ഗീതാഗോവിന്ദം – 3 Like

ഒരു നൂറ് ആഗ്രഹവും പ്രതീക്ഷകളുമായിട്ടാവില്ലേ അവളെന്റെ വീട്ടിലേക്ക് വലത് കാൽ വച്ച് വന്നത്. പെണ്ണ് കാണലിന് പോയപ്പോൾ ജനൽ പഴുതിലൂടെ കണ്ട ഗീതൂന്റെ മിഴികളിലെ തിളക്കം കല്ല്യാണത്തിന് ശേഷവും എനിക്ക് നിലനിറുത്താനായോ ?…..:
ഇല്ലാ……………

എന്റെ മുഷിഞ്ഞ ജീവിതം ഗീതൂന്റെ ചുറുച്ചുറുക്കും സന്തോഷവും കൂടി ഇല്ലാതാക്കിയില്ലെ … ഒടുക്കം കുട്ടികളില്ലാന്നുള്ള എല്ലാവരുടെയും പഴി പറച്ചിലിലേയ്ക്ക് അവളെ തനിച്ച് ഞാനയച്ചില്ലേ….? പാവം …. ആ ഒരു കാര്യത്തിൽ ഗീതു അവളുടെ സന്തോഷവും ആഗ്രഹങ്ങളുമൊക്കെ മറന്ന് കാണും …

വല്ല്യ കുറുമ്പിയാണ് നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാന്ന എന്നായിരുന്നു അച്ഛന്റെ കല്യാണ തലേന്നുള്ള തമാശ നിറഞ്ഞ നിർദേശം. അങ്ങനെ ഉള്ള ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വന്നപ്പോൾ എന്റെ ഇഷ്ടങ്ങൾക്കും സൗകര്യത്തിനും വേണ്ടി അവളുടെ സ്വഭാവം പോലും മാറ്റിയില്ലേ….. മകളുടെ ആ മാറ്റിത്തിൽ ആ അച്ഛൻ എത്രമാത്രം വേദനിച്ച് കാണും . അവരുടെ ഒക്കെ മുന്നിൽ ഒരു മാതൃകാ ഭർത്താവായാണ് ഞാൻ എന്നെ തന്നെ കരുതിയിരിക്കുന്നത്.

ഏറ്റവുമൊടുവിൽ 3 വർഷത്തെ മുഷിഞ്ഞ ജീവിതത്തിന് ശേഷം അവളെ നിരന്തരം കൊത്തിവലിക്കുന്നവരുടെ കൂട്ടിൽ തന്നെ ഉപേക്ഷിച്ച് ഞാൻ മാറി നിന്നു. രണ്ടുവർഷം ഗീതു എന്തോരം മാനസിക പീഠനങ്ങൾ ഏറ്റുവാങ്ങി കാണും . ഒട്ടും സഹിക്കാതെ ആയപ്പോഴാവും അവൾ ഇങ്ങോട്ടേയ്ക്ക്
വന്നത്. അല്ലാതവൾ വരില്ല … അന്ന് പടിവാതിൽക്കൽ ഗീതു വന്ന് നിന്ന കോലമോർത്തപ്പോൾ നെഞ്ച് നീറി. എന്തൊക്കെയായിരുന്നു ഞാനിന്ന് വരെ വിചാരിച്ച് വച്ചിരുന്നത്. കുടുംബം നോക്കുന്ന ഭർത്താവ് , ഭാര്യയെ പൊന്ന് പോലെ നോക്കുന്ന മനസ്റ്റ് . ഗീതൂന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കേണ്ടതേ ഉണ്ടായിരുന്നുള്ളു മനസ്സിൽ ഞാനെന്ന വിഗ്രഹം തകർന്ന് വീഴാൻ……

” ചോദിക്കണ്ട ആവശ്യമില്ല. എന്നെ കല്യാണം കഴിച്ചത് തന്നെയാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം …….”

“താനോ …. ദേ മനുഷ്യാ നിങ്ങളെന്നെ ഒഴിവാക്കാനൊള്ള പ്ലാൻ വല്ലോ ആണോ ….? ഒരിക്കലുമില്ലാത്ത സംസാരോം താൻ വിളിയുമൊക്കെ…….”
കണ്ണ് നിറഞ്ഞൊഴുകുമ്പോഴും മുട്ടിൽ ചാഞ്ഞിരുന്ന തലയുയർത്തി ചൂണ്ടുവിരൽ എന്റെ നേർക്ക് നീട്ടി ഗീതു ചോദിച്ചു…

“പോടി പെണ്ണേ…. ഞാൻ കാര്യായിട്ട് പറഞ്ഞതാ … ഇതാണ് ശരിക്കുമുള്ള ഗീതു … അന്ന് പെണ്ണ് കാണലിന് വന്നപ്പോ ഉള്ള ചുറുചുറുക്കും കുറുമ്പുമൊകെ അതിന് ശേഷം ഞാൻ ദേ ഇന്ന് ഇപ്പോഴാ കാണുന്നത്. എന്റെ ജീവിത രീതിയും കുടുംബ സാഹചര്യവുമാക്കെ നിന്നെ ഒരുപാട് മാറ്റിയല്ലേ ഗീതു…… ?”

കണ്ണ് തുടച്ച് പുഞ്ചിരിച്ച് ഗീതു ചന്ദ്രനിലേക്ക് നോക്കി…

“നമ്മളല്ല ഗീതു വൈകിയത്….. ഞാനാ … തിരിച്ചറിവുകളും പ്രണയവുമൊക്കെ ഉണ്ടാവാൻ വൈകിയത് എനിക്കാ…. പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തതെന്നറിയാം എന്നാലും ചോദിക്കുവാണ് എന്നേട് നീ പൊറുക്കില്ലേ….?”
“എന്താ ഏട്ടാ ഇത്…. എനിക്ക് ഏട്ടനെ കിട്ടിയതാണ് വല്യ ഭാഗ്യം. പിന്നെ ഏട്ടൻ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷെ സാരല്ലാ… എല്ലാ കുടുംബത്തിലും എന്തേലും പ്രശനം കാണുമല്ലോ.. ഏട്ടന്റെ ജീവിത സാഹചര്യങ്ങളും വളർന്ന് വന്ന സ്വഭാവവും അങ്ങനെ ആയോണ്ടല്ലേ….പോട്ടെ നോം ക്ഷമിച്ചിരിക്കുന്നു…”

അതും പറഞ്ഞ് വല്ല്യ ആളെന്ന മട്ടിൽ ചിരിക്കുവാണ് പെണ്ണ്… ആ കണ്ണുകളിൽ ആദ്യം കണ്ടതിനേക്കാർ തിളക്കം ഉള്ളത് പോലെ എനിക്ക് തോന്നി… എന്നിൽ നിന്ന് ഇങ്ങനെ ഒരു തിരിച്ചറിവും ക്ഷമ ചോദിക്കലും ഒരുപാട് നാൾ മുതൽ അവൾ ആഗ്രഹിച്ചിട്ടുണ്ടാവണം. ഇതിന്റെ പേരിൽ പരിഭവമോ പരാതിയോ വഴക്കോ ഒന്നും അവൾ ഇന്ന് വരെ എന്നോട് പറഞ്ഞിട്ടില്ല.. ഒടുവിൽ ഞാൻ ക്ഷ്മ ചോദിച്ചപ്പോൾ അഞ്ച് വർഷത്തെ നിരാശ നിറഞ്ഞ ജീവിതമാണ് ‘സാരല്ലാ’ എന്ന ഒറ്റവാക്കിൽ അവൾ പറഞ്ഞൊഴിഞ്ഞത്.

“ഇനി ഒരിക്കലും ഞാൻ നിന്നെ നിരാശപ്പെടുത്തില്ല. ഉറപ്പ് ….”
എന്തോ എനിക്ക് അത് പറയാതിരിക്കാനായില്ല….

“ആ ബെസ്റ്റ് … നിങ്ങളെ കൊണ്ട് അതിനൊന്നും പറ്റൂല്ല. എനിക്ക് വേണ്ടി ഏണീക്കേറാൻ പോലും മടിക്കാണിച്ച മോനാ…. ബോറൻ …. മ്‌ഹും……..”
ഗീതു ചിണുങ്ങി…

Leave a Reply

Your email address will not be published. Required fields are marked *