത്തയെ കൊണ്ട് വന്നത് കൊണ്ട് ചേച്ചിക്ക് എന്നോട് ഒരു താല്പര്യം വന്നു കാണണം. ഞാൻ ഒരു ഗുഡസ്മിതത്തോടെ ചേച്ചിയെ നോക്കാതെ മറ്റെവിടെയോ എന്റെ ദൃഷ്ടി പതിപ്പിച്ചു..

 

‘ഇത് തീരെ കുഞ്ഞാണല്ലോ…?

ശിവ ചേച്ചി തത്തയെ നോക്കി പിന്നെയും ചോദിച്ചു

 

‘ആ കുഞ്ഞ് തത്തയാ.. അതിന്റെ അമ്മ പുറത്തേക്ക് പോയ സമയത്താ ഞങ്ങൾ ഇതിനെ പിടിച്ചേ…’

അതിനെ പിടിച്ച ക്രെഡിറ്റ്‌ വേദു കൂടി പങ്കിട്ടെടുത്തു. ആ, അവളാണല്ലോ തത്തയെ കാണിച്ചു തന്നത്. അത് കൊണ്ട് അവൾക്കും ഇരിക്കട്ടെ ചെറിയ ക്രെഡിറ്റ്. ഞാൻ മനസ്സിൽ പറഞ്ഞു

 

‘നല്ല പണി ആണല്ലോ നീയൊക്കെ കാണിച്ചത്. ഇനി അതിന്റെ അമ്മ വരുമ്പോൾ അതിനെ കണ്ടില്ലേൽ കിടന്നു കരച്ചിൽ ആകുമല്ലോ..’

Updated: May 23, 2025 — 4:53 pm

Leave a Reply

Your email address will not be published. Required fields are marked *