“”…അതേ… ഞങ്ങള് ചാന്ദ്നിമാഡത്തിന്റെ ഓഫീസിൽനിന്നുവരുവാ… കുറച്ചു ഫയൽസെടുത്തു വെച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു..!!”””_ ഫ്രണ്ട്ഓഫീസിലിരുന്ന പെണ്ണിനോടായി സേറ പരിചയപ്പെടുത്തുമ്പോൾ ഞാനും കൊത്തിപ്പെറുക്കി അടുത്തുപോയിനിന്നു…
“”…ആഹ്.! മേഡം പറഞ്ഞിരുന്നു… ദേ അതാണ് അക്കൌണ്ടന്റിന്റെ ക്യാബിൻ… അങ്ങോട്ടുചെന്നാൽമതി..!!”””_ അതിനുമറുപടി പറയുന്നതിനൊപ്പം ആ പെണ്ണൊന്നുചിരിച്ചു…
“”…വാടാ..!!”””_ ആ പെണ്ണുകാണിച്ച റൂമിലേയ്ക്കുപോകാനായി തിരിഞ്ഞ സേറ എന്നെക്കൂടെ വിളിച്ചതും,
“”…നീ പോയിട്ടുവാ… ഞാനിവിടെ നിന്നോളാം..!!”””_ എന്നുമ്പറഞ്ഞവിടെ കുറ്റിയടിച്ചപോലെ നിന്നു…
അതിനവളെന്നെ ഇരുത്തിനോക്കിയിട്ടാണ് അകത്തേയ്ക്കുപോയത്…
അങ്ങനവളു തിരിച്ചുവരുന്നവരെ ഞാനവിടെത്തന്നെ നിന്നു…
“”…മ്മ്മ്..?? എന്തായിങ്ങനെ നോക്കുന്നേ..??”””_ ഫ്രണ്ട്ഓഫീസിലെ പെണ്ണിനെ കണ്ണുമിഴിച്ചുനോക്കിയത് അവളുപൊക്കി… ഉടനേ ചോദ്യവുമെത്തി…
“”…അതുപിന്നെ ബോറടിച്ചപ്പൊ കുറച്ചുനേരം വായ്നോക്കാന്നുവെച്ചു… എന്തേ… ബുദ്ധിമുട്ടുണ്ടോ..??”””_ മറുപടി എടുത്തടിച്ചതുപോലായപ്പോൾ ആ പെണ്ണൊന്നു പതറിപ്പോയി…
“”…എന്താ..?? എന്താന്നാ പറഞ്ഞേ..??”””_ പിന്നെയൊരു ഗ്യാപ്പെടുത്തശേഷം കണ്ണുതുറിപ്പിച്ചുകൊണ്ട് അവൾചോദിച്ചു…
“”…അല്ല… തന്റെയീ സൗന്ദര്യംകണ്ടിട്ട് കണ്ണെടുക്കാൻ തോന്നാത്തത് എങ്ങനെയാടോ എന്റെകുറ്റമാവുന്നേ..??”””_ ഫ്രണ്ട്ഓഫീസിലെ ഡെസ്കിലേയ്ക്കു ചാഞ്ഞുകിടന്ന് ഞാൻചോദിച്ചതും അവളുമറിയാതെ ചിരിച്ചുപോയി…
“”…മ്മ്മ്.! താനാള് കൊള്ളാല്ലോ…
എന്താ തന്റെപേര്..??”””_ കുറച്ചുനേരമെന്നെയങ്ങനെ നോക്കിയിട്ടവൾ ചോദിച്ചു…
“”…കണ്ണൻ..!!”””
“”…തോന്നി..!!”””_ മറുപടി ഒറ്റവാക്കിലൊതുക്കിയിട്ട് അവൾ വാപൊത്തിചിരിച്ചു…
അപ്പോഴേയ്ക്കും കയ്യിലൊരുകെട്ട് ഫയലുമായി സേറയിറങ്ങിവന്നിരുന്നു…
…ഇവൾക്കു വരാൻകണ്ട സമയം… ഒന്നൊലിപ്പിച്ചു വന്നതായ്രുന്നു..!!
മനസ്സിൽ പിറുപിറുത്തശേഷം പുറത്തേയ്ക്കിറങ്ങുന്നേരമാണ് അവൾടെ പേരുചോദിയ്ക്കാൻ മറന്നുപോയകാര്യം ഞാനോർക്കുന്നത്…
“”…എന്താടാ താറിത്താറി നിൽക്കുന്നേ..?? ആ പെണ്ണിനെക്കണ്ട് കൊതിതീർന്നില്ലേ..??”””_ കണ്ണുരുട്ടിക്കൊണ്ട് സേറചോദിച്ചതും ഞാനൊന്നു ചമ്മി…
“”…അതുപിന്നെ… പേരുചോദിയ്ക്കാൻ മറന്നുപോയെടീ..!!”””
“”…ആണോടാ ചക്കരേ..?? എന്നാ നമുക്കുപോയി പേരും ഫോൺനമ്പരുമൊക്കെ ചോദിച്ചിട്ടുവന്നാലോ..??”””_ ചോദിച്ചുകൊണ്ട് അവളെന്റെ കവിളിനിട്ടൊരു കുത്ത്…
“”…ആക്കിയതാല്ലേ..??”””
“”…മ്മ്മ്.! എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… ആ പെണ്ണുമ്പിള്ള എന്തുവിശ്വസിച്ചാന്തോ നിന്നെമാത്രായ്ട്ട് പറഞ്ഞുവിടാന്നിന്നെ… കഷ്ടം..!!”””_ മുഖവും കൂർപ്പിച്ചങ്ങനെ പറയുന്നതിനിടയിൽ സ്പെക്സിനിടയിലൂടെ അവളെന്നെ പാളിനോക്കി…
“”…ഓ.! ഇനിയതിൽപ്പിടിച്ചു കേറണ്ട… വാ പോവാം..!!”””_ പറഞ്ഞുകൊണ്ട് ഞാൻ ചാവിയിട്ട് സീറ്റ് ഓപ്പണാക്കി… എന്നിട്ടവൾടെ കയ്യിലിരുന്ന ഫയൽമേടിച്ചു…
അപ്പോഴാണ്,
“”…എടാ… അങ്ങോട്ടേയ്ക്കു ഞാൻ വണ്ടിയോടിച്ചോട്ടേ..!!”””_ ന്നുംചോദിച്ച് സേറ കുറുകേകേറിനിന്നത്…
“”…നിനക്കു വണ്ടിയോടിയ്ക്കാനറിയാരുന്നേൽ പിന്നെ നിനക്കുവന്നിതങ്ങു മേടിച്ചാപ്പോരായ്രുന്നോ..?? എന്നെക്കൂടെ തള്ളേണ്ടകാര്യമില്ലായ്രുന്നല്ലോ..!!”””_ ഫയൽസെല്ലാം സ്റ്റോറേജ് സ്പെയ്സിലേയ്ക്കുവെച്ച് ഞാനൊന്നുകലിച്ചു…
…ഈ സമയം നൂറാത്തയ്ക്കൊപ്പം തനിച്ചവിടെയായ്രുന്നേൽ അവരെ തപ്പിക്കളിയ്ക്കായ്രുന്നു…
കോപ്പ്.! ആ ഒരവസരമാണ് പാഴിപ്പോയത്..!!
“”…എടാ അതുപിന്നെ… എനിയ്ക്കിതുവരെ ലൈസൻസുകിട്ടീട്ടില്ല… അതുകൊണ്ട് വണ്ടിയോടിയ്ക്കാൻ നൂറാത്തതരൂല… എനിയ്ക്കാണേൽ ഓടിയ്ക്കാനൊത്തിരിയിഷ്ടമാ..!!”””
