കൂട്ടിലെ കിളികൾ – 5അടിപൊളി  

 

കണ്ണ് തുറക്ക്…..

 

അവൽ പെട്ടന്ന് തന്നെ കൈ പുറകിലേക്ക് കൊണ്ട് പോയ് അവളുടെ കെട്ടുകൾ അഴിച്ചു.

കണ്ണ് തുറന്നതും അവൽ പെട്ടന്ന് തന്നെ ഒന്ന് ഞെട്ടി

പിന്നെ പതിയെ ആ ചുണ്ടുകളിൽ ചിരി വിടർന്നു ആ കണ്ണുകളിൽ കൗതുകം പൂത്തു

കവിളുകളിൽ പുഞ്ചിരി വിതറി.

 

ഞാൻ അവൾക്കായി വാങ്ങിയ മൂൺ ലൈറ്റ് ആ ഇരുട്ടിൽ എനിക്കും അവൾക്കും ഇടയിൽ അന്ധതയുടെ ഇരുളിനെ മറക്കുന്ന വെളിച്ചം നൽകി നിൽക്കുന്നു.

 

അയ്യോ …. ഇതെന്താ 😃

 

Belated Happy Birthday സുമി

 

പെട്ടന്ന് തന്നെ ചിരി പൂത്തുലഞ്ഞ ചുണ്ടുകളിലും കവിളുകളിലും സന്തോഷത്തിൻ്റെ സങ്കടം നിഴലടിച്ചു

 

എന്താ മുഖത്ത് ഒരു വട്ടം 😄

 

പെട്ടന്ന് തന്നെ അവളുടെ കണ്ണുകളിൽ ഈറൻ പടർന്നു.

 

സുമി അയ്യേ എന്തിനാ കരയണെ

 

ഒരു കൈൽ ലാമ്പും പിടിച്ച് ഞൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

 

മോശാട്ടോ അയ്യേ …..

 

ഞാൻ അവളുടെ തോളിന് സൈഡിൽ പിടിച്ച് ചെറുതായി കുലുക്കി .

 

ഇത് ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ കരയുന്നെ.

 

പെട്ടന്ന് തന്നെ അവൽ എന്നെ നോക്കി നനഞ്ഞ് ഉറ്റുന്ന കണ്ണുകൾക്ക് ഇടയിലൂടെ ആ ചുണ്ടിൽ ചിരി വിരിഞ്ഞു

ലാമ്പ് എൻ്റെ കൈൽ നിന്നും വാങ്ങി

 

പോടാ….. എനിക് ഒത്തിരി ഇഷ്ടായി

 

എന്നിട്ടാണോ ഇങ്ങനെ കരയുന്നെ അയ്യേ

 

ഇത്തിരി സന്തോഷം ആയി എനിക്ക് .

 

അവൽ അതും പറഞ്ഞ് ആ ലാമ്പ് നോക്കി ആസ്വദിച്ചു.

 

Thank you വിച്ചു.

എന്നെ നോക്കി , അവളുടെ കണ്ണുകളിൽ ഒരുപാട് സ്നേഹവും , സന്തോഷവും തിളങ്ങി നിന്നു.

 

എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമ്മാനം .

 

ഓ പിന്നേ.

 

സത്യം . സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് പക്ഷേ എൻ്റെ മനസ്സ് അറിഞ്ഞ്, എനിക്ക് ഇഷ്ടം ഉള്ളത് സമ്മാനം ആയി കിട്ടിയത് ഇത് ആദ്യമാണ്.

 

ഇഷ്ടപ്പെട്ടോ ?

 

ഒത്തിരി ഒത്തിരി … നിനക്ക് അറിയോ എനിക്ക് നിലാവെന്നു വച്ചാ ഭയങ്കര ഇഷ്ടം ആണ് .

അതും പറഞ്ഞ് അവൽ ലാമ്പ് ബെഡിന് അടുത്തുള്ള ടേബിളിൽ വച്ചു.

 

എത്ര തവണ ഞാൻ മൂണും നോക്കിയിരുന്നിട്ടുണ്ടെന്ന് അറിയോ , എൻ്റെ ഉറക്കം ഇല്ലാത്ത രാത്രികളിൽ ഞാൻ സ്നേഹിച്ച് തുടങ്ങിയതാണ് നിലാവിനെ.

അതും പറഞ്ഞ് അവളെന്നെ നോക്കി .

 

പൂർണ നിലാവ് ഉള്ള രാത്രികളിൽ ഞാൻ ഉറങ്ങാതെ നിലാവും നോക്കിയിരിക്കറുണ്ട് 😊

 

ഇന്നും ഉണ്ടല്ലോ നിലാവ് വാ കാണാൻ പോകാം . ഞാൻ മുറ്റത്തേക്ക് നടന്നപ്പോൾ അവളും എൻ്റെ കൂടെ വന്നു.

 

ഭാഗ്യം മഴക്കാറില്ല, പൂർണ നിലവല്ല എന്നാലും ഉണ്ട് സുമി .

 

അവൽ വന്ന് വരാന്തയിലെ നീളമുള്ള പടികളിൽ ഒന്നിൽ ഇരുന്നു .

 

എന്ത് ഭങ്ങിയാണെന്നോ നിലാവ് നോക്കി ഇരിക്കാൻ . നീ നോക്കറുണ്ടോ വിച്ചു

 

ഏയ് . ബൈക്കിൽ വരുമ്പോൾ കണ്ടെങ്കിലയി അല്ലാണ്ട് നോക്കിയിരുന്നിട്ടില്ല

 

അല്ലെങ്കിലും നിങൾ ആണുങ്ങൾ unromantic അല്ലേ ? നിലാവിനെ പ്രണയിക്കാത്ത ഒരു പെണ്ണും ഈ ഭൂമിയിൽ കാണില്ല .

 

അതെന്താ .. !

ഞാനും അവളിരികുന്ന പടികളിൽ ഒന്നിൽ പോയ് ഇരുന്നു.

ഇൻ്റർലോക്ക് ഇട്ട മുറ്റം ചെറിയ നിലാവിനാൽ തെളിഞ്ഞ് കാണപ്പെട്ടു.

 

അവൽ പതിയെ ഒന്ന് ചിരിച്ചു .

കലങ്ങിയ മനസുമായി നിലാവുള്ള അമ്പിളിമാമനെ കാണുന്നത് മനസ്സിന് എന്തൊരു ആശ്വാസം ആണെന്ന് അറിയുമോ

 

മുകളിലെ പടിയിൽ ഇരുന്നു താഴത്തെ പടിയിൽ കാലുകൾ ചേർത്ത് ചവിട്ടി ഇരുന്ന് അവളുടെ കാൽ മുട്ടിലേക്ക് കൈക്കൾ വച്ച് അതിന് മുകളിലേക്ക് തല ചെരിച്ച് വച്ച് അവൽ പറഞു.

 

എൻ്റെ ഒരുപാട് സങ്കടങ്ങൾ ഞാൻ പറഞ്ഞും കരഞ്ഞും തീർത്തത് ഈ നിലാവിനോടാണ്, ആരും ഉണ്ടായിരുന്നില്ല എന്നെ കേൾക്കാൻ .

എനിക്ക് പറയാനും എന്നെ മനസ്സിലാക്കാനും വല്ലപ്പോഴും വന്ന് പോകുന്ന വെളിച്ചം , ഒരു സുഹൃത്തിനെ പോലെ , കാമുകനെ പോലെ ഒരു വല്ലാത്ത അനുബൂതിയാണ് നിലാവ് തരിക.

പൂർണ നിലാവ് ഉള്ളപ്പോൾ ജനലിലൂടെ ആകാശം നോക്കി ഇരിക്കും.

എത്ര പരുക്കൻ മൻസുള്ള പെണ്ണും അങ്ങനെ ഇരുന്നാൽ പ്രണയിച്ച് പോകും മൂണിനേ.

 

സുമിക്കു തോന്നിയിട്ടുണ്ടോ ?

 

എന്ത് !

 

പ്രണയം

 

😀😀

അവൽ ഒന്ന് ചിരിച്ചു

 

ഞാൻ എത്ര വർഷമായി എൻ്റെ ഈ അമ്പിളിമാമനെ പ്രേമിക്കാൻ തുടങ്ങിയിട്ട് , പക്ഷേ മൂപ്പർക്ക് എന്നോട് ഒരു സ്നേഹോം ഇല്ല , ഞാൻ പറയുന്നതൊക്കെ കേട്ടിരിക്കത്തെ ഉള്ളൂ.

 

അവൽ വേറെ ഏതോ തലത്തിൽ എത്തി എന്ന് എനിക്ക് മനസിലായി .

 

ശ്ശേ …. കമ്മിറ്റഡ് ആയി അല്ലേ , ഇല്ലേൽ ഞാൻ ഒന്ന് ട്രൈ ചെയ്യാമായിരുന്നു .

 

അവൽ അത് കേട്ട് ചിരിച്ചു .

അയ്യെടാ…..

 

ഞാൻ ആകാശത്തേക്ക് നോക്കി പറഞു.

കള്ള പന്നി വളച്ചെടുത്തു അല്ലേ

 

അത് കേട്ട് അവൽ ചിരിച്ചു കൊണ്ട് എൻ്റെ ചുമലിൽ അടിച്ചു.

 

എൻ്റെ നിലാവിനെ വേണ്ടാത്തത് പറഞാൽ ഉണ്ടല്ലോ .

തമാശ കലർന്ന കാബട്യ ദേഷ്യം അവൽ കാണിചു

 

ഞാൻ പോകുവാ നിങ്ങളായി നിങ്ങളുടെ പാടായി

 

ഇനി കുഴപ്പം ഇല്ല കാമുകൻ ഇല്ലത്തപ്പോ ലാമ്പ് ഉണ്ടല്ലോ 😛

അവൽ നാക്ക് കടിച്ച് എന്നൊടായി പറഞു.

 

എടുക്ക് എടുക്ക് സാധനം എടുക്ക് അങ്ങനെ ഇപ്പൊ കത്തിച്ച് അമ്പ്യൻസ് ഉണ്ടാക്കി മോള് സുഖികണ്ട .

 

അയെടാ… ഞാൻ തരില്ല . ഇന്ന് തൊട്ട് അത് എനിക്ക് വളരെ സ്പെഷ്യൽ ആണ്.

 

കൊള്ളാം തന്നവൻ വെയ്സ്റ്റും തന്ന സാധനം സ്പെഷ്യലും

 

ഞാൻ പതിയെ അവിടന്ന് എഴുനേറ്റു .

അവൽ കാൽ മുട്ടിൽ തലയും വച്ച് എന്നെ തന്നെ നോക്കി ചിരിച്ചു.

 

നിന്നെ ഞാൻ പരിചയ പെട്ടത് തൊട്ടാണ് എൻ്റെ കാമുകൻ ഇല്ലാത്തപ്പോഴും മനസ്സിന് സന്തോഷം തരാൻ ഒരാൽ കൂടി ഉണ്ടെന്ന് തോന്നിയത് .

 

അവൽ അത് പറഞ്ഞപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞ പുഞ്ചിരി ആയിരുന്നു അവൾക്ക് ഉള്ള മറുപടിയായി നൽകിയത്.

എന്നെ സംബന്ധിച്ചിടത്തോളം അത് കിട്ടാവുന്നതിൽ വലിയ ഒരു അംഗീകാരം ആയിരുന്നു .

 

ഞാൻ പോട്ടെ !

 

പോകുവാണോ ?

 

പോകണ്ടേ

 

പൊക്കോ ഞാൻ ഒരു മര്യാദയുടെ പുറത്ത് ചോതിച്ചതാ 🤭

 

Bloody fool …. ന്നാ ശെരി ഗുഡ് നൈറ്റ് . കേറി പോകാൻ നോക്ക് വല്ല കള്ളന്മാരും വന്ന് പിടിക്കണ്ട.

 

അള്ളോ … അവൽ വേകം ചാടി എഴുന്നേറ്റ് അകത്ത് കയറി. ഞാൻ ഗെയിറ്റ് കടന്നപ്പോൾ ഡോറ് ലോക്ക് അകുന്ന സൗണ്ട് കേട്ടു .

 

റൂമിൽ എത്തിയപ്പോൾ സുമിയുടെ mag വന്നു.

 

Good night

കൂടെ ലാമ്പിണ്ടെ ഒരു ഫോട്ടോയും.

 

😍

 

നെറ്റ് ഓഫ് ആക്കി പോയത് കൊണ്ട് സിംഗിൾ ടിക്ക്.

 

രാവിലെ ശ്യാമ വിളിക്കുമ്പോൾ ആണ് എഴുനേൽക്കുന്നത്.

 

Good Morning സീനിയർ

 

എന്താടി പട്ടി

 

എഴുനേൽക്ക് ചെക്ക 8 ആകാനയി

 

കുറച്ചൂടെ ….

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *