കൂട്ടിലെ കിളികൾ – 5 1അടിപൊളി  

 

കോട്ട് ഇല്ലെങ്കിൽ അവളുടെ വിലപിടിപ്പുള്ളവസ്തുക്കൾ മുഴുവൻ പിള്ളേർക്ക് കണ്ടാസ്വതിക്കൻ മാത്രമുണ്ടായിരുന്നു.

കോട്ടിന് പുറത്ത് അവ ഒട്ടും തന്നെ യഥാർത്ഥ വിശ്വരൂപം കാണിക്കാത്തത് അവൾക്ക് ഭാഗ്യം തന്നെയാണ്

 

അവൽ നടന്ന് ഗെയിറ്റ് കടന്നതും ഒരു ബൈക്ക് പെട്ടന്ന് വന്ന് എൻ്റെപുറകിലായി നിർത്തിയ ശബ്ദം ഞാൻ കേട്ടു

ഞാൻ അവളെ നോക്കി നിൽക്കുമ്പോൾ ആയിരുന്നു ഈ സംഭവം , പെട്ടന്ന് അവളുടെ മുഖം മാറുന്നതും അവളുടെ നേരെ എന്തോ വസ്തു എൻ്റെ പുറകിൽ നിന്നും പോകുന്നതും ഞാൻ കണ്ടു.

ഒരു വെളുത്ത സാധനം അവളുടെ കാലുകൾക്ക് സമീപമായി വീണ് പൊട്ടി ചിതറി .

ഇത് കാണുന്ന അവൽ ചെവികൾ രണ്ടും കൈകൾ കൊണ്ട് പൊത്തി പിടിച്ച് കണ്ണടച്ച് നൽകുന്നതാണ് ഞാൻ കാണുന്നത്.

വീണ്ടും മറ്റൊന്ന് അവളുടെ നേരെ പോയ് അവലുടെമുന്നിൽ വന്ന് വീണു . ഞാൻ ഏറു വരുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ എൻ്റെ പിന്നിൽ വന്ന് നിന്ന ബൈക്കിൻ്റെ പുറകിൽ ഇരിക്കുന്നവനാണ് ഇത് എറിയുന്നത്

 

ഡാ ……… 😡

ഞാൻ പെട്ടന്ന് ഉയർന്ന് വന്ന ദേഷ്യത്തിൽ ഒച്ചയെടുത്തു.

 

എൻ്റെ ശബ്ദം കേട്ടതും

 

ഡാ.. ഡാ.. വിട്ടോ വിട്ടോ

 

ബൈക്ക് പെട്ടന്ന് തന്നെ വേകതയിൽ മുന്നിലേക്ക് പോയ് .

 

ഞാൻ പെട്ടന്ന് തന്നെ ബൈക്കിൽ നിന്നുമിറങ്ങി അവളുടെ അടുത്തേക്ക് ഓടി ചെന്നു.

 

ഷാനു …. ഷാനു. ..

 

കണ്ണും പൊത്തി നിന്ന അവളെ ഞാൻ കുലുക്കി വിളിച്ചു.

അവൽ കണ്ണുതുറന്ന് നോക്കിയപ്പോൾ അവന്മാർ പോയിരുന്നു . അവൽ പെട്ടന്ന് എന്നെ നോക്കി വിധുംബി കരഞ്ഞു .

 

ഇല്ല ഇല്ല ഒന്നുമില്ല എന്തിനാ കരയുന്നെ അവര് പോയ് കരയാതിരിക്ക്.

 

ഞാൻ നിലത്തേക്ക് നോക്കിയപ്പോഴാണ് മനസ്സിലായത് അവൾക്ക് നേരെ എറിഞ്ഞത് കോഴി മുട്ടകൾ ആയിരുന്നു.

 

ഞാൻ അവളെയും കൂട്ടി തൊട്ടടുത്ത് ഉണ്ടായ ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന് അവളെ അവിടെ പിടിച്ചിരുത്തി.

 

കുറച്ച് നേരം ഒന്നും മിണ്ടാതെ അവൾക്ക് കൂട്ടിരുന്നു. കോഴി മുട്ടയോക്കെ എറിയനും മാത്രം ഇത്ര ചീപ്പ് ഏർപ്പാട് ആരാ. അവളുടെ കരചിലൊന്ന് ഒതുങ്ങിയപ്പോൾ ഞാൻ അവളോട് മിണ്ടാൻ തുടങ്ങി.

 

ഷാനു നമുക്ക് പോകണ്ടേ ഉമ്മ കാത്തിരിപ്പുണ്ടാകും.

 

മ്….

 

അവരെ അറിയുമോ നിനക്ക്

 

മ്

 

ആരാ അത്.

 

അത് ചോതിച്ചപ്പോൾ അവൽ എന്നെ ഒന്ന് നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞു.

 

ഏയ് എന്തിനാ കരയുന്നേ… എന്നോട് പറയാൻ ബുദ്ധിമുട്ടുള്ളത് ആണോ.

 

മ്….

 

അവൽ മൂളികൊണ്ട് തലയാട്ടി

 

വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണോ?

 

അതിനവൾ അല്ല എന്ന അർഥത്തിൽ തലകുലുക്കി .

 

അവര് ഭീഷണി മുഴക്കിയിട്ടുണ്ടോ ആരോടെങ്കിലും പറഞാൽ ഉപദ്രവിക്കും എന്ന്

 

അതിനും അവൽ ഇല്ല എന്ന അർഥത്തിൽ തല കുലുക്കി .

 

പിന്നെ എന്തിനാ പേടിക്കുന്നത് ….ഉമ്മ അറിയും എന്നോർത്ത് ആണോ ?

 

മ്….

 

അതേ എന്ന അർഥത്തിൽ അവൽ തലകുലുക്കി.

 

നോക്ക്

 

അവളെന്നെ തല ഉയർത്തി നോക്കി .

 

ഇതോർത്ത് ഇനി നി പേടിക്കണ്ട എന്നോട് പറ ഞാനതിനുള്ള പരിഹാരം കണ്ടെത്തിതരാം, ഇന്ന് ഞാൻ ഉള്ളത് കൊണ്ട്, നാളെ വീണ്ടും അവര് വന്നാൽ നീ എന്താ ചെയ്യുക , ഇത് നമുക്ക് അവസാനിപ്പിക്കണ്ടെ, എന്നോട് പറ ഉമ്മി അറിയില്ല ഒരിക്കലും , കാര്യം അറിഞ്ഞിട്ട് ഞാൻ അവന്മരോട് സംസാരിക്കാം അടി കൊടുക്കും . പറ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റില്ലേ എന്നെ

 

ഉം…

 

എന്നാ പറ എന്താ പ്രശ്നം

 

അവൻ 10th തൊട്ട് എൻ്റെ പുറകെ ഉണ്ട് .

പ്രേമിക്കണം എന്നും പറഞ്ഞ്.

 

എങ്ങനാ അവന് നിന്നെ അറിയുന്നത്

 

എൻ്റെ ക്ലാസ്സിലെ ചെക്കൻ്റെ കസിൻ ആണ് അവൻ. ആദ്യമൊക്കെ എൻ്റെ പിന്നാലെ ക്ലാസ്സിലെ ചെക്കൻ അവൻ്റെ കാര്യം പറഞ്ഞ് വരുമായിരുന്നു.

തറവാട്ടിൽ നിൽകുന്ന സമയത്ത് ബസ്സിറങ്ങി നടന്ന് വേണം വീട്ടിൽ എത്താൻ . അപ്പോ ഞാൻ വരുന്ന വഴിയിൽ എന്നേം കാത്ത് നിൽക്കും .

 

ഞാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ടും. എന്നും പുറകെ വരും .

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *