“പാവം .. അവൻ തനിച്ചാ ഏട്ടാ അവിടെ ….പേടിയാവുന്നുണ്ടാവും … ഞാനവനെ താരാട്ടി ഉറക്കിയിട്ട് വരാം….”
അതും പറഞ്ഞവൾ ടെറസ്സിന്റെ വക്കിലെത്തിയിരുന്നു.
അത് വളരെ അപ്രതീക്ഷിതമായിരുന്നു. ഞാൻ നോക്കി നിൽക്കേ ഗീതു ആകാശത്ത് നോക്കി ടെറസ്സിൽ നിന്നും ശ്യൂന്യതയിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്.
ആവുന്ന വേഗത്തിൽ കൈ നീട്ടി ഞാനവളുടെ ചുരിദാറിൽ പിടിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഞാനവളെ മറ്റൊരപകടത്തിൽ നിന്നും വലിച്ച് എന്റെ മേലേയ്ക്കിട്ടു. നേരെ നിറുത്തി കവിളുകളിൽ അല്പം ശക്തിയിൽ തന്നെ മാറി മാറി തട്ടി. അവൾ കുടുങ്ങി കിടന്ന മനസ്സിന്റെ ഇരുണ്ട കോണിൽ നിന്നും യാഥാർത്യത്തിലേക്ക് അവളെ മടക്കി കൊണ്ട് വരാനായിരുന്നു അത്.
ചിമ്മാതെ തുറിച്ച് നിന്ന ഗീതൂന്റെ കണ്ണുകൾ അടഞ്ഞത് കണ്ടതും എന്റെ പോയ ജീവൻ തിരിച്ച് വന്നു എന്ന് വേണം പറയാൻ .
“ഏട്ടാ …. എ ….എന്താ ഉണ്ടായെ …..”
ഗീതു കണ്ണ് തുറന്നത് എന്റെ യാഥാർത്ഥ്യത്തിലേയ്ക്കാണെന്ന് എനിക്ക് മനസിലായി .
“ഒന്നൂല്ലടാ… വാ… നമ്മുക്ക് താഴെ പോവാം……”
കൺഫ്യൂസായ രീതിയിൽ എന്നെ നോക്കിയ അവളെ ഞാൻ മാറോട് ചേർത്തു. ആ ചെറിയ ടെറസ്സിൽ
നിന്നും ഓടിന്റെ മേലേയ്ക്ക് മെല്ലെ അവളെ ഇറക്കിയ ശേഷം ഞാൻ താഴെ ഇറങ്ങി….
ഇനി താഴേക്ക് പോകാൻ ഏണി ഇല്ല.. ഗീതു ഇപ്പോഴും സംഭ്രമിച്ച മട്ടിൽ എന്നെ നോക്കുകയായിരുന്നു… അവളേം കൊണ്ട് താഴെ എത്തിയാൽ മതിയെന്നായി എനിക്ക് .ഇനി ഒരു നിമിഷം പോലും ഈ ഉയരത്തിൽ നിക്കുന്നത് പന്തിയല്ല. ഞാൻ അവിടെ നിന്നും നിലത്തേയ്ക്ക് ചാടി.
അയ്യോ ഏട്ടാ എന്നുള്ള ഗീതൂന്റെ വിളിക്ക് മുന്നേ ഞാൻ നിലത്ത് എത്തിയിരുന്നു.
“അനങ്ങാതെ ഗീതേ…. ഞാൻ ഏണി വച്ച് തരാം… ”
പേടിച്ചരണ്ട ഗീതുവിനെ നോക്കി ചാട്ടത്തിൽ ഉളുക്കിയ കാലിന്റെ വേദന മറച്ച് പിടിച്ച് ഞാൻ വേഗം ഏണിയെടുത്ത് ചാരി…
ഗീതു താഴേക്ക് എത്തിയപ്പോഴാണ് ശ്വാസം വീണത്… കേൾക്കുന്നവർക്ക് നിസ്സാരമാവും പക്ഷേ ആ കുറച്ച് സമയത്തേയ്ക്ക് ഞാനനുഭവിച്ച കാര്യങ്ങൾ മരവിപ്പിക്കുന്നതായിരുന്നു.
വളരെ ക്ഷണിച്ച ഗീതുവിനെ ബെഡ്ഡിൽ കിടത്തി പുതപ്പ് മൂടി കൊടുമ്പോഴും എന്റെ നടുക്കം മാറിയിട്ടില്ലായിരുന്നു. ഇപ്പോൾ അവൾ ശാന്തമായി ഉറങ്ങുകയാണ്. ഗീതുവിനെ സംബന്ധിച്ച് ശാന്തതയ്ക്ക് തന്നെ രണ്ട് വ്യത്യസ്ത അർത്ഥം ഉള്ളത് പോലെ തോന്നി. എത്ര പെട്ടെന്നാണ് ഗീതുമാറിയത്. നിലാവുള്ള രാത്രി കരിമേഘങ്ങൾ ആയി മാറിയ പോലെ.
ഭയമെല്ലാം മാറ്റി വച്ച് ഞാൻ കാര്യങ്ങൾ യുക്തിപരമായി ചിന്തിക്കാൻ ശ്രമിച്ചു. ഭയത്തെ നേരിടാൻ യുക്തിയ്ക്കേ കഴിയൂ.
ഞാൻ ഗീതൂന്റെ യോനിയിലേയ്ക്ക് തൊടാൻ പോയപ്പോഴാണ് വീണ്ടും അസ്വഭാവികമായ സംഭവമുണ്ടായത്. അബോർഷന്റെ അനന്തര ഫലത്തിൽ നിന്ന് ഗീതു ഇത് വരെയും മോചിതയായില്ലെന്ന സത്യം ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. എല്ലാം മാറി ഗീതു നോർമലായെന്ന് ഞാൻ വിശ്വാസിച്ചതാണ് എന്നാൽ എന്നെയും ,എന്തിന് ഗീതൂനെ പോലും കബിളിപ്പിച്ച് രോഗം അവളുടെ മനസ്സിന്റെ ഉള്ളറകളിലെ വിടെയോ ശക്തിപ്രാപിക്കുകയായിരുന്നു….. മനസ്സിൽ ഭയം ഇരച്ച് കയറി.. ഒറ്റപ്പെട്ട പോലെ ….
“അച്ഛാ …….. ”
നൈർമല്യാമാർന്ന കുരുന്ന് ശബ്ദം എവിടെ നിന്നോ കാതിലേയ്ക്ക് തുളഞ്ഞ് കയറി. ചുറ്റും നോക്കി …
ഇല്ലാ… ഇത് സംഭവ്യമല്ല… എന്റെയും സമനില തെറ്റുകയാണോ ….? ഭയത്തിന്റെ പരമകോടിയിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ പെൺ കുരുന്നിന്റെ അച്ഛാ എന്നുള്ള വിളി ഒന്നുകൂടെ കേൾക്കുവാൻ കൊതിയ്ക്കുകയായിരുന്നു.
**********************
രാവിലെ തന്നെ കുളിച്ച് ചായയിട്ട് ഗോവിന്ദേട്ടനരികിലേക്ക് ചെന്നു. പാവം എന്നിറ്റിട്ടില്ല. വിളിക്കാൻ നിന്നില്ല ചായ തിരികെ അടുക്കളയിൽ കൊണ്ട് വന്ന് മൂടി വച്ചു. ഇന്നലത്തെ ക്ഷീണം കാണും . പാതിരാത്രിയല്ലെ വിളിച്ചുണർത്തി വീട്ടിന്റെ മണ്ടേല് കേറ്റിച്ചത് … എന്തായാലും അതിന് ഗുണമുണ്ടായി. വർഷങ്ങളോളം ഞാൻ ആഗ്രഹിച്ചത് ഏട്ടൻ ഇന്നലെ പറഞ്ഞു. എന്നെ ശരിക്കും മനസിലാക്കി. അറിയാതെ ആണെങ്കിലും എന്നെ അവഗണിച്ചതും സങ്കടപ്പെടുത്തിയതുമൊക്കെ പുള്ളിക്കാരൻ തിരിച്ചറിഞ്ഞു. ഞാൻ പറയാതെ തന്നെ. അതാ കണ്ണുകളിലുണ്ടായിരുന്നു. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.
