“”…ഓക്കേ മാം..!!”””_ ന്നു മറുപടിയുംകൊടുത്ത് നൂറ പുറത്തേയ്ക്കിറങ്ങി… പിന്നാലേ ഞാനും.!
“”…എടാ… നിനക്കതു ചെയ്യാനറിയാമ്പാടില്ലായ്രുന്നേൽ എന്നോടു ചോദിച്ചൂടായ്രുന്നോ… നീ ലാപ്പിലുന്തോണ്ടിയിരുന്നപ്പോൾ ഞാങ്കരുതിയെ വർക്കുചെയ്യുവാണെന്നാ..!!”””_ എനിയ്ക്കമ്മാതിരി തെറികേട്ടതിൽ എന്നെക്കാളുംവിഷമം നൂറാത്തായ്ക്കാണെന്ന് തോന്നുവിധമായ്രുന്നു അതുപറയുമ്പോഴുള്ള അവരുടെമുഖഭാവം…
“”…അതിത്താ… നിങ്ങളൊക്കെ വർക്കിൽ ബിസിയായിരിയ്ക്കുമ്പോൾ നിങ്ങടെക്കൂടി ശല്യംചെയ്യണ്ടാന്നുകരുതിയാ ഞാൻ..!!”””_ നല്ലപിള്ള ചമയാനൊരവസരം കിട്ടിയാൽ അഭിനയിച്ചോവറാക്കാതെ എനിയ്ക്കു സ്വൈര്യംകിട്ടൂലല്ലോ.!
“”…ദേ… ഒരു തല്ലുവെച്ചുതരും കേട്ടോ..!!”””_ കയ്യോങ്ങിക്കൊണ്ടങ്ങനെ പറഞ്ഞശേഷം,
“”…വായിങ്ങട്..!!”””_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് അവര് ടേബിളിനടുത്തേയ്ക്കു നടന്നു…
അതോടെ നൂറാത്തയറിയാതെ ഞാനവരുടെ വീക്ക്പോയിന്റെന്താന്നു മനസ്സിലാക്കുവായ്രുന്നു…
അതേ, സെന്റിമെന്റ്സ്.!
അല്ലെങ്കിലാരെങ്കിലും തനിയ്ക്കുംകൂടി തെറിമേടിച്ചു തന്നൊരാളെ ഇങ്ങനെ സപ്പോർട്ട്ചെയ്യോ..??!!
ഞാനൊക്കെയായ്രുന്നേൽ കടിച്ചവന്റെ കവിളുതുപ്പിയേനേ..!!
“”…എന്തുപറ്റിയിത്താ..?? എന്തിനാ വിളിപ്പിച്ചേ..?? ഇവന്റെമുഖമെന്താ വല്ലാണ്ടിരിയ്ക്കുന്നേ..??”””_ ഞങ്ങളെക്കണ്ടതും സേറയ്ക്കാകെ വെപ്രാളം…
“”…അത്… വൗച്ചുചെയ്തേല് ചെറിയൊരുമിസ്റ്റേക്ക്… അതുകൊണ്ട് മോണിറ്ററുചെയ്യാനായി എന്റൊപ്പമിരുത്താമ്പറഞ്ഞു… അതിന്റെവിഷമമാ..!!”””_ എന്നെയൊന്നു ചുഴിഞ്ഞുനോക്കിയശേഷം ഇത്തയങ്ങനെപറഞ്ഞതും ഞാൻപിന്നേം മുഖംകുനിച്ചു…
അകത്തുനടന്നത് സേറയോടു പറയാതിരുന്നതിന് നന്ദിയെന്നോണമൊന്നു ചിരിയ്ക്കണമെന്നുണ്ടായ്രുന്നെങ്കിലും അന്നേരത്തെയവസ്ഥയിൽ ചിരിച്ചാൽചിലപ്പോൾ കൊഞ്ഞനംകുത്തുമ്പോലവർക്കു തോന്നിയാലോന്നു കരുതിമാത്രം അതിനുമുതിർന്നില്ല…
…അകത്തുവെച്ചാ പെണ്ണുമ്പിളേളടേന്ന് അമ്മാതിരി തെറിയുംകേൾപ്പിച്ചിട്ട് ഇറങ്ങിനിന്ന് കൊഞ്ഞനംകുത്തുന്നോടാ നായ്ക്കുപെറന്നോനേന്നു വല്ലതും അവരുചോദിച്ചാ ഞാമ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ..??
“”…അയ്യോ.! അപ്പോളിനിമുതൽ കണ്ണനവിടെയാണോ ഇരിയ്ക്കണേ..??”””_ സ്ലിപ്പ്ഓഫ് ദ ടങ്കെന്നപോലെ സേറയുടെ വായിൽനിന്നതുവീഴുമ്പോൾ കക്ഷിയുടെ മുഖമൊക്കെയാകെ വാടിയിരുന്നു…
“”…പിന്നല്ലാതെ… ഇനിയിവൻ വർക്കുചെയ്തില്ലേൽ എനിയ്ക്കാണ് മാഡത്തിന്റേന്നു കേൾക്കാമ്പോണേ..!!”””_ പറഞ്ഞശേഷം ഞാനിരുന്നിരുന്ന ചെയറെടുത്തിട്ടുവന്ന് നൂറാത്ത അവരുടെ ചെയറിനൊപ്പമിട്ടു…
ഒന്നഡ്ജസ്റ്റുചെയ്താൽ രണ്ടുചെയറുമാ ടേബിളിലൊതുങ്ങും… അതാണവസ്ഥ.!
ശേഷം നൂറാത്തയ്ക്കൊപ്പമിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ അണ്ടിപോയ അണ്ണാന്റെപോലെ മുഖവുംവലിച്ചിറക്കി ഇരിയ്ക്കുവാണ് സേറ… പാവം.!
അപ്പോഴാണ്,
“”…ഇന്നുതന്നെ വൗച്ചിങ് കംപ്ളീറ്റുചെയ്തുവെയ്ക്കണം..!!”””_ എന്നുമുത്തരവിട്ട് പിശാശിറങ്ങിപ്പോയത്…
അതോടെ ലാപ്പുതുറന്നുവെച്ച് അന്നുപറഞ്ഞതുതന്നെ നൂറാത്ത വീണ്ടുമാവർത്തിച്ചപ്പോൾ കുറേനേരംകേട്ടിരുന്നെങ്കിലും ഒന്നുമെന്റെ മണ്ടയിൽക്കേറിയില്ല…
എന്റെ മുഖഭാവത്തിൽനിന്നും അതപ്പോൾത്തന്നെ പുള്ളിക്കാരിയ്ക്കു മനസ്സിലാവുകേംചെയ്തു…
“”…എന്തുപറ്റിയെടാ..?? ക്ളിയറായില്ലേ..??”””_ അതവരുടനേ തിരക്കിയതും,
“”…എന്റിത്താ… എന്നെക്കൊണ്ടിതൊന്നും കൂട്ടിയാക്കൂടുവെന്നു തോന്നുന്നില്ല… എനിയ്ക്കിതൊന്നും പറ്റത്തില്ലാന്നുമ്പറഞ്ഞ് ഞാനങ്ങുപോയാലോന്നു കരുതുവാ..!!”””_ ന്ന് നിസ്സഹായതയോടെ ഞാനും മറുപടികൊടുത്തു…
“”…എടാ ചെക്കാ… നീയിതെന്തൊക്കെയാ പറയുന്നേ..?? നിർത്തിപ്പോവുവാന്നോ..?? ദേ അനാവശ്യമ്പറയരുത്..!!”””_ ചുവപ്പിൽ കറുത്തപൂക്കളുള്ള ടോപ്പിനുമാച്ചായ ചുവന്നതട്ടംവലിച്ച് തലയിലേയ്ക്കിട്ടുകൊണ്ട് ഇത്തയെന്നെ ചുഴിഞ്ഞുനോക്കി…
