കൂട്ടിലെ കിളികൾ – 5 1അടിപൊളി  

I Love You

ഞാൻ അവളുടെ കാതുകളിൽ പതിയെ മന്ത്രിച്ചു.

 

അവളുടെ വിരലുകൾ അതിൻ്റെ മറുപടി എൻ്റെ മുടികൾക്ക് ഇടയിൽ തലോടലയി അറിയിച്ചു.

നിമിഷങ്ങൾ ഞങൾ പരസ്പരം ശരീരവും മനസ്സും ഒരുപോലെ ഒന്നിപ്പിച്ച് , ചേർത്ത് നിർത്തി കെട്ടിപിടിച്ച് നിന്നു. സമയം കടന്ന് പോയത് രണ്ട് പേരും അറിഞ്ഞില്ല .

 

ടിങ്….. ടോങ്…… 🔔

 

പെട്ടന്ന് അവളുടെ വീടിൻ്റെ ബെല്ല് മുഴങ്ങി .

ഒരേ സമയം അവളും ഞാനും ഞെട്ടി അകന്നുമാറി.

അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ച് മൂടി .

 

പേടിക്കണ്ട ഞാൻ അടുക്കളയിൽ ഗ്യാസ് നന്നക്കുന്നത് പോലെ നിൽക്കാം. ആരെങ്കിലും ചോതിച്ചൽ ഗ്യാസ് ലീക്ക് വന്നത് കണ്ടപ്പോൾ വിളിച്ചത് ആണെന്ന് പറഞ്ഞാ മതി. Ok

 

ഭയം നിറഞ്ഞ കണ്ണുകളോടെ അവൽ തല കുലുക്കി

 

പേടിക്കാതെ ചെല്ല് ഞാൻ അടുക്കളയിൽ ഉണ്ടാകും.

 

ഞാൻ അടുക്കളയിലേക്ക് ഓടി.

അവൽ എന്നെ തിരിഞ്ഞ് നോക്കി വാതിൽ തുറക്കാനയി ചെന്നു.

 

മുൻവശത്ത് സംസാരം എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്. ഞാൻ അവരെ ബോധ്യപ്പെടുത്താൻ വേണ്ടി റഗുലേറ്റർ ഊരി വെറുതെ കറക്കിയും, പൈപ്പുമയി റഗുലേറ്റർ കുത്തുന്നത് പോലെ ഒക്കെ കാണിച്ച് നിന്നു.

 

പുരുഷ ശബ്ദം :നീ എന്താ പേടിച്ച് നിൽകുന്നത്

 

അയ്യോ ഒന്നും പറയണ്ട ഞാൻ കുക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഗ്യാസ് ലീക്കവുന്ന മണം, അത് കണ്ട് പേടിച്ച് പോയ് പിന്നെ അപ്പുറത്തെ വീട്ടിലെ വിച്ചു അല്ല വിഷ്ണുവിനെ വിളിച്ചു. അവൻ നോക്കുന്നുണ്ട് അടുക്കളയിൽ . അതിൻ്റെ പേടി ഇപ്പഴും മാറിയിട്ടില്ല .

 

സ്ത്രീ ശബ്ദം : അയ്യോ ഭാഗ്യം തന്നെ പെണ്ണേ , ഒറ്റയ്ക്ക് ഇങ്ങനെയൊക്കെ ഉണ്ടായാൽ ആരായാലും പേടിക്കും.

 

പുരുഷ ശബ്ദം : ലീക്ക് ആണെങ്കിൽ പേടിക്കാൻ ഒന്നും ഇല്ല. സിലിണ്ടർ ഒരിക്കലും പൊട്ടിത്തെറിക്കില്ല, തീ പിടിച്ചാൽ അത് നിന്ന് കത്തും അത്രേ ഉള്ളു ഒരു നനഞ്ഞ തുണിയോ ചാക്കോ വച്ച് അണയ്ക്കവുന്നതെ ഉള്ളൂ.

 

അടുക്കളയിൽ ഉള്ള എനിക്ക് അവരുടെ ക്ലാസ്സെടുക്കൽ നന്നായി കേൾക്കാൻ പറ്റുന്നുണ്ട്.സുമി പറഞ്ഞതും ഞാൻ കേട്ടു. അപ്പോഴാണ് അവളുടെ കണ്ണുകളിലെ പേടി അവര് കണ്ടുപിടിച്ചു എന്ന് മനസിലായത്.

എൻ്റെ പുറകിൽ ഒരു കാൽപാധങ്ങളുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചു.

 

പുരുഷ ശബ്ദം: കാര്യമായ ലീക്ക് ഉണ്ടോ

 

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു മധ്യ വയസ്കൻ പാൻ്റും ഷർട്ടും ഇട്ട് നിൽക്കുന്നു .

 

ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു.

കാര്യമായിട്ട് ഇല്ല പൈപ്പ് റഗുലേറ്ററിൽ നിന്നും അകന്നിരുന്നു അതിൻ്റെ ആണ്.

 

ഞാൻ അത് പറഞ്ഞപ്പോഴേക്കും സൂമിയും ഒരു സ്ത്രീയും കൂടി അടുക്കളയിലേക്ക് വന്നു.

 

ഇത്താ ഇത് ശെരി ആയിട്ടുണ്ട് . പിന്നെ ഉപയോഗം കഴിഞ്ഞാ റഗുലേറ്റർ ഒന്ന് ഓഫ് ആക്കി വച്ചേക്ക്, ആവശ്യമുള്ളപ്പോൾ ഓൺ ആക്കിയാൽ മതി വേറെ കുഴപ്പം ഒന്നും ഇല്ല.

 

ഞാൻ ഇത് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ പുറകിൽ ഉള്ള സുമി കണ്ണിൽ ഭയവും ചുണ്ടിൽ ചമ്മൽ ചിരിയും നിറച്ച് എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

 

ഞാൻ എന്നാ പൊക്കൊട്ടെ.

 

ശെരി

 

ഇവരൊക്കെ ?

 

ഞാൻ സുമിയുടെ കെട്ടിയോൻ നബീലിൻ്റെ അമ്മായി, ഇത് എൻ്റെ കെട്ടിയോൻ .

 

ഞാൻ അവരെ നോക്കി ചിരിച്ച് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.

 

എവറസ്റ്റ് കീഴടക്കിയ സന്തോഷം മനസ്സിലും, ലഹരി കയറിയ ഉന്മേഷം ശരീരത്തിലും നിറഞ്ഞുനിന്നു. കണ്ട നാൾ മുതൽ ചേർത്ത് പിടിക്കണം എന്ന് ആഗ്രഹിച്ച സുമിന ഇന്ന് എൻ്റേതായി മാറികഴിഞ്ഞിരിക്കുന്നു.

അവളുടെ ശരീരത്തിൻ്റെ ആ മണം ലോകത്തുള്ള ഏത് അത്തർ എടുത്താലും ഇതിൻ്റെ അടുത്ത് എത്തില്ല എന്ന് തോന്നിപ്പോകുന്നു.

കാമം എന്നതിൽ ഉപരി എന്തോ വലിയ ഒന്ന് സ്വന്തമാക്കിയ ഒരു അനുഭൂതി . അവളുടെ തലയെടുപ്പുള്ള ശരീരവും, സോഭവട്ടിലെ നിഷ്കളങ്കതയും കുടിത്തവും , സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സും, കൊതി തോന്നി പോകുന്ന ഒരു ഹൂറി തന്നെയാണ് സുമിന.

 

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *