ജീവിതമാകുന്ന നൗക – 8

“ഡി നീ ഇത് ഒന്നുമറിയാത്ത പോലെ അന്നക്ക് കൊടുക്കണം. ഇത് പോലെ ഒരു അവസരം ഇനി കിട്ടില്ല.”

കീർത്തന തല കുലുക്കി സമ്മതിച്ചു. എന്നിട്ട് ഇരുവരും അവരുടെ പിന്നാലെ നടന്നു

ഞങ്ങൾ അൽപം നടന്നപ്പോൾ പിന്നിൽ നിന്ന് ഞങ്ങളെ ആരോ വിളിച്ചു നോക്കിയപ്പോൾ കീർത്തനയും ദീപുവുമാണ്. ദീപു എൻ്റെ അടുത്തേക്ക് വന്ന്. കീർത്തന അന്നയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവരെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അന്ന കണ്ണൊക്കെ തുടച്ചു ഫോൺ വിളി അവസാനിപ്പിച്ചു. ഞാനും ദീപുവും ഓരോ കാര്യങ്ങളൊക്കെ പറഞ്ഞു മുന്നേ നടന്നു. കീർത്തനയും അന്നയും പിന്നാലെയുണ്ട്. അവരൊന്നും സംസാരിക്കുന്നില്ല. ഹോട്ടൽ എത്തിയപ്പോൾ മിസ്സിനെയും ബാക്കിയുള്ളവരെയും കണ്ടില്ല. ഡിന്നർ കഴിക്കാൻ പോയതായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അന്നയും കീർത്തനയും അവരുടെ മുറിയിലേക്ക് പോയി.

“അർജ്ജു ബീന മിസ്സ് ഡൈനിങ്ങ് ഏരിയയിൽ കാണും ഞാൻ പോയി പറഞ്ഞിട്ട് വരാം ”

അതും പറഞ്ഞു ദീപു അങ്ങോട്ട് പോയി. എന്നാൽ ദീപു ലിഫ്റ്റിൽ കയറി താഴേക്ക് പോകുന്നത് പോലെ അഭിനയിച്ചു, കാരണം മിസ്സറിഞ്ഞാൽ അവൻ്റെ പരിപാടി നടക്കില്ല.

ദീപുവിന് പെട്ടന്ന് വേറെ ഐഡിയ തോന്നി ഒരു വെടിക്ക് രണ്ട് പക്ഷി. ഒന്ന് ട്രൈ ചെയ്‌ത്‌ നോക്കാം. കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി. അന്ന് അന്ന അർജ്ജുവിനിട്ട് വെച്ചത് എനിക്ക് കിട്ടി. ഇന്ന് ഞാൻ അന്നക്ക് വെക്കുന്നത് അന്നക്കും കിട്ടും ഭാഗ്യമുണ്ടെങ്കിൽ അർജ്ജുവിനും

അവൻ വേഗം തന്നെ പുറത്തു പോയി ഒരു കൊക്കോ കോള കുപ്പി കൂടി വാങ്ങി എന്നിട്ട് അതിലും മയങ്ങാനുള്ള മരുന്ന് കലക്കി. തിരികെ അർജ്ജുവിൻ്റെ റൂമിൽ വന്ന് വാതിലിൽ കൊട്ടി. അർജ്ജു വാതിൽ തുറന്നതും അവൻ അകത്തേക്ക് കയറി. എന്നിട്ട് കട്ടിലിൽ ഇരുന്നു. കൊക്കോ കോള മേശ പുറത്തു അർജ്ജു കാണുന്ന രീതിയിൽ വെച്ചു.
“ഞാൻ മിസ്സിനോട് പറഞ്ഞായിരുന്നു അവര് കഴിച്ചു തുടങ്ങിയിട്ടേ ഉള്ളു. “

കുറച്ചു നേരം ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ദീപു ചോദിച്ചു

“ഇവിടെ കുപ്പി വല്ലതും ഇരിക്കുന്നുണ്ടോ?”

“ആ അലമാരയിൽ കാണും. ടോണി അവിടെ വെച്ചിട്ടുണ്ട്.”

അവൻ പോയി അത് എടുത്തു കൊണ്ട് വന്ന് ഒരു പെഗ് ഒഴിച്ച്.

“അർജ്ജു ആ വെള്ള കുപ്പി ഒന്ന് എടുത്തേ”

“അർജ്ജു അടിക്കില്ല അല്ലേ?” പെഗ്ഗിലേക്ക് വെള്ളമൊഴിക്കുന്നതിനിടയിൽ ദീപു ചോദിച്ചു

“ഇല്ല, ഞാൻ പണ്ട് മുതലെ ഡ്രിങ്ക്സ് പരിപാടി ഇല്ല.”

“എങ്കിലും എനിക്ക് കമ്പനിക്ക് ഒരു ചിയേർസ് പറ. ആ കൊക്കോ കോളാ എടുത്തോ. “

“അർജ്ജു ഗ്ലാസ്സിലേക്ക് കോള ഒഴിച്ചു “

“അപ്പൊ ചീയർസ് “

ദീപു ഒറ്റ വലിക്കു അകത്താക്കി. എന്നിട്ട് അടുത്ത പെഗ് ഒഴിച്ച്. അർജ്ജു പതുക്കെ കോള കുടിച്ചിരുന്നു.

അവർ ഓരോന്ന് സംസാരിച്ചിരുന്നു. അർജ്ജുവിന് ഉറക്കം വരുന്നതായി തോന്നി. ദീപുവാണെങ്കിൽ പെഗ്ഗും പിടിച്ചിരിക്കുകയാണ്.

“ഞാൻ ഒന്ന് കിടക്കാൻ പോകുകയാണ്. “

എന്നാൽ ഞാൻ എൻ്റെ റൂമിലേക്ക് പോയേക്കാം.”

“വാതിൽ ലോക്ക് ആക്കാതെ വെച്ചേരെ മാത്യു അല്ലെങ്കിൽ ടോണി വന്നാൽ അകത്തു കയറേണ്ട. “

ശരി എന്ന് പറഞ്ഞു ദീപു ഇറങ്ങി. ഡോർ അടഞ്ഞു പോകാതിരിക്കാനുള്ള ലാച്ച ഇട്ടു വെച്ചു. പുറത്തിറങ്ങിയതും ദീപു തുള്ളി ചാടി. എന്നിട്ട് നേരെ കീർത്തനയുടെ വാതിലിൽ ചെന്ന് മുട്ടി. കീർത്തന വാതിൽ തുറന്നതും ദീപു അകത്തു കയറി, അന്ന അവിടെ മയങ്ങി ഉറങ്ങുന്നുണ്ട്.

“എന്തായി?”

“അവൾ വരുന്ന വഴി തന്നെ എൻ്റെ കയ്യിൽ നിന്ന് വാങ്ങി കുടിച്ചായിരുന്നു. റൂമിൽ എത്തിയതും അവൾക്ക് ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞു കിടന്നുറങ്ങി. “

“നീയൊന്ന് അവളെ കുലിക്കി വിളിച്ചേ”

കീർത്തന പോയി അന്നയെ വിളിച്ചു. അന്ന എഴുന്നേറ്റതേ ഇല്ല.

“ആ കുപ്പി എന്തിയെ?”

കീർത്തന കുപ്പി കൊടുത്തതും ദീപു ബാക്കി ഉള്ള കോള ടോയ്‌ലെറ്റിൽ കൊണ്ട് പോയി ഒഴിച്ചു എന്നിട്ട് ഫ്ലഷ് ചെയ്‌തു കളഞ്ഞു.

“ഇനി എന്താ പരിപാടി.”
“പറയാം നീ അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്.”

“ഡാ നീ കുടിച്ചിട്ടുണ്ടോ?”

“ചെറുതായി അതിൻ്റെ ആവിശ്യം വന്നത് കൊണ്ടാണ്. ഞാൻ എല്ലാം പറയാം നീ വാതിൽ പൂട്ടി വാ “

കീർത്തന ആദ്യം പുറത്തിറങ്ങി ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഇല്ലെന്ന് കണ്ടതും ദീപുവും. ദീപു നേരെ അർജ്ജുവിൻ്റെ റൂമിൽ പോയി വാതിൽ പയ്യെ കൊട്ടി. റെസ്പോൺസ് ഇല്ല എന്ന് കണ്ടതും കീർത്തനയെയും കൊണ്ട് റൂമിൽ കയറി. അർജ്ജു നല്ല മയക്കത്തിൽ ആണ്. എങ്കിലും ഉറപ്പാക്കാൻ ഒന്ന് കൂടി വിളിച്ചു നോക്കി.

അവൻ വേഗം തന്നെ ബാക്കി കോള എടുത്ത് ടോയ്‌ലെറ്റിൽ ഒഴിച്ചു കളഞ്ഞു. കീർത്തന ഇതൊക്കെ കണ്ട് തരിച്ചു നിൽക്കുകയാണ്.

ദീപു ഒന്ന് ചിരിച്ചു കാണിച്ചു എന്നിട്ട് പറഞ്ഞു.

“നമക്ക് രണ്ട് ഓപ്ഷനാണ് ഉള്ളത്. ഒന്നെങ്കിൽ അന്നയുടെ ഡ്രസ്സ് മാറ്റിയിട്ട് കുറച്ചു ഫോട്ടോസ് എടുക്കണം. പക്ഷേ സംഭവം പാളിയാൽ നമ്മൾ അകത്തു പോകും. രണ്ടാമത്തെ ഓപ്ഷൻ അന്നയെ ഇവിടെ കൊണ്ട് പോയി കിടത്തിയാൽ മതി. രണ്ട് ഫോട്ടോസും എടുക്കാം. പക്ഷേ ഒരു കാരണവശാലും ഇപ്പോൾ പുറത്തു വിടില്ല. “

“പബ്ബിൽ പോയി വരുന്നവർ തിരിച്ചെത്തുമ്പോൾ തന്നെ വിഷയമായിക്കൊള്ളും. പിന്നെ ഇവർ തമ്മിൽ ഡിങ്കോൾഫിക്കേഷൻ ഉണ്ടെന്ന് എല്ലാവർക്കും സംശയം ഉള്ളത് കൊണ്ട് നമ്മൾ സേഫ് ആയിരിക്കും. “

കീർത്തന ആലോചിച്ചപ്പോൾ ദീപു പറഞ്ഞത് ശരി ആണെന്ന് തോന്നി.

അവർ പതിയെ പുറത്തിറങ്ങി. കൊറിഡോറിൽ ആരും ഇല്ല. വേഗം കീർത്തനയുടെ റൂമിൽ കയറി അന്നയെ രണ്ട് സൈഡിലായി താങ്ങി കൊണ്ട് പുറത്തിറങ്ങി നേരെ അർജ്ജുവിൻ്റെ റൂമിലേക്ക് എത്തിച്ചു എന്നിട്ട് ബെഡിൽ അർജ്ജുവിൻ്റെ സൈഡിലായി കിടത്തി. മലർന്നു കിടക്കുന്ന അർജ്ജുവിൻ്റെ ദേഹത്തേക്ക് കെട്ടിപിടിക്കുന്ന രീതിയിൽ ഒരു കൈയും കാലും കയറ്റി വെച്ചു.

കീർത്തനയുടെ മുഖത്തു ടെൻഷൻ ആണെങ്കിൽ ദീപുവിൻ്റെ മുഖത്തു ചിരിയാണ്. രണ്ട് നിമിഷത്തേക്ക് അവൻ അവൻ്റെ തന്നെ കരവിരുത് നോക്കി നിന്നു ആനന്ദിച്ചു.

“ഡി ഫോൺ ഇങ്ങു തന്നെ രണ്ടു ഫോട്ടോ എടുക്കട്ടെ. “

ദീപു കീർത്തനയുടെ ഫോൺ വാങ്ങി അന്നയുടെ മുഖം വരുന്ന രീതിയിൽ രണ്ട് ഫോട്ടോസ് എടുത്തു. പിന്നെ ബെഡിൽ കയറി നിന്ന് മുകളിലെ ആംഗിളിൽ നിന്ന് രണ്ടു ഫോട്ടോസ് കൂടി എടുത്തു.
“ഇത് നീ ഇപ്പോൾ ആരെയും കാണിക്കരുത്. “

പിന്നെ നേരത്തെ അവൻ കുടിച്ച ബോട്ടിലിൽ നിന്ന് കുറച്ചു മദ്യം എടുത്തു അന്നയുടെയും അർജ്ജുവിൻ്റെയും ദേഹത്തു തളിച്ചു. വാ നമ്മക്ക് വേഗം തന്നെ തിരിച്ചു പബ്ബിൽ പോകാം. രണ്ട് റൂമിൽ നിന്നും കോള കുപ്പി എടുത്തു റൂമും അടച്ചിട്ട് തിരിച്ചു പബ്ബിലേക്ക് പോയി. പോകുന്ന വഴി കോള കുപ്പികളും ബാക്കി മയക്കു പൊടിയും റോഡിൽ കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *