ജീവിതമാകുന്ന നൗക – 8

രാഹുൽ വളരെ സന്തോഷത്തിലാണ്. കുറെ നാളുകൾക്ക് ശേഷം അവന് അച്ഛനും അമ്മയെയും കാണാൻ പറ്റി കൂടെ ഫ്രീ ആയിട്ട് ഒരു വെക്കേഷനും.
പരീക്ഷ അടുക്കും തോറും രാഹുലിന് ടെൻഷൻ കൂടി തുടങ്ങി. അർജ്ജുവാകട്ടെ ഒന്നും പഠിക്കാതെ നടക്കുകയാണ്. പിന്നെ പരീക്ഷക്കിടയിൽ ഓരോ ദിവസത്തെ ഗ്യാപ് ഉണ്ട്. ഒറ്റ പ്രശ്‍നം മാത്രമേ ഉള്ളു പരീക്ഷ കഴിയുന്നതിൻ്റെ പിറ്റേ ദിവസം തന്നെ അടുത്ത സെമസ്റ്റർ ആരംഭിക്കും. പത്താം തിയതി മുതൽ പരീക്ഷ തുടങ്ങി. എല്ലാവർക്കും വളരെ എളുപ്പമായിരുന്നു.

പരീക്ഷൾക്കിടയിൽ അന്നയെ കണ്ടിരുന്നെങ്കിലും അർജ്ജുൻ മൈൻഡ് ചെയ്യാൻ പോയില്ല. അന്ന തിരിച്ചും. പക്ഷേ അവളുടെ മുഖത്തു നിഗൂഡമായ ഒരു പുഞ്ചിരി ഉള്ളതായി അർജ്ജുവിന് തോന്നി. ഇനി അടുത്ത വല്ല പാരാ പണിയാനാണോ ആവൊ? കീർത്തന അന്നയെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന അർജ്ജുവിനെ ഇടക്ക് പാളി നോക്കുന്നത് അവൾ കണ്ടിരുന്നു. അവളുടെ ഉള്ളിൽ അന്നയോടുള്ള ദേഷ്യം വർദ്ധിച്ചു. എങ്കിലുമതവൾ ഭംഗിയായി ഒളിപ്പിച്ചു.

പുതിയ സെമസ്റ്റർ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സംസാരത്തിനിടയിൽ ദീപുവിനോട് കീർത്തന അർജ്ജുവിനായി അന്ന വാങ്ങിയ ഗിഫ്റ്റനെ പറ്റി പറഞ്ഞു. അവളുടെ വാക്കുകളിൽ നിന്ന് തന്നെ അന്നയോടുള്ള ദേഷ്യവും ദീപു വായിച്ചെടുത്തു.

“എന്നെ പറ്റിച്ച അന്നയെ ഒരു പാഠം പഠിപ്പിക്കണം. അതിന് നിൻ്റെ സഹായം വേണം”

ദീപുവിൻ്റെ മനസ്സിൽ ലഡ്ഡുക്കൾ പൊട്ടിയെങ്കിലും അവൻ ഒന്നുമറിയാത്ത പോലെ നല്ല പിള്ള ചമഞ്ഞു

“അത് വേണോ കീർത്തു ?”

“അവളല്ലേ നിനക്ക് പെണ്ണുപിടിയൻ എന്ന പട്ടം ചാർത്തി തന്നത്.”

“ശരി ഞാൻ ഹെല്പ് ചെയ്യാം. ആദ്യം നീ തഞ്ചത്തിൽ നിന്നിട്ട് അന്നയെ കുറിച്ച് എന്ധെങ്കിലും രഹസ്യം കണ്ട് പിടിക്ക്. ഒന്നുമല്ലെങ്കിലും അവളിപ്പോളും നിൻ്റെ കൂട്ടുകാരിയല്ലേ.”

പെട്ടന്നാണ് കീർത്തനക്ക് ആ വീഡിയോയുടെ കാര്യം ഓർമ്മ വന്നത്. അവൾ അതിനെക്കുറിച്ചു ദീപുവിനോട് പറഞ്ഞു.

“ഡാ നമുക്ക് അത് ക്ലാസ്സ് whatsapp ഗ്രൂപ്പിൽ ഇടം എല്ലാവരുടെയും മുൻപിൽ അവൾ ഒന്ന് കൂടി നാണം കെടട്ടെ.”

വരും വരായകളെ കുറിച്ചാലോചിക്കാതെയാണ് കീർത്തന അത് പറഞ്ഞത്. അന്നയോടുള്ള പകയിൽ അർജ്ജു എന്ന വ്യക്തിയെ കുറിച്ച് അവൾ ഓർത്തില്ല

“നീ ആദ്യം ആ വീഡിയോയോ ഒപ്പിച്ചെടുക്ക്. ഒന്നെങ്കിൽ അവളുടെ കമ്പ്യൂട്ടറിൽ നിന്ന് അല്ലെങ്കിൽ കോളേജ് വക ബാക്കപ്പിൽ നിന്ന്. എന്നിട്ട് തീരുമാനിക്കാം എന്തു ചെയ്യണമെന്ന്.”
പിന്നീടുള്ള ദിവസങ്ങളിൽ വീഡിയോ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കീർത്തനയുടെ ഓരോ നീക്കങ്ങളും. ആദ്യം അന്നയുമായി വീണ്ടും അടുത്തു. പിന്നെ അവളുടെ ലാപ്ടോപ്പ് കേടായി എന്ന് കള്ളം പറഞ്ഞ. പ്രെസൻറ്റേഷനായി പവർ പോയിന്റ് സ്ലൈഡറുകൾ ഉണ്ടാക്കാനാണ് എന്ന് പറഞ്ഞു ഉച്ച സമയത്തു അന്നയുടെ ലാപ്ടോപ്പ് കരസ്ഥമാക്കും. അന്ന കഴിക്കാൻ പോകുന്ന സമയം അതിൽ സെർച്ച് ചെയ്‌ത്‌ നോക്കും. കൂട്ടുകാരി ലാപ്ടോപ്പ് ചോദിക്കുന്നതിൽ അന്നക്ക് . സംശയമൊന്നും തോന്നിയില്ല. ആദ്യ രണ്ട് ദിവസം നോക്കിയിട്ടു ഒന്നും തന്നെ കണ്ടെത്താനായില്ല. അതോടെ കീർത്തനയും ദീപുവും തത്കാലം ശ്രമം ഉപേക്ഷിച്ചു. അവരിരുവർക്കും വളരെയേറെ നിരാശ തോന്നി.

ക്ലാസ്സുകൾ പഴയതു പോലെ തുടർന്നു. പുതിയ സബ്ജെക്റ്റുകൾ കുറച്ചു കഠിനമാണ് എങ്കിലും അർജ്ജുവിന് അത് ഒന്നും ഒരു വിഷയവുമില്ല.

അന്ന വീണ്ടും സീറ്റ് മാറി ഇരുന്നു. പിൻ നിരയിൽ തന്നെ പക്ഷെ അർജ്ജുവിൻ്റെ തൊട്ടടുത്തുള്ള സീറ്റിൽ അല്ല. അർജ്ജു അവളെ വെറുക്കുന്നു എന്നൊരു തോന്നൽ കാരണമാണ് അവൾ മാറിയിരുന്നത്.

അര്ജ്ജുവിനാകട്ടെ അന്നയോട് അന്നത്തെ സംഭവത്തിന് ഒരു മാപ്പ് പറയണമെന്നുണ്ട്. എങ്കിലും ഇത്രയും ദിവസം കഴിഞ്ഞു മാപ്പ് പറഞ്ഞാൽ അന്ന എന്തു കരുതും. അവൻ ബോറൻ ക്ലാസ്സുകളിൽ വീണ്ടും ഉറങ്ങാൻ ആരംഭിച്ചു.

ചെന്നൈ:

അനുരാധ അപാർട്മെന്റ് കോംപ്ലക്സ്നകത്തു ഫ്ലാറ്റ് വാടകക്ക് അന്വേഷിച്ചു സലീം ചെന്നു. രാജേഷ് ശർമ്മ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഹിന്ദിക്കാരൻ ആയതു കൊണ്ട് കെയർ ടേക്കർ ദുരൈയ്ക്ക് വലിയ താത്പര്യം ഒന്നും കാണിച്ചില്ല. പിന്നെ ഒരു 2000 നോട്ട് പോക്കറ്റിൽ തിരിക്കിയപ്പോഴാണ് ആൾ ഉഷാറായത്. അണ്ണാനഗർ ഒക്കെ ആണെങ്കിലും പഴയ കോംപ്ലക്സ് ആണ്. മൂന്നു നാലു നില സമുച്ചയങ്ങൾ ഒരു 60 ഫ്ലാറ്റ് കാണും ഓരോ towerinu താഴെ ലെറ്റർ ബോക്സ് ഉണ്ട്. ടവർ ബി യുടെ താഴെ ബി14 എന്ന ബോക്സ് കണ്ടു. ബാക്കി ഉള്ള ലെറ്റർ ബോക്സ്കൾ മിക്കതും പൂട്ടിയിട്ടില്ല. പക്ഷേ ബി14 പൂട്ടിയിട്ട്

“ദുരൈ അണ്ണാ ഇന്ത ടൗറിൽ ഫ്ലാറ്റിരിക്കാ? “

“സാർ B5, B9 കാലി താൻ “
“B14? 14 എന്നുടെ ലക്കി നമ്പർ”

“സാർ B14 കാലി താൻ. അവർ US ൽ ആണ് B15 അവരുടെ റിലേഷൻ താൻ ഞാൻ കേട്ട് പാക്കലാം”

ഇപ്പൊ വേണ്ട നമുക്ക് B5 ഇപ്പോൾ പാക്കലാം

സലീം ദുരൈക്ക് ഒപ്പം B5 ഫ്ലാറ്റ് കയറി കണ്ടു. rent കാര്യങ്ങൾ ഒക്കെ സംസാരിച്ചു. എന്നിട്ട് അവിടന്ന് ഇറങ്ങി.

അന്ന് രാത്രി തന്നെ പിസ്സ ഡെലിവറി എന്ന വ്യാജേനെ ആദീൽ എത്തി. ബെൽ അടിച്ചു. വാതിൽ തുറന്നത് 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. കൈയിൽ ഒക്കെ ടാറ്റൂ ചെയ്‌തിട്ടുണ്ട്‌. ആദീൽ അകത്തേക്ക് നോക്കി ഒറ്റക്കാണ് താമസം എന്ന് തോന്നുന്നു. വേറെ ആരുമില്ല.

സാർ പിസ്സ.

ഞാൻ പിസ്സ ഒന്നും ഓർഡർ ചെയ്തിട്ടില്ല. നിങ്ങൾക്ക് ഫ്ലാറ്റ് മാറിയതായിരിക്കും.

സോറി സാർ

സാർ ഭയങ്കര ദാഹം കുറച്ചു വെള്ളം തരാമോ. .

വെള്ളമെടുക്കാൻ തിരിഞ്ഞതും ആദീൽ അയാളെ പിന്നിൽ നിന്ന് ബലമായി പിടിച്ചു മയങ്ങാനുള്ള മരുന്ന് കുത്തി വെച്ചു. പക്ഷേ കഞ്ചാവിന് അടിമയായിട്ടുള്ള അയാൾ ആദീൽ വിചാരിച്ച പോലെ അയാൾ മയങ്ങിയില്ല എന്ന് മാത്രമല്ല അദീലിനെ ശക്തമായി തിരിച്ചാക്രമിക്കാൻ ശ്രമിച്ചു. എങ്കിലും വലിയ താമസമില്ലാതെ കീഴടക്കി. അവനെ ബന്ധിച്ച ശേഷം സലീമിനെ വിളിച്ചു.

സലീം വന്നപ്പോൾ തന്നെ ഒരു കാര്യം മനസ്സിലായി. ഭരതിനെയും രാജയെയും ഒക്കെ പോലെ അല്ല അവൻ. മരണഭയമില്ല. ശബ്ദമുണ്ടാക്കിയാൽ എല്ലാം തീരും. ഇവിടന്ന് ഇവനെ കൊണ്ട് പോകാനും സാധിക്കില്ല. സലീം റൂമുകൾ മൊത്തം ഒന്ന് പരതി. ഒന്നിലധികം ലാപ്‌ടോപ്പുകൾ ഉണ്ട്. എല്ലാത്തിലും മദൻ എന്ന പേരിൽ ഡിജിറ്റൽ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്. മദൻ തന്നയാണോ ചിദംബരൻ?

സലീം കൈയിൽ കരുതിയ crack എന്ന ഡ്രഗ് എടുത്തു ചിദംബരൻ്റെ മുൻപിലേക്ക് വെച്ച്. അത് കണ്ടതും അവൻ്റെ കണ്ണ് വിടർന്നു.

ഹെലോ ചിദംബരൻ ഞങ്ങൾ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല. ശത്രുക്കളുമല്ല. നമ്മൾ മുൻപ് ബിസിനസ്സ് ചെയ്തിട്ടുണ്ട്. റിയാസിന് വേണ്ടി.

Leave a Reply

Your email address will not be published. Required fields are marked *