ജീവിതമാകുന്ന നൗക – 8

ടൂർ അന്നൗൻസ് ചെയ്‌തതോടെ എല്ലാവരും ഭയങ്കര ഫോമിലായി. ചിലരൊക്ക സ്ഥിരം സ്ഥലങ്ങളായ ഊട്ടി കൊടൈക്കനാൽ ഒക്കെ നിർദേശിച്ചു. പക്ഷേ ആണുങ്ങൾ എല്ലാവരും ഗോവ എന്നുറച്ചു നിന്നതോടെ അവസാനം ഗോവ തന്നെ ഉറപ്പിച്ചു. ഒരു വോൾവോ ബസും പിന്നെ ഒരു ട്രാവലറുമാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. അരുൺ സാറും ബീന മിസ്സുമാണ് കൂടെ വരുന്നത് അത് കൊണ്ട് വലിയ കുഴപ്പമില്ല. ആദ്യ ദിവസം നേരെ ഗോവ പിന്നെ നാല് ദിവസം ഗോവയിൽ അടിച്ചു പൊളിക്കൽ തിരിച്ചു വരുന്ന വഴി മംഗലാപുരത്തു സ്റ്റേ. അതാണ് പരിപാടി. രമേഷും ദീപുവും ടോണിയുമാണ് കുപ്പികളുടെ ഇൻചാർജ്. ഗോവയിലേക്ക് ആയതു കൊണ്ട് ബസിൽ അടിക്കാനുള്ളത് മാത്രം മതി. ബാക്കി ഒക്കെ അവിടന്ന് കിട്ടും

ദീപു അന്നക്ക് പണി കൊടുക്കാനുള്ള സാധനം കൈയിൽ കരുതി. കീർത്തനയുടെ സഹായത്തോടെ അവളെ മയക്കി കടത്തി കുറച്ചു കോമ്പ്രോമിസിംഗ് ഫോട്ടോസ് എടുക്കണം അതായിരുന്നു അവൻ്റെ പ്ലാൻ. കീർത്തന സമ്മതിച്ചാലുമില്ലെങ്കിലും കാര്യം നടത്തണം എന്ന് അവനുറപ്പിച്ചു.

ഗോവയിൽ ബാഗാ ബീച്ചിൽ നിന്ന് 500 മീറ്റർ മാറി ഒരു 3 സ്റ്റാർ ഹോട്ടലിലാണ് റൂമുകൾ ബുക്ക് ചെയ്‌തിരിക്കുന്നത്. മൊത്തം 25 റൂം 23 റൂം സ്റുഡൻസിന് കൂടാതെ അരുൺ സാറിനും ബീന മിസ്സിനും വെവേറേ റൂം.

അരുണിൻ്റെ നിർദേശം അനുസരിച്ചു കോബ്ര ടീം അംഗങ്ങളായ റിഷിയും ഹരിയും അതേ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്. സമയം ലാഭിക്കാനായി അവരുടെ പോക്കും വരവും വിമാനത്തിലാണ്.

അർജ്ജുവിൻ്റെ വാക്കുകളിലൂടെ:-

അങ്ങനെ ഞായറഴ്ച്ച രാത്രി ഞങ്ങൾ കോളേജിൽ നിന്ന് ട്രിപ്പ് സ്റ്റാർട്ട് ചെയ്‌തു . വെള്ളമടി ടീമ്സ് ഒക്കെ ട്രാവലറിലാണ്. ഞാൻ മാത്യു ടോണി രമേഷ് അങ്ങനെ 10 പേർ മാത്രം. ബാക്കി ആൺപിള്ളേരും പെണ്ണുങ്ങളും രാഹുലടക്കമുള്ള കാമുകന്മാർ ബസ്സിലാണ് യാത്ര. കിട്ടിയ അവസരത്തിൽ കപ്പിൾസായി ഇരിക്കാമെല്ലോ.
രാവിലെ തന്നെ മംഗലാപുരത്തു എത്തി. അവിടെ ഒരു ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് പിന്നെ പ്രഭാതകർമ്മങ്ങൾക്ക് ഒക്കെയായി കുറച്ചു റൂംസ് സ്സെറ്റാക്കിയിട്ടുണ്ട്. കുറച്ചു സമയം കൂടുതൽ എടുത്തെങ്കിലും കാര്യങ്ങൾ ഒക്കെ നടന്നു. ഉച്ചക്ക് ലഞ്ച് കാർവാറിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത് പക്ഷേ ലേറ്റ് ആയി അത് കൊണ്ട് ഗോവ എത്താനും ലേറ്റ് ആയി.

അടിച്ചു പൊളിച്ചു ഗോവയിൽ എത്തിയപ്പോളേക്കും എല്ലാവരും വയ്യാണ്ടായി. ബസ്സിലുള്ളവർ ഡാൻസ് കളിച്ചു വയ്യാണ്ടായപ്പോൾ ട്രാവലറിൽ ഉള്ളവർ വെള്ളമടിച്ചാണ് വയ്യാണ്ടായത്.

രണ്ടാമത്തെ ദിവസം രാവിലെ ഓൾഡ് ഗോവയിലെ പള്ളിയിലൊക്കെ പോയി. ഇനി പരിപാടി ബീച്ചുകൾ മാത്രം എല്ലാ ദിവസവും വൈകിട്ട് ഓരോ ബീച്ചിൽ ബസിൽ കൊണ്ട് പോയി വിടും. എങ്ങനെ വേണേലും സമയം ചിലവഴിക്കാം. ബീച്ചിലെ ഷാക്കിലൊക്കെ കയറി ഫുഡ് ഒക്കെ അടിച്ചു പത്തു മണിക്ക് ബസിൽ തിരിച്ചെത്തണം പിന്നെ ഹോട്ടലിലേക്ക്. ഹോട്ടലിൽ എത്തിയാൽ പിന്നെ ക്യാമ്പ് ഫയർ പാട്ട് അങ്ങനെ കുറെ പരിപാടികൾ.

രാവിലെ എല്ലാവരും താമസിച്ചാണ് എഴുന്നേൽക്കുക. വൈകിട്ട് വരെ ഹോട്ടലിൽ തന്നെ. എങ്കിലും അടിപൊളി പൂൾ ഒക്കെ ഉള്ളത് കൊണ്ട് കുഴപ്പമില്ല. ക്ലാസ്സിലെ പെണ്ണുങ്ങൾ ഒന്നും പൂളിൽ ഇറങ്ങിയില്ലെങ്കിലും ആണുങ്ങൾ മിക്കവരും ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ പൂളിലാണ്.

ബാംഗ്ലൂർ എഞ്ചിനീറിങ്ങിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ പല പ്രാവിശ്യം ഞങ്ങൾ ഫ്രണ്ട്സായി ബൈക്കിൽ വരുന്ന സ്ഥലമാണ് ഗോവ. ഗോവയിലെ വൈബ് ഒക്കെ പഴയതിലും അടിപൊളി.

പക്ഷേ എല്ലാവരും അടിച്ചുപൊളിച്ചപ്പോളും ഞാൻ ഒരു കാണിയുടെ റോളിൽ മാത്രമായി. രണ്ടു ദിവസം ബീച്ചിൽ പോയെങ്കിലും കടലിൽ ഇറങ്ങാതെ നിന്നത് ഞാൻ മാത്രം. അല്ല അരുൺ സാറും ഉണ്ട്. ഞാൻ മാറി നിന്ന് എല്ലാവരെയും വീക്ഷിച്ചു കൊണ്ട് നിന്നു. അന്നയും അവളുടെ ഫ്രൻഡ്‌സും കടലിലിറങ്ങിയിട്ടുണ്ട്. ബീച്ച് കണ്ടാൽ പിന്നെ അന്നക്ക് കൊച്ചു കുട്ടികളുടെ സ്വാഭാവമാണ്. അവളുടെ പ്രവർത്തികൾ കണ്ടപ്പോൾ അഞ്ജലിയെയാണ് എനിക്ക് ഓർമ്മ വന്നത്. ഞങ്ങൾ പൂനെയിൽ ആയതിനാൽ അവൾ ബീച്ചിൽ പോയിട്ടേ ഇല്ല. എന്നങ്കിലും ഒരിക്കൽ അഞ്ജലിയെ ബീച്ചിൽ കൊണ്ടുവരണം എന്ന് ഞാനുറപ്പിച്ചു.
അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ അന്ന കൂടുതൽ സുന്ദരിയായിട്ടുണ്ട്. ഞാൻ അവളെ നോക്കി നിൽക്കുന്നത് ഒരു വട്ടം അവൾ കണ്ടു. എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. ഞാൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി.

വലിയ കുഴപ്പമില്ലാതെ ആദ്യ രണ്ടു ദിവസം കടന്നു പോയി. എന്നാൽ മൂന്നാമത്തെ ദിവസം കാര്യങ്ങൾ ഒക്കെ മാറി മറഞ്ഞു. മൂന്നാമത്തെ ദിവസമാണ് ബാഗ ബീച്ചിൽ തന്നെയുള്ള റ്റിറ്റൊസ് പബ്ബിൽ എൻട്രി കിട്ടിയത്. ചില പെൺകുട്ടികൾ പബ്ബിലേക്കില്ല എന്ന് പറഞ്ഞത് കൊണ്ട് ബീന മിസ്സ് അവർക്കൊപ്പം ഹോട്ടലിലാണ്. അരുൺ സാർ മാത്രമാണ് വന്നിട്ടുള്ളത്.

പബ്ബിൽ വൈബ് വേറെ ലെവൽ. മ്യൂസിക് പ്ലേയ് ചെയ്യാൻ ഡിജെ, പിന്നെ പല നിറങ്ങളിലുള്ള നിയോൺ ലൈറ്റുകൾ. അടിപൊളി എനർജി ലെവലിൽ എല്ലാം മറന്നു ഡാൻസ് കളിക്കുന്ന ക്രൗഡ്. എല്ലാവരും പാട്ടിനൊത്തു ഭയങ്കര ഡാൻസിലാണ്. ഞാൻ മാത്രം ഒരു മോക്ക് ടൈൽ വാങ്ങി അവിടെ ഒരു മേശയിലിരുന്നു. കൂടെ അരുൺ സാറും ഉണ്ട്. രാഹുലും ജെന്നിയുമൊക്കെ കപ്പിൾ ആയി നിന്ന് ഡാൻസ് ചെയുന്നുണ്ട്. അന്നയും ഒരു ഭാഗത്തു നിന്ന് ഡാൻസ് കളിക്കുന്നുണ്ട്. പെട്ടന്ന് എന്തോ ഫോൺ വന്നപ്പോൾ അന്ന പുറത്തേക്ക് പോകുന്നത് കണ്ടു. പിന്നെ തിരിച്ചു വന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അരുൺ സാറിൻ്റെ അടുത്ത് എന്തോ വന്ന് പറഞ്ഞു.

എന്തോ കാര്യമായ പ്രശ്നമുണ്ട് അവൾക്ക് റൂമിൽ പോകണമെന്ന് തോന്നുന്നു. പക്ഷേ പെൺകുട്ടികൾ കൂടെയുള്ളത് കൊണ്ട് അരുൺ സാറിന് കൂടെ പോകാൻ പറ്റില്ല. പുള്ളി എന്നെ ഒന്ന് നോക്കി. ഞാൻ ഒന്നും പറയാനും ചോദിക്കാനും പോയില്ല സമ്മതം എന്ന രീതിയിൽ എഴുന്നേറ്റു നിന്നു. അർജ്ജു അന്നയെ ഒന്ന് ഹോട്ടൽ വരെ ആക്കാമോ? ഞാൻ സമ്മതം അറിയിച്ചു എന്നിട്ട് പുറത്തേക്കിറങ്ങി നിന്നു അന്ന പിന്നാലെയിറങ്ങി. ഞാൻ പതുക്കെ നടന്ന് തുടങ്ങി.

അന്നയുടെ ഫോണിൽ പിന്നെയും ആരൊ വിളിക്കുന്നുണ്ട്. സംസാരം കേട്ടിട്ട് വീട്ടിൽ നിന്നാണെന്ന് തോന്നുന്നു. കല്യാണകാര്യമാണ് സംസാരം എന്ന് എനിക്ക് മനസ്സിലായി. അവൾ കല്യാണം ഇപ്പോൾ വേണ്ട എന്നൊക്കെ അപ്പുറത്തുള്ള ആളോട് വാശിയിൽ പറയുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണൊക്കെ വീണ്ടും നിറഞ്ഞിട്ടുണ്ട്.
അർജ്ജുവിൻ്റെ ഒപ്പം അന്ന പുറത്തേക്കിറങ്ങുന്നത് ദീപു ശ്രദ്ധിച്ചിരുന്ന. ഇത് തന്നെ അവസരമെന്ന് തോന്നിയ ദീപു വേഗം തന്നെ കീർത്തനയെ കൂട്ടി വേറെ വഴി പുറത്തേക്കിറങ്ങി. എന്നിട്ട് ചെറിയ പെറ്റ ബോട്ടിൽ കോകോ കോള വാങ്ങി ഒരു കവിൾ കുടിച്ച ശേഷം മയങ്ങാനുള്ള മരുന്ന് അളന്ന് അതിലേക്കൊഴിച്ചു. കീർത്തന ഇതൊക്കെ കണ്ട് അന്ധാളിച്ചു നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *