ഞാൻ ആ ഗ്യപ്പിലൂടെ വാതിലിന് ഇടയിലൂടെ അകത്തേക്ക് കയറി .
ഞെട്ടൽ മാറിയ സുമി നിന്ന് ഊരുകാൻ തുടങ്ങി.
എടാ നീ എങ്ങനെ
എനിക്ക് പെട്ടന്ന് ചിറക് മുളച്ചു. അപ്പോ ഞാൻ പെട്ടന്ന് പറന്ന് വന്നു.
എന്നെ കണ്ടിട്ട് പെണ്ണ് നിന്ന് വിയർക്കാൻ തുടങ്ങി . പരവേശവും വെപ്രാളവും എല്ലാം കൂടി അവൾവിയർത്തു.
എന്താ എന്താ എന്ത് പറ്റി 😄😄
എടാ എനിക്ക് തല ചുറ്റുന്നത് പോലെ .
അത് ശരി വന്നാ മറിക്കും തിരിക്കും എന്നൊക്കെ പറഞ്ഞിട്ട് .
എടാ നീ ഇങ്ങനെ പെട്ടന്ന് വന്ന് നിൽക്കും എന്ന് ഞാൻ കരുതിയോ.
ശില പോലെ നിന്ന അവളുടെ വിരലുകളിൽ ഞാൻ പിടിച്ചു.
മുളക് കടിച് എരുവ് വലിക്കും പോലെ ശബ്ദം ഉണ്ടായി അവളിൽ സ്തംഭിച്ച് നിന്നുപോയി
സുമി.
Mmmmm
ഞാൻ ഒന്ന് ഹഗ് ചെയ്തോട്ടെ .
വേണ്ട എന്ന ഭാവത്തിൽ ദയനീയത തോന്നിപ്പിക്കുന്ന മുഖത്തോടെ എൻ്റെ കണ്ണുകളിൽ നോക്കി അവൽ വേണ്ട എന്ന അർഥത്തിൽ തല ഇളക്കി.
ഞാൻ അത് വക വയ്ക്കാതെ അവളെ എൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. അനക്കമില്ലാതെ അവൽ എൻ്റെ നെഞ്ചിന് മുകളിൽ താടി കുത്തി, അവളുടെ നെഞ്ച് എൻ്റെ നെഞ്ചിന് താഴെ ചേർന്ന് ശിലപോലെ അവൽ നിന്നു.
മിനിറ്റുകൾ നീണ്ടു നീണ്ടു പോയി .
ഏതാണ്ട് ഒരു 10 മിനുട്ട് ഞാൻ അവളെ അങ്ങനെ തന്നെ ചേർത്ത് വച്ചു.
അവൽ പതിയെ എന്നിൽ നിന്നും അടർന്ന് മാറി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് വച്ചു , മുഖത്ത് നോക്കാതെ നിലത്ത് നോക്കി സുമി നിൽക്കുന്നു.
ആകാശ നീലയിൽ പൂക്കളുള്ള ചുരിദാർ ടോപ്പും അതേ കളറിൽ ഉള്ള പാൻ്റും തലയിൽ ഒരു ചുവന്ന ഷാളും ആണ് അവൽ ധരിച്ചിരുന്നത്.
ഞാൻ എൻ്റെ കാലുകൾ അവളുടെ അടുത്തേക്ക് എടുത്തുവച്ചു. എൻ്റെ കാലുകളുടെ ചലനം അവൽ നന്നായി കാണുന്നുണ്ട് , അവൽ ഒരു ചുവട് പിറകിലേക്ക് കാല് വച്ചു. ഞാൻ ഓരോ ചുവട് മുന്നിലേക്ക് വച്ചപോഴും അവളും പിന്നിലേക്ക് ഓരോ ചുവട് വച്ചു. അവളുടെ കാലുകൾ ഹാളിലെ സോഫയിൽ ചെന്ന് മുട്ടി പെട്ടന്നവൽ ഷാൾ കൂട്ടി കൈകൾ കൊണ്ട് കണ്ണ് പൊത്തി.
സുമി ….
അവൽ ഒന്നും മിണ്ടിയില്ല. ഞാൻ പതിയെ അവളുടെ ചെവിക്ക് അരികിലേക്ക് ചുണ്ട് ചേർത്തു.
എന്താ ഒരു കരിഞ്ഞ മണം .
പെട്ടന്നവൽ കൈ മാറ്റി കണ്ണ് മിഴിച്ചു എന്നെ നോക്കി .
പടച്ചോനെ ……
എന്നും വിളിച്ച് അടുക്കളയിലേക്ക് ഒറ്റ ഓട്ടം.
അവളുടെ പുറകെ ഞാനും ചെന്നു. ഞാൻ നോക്കുമ്പോൾ അവൾ അടുപ്പിൽ വച്ച എന്തോ പാത്രം എടുത്ത് മാറ്റുന്നതാണ് കണ്ടത്.
എന്താ കരിഞ്ഞത്
ഞാൻ ഇന്നലത്തെ തോരൻ കുറച്ച് ചൂടാക്കാൻ വച്ചതാ അത് ചുവട്ടിൽ പിടിച്ചു കരിഞ്ഞു.
എന്നെ നോക്കാതെ അവളത് പറഞു കൊണ്ട് സിങ്കിൽ ഒരു പാത്രം വച്ച് അതിൽ വെള്ളം നിറച്ച് അതിലേക്ക് കരിഞ്ഞ പത്രത്തിൻ്റെ അടിഭാഗം ഇറക്കി വച്ചു.
അവൽ തിരിയാതെ അതും നോക്കി തന്നെ നിൽക്കുകയാണ്.
ഞാൻ അവളുടെ പുറകിൽ ചേർന്ന് നിന്നു.
ശൂ … ശൂ…
അവൽ ശബ്ദം ഉണ്ടാക്കാതെ ചിരിക്കുന്നത് അല്ലാതെ എന്നെ നോക്കുന്നില്ല.
ഓ ഇത്രയ്ക്ക് ഗമ ആണെങ്കിൽ ഞാൻ പോയേക്കാം.
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു. അടുക്കളയിൽ നിന്നും ഹാളിലേക്ക് അവിടന്ന് മെയിൻ വാതിലിൻ്റെ ഭാഗത്തുള്ള മറ ലഭിക്കുന്ന ഭിത്തിയോട് ചേർന്ന് ഒളിച്ച് നിന്നു.
എൻ്റെ അനക്കം ഒന്നും ഇല്ലാതെ കണ്ടപ്പോൾ ഞാൻ ശെരിക്കും പോയ് എന്ന് കരുതി അവൽ വാതിലിൻ്റെ അടുത്തേക്ക് ഓടി വന്നു അപ്പൊൾ ആണ് അവൾക്ക് അത് മനസ്സിലായത് വാതിൽ തുറന്നിട്ടില്ല അപ്പോ ഞാൻ പോയിട്ടില്ല എന്ന്.
അവൽ തിരിഞ്ഞ് നോക്കുമ്പോൾ അവളെയും നോക്കി നിൽകുന്ന എന്നെ ആണ് കാണുന്നത് . പെട്ടന്ന് അവളുടെ മുഖത്ത് വന്ന നാണവും ചമ്മലും അവൽ കൈ കൊണ്ട് മുഖം പൊത്തി മറച്ചു.
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അവളുടെ രണ്ട് കൈകളും പതിയെ പിടിച്ച് മാറ്റി .
അവൽ നാണത്താൽ എന്നെ ഒന്ന് പാളി നോക്കി എന്നിട്ട് കണ്ണുകളെ മറ്റേതോ കോണുകളിലേക് മാറ്റി.
