ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

“”…വിഷ്ണൂ… തന്റെ ലാപ്ടോപ്പുമെടുത്ത് വാ… ഇതുവരെയുള്ള വൗച്ചിങ്ങിന്റെ സ്റ്റാറ്റസ് നോക്കാം..!!”””_ ക്യാബിനുള്ളിലേയ്ക്കു തലയിട്ടുനോക്കിയ എന്നോടവൾപറഞ്ഞതും ഞാൻ ശെരിയ്ക്കുംഞെട്ടി…

 

…ജോലിതന്നാൽ അതിന്റെയപ്ഡേറ്റ്സുമവർ നോക്കുമെന്നു ചിന്തിയ്ക്കാനുള്ള കിളിയില്ലാതെയാണ് ഇത്രേംദിവസം ഞാൻ ഊമ്പിയൂമ്പിയിരുന്നത്.!

 

“”…മ്മ്മ്.! പോയെടുത്തിട്ടു വാ..!!”””_ മാഡത്തിന്റെമൂളലിന്റെ ഘനമൊന്നുകൂടി…

 

അതോടെ ഞാൻതിരിഞ്ഞെന്റെ ടേബിളിലേയ്ക്കുചെന്ന് ലാപ് കയ്യിലെടുക്കുമ്പോൾ ഇറച്ചിവെട്ടുകാർക്കു വിറ്റശേഷം വീട്ടുകാരാക്കന്നാലിയെ നോക്കുമ്പോലെന്നെ സഹതാപത്തോടെ നോക്കുവാണ് സേറയും നൂറാത്തയും.!

 

അതുകണ്ടപ്പോൾ പേടികൂടിയെങ്കിലും ഞാനതുകാണിയ്ക്കാതെ പുറമേചിരിച്ചുകൊണ്ട് ലാപ്പുമായി ക്യാബിനിലേയ്ക്കുനടന്നു…

 

…കരഞ്ഞുതൂറിയാലും ആറ്റിറ്റ്യൂഡ്മുഖ്യം.!

 

“”…മ്മ്മ്.! ഇരിയ്ക്ക്.! വൗച്ചിങ്ങെവിടെവരെയായി..?? കാണിച്ചേ..!!”””_ മുന്നിലെ ചെയറിലേയ്ക്കിരിയ്ക്കാൻ കൈകാട്ടിക്കൊണ്ട് ചാന്ദ്നിയതു പറയുമ്പോൾപ്പോലും അവളുമറ്റെന്തോ വർക്കിലായ്രുന്നു…

 

ആ കീബോർഡ് കുത്തിപ്പൊട്ടിയ്ക്കുന്ന ശബ്ദം ബാക്ക്ഗ്രൗണ്ട്മൂസിക്കുപോലെ കേട്ടുകൊണ്ട് ഞാൻ മെല്ലെ ലാപ്പെടുത്തതും,

 

“”…കളിച്ചോണ്ടിരിയ്ക്കാതെ പെട്ടെന്നെടുക്ക്… എനിയ്ക്കുവേറെ വർക്കുള്ളതാ..!!”””_ എന്നുമ്പറഞ്ഞവൾ എന്റെലാപ് തിരിച്ചുവെച്ചു…

 

“”…ഇതിലേതു ഫോൾഡറാ..?? ഇതുതന്നെയാണോ..??”””_ അതിലൊരു ഫോൾഡർ ചൂണ്ടിക്കാട്ടിക്കൊണ്ടവൾ ചോദിച്ചതിന് ഞാൻ തലകുലുക്കുമ്പോൾ അതുതന്നെയാവണേന്നുള്ള പ്രാർത്ഥനയായ്രുന്നു മനസ്സുനിറയെ.!

 

“”…ഇതെന്താ മൂന്നുദിവസത്തെ..?? ഒരുമാസത്തെ വൗച്ച്ചെയ്യാനല്ലേ ഞാമ്പറഞ്ഞിരുന്നെ..??”””_ ഡിസ്പ്ളേമുഴുവൻ കണ്ണോടിച്ചശേഷം അവൾടെ കരിമഷിചാലിച്ച ഉണ്ടക്കണ്ണുകൾ എന്റെനേരേതിരിച്ചതും ഞാൻ മിഴുങ്ങസ്യാ ഇരുന്നുകൊടുത്തു…

 

അല്ലേത്തന്നെ വേറെന്തുചെയ്യാൻ..??!!

 

“”…എടോ… തന്നോടാ ഞാഞ്ചോദിച്ചേ… ബാക്കിയെവിടേന്ന്..?? അതോയിനി ബാക്കി ഞാൻവന്നു ചെയ്യണോ..??”””_ അവളുടെ ശബ്ദത്തിന്റെഘനവും മുഖത്തിന്റെമുറുക്കവും കൂടിയപ്പോഴും എനിയ്ക്കു മറുപടിയുണ്ടായില്ല…

 

“”…വന്നിട്ടിത് അഞ്ചാമത്തെ ദിവസമല്ലേ..?? ആദ്യത്തെദിവസം പോട്ടെ… ബാക്കി നാലുദിവസം താനെന്താചെയ്തേ..??”””_ കണ്ണുകൂർപ്പിച്ചൊന്നു നിർത്തിയശേഷം അവൾ വീണ്ടുംതുടർന്നു;

 

“”…ഞാൻ വൗച്ചുചെയ്യാൻതന്നത് ഒരുവർഷത്തെ സെയിൽസൊന്നുമല്ലല്ലോ… ഒരുമാസത്തെയല്ലേ..?? അതിനുകൂടിപ്പോയാൽ ഒരുമണിയ്ക്കൂറിന്റെ ആവശ്യമേയുള്ളൂ… എന്നിട്ടാണ് നാലുദിവസംകൊണ്ട് മൂന്നുദിവസത്തെ സെയിൽസും വൗച്ചുചെയ്തിട്ടിരിയ്ക്കുന്നെ… നിനക്കൊക്കെപറ്റില്ലെങ്കി മനുഷ്യനെ ബുദ്ധിമുട്ടിയ്ക്കാന്നിൽക്കാതെ നിർത്തീട്ടുപോണം..!!”””_ അവളതുകൂടിപറഞ്ഞതും എനിയ്ക്കുമങ്ങടു പൊളിഞ്ഞുകേറീതാണ്…

 

…ഞാനാദ്യമേ പോവാന്തന്നെ നിന്നതാടീ പുണ്ടച്ചീ… നിന്റെതള്ള, ആ മറ്റവളാണ് എന്നെയീ കാലിന്റെടേപ്പിടിച്ചു നിർത്തീത്… എന്നിട്ടെന്നോടു കൊണയ്ക്കാമ്മന്നാ കാലേവാരി ഞാനടിയ്ക്കും..!!_ എന്നങ്ങടു തിരിച്ചുപറയാനെന്റെ നാവുവെമ്പി…

 

പിന്നെയുമെന്തേലുംകൂടി ആ മറ്റവള് മൊണച്ചിരുന്നേൽ ഞാനങ്ങനേംവിളിച്ചുപറഞ്ഞിട്ട് ഇറങ്ങിയങ്ങുപോയേനെ…

 

പക്ഷെ അതുണ്ടായില്ല…

 

“”…നൂറയെ വിളിയ്ക്ക്..!!”””_ പിന്നെക്കുറച്ചുനേരം ലാപ്പിലുംനോക്കിയിരുന്നിട്ട് ശബ്ദംതാഴ്ത്തിയവൾ പറഞ്ഞു…

 

കേട്ടതും ഞാനെഴുന്നേറ്റ് ഗ്ലാസ്ഡോറുതുറന്ന് നൂറാത്തയോട് അകത്തേയ്ക്കുവരാൻ കണ്ണുകാണിച്ചു…

 

“”…നൂറാ… താനൊന്നുമെന്താ ഇവിടെയില്ലേ..?? ദേ… ഇത്രേംദിവസായ്ട്ട് വൗച്ചിങാന്നുമ്പറഞ്ഞ് കാണിച്ചുവെച്ചേക്കുന്നത് നോക്ക്..!!”””_ നൂറാത്ത ക്യാബിലേയ്ക്കുകേറീതും ലാപ്പ് തിരിച്ചുകാണിച്ചുകൊണ്ട് മൊയ്ലാളിച്ചിപറഞ്ഞു…

 

അതിലേയ്ക്കൊന്നു നോക്കിയശേഷം ഇത്തയെന്റെനേരേ തിരിഞ്ഞതും ഞാൻ തലകുനിച്ചുകളഞ്ഞു…

 

…അല്ല.! തലയുയർത്താൻപിന്നെ യുദ്ധോംജയിച്ച് രാജ്യോംപിടിച്ചടക്കി നിൽക്കുവാണല്ലോ… ഊമ്പിത്തെറ്റി നിൽക്കുന്നോനു തലകുനിയ്ക്കാം… ഹല്ലപിന്നെ.!

 

അപ്പോഴേയ്ക്കും മൊയ്ലാളിച്ചി നൂറാത്തയോടായി കൂട്ടിച്ചേർത്തു;

 

“”…അതേ… തനിയ്ക്കുള്ള ഡ്യൂട്ടിയെന്നുപറയുന്നത് ഇവിടുള്ള സ്റ്റാഫിനെക്കൊണ്ട് പണിയെടുപ്പിയ്ക്കുക എന്നതുങ്കൂടിയാ… അല്ലാതെ സീനിയറാണെന്നുമ്പറഞ്ഞ് ഞെളിഞ്ഞൊരുന്നാൽ മാത്രമ്പോരാ… അല്ല, ഇനിയതിനു പറ്റില്ലെങ്കിൽ ഇട്ടിട്ടുപോക്കോണം… ഞാൻ വേറെയാളെ വെച്ചോളാം..!!”””

 

ആ പറഞ്ഞതെന്തായാലും നൂറാത്തയ്ക്കുകൊണ്ടു… അവരെന്നെയൊരു നോട്ടംനോക്കി…

 

എന്നിട്ടുംനിർത്താതെ പിന്നെയിമിരുന്നവൾ എന്തൊക്കെയോ ചിലച്ചപ്പോൾ നൂറാത്തയിടയ്ക്കുകേറി പറഞ്ഞു,

 

“”…മാഡം.! അതിന്നുതന്നെ റെഡിയാക്കാം… ഞാങ്കൂടി ഹെല്പ്ചെയ്തേക്കാം..!!”””_ എന്ന്…

 

അതോടെ ചാന്ദ്നിമാഡമൊന്നു തണുക്കുവേംചെയ്തു… തണുക്കാതെ മറ്റുമാർഗ്ഗമില്ലല്ലോ… എങ്കിലുമതിന്റെടേൽ അവരൊരു കൊനഷ്ടുകൂടി വെച്ചുകേറ്റി…

 

“”…നൂറാ… ഇനി വിഷ്ണൂനെ സേറയുടടുത്തിരുത്തണ്ട… താനിരിയ്ക്കുന്നിടത്ത് ഒരു ടേബിളുറെഡിയാക്കി അവിടെയിരുത്തിയാൽമതി..!!”””_ ക്യാബിനിൽനിന്നും കിട്ടിയതുംമേടിച്ചു പോക്കറ്റിലിട്ടിറങ്ങുന്നേരമാണ് ചാന്ദ്നിയുടെയാ ഉത്തരവെത്തീത്… അതിന്,

 

“”…ഓക്കേ മാം..!!”””_ ന്നു മറുപടിയുംകൊടുത്ത് നൂറ പുറത്തേയ്ക്കിറങ്ങി… പിന്നാലേ ഞാനും.!

 

“”…എടാ… നിനക്കതു ചെയ്യാനറിയാമ്പാടില്ലായ്രുന്നേൽ എന്നോടു ചോദിച്ചൂടായ്രുന്നോ… നീ ലാപ്പിലുന്തോണ്ടിയിരുന്നപ്പോൾ ഞാങ്കരുതിയെ വർക്കുചെയ്യുവാണെന്നാ..!!”””_ എനിയ്ക്കമ്മാതിരി തെറികേട്ടതിൽ എന്നെക്കാളുംവിഷമം നൂറാത്തായ്ക്കാണെന്ന് തോന്നുവിധമായ്രുന്നു അതുപറയുമ്പോഴുള്ള അവരുടെമുഖഭാവം…

 

“”…അതിത്താ… നിങ്ങളൊക്കെ വർക്കിൽ ബിസിയായിരിയ്ക്കുമ്പോൾ നിങ്ങടെക്കൂടി ശല്യംചെയ്യണ്ടാന്നുകരുതിയാ ഞാൻ..!!”””_ നല്ലപിള്ള ചമയാനൊരവസരം കിട്ടിയാൽ അഭിനയിച്ചോവറാക്കാതെ എനിയ്ക്കു സ്വൈര്യംകിട്ടൂലല്ലോ.!

 

“”…ദേ… ഒരു തല്ലുവെച്ചുതരും കേട്ടോ..!!”””_ കയ്യോങ്ങിക്കൊണ്ടങ്ങനെ പറഞ്ഞശേഷം,

 

“”…വായിങ്ങട്..!!”””_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് അവര് ടേബിളിനടുത്തേയ്ക്കു നടന്നു…

 

അതോടെ നൂറാത്തയറിയാതെ ഞാനവരുടെ വീക്ക്പോയിന്റെന്താന്നു മനസ്സിലാക്കുവായ്രുന്നു…

 

അതേ, സെന്റിമെന്റ്സ്.!

അല്ലെങ്കിലാരെങ്കിലും തനിയ്ക്കുംകൂടി തെറിമേടിച്ചു തന്നൊരാളെ ഇങ്ങനെ സപ്പോർട്ട്ചെയ്യോ..??!!