കൂട്ടിലെ കിളികൾ – 5 1അടിപൊളി  

 

സുമിക്കു തോന്നിയിട്ടുണ്ടോ ?

 

എന്ത് !

 

പ്രണയം

 

😀😀

അവൽ ഒന്ന് ചിരിച്ചു

 

ഞാൻ എത്ര വർഷമായി എൻ്റെ ഈ അമ്പിളിമാമനെ പ്രേമിക്കാൻ തുടങ്ങിയിട്ട് , പക്ഷേ മൂപ്പർക്ക് എന്നോട് ഒരു സ്നേഹോം ഇല്ല , ഞാൻ പറയുന്നതൊക്കെ കേട്ടിരിക്കത്തെ ഉള്ളൂ.

 

അവൽ വേറെ ഏതോ തലത്തിൽ എത്തി എന്ന് എനിക്ക് മനസിലായി .

 

ശ്ശേ …. കമ്മിറ്റഡ് ആയി അല്ലേ , ഇല്ലേൽ ഞാൻ ഒന്ന് ട്രൈ ചെയ്യാമായിരുന്നു .

 

അവൽ അത് കേട്ട് ചിരിച്ചു .

അയ്യെടാ…..

 

ഞാൻ ആകാശത്തേക്ക് നോക്കി പറഞു.

കള്ള പന്നി വളച്ചെടുത്തു അല്ലേ

 

അത് കേട്ട് അവൽ ചിരിച്ചു കൊണ്ട് എൻ്റെ ചുമലിൽ അടിച്ചു.

 

എൻ്റെ നിലാവിനെ വേണ്ടാത്തത് പറഞാൽ ഉണ്ടല്ലോ .

തമാശ കലർന്ന കാബട്യ ദേഷ്യം അവൽ കാണിചു

 

ഞാൻ പോകുവാ നിങ്ങളായി നിങ്ങളുടെ പാടായി

 

ഇനി കുഴപ്പം ഇല്ല കാമുകൻ ഇല്ലത്തപ്പോ ലാമ്പ് ഉണ്ടല്ലോ 😛

അവൽ നാക്ക് കടിച്ച് എന്നൊടായി പറഞു.

 

എടുക്ക് എടുക്ക് സാധനം എടുക്ക് അങ്ങനെ ഇപ്പൊ കത്തിച്ച് അമ്പ്യൻസ് ഉണ്ടാക്കി മോള് സുഖികണ്ട .

 

അയെടാ… ഞാൻ തരില്ല . ഇന്ന് തൊട്ട് അത് എനിക്ക് വളരെ സ്പെഷ്യൽ ആണ്.

 

കൊള്ളാം തന്നവൻ വെയ്സ്റ്റും തന്ന സാധനം സ്പെഷ്യലും

 

ഞാൻ പതിയെ അവിടന്ന് എഴുനേറ്റു .

അവൽ കാൽ മുട്ടിൽ തലയും വച്ച് എന്നെ തന്നെ നോക്കി ചിരിച്ചു.

 

നിന്നെ ഞാൻ പരിചയ പെട്ടത് തൊട്ടാണ് എൻ്റെ കാമുകൻ ഇല്ലാത്തപ്പോഴും മനസ്സിന് സന്തോഷം തരാൻ ഒരാൽ കൂടി ഉണ്ടെന്ന് തോന്നിയത് .

 

അവൽ അത് പറഞ്ഞപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞ പുഞ്ചിരി ആയിരുന്നു അവൾക്ക് ഉള്ള മറുപടിയായി നൽകിയത്.

എന്നെ സംബന്ധിച്ചിടത്തോളം അത് കിട്ടാവുന്നതിൽ വലിയ ഒരു അംഗീകാരം ആയിരുന്നു .

 

ഞാൻ പോട്ടെ !

 

പോകുവാണോ ?

 

പോകണ്ടേ

 

പൊക്കോ ഞാൻ ഒരു മര്യാദയുടെ പുറത്ത് ചോതിച്ചതാ 🤭

 

Bloody fool …. ന്നാ ശെരി ഗുഡ് നൈറ്റ് . കേറി പോകാൻ നോക്ക് വല്ല കള്ളന്മാരും വന്ന് പിടിക്കണ്ട.

 

അള്ളോ … അവൽ വേകം ചാടി എഴുന്നേറ്റ് അകത്ത് കയറി. ഞാൻ ഗെയിറ്റ് കടന്നപ്പോൾ ഡോറ് ലോക്ക് അകുന്ന സൗണ്ട് കേട്ടു .

 

റൂമിൽ എത്തിയപ്പോൾ സുമിയുടെ mag വന്നു.

 

Good night

കൂടെ ലാമ്പിണ്ടെ ഒരു ഫോട്ടോയും.

 

😍

 

നെറ്റ് ഓഫ് ആക്കി പോയത് കൊണ്ട് സിംഗിൾ ടിക്ക്.

 

രാവിലെ ശ്യാമ വിളിക്കുമ്പോൾ ആണ് എഴുനേൽക്കുന്നത്.

 

Good Morning സീനിയർ

 

എന്താടി പട്ടി

 

എഴുനേൽക്ക് ചെക്ക 8 ആകാനയി

 

കുറച്ചൂടെ ….

 

ഒരു കുറയ്ക്കലും ഇല്ല എണീറ്റെ

 

എന്തുവാടി ഇച്ചിരൂടെ ഒന്ന് കിടന്നോട്ടെ.

 

എന്ത് മടിയനാ നീ , കുഴിമടിയൻ . ഇന്ന് വരുന്നുണ്ടോ സാറ്

 

ആടി പട്ടി . എന്നാ ഞാൻ പോകുവാ കോളേജിൽ വച്ച് കാണാം .

 

Thank you

 

ഹും…

 

അവൽ കോളും വച്ച് പോയ്.

 

കോളേജിൽ ഉച്ച ആയപ്പോൾ ശ്യാമ കാണണം എന്ന് പറഞ്ഞത് അനുസരിച്ച് അവളുടെ ക്ലാസ്സിലേക്ക് ഞാൻ ചെന്നു.

എന്നെയും കാത്ത് ഡോറിനു പുറത്ത് തന്നെ നിക്കുന്നുണ്ട് ആള് .

 

എന്താടി പ്രാന്തി

 

ഒന്നുല്ല പ്രാന്താ

 

കഴിച്ചോ

 

ഉം… എട്ടനോ

 

കഴിച്ചു . നിൻ്റെ ക്ലാസ്സിൽ കുറെ ചിക്സ് ഉണ്ടല്ലോ മോളെ

 

ഏയ്….🤨

അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു

 

😁 നിൻ്റെ അത്രേം വരില്ല ഒരെണ്ണവും

 

പോടാ …. വയിനൊക്കി.

ഇന്നലെ എന്നാരുന്നു രാത്രിയൊക്കെ ഭയങ്കര ബിസി ആണെന്ന് പറഞ്ഞത് .

 

അത് നെയിബർ കുട്ടിയുടെ birthday ഞാനും നിച്ചുവു കൂടി ഒരു സർപ്രൈസ് പരിപാടി അക്കുവായിരുന്നു അതാണ്.

 

ഓ …. എന്നിട്ട് എങ്ങനെ ഉണ്ടായി

 

പൊളിച്ചില്ലെ

 

നിച്ചുവിനെ എനിക്ക് ഒന്ന് പരിചയപെടുത്തി തരണേ

 

ഓ അതിനെന്താ …

 

കുറച്ച് നേരം അവളുമായി കത്തിയടിച്ച് സമയം ആയപ്പോൾ ഞാൻ ക്ലാസ്സിലേക്ക് പോയ് .

 

അടുത്ത പിരിയഡ് Hod സതീഷ് സാറിൻ്റെ ക്ലാസ്സ് ആയിരുന്നു.

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *