ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

“”…അതേ… പിടിവിട്ടേ… പിടിവിട്ടേ… ഇതോഫീസാ… ഇതൊന്നുമിവിടെവെച്ച് പറ്റൂല..!!”””_ അറിയാതെ ചുണ്ടിൽപ്പടർന്ന പുഞ്ചിരിയുമായി ഇടയ്ക്കുകേറിയ നൂറാത്തയുടെ ശബ്ദംകേട്ടാണ് അവളെന്നെ വിട്ടകന്നത്…

 

എന്നിട്ട് ഞങ്ങളെ മാറിമാറി നോക്കിയശേഷം ഓടിപ്പോയി സ്വന്തംചെയറിലേയ്ക്കിരുന്നു…

 

“”…ഈശ്വരാ.! ഇങ്ങനൊരുമ്മകിട്ടോന്നു നേരത്തേയറിഞ്ഞിരുന്നേൽ നാലുതെറികൂടി നിന്നുകേൾക്കായ്രുന്നു… അങ്ങനെയെങ്കിൽ ഇപ്പൊ കവിളിൽക്കിട്ടീത് ചുണ്ടിലായേനെ..!!”””_ തിരിഞ്ഞു സേറയെനോക്കി ഞാൻപറഞ്ഞതും അവളെന്നെനോക്കി കണ്ണുരുട്ടി… ശേഷം, പോടാപട്ടീന്ന് ചുണ്ടനക്കുവേംചെയ്തു…

 

“”…അതേ… ഇവനുമാത്രല്ല… മാഡത്തിന്റേന്നെനിയ്ക്കും വഴക്കുകേട്ടൂട്ടാ… എന്നിട്ടിവനുമാത്രം ഉമ്മകൊടുത്തതെവിടത്തെ ന്യായമാ..??”””_ ഇളിയ്ക്കു കയ്യുംകൊടുത്ത് ചിരിയുംകടിച്ചുപിടിച്ചാണ് ഇത്തയതുചോദിച്ചത്…

 

അതിനു മറുപടിയായി,

 

“”…ഒന്നുപോ നൂറാത്താ… കളിയാക്കാതെ..!!”””_ എന്നും മൊഴിഞ്ഞവൾ നാണത്തോടെ തലകുനിയ്ക്കുവായ്രുന്നു…

 

“”…പാവമല്ലേടീ… ഒരുമ്മയങ്ങു കൊടുത്തേക്കടീ… ഒന്നൂല്ലേലും വാവിട്ടുചോദിച്ചതല്ലേ..!!”””_ നൂറാത്തയെനോക്കി ഇളിച്ചിട്ട് സേറയോടായിപറഞ്ഞശേഷം ഞാൻവീണ്ടും ഇത്തയ്ക്കുനേരേ തിരിഞ്ഞു…

 

“”…അല്ല.! ഇവൾടേന്നുതന്നെ ഉമ്മവേണോന്നു നിർബന്ധമുണ്ടോ..?? ഇല്ലേ ഞാനൊന്നങ്ങട് ഇരുത്തിത്തരായ്രുന്നു..!!”””_ എന്നുകൂടി കിലുത്തിനോക്കി…

 

“”…അയ്യട.! അങ്ങനിപ്പൊ കണ്ടതെണ്ടിപ്പിളേളർടേന്ന് ഉമ്മയുംവാങ്ങി കുടുംബത്തുകേറേണ്ട കാര്യമൊന്നുമെനിയ്ക്കില്ലാട്ടാ… മോൻവിട്ടോ..!!”””_ അതിനതായ്രുന്നു ഇത്തയുടെമറുപടി… എന്നിട്ടെന്നെനോക്കിയൊരു ആക്കിയചിരികൂടി ചിരിച്ചപ്പോൾ എല്ലാംകേട്ടിരുന്ന സേറയുമാച്ചിരിയിൽ പങ്കുചേർന്നു…

 

…നീ കുറിച്ചുവെച്ചോടീ താത്തപ്പെണ്ണേ… ഉമ്മിയ്ക്കുകമാത്രമല്ല, നിന്റെയീ നെയ്മുറ്റിയ ഇറച്ചിമുഴുവനീ തെണ്ടിച്ചെക്കൻ കടിച്ചുപറിയ്ക്കാനിരിയ്ക്കുന്നേയുള്ളൂ… അതിനുള്ളദിവസമത്ര വിദൂരമൊന്നുമല്ല.!

 

മനസ്സിലങ്ങനെ പിറുപിറുത്തശേഷം ഞാനിത്തയ്ക്കരികിലേയ്ക്കു ചെന്നു…

 

“”…അല്ലിത്താ… നിങ്ങൾക്കീ ജിഎസ്റ്റിയും ഇൻകംടാക്സൊന്നും പേചെയ്യാനില്ലേ..??”””

 

“”…ഉണ്ടെങ്കി..??”””_ എന്റെയാ ചോദ്യത്തിന് സംശയത്തോടെയായ്രുന്നു മറുചോദ്യം…

 

“”…എന്നാ പെട്ടെന്നെടുത്ത് മറ്റാർക്കേലുമൊക്കെ അയച്ചുകൊടുക്ക്… എനിയ്ക്കു കുറ്റമേറ്റുപറയാൻ ധൃതിയായ്ട്ടുപാടില്ല..!!”””_ മറുപടിയ്ക്കൊപ്പം കള്ളച്ചിരിയെന്റെ കണ്ണുകളിൽതെളിഞ്ഞതും,

 

“”…പൊക്കോണം..!!”””_ എന്നുമ്പറഞ്ഞു കയ്യോങ്ങുവായ്രുന്നു ഇത്ത…

 

“”…ഓ.! വേണ്ടെങ്കി വേണ്ടടേ… നമുക്കു യോഗമില്ലാന്നു കരുതിക്കോളാം..!!”””_ സ്വയമിരുന്നു ഞാൻ പിറുപിറുക്കുമ്പോഴാണ് ഇത്തയെന്നെ തോണ്ടിയത്…

 

“”…മ്മ്മ്..??”””_ തിരിച്ചുള്ള റിയാക്ഷനൊരു മൂളലിലായ്രുന്നെങ്കിലും ആ മൂളലിനൽപ്പം ശക്തികൂടുതലുണ്ടായ്രുന്നു…

 

“”…കണ്ണാ… നീയൊന്നു തിരിഞ്ഞുനോക്കിയേടാ… ആ കൊച്ചിന്റെ സന്തോഷംകണ്ടോ..??”””_ ഇത്തചോദിച്ചു…

 

അങ്ങനെയാണ് ഞാൻമെല്ലെ സേറയ്ക്കുനേരേ തിരിയുന്നത്…

 

കക്ഷി ലാപ്പിലെന്തൊക്കെയോ ധൃതിപിടിച്ചുള്ള ജോലിയിലാണ്…

 

…മ്മ്മ്.! ഇവളടുത്ത ഉമ്മയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.!

 

എന്നുംപറഞ്ഞു ചിരിക്കുമ്പോഴും മൂളിപ്പാട്ടുംപാടി ചിരിച്ചുകളിച്ചിരിയ്ക്കുന്ന അവൾടെ സുന്ദരമായമുഖം മനസ്സിലെവിടെയോ കോറിയിടപ്പെട്ടിരുന്നു…

 

“”…കണ്ടോ… ഈ സന്തോഷത്തിനുള്ളകാരണം നീയൊറ്റൊരുത്തനാ… അതിനു ഞാനെങ്ങനാടാ കണ്ണാ നിന്നോടു നന്ദിപറയുന്നേ..??”””_ അവളെനോക്കിയിരിയ്ക്കുമ്പോൾ തന്നെയായ്രുന്നു കൂട്ടിയോചിപ്പിയ്ക്കുമ്പോലുള്ള ഇത്തയുടെയാ ചോദ്യം…

 

“”…നന്ദിയോ..?? അതിനിത്തയെന്തിനാ നന്ദിപറയുന്നേ..??”””_ ചോദിച്ചതു മനസ്സിലാകാതെ ഞാനാശ്ചര്യത്തോടെ തിരക്കി…

 

“”…അതുപിന്നെ ഞാനിന്നലെ നിന്നോടതേൽക്കാമോന്നു ചോദിച്ചതുകൊണ്ടല്ലേ നീയാ തെറ്റേറ്റുപറഞ്ഞതും മാഡത്തിന്റെവായീന്നത്രേം തെറികേട്ടതും..??”””_ തിരിഞ്ഞിരുന്നെന്റെ മുഖത്തേയ്ക്കു നോക്കിയങ്ങനെ ചോദിയ്ക്കുമ്പോൾ ആ കണ്ണുകളിലെ ഭാവമെനിയ്ക്ക് അജ്ഞമായ്രുന്നു…

 

“”…എനിയ്ക്കറിയാം… നീയായോണ്ടുമാത്രമാ ഇതൊക്കെ സമ്മതിച്ചേന്ന്… അതും ഞാഞ്ചോയ്ച്ചോണ്ടുമാത്രം… അതിനിപ്പെങ്ങനാടാ ഞാൻ നന്ദിപറയുന്നേ..??”””_ വീണ്ടുമാ ചോദ്യമവരാവർത്തിച്ചു… പക്ഷെ നേരത്തത്തെപ്പോലെയല്ല, ഇപ്പോളതുചോദിയ്ക്കുമ്പോൾ കൺമഷിയെ പടർത്താൻപോന്നൊരു നനവ് ആ കണ്ണുകളിൽ സ്ഥാനമേറ്റിരുന്നെന്നുമാത്രം…

 

“”…ഏയ്‌.! നന്ദിയൊന്നുമ്മേണ്ട… പിന്നത്രയ്ക്കു നിർബന്ധമാണേൽ സേറ തന്നതുപോലൊരുമ്മ തന്നോ..!!”””_ പറഞ്ഞശേഷം കള്ളത്തരംപൊക്കാണ്ടിരിയ്ക്കാനായി ഞാൻ മുഖംകുനിച്ചതും ഇത്തയുടെ അടക്കിയുള്ളചിരിയുടെ മർമ്മരസ്വരം ഞാനറിഞ്ഞു…

 

ഉടനെ മുഖമുയർത്തി നോക്കീതും,

 

“”…മ്മ്മ്.! കള്ളക്കണ്ണന്റെ ഉദ്ദേശമൊന്നുമത്ര നല്ലതല്ലാട്ടോ..!!”””_ എന്നൊരാക്കിയ ചിരിയാണു ഞാൻകണ്ടത്..

 

…ഈശ്വരാ.! അപ്പൊ കള്ളിപൊളിഞ്ഞോ..?? അങ്ങനെയാണേ കളിയിനി എത്രേമ്പെട്ടെന്നു ചോദിയ്ക്കണം.!

 

അതുമാലോചിച്ച് അവരെനോക്കിയൊരു കള്ളച്ചിരിയുമായിരിയ്ക്കുമ്പോഴാണ് സേറയുമെഴുന്നേറ്റ് ഞങ്ങൾക്കിടയിലേയ്ക്കു വരുന്നത്…

 

“”…അല്ലടാ കണ്ണാ… സാധാരണ ശ്രീകൃഷ്ണനെയല്ലേടാ കണ്ണനെന്നു വിളിയ്ക്കുന്നേ..?? നീ വിഷ്ണുവല്ലേ..?? വിഷ്ണുവെങ്ങനെ കണ്ണനാവും..??”””_ അർത്ഥംവെച്ചുള്ള നോട്ടത്തോടെയാണ് ഇത്തയതു ചോദിച്ചത്… ഒപ്പം ചുണ്ടുകൾകടിച്ചൊരു ചിരിയടക്കിപ്പിടുത്തവും…

 

“”…അതെന്താ നിങ്ങൾക്കതു പിടിച്ചില്ലേ..?? എന്നാ നിങ്ങളിവിടെന്നു റിസൈൻചെയ്തു പൊയ്ക്കോ… അല്ലേടീ..??”””_ അതിനു തിരിച്ചടിച്ചശേഷം ഞാൻ സപ്പോർട്ടിനായി സേറയെ കൂട്ടുപിടിച്ചു…

 

അവളാണേൽ കേട്ടതും പൂരച്ചിരി… അതിനുശേഷം,

 

“”…ഇനിയിപ്പോൾ ശ്രീകൃഷ്ണനായാലും മഹാവിഷ്ണുവായാലും എല്ലാം സെയിംപേഴ്സൺതന്നല്ലേ..??”””_ എന്നൊരു ചോദ്യംകൂടിട്ട് സേറ നൂറാത്തയുടെ മുഖത്തേയ്ക്കുനോക്കി…

 

“”…എന്നാലും ക്യാരക്ടറിൽ അല്ലറചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടല്ലോ..!!”””_ പറഞ്ഞശേഷം നൂറാത്ത വാപൊത്തിചിരിയ്ക്കുമ്പോൾ സേറയും കൂടെച്ചേർന്നിരുന്നു…

 

ആ ഒരു സംഭവത്തോടെ ഞങ്ങൾമൂവരും വല്ലാണ്ടങ്ങടടുക്കുവായ്രുന്നു…

 

എന്തിനുമേതിനും കളിയാക്കിയും തല്ലുകൂടിയും കൊതികുത്തിയും ദിവസങ്ങളോരോന്നായി പൊഴിച്ചുകളഞ്ഞു… അതിനിടയിൽ ഒരാളില്ലാതെപോയാൽ മറ്റുരണ്ടാൾക്കുമത് മരണവീടെന്നപോലെ മാറാനുംതുടങ്ങി…