“ഓ… എന്നാലും നീ… ഡാൻസ്…. നീ ഡാൻസ് ചെയ്യുന്നത് ഞാനൊരിക്കലും …. അല്ല അപ്പൊ
വേറെന്തൊക്കെ വിദ്യകളൊണ്ട് നിന്റെ കൈയ്യിൽ ഞാനറിയാത്ത …. ?”
“ഡാൻസും …പിന്നെ..”
“പിന്നെ ..?
പിന്നെ ഈ മരം കേറ്റവും . ”
ചിണുങ്ങി കൊണ്ട് എന്റെ നെഞ്ചിലെ മുടിയിൽ അവൾ വിരൽ കോർത്തു….
ഗീതൂന്റെ മുടിയിൽ നിന്ന് വന്ന ഒരു പ്രത്യേക സുഗന്ധത്താൽ ഞാനവളുടെ മൂർദ്ധാവിൽ ഉമ്മ നൽകി..
“ഏട്ടാ…..”
“മ് ….. ?”
“അന്ന് ഞാൻ തള്ളിയതെന്താന്നറിയോ…. ?”
“എന്ന് ….?”
എനിക്ക് കാര്യം മനസിലായെങ്കിലും ഒരു കുസൃതി തോന്നി….
“അത് മിനിഞ്ഞാന്നിന് ഇന്നലെ ഇല്ലേ… അന്ന് …..”
“എപ്പൊ…..?”
“ദേ ദേ കളിക്കല്ലേ…. ”
പെണ്ണ് കളിച്ചോണ്ടിരുന്ന എന്റെ നെഞ്ചിലെ മുടിയിൽ പിടിച്ച് വലിച്ചു….
“ആഹ് ആ… അന്ന് … ആ പറയ്….”
“ഓഹോ ഇപ്പൊ ഓർമ്മ വന്നല്ലേ. അപ്പൊ ഇടയ്ക്കിടയ്ക്ക് ഡോസ് കിട്ടാത്തതിന്റെ കുറവാ ല്ലേ….?..” നെഞ്ചിൽ നിന്നും തലയുയർത്തിയ അവൾ എന്നെ നോക്കി ചോദിച്ചു…
“നീ പറയ്… എന്തിനാ തള്ളിയെ …. ഞാൻ ചെയ്തത് മോശായി തോന്നിയോ….? ”
പെട്ടെന്നാണ് പെണ്ണിന്റെ മുഖം ഇഞ്ചി കടിച്ചത് പോലെ ആയതും നാണം കൊണ്ട് വീണ്ടും തല എന്റെ നെഞ്ചിനുള്ളിലൊളിപ്പിച്ചതും ….
“ചിണുങ്ങാതെ പറ പെണ്ണേ അങ്ങോട്ട് … ”
“അതേയ്…..”
“മ്…..?”
“അത് അവിടെ തൊട്ടപ്പൊ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് പ്രസവത്തെ കുറിച്ചും മോനെ പറ്റിയുമൊക്കെയാ….എന്തോ അവിടെ തൊടുമ്പോളും കാണുമ്പോഴുമൊക്കെ എനിക്കാ കാര്യം ഓർമ്മ വരും….”
“അത് …..അത് വഴിയല്ലേ എന്റെ മോൻ വരാനിരുന്നത് …… ”
“യ്യോ ഇതിന് വട്ട് തന്നെ ….അതൊക്കെ കഴിഞ്ഞില്ലേ ഗീതൂ ……”
“എന്നാലും എനിക്കറീല്ല ഗോവിന്ദേട്ടാ … എനിക്ക് പറ്റണില്ല..”
“അതൊക്കെ നീ മറക്കണം …..ഞാനിപ്പൊ ഒന്ന് തൊട്ട് നോക്കട്ടെ … പ്രശ്നോണ്ടാന്ന് അറിയാല്ലൊ….”
“തോളിലിട്ടിരുന്ന കൈ ഇഴച്ച് ഞാനവളുടെ നിതംബത്തിന്റെ അരികിലെത്തിയതും എന്റെ കൈ കെണ്ടയിൽ അടി വീണു……”
“ആ….. ”
“വേണ്ട തൊടണ്ട …..”
“അത് പറഞ്ഞാൽ പോരെ അടിക്കണോ ….”
“അത് ഞാൻ എനിക്ക് ആ പ്രശ്നം മറിക്കടക്കാൻ പറ്റുമോന്ന് നോക്കിയതാ.. പക്ഷെ താഴോട്ട് ഏട്ടന്റെ കൈ എത്തിയതും പെട്ടെന്ന് ഉള്ളില് ഒരു ഫീല്…. തെറ്റാണെന്ന പോലെ … “
“ഭാഗ്യം നീ ശ്രമിക്കുന്നുണ്ടല്ലോ…. ഗുഡ് ഗേൾ …… ഞാനവളുടെ കവിളിൽ തട്ടി….”
“ഏട്ടാ ….. ഏട്ടൻ കാണാ കൺമണി സിനിമ കണ്ടിട്ടുണ്ടോ…?”
“ആ വേണ്ട വേണ്ട ഇത് എവിടേയ്ക്കാണ് പോവുന്നതെന്നെനിക്കറിയാം …..”
പെട്ടെന്ന് മഴത്തുള്ളികൾ കനത്തിൽ താഴേക്ക് പതിയക്കാൻ തുടങ്ങി… കാറ്റില്ല. കൃത്യമായ ഇടവേളയിൽ വലിയ തുള്ളികൾ മഴയായ് വീഴുന്നു. മുകളിലേയ്ക്ക് നോക്കിയ ഗീതൂന്റെ കണ്ണിന് താഴെ തുടുത്ത കവിളിലും വീണു രണ്ട് തുള്ളി …
“കണ്ണീർത്തുള്ളി പോലെ ഉണ്ടല്ലേ ഗോവിന്ദേട്ടാ ഈ മഴത്തുള്ളി ….”
“ഏഹ് …..?”
“അല്ലാ … ഇതിനി നമ്മുടെ മോൻ ആകാശത്ത് നിന്ന് നമ്മളെ നോക്കി കരയുന്നതാവുമോ..”
അപ്പോഴത്തെ ഗീതുവിന്റെ ഭാവവും ശാന്തമായ സ്വരവുമൊക്കെ കേട്ട് ശരിക്കും ഞാൻ പേടിച് പോയി .. മനസ്സിൽ ഗീതു പറഞ്ഞ സിനിമയുടെ കഥയും ഓർമ്മ വന്നു. കൂട്ടിന് നിശബ്ദതയും നിലാവില്ലാതെ ഇരുണ്ട അന്തരീക്ഷവും .
ശവത്തിൽ നിന്നു സ്വരം വരുന്ന പോലെ ഗീതു വീണ്ടും മന്ത്രിച്ചു.
” അല്ലെങ്കിൽ പിന്നെന്തിനാ നമ്മളീ കാര്യം പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു മഴ…..”
ആ ശാന്തതയാണ് എന്നെ വിരട്ടിയത്. ചിരി ഇല്ല , ദുഃഖമില്ല, ഞെട്ടലില്ല. എന്തിന് ഇത്രയും നേരം അവളുടെ കണ്ണ് പോലും ചിമ്മിയിരുന്നില്ല എന്ന വസ്തുത വല്ലാത്തൊരു നടുക്കം എന്നിൽ ഏൽപ്പിച്ചു. ഒരു ഭാവവുമില്ലാത്ത ഗീതൂന്റെ മുഖം എന്നെ മരണത്തേയാണ് ഓർമ്മിപ്പിച്ചത്.
ഇത് നല്ലതിനല്ല. അവളേയും കൂട്ടി എങ്ങനെയെങ്കിലും വീടിനുള്ളിൽ എത്തിയാൽ മതിയെന്നായി എനിക്ക് .കാരണം ഉള്ളിലൊരു ഭയം എന്നേയും കീഴ്പെടുത്താൻ തുടങ്ങിയിരുന്നു.
“അവൻ എന്നെ വിളിക്കുവാണ് ഏട്ടാ…. അമ്മാ…..ന്ന് …..എന്റെ കുട്ടൻ ….. ”
അതും പറഞ്ഞ് ഗീതു എന്നിൽ നിന്നുമെണീറ്റു….
