ജീവിതമാകുന്ന നൗക – 8

അപ്പോഴാണ് അടുത്ത കഥാപാത്രത്തിൻ്റെ രംഗ പ്രവേശനം. അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ. ബീക്കൺ ലൈറ്റ് ഒക്കെ ഇട്ട് പറപ്പിച്ചാണ് വന്നത്. നേരെ അന്നയുടെ ഇളയച്ചൻ്റെ കാറിൻ്റെ അടുത്ത് തന്നെ നിർത്തി. പോലീസ് യൂണിഫോമിൽ ഒന്നുമല്ല ഒരു ചുരിദാർ ആണ് വേഷം. ഉറക്കത്തിൽ നിന്ന് നേരെയുള്ള വരവാണ്. കൂടെ ഒരു പോലീസ് ഡ്രൈവർ ആണെന്ന് തോന്നുന്നു. വേറെ പോലീസ് പടയൊന്നുമില്ല

ഇപ്പോൾ ഇങ്ങോട്ട് ഓടി വന്ന് അടുത്ത ഷോ തുടങ്ങുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഉണ്ടായില്ല വണ്ടിയിൽ നിന്നിറങ്ങി ആദ്യം ഞങ്ങളെ ഒന്ന് നോക്കി. പിന്നെ നേരെ അവളുടെ ഇളയച്ചൻ്റെ അടുത്ത് പോയി എന്തോ സംസാരിക്കുന്നുണ്ട്. ഞങ്ങളെ നോക്കിക്കൊണ്ടാണ് സംസാരം. ഇരുട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു വണ്ടി ചൂണ്ടി കാണിച്ചു അവളുടെ ഇളയച്ഛൻ എന്തോ പറഞ്ഞെന്ന് തോന്നുന്നു അവരുടെ മുഖമൊക്കെ മാറി. അന്നേരമാണ് ഞാനും അത് ശ്രദ്ധിച്ചത് നേരത്തെ എനിക്ക് പോകാനായി വന്ന ഇന്നോവയും ബെൻസും.

ജീവയുടെ ടീം ആണ്.

ഞാൻ രാഹുലിനെ കൈയകൊണ്ട് മുട്ടിയിട്ട് കൊണ്ട് കാറുകൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. അതോടെ അവൻ്റെ ധൈര്യം ഇരട്ടിയായി.

അരുൺ സർ ഞങ്ങളുടെ അടുത്ത് വന്നു പതുക്കെ പറഞ്ഞു.

“കാർ വന്നിട്ടുണ്ട് നിങ്ങൾ എത്രയും വേഗം പോണം .”

പക്ഷേ കാര്യങ്ങൾ തീരുമാനമാകാതെ എങ്ങനെ പോകും. മാത്രമല്ല ആ തെണ്ടി ദീപുവിൻ്റെ അടുത്ത്‌ നിന്ന് എങ്ങനെയെങ്കിലും എൻ്റെയും അന്നയുടെയും ഫോട്ടോസ് ഉള്ള ഫോൺ വീണ്ടെടുക്കണം.

ഞാൻ ആ തെണ്ടിയെ തിരഞ്ഞു. അവനും രമേഷും പിള്ളേരുടെ ഇടയിൽ ഏറ്റവും പിന്നിലായി നിൽക്കുന്നുണ്ട്.

എൻ്റെ മനസ്സ് വായിച്ചപോലെ അരുൺ സാർ വീണ്ടും പറഞ്ഞു
“ഇവിടത്തെ കാര്യമൊക്കെ ഞാൻ ഡീൽ ചെയ്തോളാം.”

ഫോട്ടോയുടെ കാര്യം പറയണോ വേണ്ടയോ എന്നായി ഞാൻ.

അപ്പോഴേക്കും അന്നയുടെ അപ്പച്ചി അന്നയുടെ അടുത്തേക്ക് വന്നു. ഞങ്ങളെ നോക്കിയതുപോലും ഇല്ല

“മോള് കൊച്ചാപ്പയുടെ ഒപ്പം പോകേണ്ട എൻ്റെ ഒപ്പം വാ. വീട്ടിൽ പോയിട്ട് എന്തു പ്രശ്നത്തിനും സംസാരിച്ചു പരിഹാരം ഉണ്ടാക്കാം. “

അന്ന കണ്ണൊക്കെ തുടച്ചു ചുറ്റും നോക്കി. പോകാനാണെന്ന് തോന്നുന്നു താഴെ വീണു കിടക്കുന്ന ബാഗ് എടുത്ത് തോളിലിട്ട്. അപ്പൊ കാര്യങ്ങൾക്ക് തീരുമാനമായി. അവൾ അപ്പച്ചിയുടെ ഒപ്പം പോകും.

ഞാൻ എൻ്റെ ബാഗ്‌ എടുത്ത് ഞങ്ങളെ കാത്തു കിടക്കുന്ന വണ്ടിയെ ലക്ഷ്യമാക്കി നടന്നു പിന്നാലെ രാഹുലും. രണ്ടു വണ്ടിയും സ്റ്റാർട്ടായി. മുന്നോട്ട് നടക്കുന്നതിനിടയിൽ ഞാൻ ഒന്ന് കൂടി അവളെ ഒന്ന് തിരിഞ്ഞു നോക്കി. ഒരുപക്ഷേ അവളെ അവസാനമായി ആയിരിക്കും കാണുക. ഇത്ര വലിയ പ്രശ്‍നം ഉണ്ടായ സ്ഥിതിക്ക് അവൾ പഠിപ്പ് നിർത്താനായിരിക്കും സാദ്യത. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ അന്നയും എന്നെ തിരിഞ്ഞു നോക്കി. രണ്ട് നിമിഷത്തേക്ക് ഞങ്ങൾ പരസ്‌പരം നോക്കി നിന്നു. അവളുടെ നോട്ടം നേരിടാൻ ശക്‌തിയില്ലാത്തതിനാൽ ഞാൻ വീണ്ടും തിരിഞ്ഞു നടന്നു.

“അന്നേ!”എന്നൊരു വിളിയാണ് കേട്ടത്.

വിളിച്ചത് അവളുടെ അപ്പച്ചി യാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എൻ്റെ അടുത്തേക്ക് ഓടി വരുന്നു..

ഇവൾ ഇത് എന്തു ഭാവിച്ചിട്ടാണ്. സിനമയിൽ ഒക്കെ കാണുന്ന പോലെ എന്നെ വന്ന് കെട്ടിപിടിക്കുമോ

ഞാൻ തരിച്ചു നിൽക്കുകയാണ്. എൻ്റെ പിന്നിൽ രാഹുലും.

എന്നാൽ അവൾ എന്നെ കെട്ടിപിടിചില്ല് എന്ന് മാത്രമല്ല എന്നെ നോക്കിയത് പോലുമില്ല. നേരെ ഓടി പോയി ഞങ്ങളെ കാത്തു നിന്ന G വാഗൺ ജീപ്പിൽ ബാക്കിൽ സീറ്റിൽ കയറി ഡോർ അടച്ചു. രാഹുലും ഞാനും പര്സപരം നോക്കി. എല്ലാവരും അന്നയുടെ പ്രവർത്തിയിൽ അന്ധാളിച്ചു നിൽക്കുകയാണ്.

സംഭവം വഷളായി എന്ന് എനിക്ക് മനസ്സിലായി. കാരണം അവളുടെ കൊച്ചാപ്പ ജീപ്പിൻ്റെ അരികിലേക്ക് ഓടി വരുന്നുണ്ട്. പിന്നാലെ അയാളുടെ ഡ്രൈവറും. ഡ്രൈവറുടെ കൈയിൽ ജാക്കി ലിവർ ആണെന്ന് തോന്നുന്നു എന്തോ ഒരു ആയുധമുണ്ട്. അരുൺ സാർ ഞങ്ങളുടെ അടുത്തേക്കോടി വരുന്നു.
ബെൻസ് കാർ ഞങ്ങളുടെ അടുത്തേക്ക് വേഗത്തിൽ നീങ്ങി. അരുൺ സാർ ഞങ്ങളോടെ വേഗം കയറാൻ പറഞ്ഞു. രാഹുൽ ചാടി ഫ്രണ്ട് സീറ്റിൽ കയറി. ഞാൻ എന്തിന് ഓടി പോണം എന്ന് ചിന്തയിൽ അവിടെ തന്നെ നിന്നു. ബാക്ക് ഡോർ തുറന്നു പിടിച്ചിരിക്കുകയാണ് വേറെ ആരുമല്ല അവൾ അന്ന.

“അർജ്ജു വേഗം പോകൂ ഇവിടെ നിൽക്കുന്നത് അപകടമാണ്”

അരുൺ സാർ വന്ന് എന്നെ ഉന്തി തള്ളി കയറ്റി ഡോർ അടച്ചുതും ബെൻസ് അതി വേഗം കുതിച്ചു.

ഞങ്ങളെ തടയാൻ ഓടി വരുന്ന അവളുടെ ചെറിയച്ഛൻ്റെ മുൻപിലേക്ക് ഇന്നോവ കാർ വന്ന് ചവിട്ടി നിർത്തി അതോടെ അയാളുടെ ആവേശം തീർന്നു. അപ്പോഴേക്കും ഞങ്ങളുടെ വാഹനം ഗേറ്റും കടന്ന് പുറത്തേക്ക് പോയി. പിന്നാലെ ഇന്നോവയും.

വാഹനകത്തു ജീവ കാണുമെന്നാണ് ഞാൻ വിചാരിച്ചത് എന്നാൽ ജീവ ഇല്ല. അന്ന് ഞങ്ങളെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ചു ദീപക്ക് മാത്രം. പുള്ളി മുഖത്തു ഒരു വളിച്ച ചിരിയുണ്ട്. പെണ്ണിനെ അടിച്ചോണ്ട് വന്നവനെ നോക്കി ചിരിക്കുന്ന വളിച്ച ചിരി.

“നീ എന്തിനാടി ഇതിലോട്ട് ചാടി കയറിയത്. “

രാഹുലാണ് അവളോട് ചോദിച്ചത്. അന്ന അവനെ മൈൻഡ് ചെയ്‌തു കൂടി ഇല്ല. ഞാൻ അവളെ നോക്കി അതേ ചോദ്യം ചോദിക്കണം എന്നുണ്ട്. ഞാൻ ചോദിക്കാതെ തന്നെ അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. അവൾ എൻ്റെ മുഖത്തു നോക്കിയിട്ട് പറഞ്ഞു.

“അങ്ങനെ നീ മാത്രം രക്ഷപെടെണ്ടാ. “

അതും പറഞ്ഞിട്ട് അവൾ പുറത്തേക്ക് നോക്കിയിരുന്നു. രാഹുൽ തിരിരിഞ്ഞിരുന്ന എന്നെ നോക്കുന്നുണ്ട്,. ഞാൻ ഒന്നും പറയാൻ പോയില്ല.

“ദീപക്ക് ഭായി നമ്മൾ എങ്ങോട്ടാണ് പോകുന്നത്.“ രാഹുലാണ് ചോദിച്ചത്

“ഒരു ഇടുക്കി അഡ്രസ്സ് തന്നിട്ടുണ്ട് ഒരു ജേക്കബ് സാർൻ്റെ അവിടെ ഡ്രോപ്പ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.”

“ചേട്ടാ വണ്ടി ഒന്ന് തിരിക്കാമോ ഒരു അത്യവിശ്യാ കാര്യമുണ്ട്. “

രാഹുലും അന്നയും എന്താണ് എന്ന മട്ടിൽ നോക്കുന്നുണ്ട് . അവളുടെ മുഖത്തു ഒരു പേടി വന്നിട്ടുണ്ട്. തിരിച്ചു കൊണ്ട് പോയി വിടാനാണോ എന്നായിരിക്കും അവളുടെ ചിന്ത.
ദീപക്കാണെങ്കിൽ കേട്ട ഭാവം തന്നെയില്ല. ഞാൻ ജീവയെ വിളിച്ചു പുള്ളി ഫോൺ എടുക്കുന്നില്ല. അവസാനം വേറെ വഴി ഇല്ലാത്തത് കൊണ്ട് ദീപു അയച്ച ഫോട്ടോസ് ഫോർവേഡ് ചെയ്‌തു. കൂടെ ഈ ഫോട്ടോസ് ഹോസ്റ്റലിൽ ഒരാളുടെ കൈയിൽ നിന്ന് വീണ്ടെടുക്കണം എന്ന മെസ്സേജും.

ഫോൺ നമ്പറും പേരും ചോദിച്ചു എനിക്ക് തിരിച്ച മെസ്സേജ് വന്നു.

ഞാനത് അയച്ചു കൊടുത്തു.

പിന്നാലെ ദീപക്കിന് ഫോൺ എത്തി. ദീപക്ക് ബ്ലൂ ടൂത്ത ഇയർഫോൺ ആയത് കൊണ്ട് എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *