ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

…ഇവളിതിപ്പോൾ സ്റ്റാഫിനോടും ക്ലൈന്റ്സിനോടുമൊക്കെ ഒരുപോലെയാണോ പെരുമാറുന്നേ..?? അങ്ങനെയെങ്കിൽ വലിയതാമസമില്ലാതെ പൂട്ടിക്കെട്ടാല്ലോ.!

 

മനസ്സിലങ്ങനേംകരുതി പുറത്തേയ്ക്കിറങ്ങുമ്പോഴും ഇത്രയുംനേരം ഇവളെന്തിനാ എന്നെപ്പിടിച്ചവിടെ നിർത്തിയതെന്നൊരു ചോദ്യംബാക്കിയായ്രുന്നു എനിയ്ക്ക്.!

 

“”…ഇത്തവിഷമിയ്ക്കണ്ട… മാഡത്തിന്റെ സ്വഭാവമിങ്ങനായിപോയതിന് നമ്മളെന്തുചെയ്യാനാ..?? പിന്നെ ഉള്ളജോലി കറക്ടുസമയത്തു ചെയ്തുകൊടുത്താൽ മാഡംപക്കായാന്നേ..!!”””_ കൂടെച്ചെന്നിരിട്ട് അണ്ണാക്കിലടിച്ചുകൊടുക്കുമ്പോലെ ചുണ്ടിലൊരു കൊസ്രാക്കൊള്ളി ചിരിയുമ്പറ്റിച്ച് ഞാനതുപറഞ്ഞപ്പോൾ കണ്ണിലുരുണ്ടുകൂടിയ മഞ്ഞുതുള്ളികൾക്കൊപ്പം നറുനിലാവുദിയ്ക്കുമ്പോലെ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകകളുംവിടർന്നു…

 

എന്നിട്ടെന്നെ,

 

“”…പോടാ പട്ടീ..!!”””_ ന്ന് കണ്ണുകളാൽ ആംഗ്യവുംകാട്ടി ലാപ്പിലേയ്ക്കു നോക്കിയിരുന്നു…

 

ഏൽപ്പിച്ചവർക്ക് ഊടുകാണിച്ചാണേൽപ്പോലും കംപ്ളീറ്റ്ചെയ്തതുകൊണ്ട് ഇനിയെന്തുചെയ്യണമെന്നറിയാതെ ഇരിയ്ക്കുന്നനേരത്താണ് ശൂ.. ശൂ.. അടിച്ച് സേറയെന്നെ കൂപ്പിട്ടത്…

 

“”…എന്താടാ..?? എന്തുപറ്റി..?? നിങ്ങളെ വഴക്കുപറഞ്ഞോ..??”””_ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ശബ്ദംതാഴ്ത്തി രഹസ്യമെന്നപോലെ അവളുതിരക്കി… അതിന്,

 

…പറയാം… നീയൊന്നടങ്ങ്..!!_ എന്നമട്ടിൽ കണ്ണുകൊണ്ട് കാണിയ്ക്കുകമാത്രമേ ചെയ്തുള്ളൂ…

 

അപ്പോഴേയ്ക്കും ലാപ്ടോപ്പ്ബാഗുമായി ചാന്ദ്നിയിറങ്ങിവന്നു… എന്നിട്ട് നൂറാത്തയോടായി;

 

“”…ഡ്രീംസിൽനിന്നും വിളിച്ചിരുന്നു… ആരെങ്കിലുമങ്ങോട്ടുചെന്നാൽ ബിൽസും റെക്കോർഡ്സുമൊക്കെ തന്നേക്കാമെന്നുപറഞ്ഞു… വിഷ്ണുവിനെ പറഞ്ഞുവിട്ട് അതുകളക്റ്റുചെയ്യാൻ നോക്ക്..!!”””_ അതുംപറഞ്ഞ് അവളൊറ്റപ്പോക്കായ്രുന്നു…

 

“”…അടിപൊളി.! ഇവരങ്ങോട്ടുവിളിച്ച് കൊണച്ചില്ലായ്രുന്നേൽ അവര് ഫിനാൻഷ്യൽസുംറെഡിയാക്കി ഇവിടെക്കൊണ്ടുത്തരേം ചെയ്തേനെ… ഇതിപ്പോളമ്മാതിരി പട്ടിഷോകാണിച്ചേന് അവരു തിരിച്ച് വായിലടിച്ചുകൊടുത്തതാ… എന്നിട്ടാണെന്തോ മാസ്സുകാണിച്ചപോലെ ഇറങ്ങിപ്പോയത്… കഷ്ടം..!!”””_ മൊതലാളിച്ചിയുടെ വണ്ടി ഗേയ്റ്റുകടന്നതും ഞാനെഴുന്നേറ്റുനിന്നങ്ങട് പട്ടിത്താറ്റുതുടങ്ങി…

 

എന്റെ ഡയലോഗും ആക്ഷനുമൊക്കെ കണ്ടപ്പോൾ നൂറാത്തയ്ക്കു ചിരിപൊട്ടി…

 

എന്നാൽ കാര്യംപൂർണ്ണമായി വ്യക്തമായില്ലേലും ഏകദേശധാരണവെച്ച് കണക്കുകൂട്ടി സേറയുമിരുന്ന് ചിരിയ്ക്കുന്നുണ്ടായ്രുന്നു…

 

“”…കണ്ണാ… നീപോയാ റെക്കോർഡ്സിങ്ങെടുത്തിട്ട് വാടാ… ദാ… വണ്ടീടെ കീയുമെടുത്തോ..!!”””_ അങ്ങനെയിരുന്നു ചിരിയ്ക്കുന്നതിനിടയിൽ ഇത്ത ചാവിയെന്റെനേരേ നീട്ടിക്കൊണ്ടുപറഞ്ഞു…

 

“”…പോവുവൊക്കെ ചെയ്യാം… പക്ഷെ എനിയ്ക്കിതെവിടെയാന്ന് വലിയപിടുത്തമില്ല..!!”””_ ചുമ്മാതൊന്നു പുറത്തേയ്ക്കിറങ്ങാല്ലോന്നു കരുതി വണ്ടീടെ കീ മേടിച്ചുകൊണ്ട് ഞാൻപറഞ്ഞു…

 

“”…ഓഹ്.! അങ്ങനൊരു പ്രശ്നമുണ്ടല്ലേ..?? നീയൊരു കാര്യംചെയ്യടാ… ഒന്നു മാപ്പ്നോക്കി പോയിട്ടുവാടാ… എനിയ്ക്കു കുറച്ചുവർക്ക് പെന്റിങ്ങുണ്ട്… അല്ലായ്രുന്നേ ഞാമ്പോയേനെ..!!”””_ മുഖംചുരുക്കി ഇത്ത

തന്റെനിസ്സഹായത വെളിപ്പെടുത്തി…

 

“”…അതു സീനില്ലതാത്താ… ഞാന്നോക്കാം..!!”””_ എന്നതിനു മറുപടികൊടുക്കുമ്പോഴാണ് സേറ ചാടിയിടയ്ക്കുവീണത്…

 

“”…ഇത്രയ്ക്കൊക്കെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ നൂറാത്താ..?? സ്ഥലമെനിയ്ക്കറിയാം… അപ്പൊ ഞാങ്കൂടെ പോയാപ്പോരേ..??”””_ പുള്ളിക്കാരി ചെയറീന്നെഴുന്നേറ്റ് ഞങ്ങൾടടുത്തേയ്ക്കു വന്നു…

 

“”…ഏയ്‌.! അതൊന്നും ശെരിയാവില്ല… എന്നിട്ടുവേണം രണ്ടിനേംകൂടി പറഞ്ഞുവിട്ടൂന്നുപറഞ്ഞ് മാഡമെന്റടുക്കെ പിന്നേംചാടാൻ..!!”””_ നൂറാത്തയവളെ മുളയിലേനുള്ളി…

 

“”…ഒന്നുപോ ഇത്താ… അതൊന്നും മാഡമറിയൂല… നമ്മളുപോയിട്ട് പെട്ടെന്നിങ്ങുവരൂലേ… അല്ലേലുമിവൻ മാപ്പുനോക്കി എവിടേലുമൊക്കെ ചെന്നുകേറിക്കൊടുക്കുന്നേലും നല്ലതല്ലേ ഞാനുംകൂടെപ്പോണെ… പ്ളീസ്..!!”””_ കൂടെവിടൂലാന്നുകണ്ടതും പെണ്ണ് കെഞ്ചലായി… എന്നിട്ടവളെ സപ്പോർട്ടുചെയ്യാനായി എന്നെക്കണ്ണുകാണിയ്ക്കുവേം ചെയ്തു; ഒന്നുപറയെടാന്ന ഭാവത്തിൽ…

 

“”…എങ്കിപ്പിന്നെ ഇവളൂടെവരട്ടിത്താ… എടുത്തുതരുന്ന റെക്കോർഡ്സൊക്കെ കറക്ടാണോന്നു നോക്കിയെടുക്കാനുമാളാവോല്ലോ..!!”””_ വരട്ടേന്നമട്ടിൽ കണ്ണുകൊണ്ട് കാണിച്ചങ്ങനെ ഇത്തയോടുപറഞ്ഞതും പുള്ളിക്കാരി മെല്ലെയൊന്നയഞ്ഞു…

 

“”…ആഹ്.! എന്നാ പോയിട്ടുവാ… പിന്നെ മാഡമെന്തിനേലും വിളിയ്ക്കുവാണേൽ ഓഫീസിലാണെന്നുതന്നെ പറഞ്ഞോണം..!!”””_ സമ്മതിയ്ക്കുന്നതിനൊപ്പം അങ്ങനെയൊരു കണ്ടീഷനുംകൂടിവെച്ചാണ് അവളെക്കൂടെ പറഞ്ഞുവിട്ടത്…

 

“”…മ്മ്മ്.! എന്താസ്നേഹം.! ഒരിത്തയുമനിയനും വന്നേക്കുന്നു..!!”””_ വണ്ടി ഗേയ്റ്റിനു പുറത്തെത്തീതും പിന്നിലിരുന്ന് സേറപിറുപിറുത്തു…

 

“”…എന്താന്ന്..??”””_ കാര്യംമനസ്സിലാകാത്തതുകൊണ്ട് സംഗതിയെടുത്തു ചോദിച്ചതും,

 

“”…അല്ല.! ഞാൻചോദിച്ചപ്പോൾ പോണ്ടാന്നുപറഞ്ഞത് നീപറഞ്ഞപ്പോൾ സമ്മതിച്ചതുകണ്ടില്ലേ… മ്മ്മ്.! നടക്കട്ടെ… നടക്കട്ടെ..!!”””_ ഒരാക്കിയചിരിയോടെ അതുമ്പറഞ്ഞവൾ എന്നോടുചേർന്നിരുന്നു…

 

ഞാനതിനു മറുപടിയൊന്നുമ്പറഞ്ഞില്ല… ഇനി വായീന്നെന്തേലും വീണിട്ടുവേണം അവൾക്കു പിന്നതിൽപ്പിടിച്ചു കേറാൻ…

 

അങ്ങനെയോരോന്നൊക്കെപ്പറഞ്ഞ് അവൾകാണിച്ചവഴിയിലൂടെ ഞങ്ങൾ ഡ്രീംസ് എന്റർപ്രൈസിന്റെ ഓഫീസിലെത്തി…

 

സംഭവം റോഡ്സൈഡിൽ തന്നെയായ്രുന്നു… അത്യാവശ്യം വലിയൊരു ഓഫീസ്… കസ്റ്റമേഴ്‌സും ആവശ്യത്തിനു കേറിനിരങ്ങുന്നുണ്ട്…

 

“”…വാടാ… പോയിട്ടുവരാം..!!”””_ പറഞ്ഞശേഷം അവളാദ്യമകത്തേയ്ക്കു കയറിയപ്പോൾ ഞാനും കൂടെക്കൂടി…

 

“”…അതേ… ഞങ്ങള് ചാന്ദ്നിമാഡത്തിന്റെ ഓഫീസിൽനിന്നുവരുവാ… കുറച്ചു ഫയൽസെടുത്തു വെച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു..!!”””_ ഫ്രണ്ട്ഓഫീസിലിരുന്ന പെണ്ണിനോടായി സേറ പരിചയപ്പെടുത്തുമ്പോൾ ഞാനും കൊത്തിപ്പെറുക്കി അടുത്തുപോയിനിന്നു…

 

“”…ആഹ്.! മേഡം പറഞ്ഞിരുന്നു… ദേ അതാണ് അക്കൌണ്ടന്റിന്റെ ക്യാബിൻ… അങ്ങോട്ടുചെന്നാൽമതി..!!”””_ അതിനുമറുപടി പറയുന്നതിനൊപ്പം ആ പെണ്ണൊന്നുചിരിച്ചു…

 

“”…വാടാ..!!”””_ ആ പെണ്ണുകാണിച്ച റൂമിലേയ്ക്കുപോകാനായി തിരിഞ്ഞ സേറ എന്നെക്കൂടെ വിളിച്ചതും,

 

“”…നീ പോയിട്ടുവാ… ഞാനിവിടെ നിന്നോളാം..!!”””_ എന്നുമ്പറഞ്ഞവിടെ കുറ്റിയടിച്ചപോലെ നിന്നു…

 

അതിനവളെന്നെ ഇരുത്തിനോക്കിയിട്ടാണ് അകത്തേയ്ക്കുപോയത്…