എൽ ഡൊറാഡോ – 3 8അടിപൊളി 

അവർക്ക് മുന്നേ അമ്പലത്തിൽ എത്താൻ എനിക്കും വാശി ഉണ്ടായിരുന്നു.

 

‘എനിക്ക് പേടിയാ ഇതിലൂടെ വരാൻ..’

ഗായത്രി ചേച്ചി പാലത്തിൽ കയറാൻ ഭയന്ന് അവിടെ നിന്നു.. ചെറിയൊരു പാലമാണ്. ശ്രദ്ധയോടെ നടക്കണം.. പരിചയം ഉള്ളവർക്ക് പേടി വരില്ല. അല്ലാത്തവർക്ക് ഒരു പേടി കിട്ടും

 

‘പേടിക്കണ്ട. സൂക്ഷിച്ചു നടന്നാൽ മതി..’

 

‘താഴെ വീണാലോ..?

ചേച്ചി പേടിയോടെ ചോദിച്ചു

 

‘മുങ്ങി പോകാനുള്ള വെള്ളമൊന്നും ഇല്ല..’

ഞാൻ പറഞ്ഞു

അല്പം ഇളക്കമുള്ള പാലമാണ്. അത് കൊണ്ട് ഒരാൾ ഒരു സമയം നടക്കുന്നത് ആണ് നല്ലത്. രണ്ട് പേര് കേറിയാൽ നല്ലത് പോലെ കുലുങ്ങും. അത് കൊണ്ട് ഞാൻ കൈ തരാമെന്ന് പറഞ്ഞിട്ടും ചേച്ചി പേടിച്ചു നിന്നു. ഞാൻ ധൈര്യം കൊടുത്തു ചേച്ചിയെ ഒരുവിധത്തിൽ അക്കരെ എത്തിച്ചു.. ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളു.. അമ്പലം ആകാറായി.. കൊട്ടും മേളവും ഒക്കെ ഉറക്കെ കേൾക്കാൻ തുടങ്ങിയിരുന്നു..

 

‘ഇത് എളുപ്പം ആണേൽ പിന്നെ അവരെന്താ ഈ വഴി വരാത്തെ..?

ഗായത്രി ചേച്ചി എന്നോട് ചോദിച്ചു

 

‘ഈ വഴി അങ്ങനെ എല്ലാർക്കും അറിയില്ല..’

ഞാൻ പറഞ്ഞു

 

‘പോടാ.. ശിവേച്ചിക്ക് ഒന്നും അറിയില്ലേ..?

ഗായത്രി ചേച്ചി ചോദിച്ചു

 

‘അറിയാമായിരിക്കും.. പിന്നെ ഈ വയലിൽ കൂടി ഒക്കെ വെയിലത്തു നടക്കുന്ന കാര്യം ഓർത്താകും നല്ല വഴി പോണെ..’

ഞാൻ പറഞ്ഞു..

 

രണ്ട് മൂന്ന് വളവുകൾ കഴിഞ്ഞപ്പോ അമ്പലത്തിന്റെ കവാടം ഞങ്ങൾ കണ്ടു. ഞങ്ങൾ പിന്നെയും ഓടി. അവരെക്കാൾ മുന്നേ എത്തണമല്ലോ.. അമ്പലത്തിനു മുന്നിലെ റോഡ് ക്രോസ് ചെയ്യുമ്പോൾ ദൂരെ കൂടി ശിവേച്ചിയും കൂട്ടരും നടന്നു വരുന്നത് ഞാൻ കണ്ടു. അപ്പോൾ ഞങ്ങൾ ജയിച്ചു. ഞാൻ ഗായത്രി ചേച്ചിയെ നോക്കി ചിരിച്ചു. അവരെ തോൽപ്പിച്ചപ്പോൾ ചേച്ചിക്കും സന്തോഷം ആയി.. അവർക്ക് മുന്നെ ഞങ്ങൾ അമ്പലത്തിലേക്ക് കയറി. ഞങ്ങളെക്കാൾ മുന്നേ മീതുവും ജാനു ചേച്ചിയും വന്നിരുന്നു.. അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശിവേച്ചിയും കൂട്ടരും അമ്പലത്തിലേക്ക് കയറി.. ഞങ്ങളെ അവിടെ കണ്ടതും ആര്യ ചേച്ചിയും കല്ലു ചേച്ചിയും ആകെ അമ്പരന്നു.. ഞങ്ങൾ എങ്ങനെ പെട്ടന്ന് ഇവിടെ എത്തി എന്ന് ഓർത്ത് അവർക്ക് അത്ഭുതം ആയി.. ശിവേച്ചിയും ഞങ്ങളെ പെട്ടന്ന് ഇവിടെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ഞാൻ ഏത് വഴി വന്നെന്ന് മനസിലായത് കൊണ്ട് അർഥം വച്ചൊന്ന് ചിരിച്ചു. ഞങ്ങൾ വന്ന വഴിയുടെ രഹസ്യം അവളുമാർ രണ്ടും അറിഞ്ഞതേയില്ല..

 

അമ്പലത്തിൽ നിന്ന് തിരികെ പോരാൻ നേരം ഒരുമിച്ച് പോകാൻ ആര്യ ചേച്ചി ഗായത്രി ചേച്ചിയെ വിളിച്ചു.

‘വേണ്ട, ഞങ്ങൾ പതിയെ പുറകെ വന്നോളാം..’

എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ഗായത്രി ചേച്ചി പറഞ്ഞു. തിരിച്ചു പോകുമ്പോളും അവരെ തോല്പിക്കാൻ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം.. അവർ പോയി കുറച്ചു കഴിഞ്ഞു ഞങ്ങൾ ഞങ്ങളുടെ കുറുക്ക് വഴിയേ ഓട്ടം വച്ചു കൊടുത്തു. വഴി തിരിഞ്ഞു ചെറു തൊടിന് കുറുകെയുള്ള പാലം ഓടി കടന്നു അക്കരെ ചെന്നു നിന്നു. ഇനി ചേച്ചിയുടെ ഊഴമാണ്. ഒരു തവണ ജയിച്ച ഉദ്യമം ആയത് കൊണ്ട് ഗായത്രി ചേച്ചിയുടെ പേടി മാറിയിട്ട് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ തിരിച്ചു വരാനും ചേച്ചിക്ക് നല്ല പേടി.. ഞാൻ ധൈര്യം കൊടുത്തു ഒരുവിധം ചേച്ചിയെ കൊണ്ട് പാലത്തിൽ കൂടി നടത്തിച്ചു.. പക്ഷെ പേടി കൊണ്ടാവണം പകുതി എത്തിയപ്പോൾ ചേച്ചി അങ്ങോട്ടും ഇങ്ങോട്ടും ആയാൻ തുടങ്ങി.. പണി പാളി.. നില തെറ്റി ഗായത്രി ചേച്ചി തൊട്ടിലേക്ക് ഒറ്റ വീഴ്ച്ച.. ഞാൻ തലയിൽ കൈ വച്ചു

 

ആഴമുള്ള തോടൊന്നും അല്ല. ചേറിൽ ചവുട്ടി നടന്നു കേറാം. പക്ഷെ പേടി കൊണ്ടാവണം ഗായത്രി ചേച്ചി കൈകാലിട്ട് അടിച്ചു.. ചേച്ചി കേറി വാ എന്ന് പറഞ്ഞു ഞാൻ പാലത്തിൽ നിന്ന് കൈ നീട്ടിയെങ്കിലും ചേച്ചി ഇതൊന്നും ശ്രദ്ധിച്ചില്ല. മരണവെപ്രാളത്തിൽ എന്ന പോലെ വെള്ളത്തിൽ മുങ്ങി പൊങ്ങുവാണു ഗായത്രി ചേച്ചി.. അവസാനം വേറെ വഴിയില്ലാതെ ഞാൻ തൊട്ടിലേക്ക് ചാടി. നില ഉള്ള സ്‌ഥലമാണ്. എന്നിട്ടാണ് ചേച്ചി ഈ കിടന്നു പേടിച്ചത്. ഞാൻ ഗായത്രി ചേച്ചിയെ പൊക്കി തോളിൽ ഇട്ട് ഒരു വിധം കരയിലേക്ക് കിടത്തി.. ഈ വഴിയിൽ ഒന്നും അധികം ആളുകൾ ഇല്ലാത്തത് കൊണ്ട് ചേച്ചി വെള്ളത്തിൽ കിടന്നു കാറിയത് ഒന്നും ആരും കേട്ട് പോലുമില്ല..

Updated: May 23, 2025 — 4:53 pm

Leave a Reply

Your email address will not be published. Required fields are marked *