ജീവിതമാകുന്ന നൗക – 8 1

‘നല്ല പോലെ പ്ലാൻ ചെയ്‌താൽ അതികം താമസിക്കാതെ ലക്ഷ്യത്തിൽ എത്തിച്ചേരാം. ഇത്രയും എളുപ്പം കാര്യം സാധിക്കുമെന്ന് സലീം പോലും കരുതിയില്ല. ദൈവം വരെ ഈ സാത്താനൊപ്പമാണ്. അവന് മനസ്സിൽ സന്തോഷം തോന്നി.

ഒരു കോളനി പോലെ ഉള്ള സ്ഥലത്താണ് അദീലും ജാഫറും താമസിക്കുന്നത്. വലിയ വാഹങ്ങൾ പോകാൻ പ്രയാസമുള്ള വഴി. അതു കൊണ്ട് സ്ഥലത്തു എത്തിയപ്പോൾ മെയിൻ റോഡിൽ വാഹനം നിർത്തി, ഒരു 150 മീറ്റർ നടക്കണം എന്ന് ഭരതിനോട് പറഞ്ഞു.
വണ്ടി നിർത്തിയതും ഭരത് ഡാഷ് ബോർഡ് തുറന്നു ഒരു റിവോൾവർ എടുത്തു അരയിൽ തിരുകി. എന്നിട്ട് വാഹനത്തിൽ ഇറങ്ങി സലീമിൻ്റെ പിന്നാലെ നടന്നു. നാട്ടുകാർ ഒക്കെ വലിയ വാഹനവും പരിചയമില്ലാത്ത മുഖങ്ങൾ കണ്ട് തുറിച്ചു നോക്കുന്നുണ്ട്. വീട് എത്തിയപ്പോൾ സലീം വാതിലിൽ രണ്ടു പ്രാവിശ്യം മുട്ടി. വീട്ടിൽ ആരുമില്ലെന്ന് അവനറിയാം എങ്കിലും അവൻ നല്ല അഭിനയം കാഴ്ച വെച്ചു.

“ഭരത് ഭായി, ആൾ സ്ഥലത്തു ഇല്ലെന്ന് തോന്നുന്നു. ഞാൻ ഒന്ന് ഫോൺ വിളിക്കട്ടെ.”

സലീം ആദിലിനെ വിളിച്ചു പെട്ടന്ന് തന്നെ വീട്ടിലേക്ക് എത്താൻ പറഞ്ഞു

“വാ നമുക്ക് ഒന്ന് പുകച്ചിട്ടു വരാം”

അവർ തിരികെ മെയിൻ റോഡിൽ പോയി അവിടെ ഉള്ള ഒരു പെട്ടിക്കടയിൽ നിന്ന് സിഗരറ്റ് വാങ്ങി പുകച്ചുകൊണ്ട് നിന്നു. ആദീൽ വരുന്നത് കണ്ടതും സലീം ഭരതിനെ കൂട്ടി തിരികെ നടന്നു.

അവർ എത്തിയതും ആദീൽ പെട്ടന്ന് തന്നെ വീടിൻ്റെ വാതിൽ തുറന്നു അകത്തേക്ക് കയറി. കൂടെ സലീമും ഭരതും.

“അദീലെ നീ നമ്മുടെ സാധനം ഇങ്ങോട്ട് എടുത്തേ.”

ആദീൽ അടുക്കളയിലേക്ക് പോയതിൻ്റെ പിന്നാലെ സലീമും കയറി. എന്നിട്ട് സലീം ഭരതിനെ അങ്ങോട്ട് വിളിച്ചു.

“ഭരത് ഇങ്ങോട്ട് വരൂ.”

അകത്തു കയറിയ ഭരതിന് തലയുടെ പിന്നിൽ ശക്തമായി അടി വീണു ബോധം മറയുമ്പോളും എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.

ബോധം തെളിഞ്ഞപ്പോൾ ഭരത് ബന്ധനസ്ഥനായി തറയിൽ കിടക്കുകയാണ് . വായിൽ തുണിയും തിരുകിയിട്ടുണ്ട്. നേരെ മുൻപിൽ ഒരു കസേരയിലായിലായി സുബൈർ ചിരിച്ചുകൊണ്ടിരിക്കുന്നു. . തൻ്റെ ഫോണും തോക്കും സുബൈറിൻ്റെ കൈയിലാണ്. സൈഡിലായി നേരത്തെ കണ്ട സഹായി നിൽക്കുന്നുണ്ട്. സലീം ആംഗ്യം കാണിച്ചതും ഭരതിൻ്റെ വയറിനിട്ട് ആദീൽ രണ്ട് തോഴി വെച്ച് കൊടുത്തു. ഭരത് വേദനയിൽ ചുരുണ്ട് കൂടി വായിൽ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല.

ആദീൽ അവനെ പിടിച്ചിരുത്തി.

“നിൻറെ വായിൽ നിന്ന് ചോദിക്കുന്നതിനല്ലതെ ഒരു ശബ്‌ദം പോലും വരരുത്.”

ഭരത് പേടിച്ചു തലയാട്ടി.

ആദീൽ വായിൽ തിരുകിയ തുണി പുറത്തേക്ക് എടുത്തു.

“സാർ എത്ര പണം വേണെമെങ്കിലും തരാം ഒന്നും %^$^$ “
വായിലേക്ക് തുണി തിരികെ കയറി. ഒപ്പം അദീലിൻ്റെ വക ചെകിടത്തു അടിയും. ഭരത് പേടിയോടെ സലീമിനെ നോക്കി. മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല. സലീം ശബ്‌ദിക്കരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ഈ തവണ വായിൽ തിരുകിയ തുണി കഷ്‌ണം മാറ്റിയപ്പോൾ ഭരത് ഒന്നും മിണ്ടിയില്ല.

“ബ്ലൂ റോസ് ക്ലൈൻ്റെ ലിസ്റ്റ് എവിടെയാണ് ഉള്ളത്?”

ഭരത് ഒന്നമ്പരുന്നു പോയി. പണം അല്ലെങ്കിൽ സ്റ്റഫ് ആവിശ്യപ്പെടുമെന്നാണ് അവൻ വിചാരിച്ചത് ക്ലൈൻ്റെ ലിസ്റ്റ് വെച്ച് ബിസിനസ്സ് പിടിച്ചടക്കാൻ പറ്റില്ല. കാരണം സപ്ലൈ മുതൽ പല കാര്യങ്ങളുണ്ട്. അവൻ അതിൻ്റെ അമ്പരപ്പിൽ ആയിരുന്നു.

വായിലേക്ക് തുണി വീണ്ടും വരുന്നത് കണ്ടപ്പോളാണ് ഭരത് ഉണർന്നത്

“സാർ ഞാൻ പറയാം ഞാൻ തരാം. എൻ്റെ ഫോണിൽ തന്നെയുണ്ട് “

സലീം ഭരതിൻ്റെ ഫേസ് ഐഡി ഉപയോഗിച്ചു ഫോൺ അൺലോക്ക് ചെയ്‌ത

“സാർ zeus എന്ന ആപ്പ് ഒന്ന് തുറക്കാമോ. പാസ്സ്‌വേർഡ് king888”

ആപ്പ് തുറന്നു കണ്ടതും സലീം അതിശയിച്ചു പോയി. മയക്കു മരുന്ന് കച്ചവടം നിയന്ത്രിക്കാൻ ആയി അതി നൂതനമായ ആപ്പ്. ആളുടെ പേരൊന്നുമില്ല പകരം അക്ഷരത്തോടെയുള്ള നമ്പർ മാത്രം. അക്ഷരം ഏത് ടൈപ്പ് സ്റ്റഫ് ആണ് എടുക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു . പക്ഷേ സലീം പെട്ടന്ന് തന്നെ ചിദംബരൻ്റെ അഡ്രസ്സ് കണ്ടെടുത്തു. കാരണം ദുബായിൽ വെച്ച് ബ്ലൂ റോസിന് ബിറ്റ് കോയിൻ പേയ്മെന്റ് നടത്തിയ ഡേറ്റുകൾ അവനറിയാം. അത് കൊണ്ട് പെട്ടന്ന് തന്നെ ചിദംബരനെ കണ്ടു പിടിച്ചു. അല്ലെങ്കിൽ ചിദംബരനെ സൂചിപ്പിക്കുന്ന കോഡും അഡ്രസ്സും കണ്ടെത്തി. അണ്ണാ നഗറുള്ള ഏതോ ഫ്ലാറ്റിൻ്റെ postbox ആണ്. മൊത്തം നോക്കിയപ്പോൾ റെഗുലറായി വാങ്ങുന്നുണ്ട്. ബ്ലൂ റോസിൻ്റെ വിലപ്പെട്ട ക്ലയൻ്റെ. അതു കൊണ്ട് സ്ഥിരമായി ഒരു ഡെലിവറി ബോയ് തന്നെയുണ്ട് ഒരു ശരത്.

Leave a Reply

Your email address will not be published. Required fields are marked *