ജീവിതമാകുന്ന നൗക – 8

അതിനു ശേഷം അരുൺ ഹരിയെ വിളിച്ചു ഹോട്ടലിലെ CCTV ദൃശ്യങ്ങൾ എല്ലാം കളക്ട ചെയ്യാൻ നിർദേശം നൽകി. പിന്നെ ടെക് ടീമിനെ വിളിച്ചു MLA, ഡയറക്ടർ മീര മാം എല്ലാവരുടെയും ഫോണുകൾ ചോർത്താൻ നിർദേശം നൽകി.

രാവിലെ ആയതും അരുൺ മീര മാമിനെ വിളിച്ചു.

“മാം ഇത് ആരോ ചെയ്‌ത ട്രാപ്പ് ആണ് മാം ഇപ്പോൾ ഇരുവരുടെയും വീട്ടിൽ അറിയിക്കേണ്ട .”

അരുണിൻ്റെ ഉപദേശം കേട്ടതോടെ അവർക്കു ദേഷ്യം കൂടി

“ലുക്ക് MR അരുൺ. താനൊക്കെ എന്തുണ്ടാക്കാൻ ആണ് കൂടെ പോയത്. എന്നിട്ട് എന്നെ പഠിപ്പിക്കാൻ നിൽക്കുന്ന. എന്തു ചെയ്യണം എനിക്കറിയാം. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ ഒരു നിമിഷം പോലും അവിടെ തുടരരുത്. എത്രയും പെട്ടന്ന് ഇങ്ങു പോന്നേക്കണം”

ഫോൺ വെച്ചതും അവർ അന്നയുടെ അപ്പൻ MLA കുരിയനെ വിളിച്ചു കാര്യങ്ങൾ വളച്ചു കെട്ടി പറഞ്ഞു.

എന്നാൽ കുര്യൻ MLA വേറെ രീതിയിലാണ് കാര്യങ്ങൾ ഏറ്റെടുത്തത്. തലേ ദിവസം ജോണിയുടെ അപ്പൻ മാർക്കോസ് ആവിശ്യപ്പെട്ടത് പോലെ കല്യാണം നേരത്തെ നടത്തുന്ന കാര്യം പറഞ്ഞപ്പോൾ അവൾ ഒട്ടും സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവസാനം അത് വഴക്കിൽ കലാശിച്ചത് ഒരുപക്ഷേ ആ പയ്യനുമായിട്ട് ഇഷ്ടത്തിലായത് കൊണ്ടായിരിക്കും, അതും ഒരു ഹിന്ദു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പാലായിൽ ഇനി ജയിക്കത്തില്ല. മാത്രമല്ല മാർക്കോസ് പിണങ്ങിയാൽ താൻ സമ്പാദിച്ചതിൻ്റെ പകുതി പോകും എല്ലാ ബിനാമി ഇടപാടുകളാണെല്ലോ. അത് കൊണ്ട് അവളുടെ പഠിപ്പ് ഇതോടെ അവസാനിപ്പിക്കണം. എന്നിട്ട് ജോണിയുമായിട്ടുള്ള കല്യാണം എത്രയും വേഗം നടത്തണം.

കുര്യൻ വേഗം തന്നെ അവൻ്റെ അനിയൻ ജോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

“നാളെ വെളുപ്പിനെ അവർ എത്തും വണ്ടി നമ്പർ ഒക്കെ ആ കോളേജ് ഡയറക്ടർ സുരേഷിനെ വിളിച്ചാൽ കിട്ടും. കോളേജ്‌ ഗേറ്റ് കടക്കുന്നതിന് മുൻപ് വണ്ടി തടഞ്ഞു അവൻ്റെ കാല് രണ്ടും തല്ലി ഒടിച്ചിട്ട അവളെ കൂട്ടി കൊണ്ട് വന്നേര ബാക്കി കാര്യങ്ങൾ പിന്നെ തീരുമാനിക്കാം. കോളേജ്ജ് പിള്ളേരാണ് അത് കൊണ്ട് ആൾ ബലം കുറക്കേണ്ട പിന്നെ മാർക്കോസ് തൽക്കാലം അറിയേണ്ട, ലെനയും.”
കുര്യൻ്റെ സംഭാഷണം മുഴുവൻ അതേ പോലെ ജീവിയുടെ ഫോണിൽ എത്തി. അതിനു ശേഷം ജോസ് സംസാരിച്ച കാര്യങ്ങളും. ജോസ് നാട്ടിൽ തന്നെ ഉള്ള ഒന്ന് രണ്ട് ക്വാറ്റേഷൻ ടീമസിനെ സെറ്റ് ആകുന്നുണ്ട്.

അർജ്ജു അവരുടെ കയ്യിൽ പെട്ടാൽ കാര്യങ്ങൾ കൈ വിട്ടു പോകും. കൊച്ചിയിൽ ആൾ ബലം കുറവാണ്. അതു കൊണ്ട് ജീവ വേഗം തന്നെ ബാംഗ്ലൂർ കോയമ്പത്തൂർ ഉള്ള കോബ്ര ടീമുകളോട് എത്രയും വേഗം കൊച്ചിയിൽ എത്താൻ നിർദേശം നൽകി. ഇരു ചെവിയറിയാതെ അർജ്ജുവിനെയും ആ പെണ്ണിനേയും രാവിലെ തന്നെ ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിക്കണം.

അർജ്ജുവിനെ കുറച്ചു നാളേക്ക് എവിടേക്കെങ്കിലും മാറ്റണം അല്ലെങ്കിൽ അപകടമാണ്. MLA യെയും അയാളുടെ അനിയനെയും നിലക്ക് നിർത്താവുന്നതേയുള്ളൂ പക്ഷേ അതിന് കുറച്ചു സമയം വേണം.

ജീവ മുംബയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ ഫ്ലൈറ്റിൽ തന്നെ പോകാൻ തീരുമാനിച്ചു.

രാവിലെ ഏഴു മണിയപ്പോൾ ബീന മിസ്സ് എഴുന്നേറ്റു. അർജ്ജുവും അന്നയും സുഖ നിദ്രയിൽ തന്നയാണ്. അരുൺ നമുക്ക് ഇവരെ ഉണർത്തേണ്ടേ. അരുൺ സർ ബോട്ടിൽ തുറന്ന് വെള്ളമെടുത്തു ആദ്യം അർജ്ജുവിൻ്റെ മുഖത്തു തളിച്ചു. അവൻ എഴുന്നേറ്റുകൊണ്ടിരുന്നപ്പോൾ തന്നെ അന്നയുടെയും.

ഞാൻ എഴുന്നേറ്റപ്പോൾ ഭയങ്കര തലവേദന തോന്നി. സൈഡിലായി അന്നയും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന. അകെ റിലേ പോയ അവസ്‌ഥ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അന്നയും ഇതേ അവസ്ഥയിലാണ് അത്ഭുതത്തോടെ ചുറ്റും നോക്കുന്നുണ്ട്.

തന്നെ നോക്കി നിൽക്കുന്ന അരുൺ സാറിനെയും ബീന മിസ്സിനെയും കണ്ടു. രണ്ട് പേരുടെയും മുഖത്തു തെളിച്ചമില്ല. ബീന മിസ്സ് ആണെങ്കിൽ നെറ്റിയിൽ ആണ്. രാത്രി രണ്ടു പേരും കാര്യമായി ഉറങ്ങിയിട്ടില്ല എന്ന് വ്യക്തം. ഞാൻ എന്തോ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും അന്ന വാവിട്ട കരയാൻ തുടങ്ങി. അതോടെ ബീന മിസ്സ് എന്നെ രൂക്ഷമായി നോക്കി. സംഗതിയുടെ കിടപ്പ് എനിക്ക് ഏകദേശം മനസ്സിലായി.

അവനാണ് ആ തെണ്ടി ദീപു. പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അരുൺ സർ എന്നെ വട്ടം പിടിച്ചു.

“ഇപ്പോൾ ഒന്നും ചെയ്യരുത്. ഒരു പെണ്ണിൻ്റെ ജീവിതം കുളമാകും.”
ഞാൻ അന്നയെ നോക്കി അവൾ ഇപ്പോഴും കരച്ചിലാണ്. ബീന മിസ്സ് വെള്ളമൊക്കെ കൊടുക്കുന്നുണ്ട്. കരയരുത് എന്ന് പറയുന്നുണ്ട്. എൻ്റെ തൊണ്ട വരണ്ടിരിക്കുകയാണ്. മൂത്രമൊഴിക്കാൻ മുട്ടിയിട്ടു വയ്യ, ഞാൻ അരുൺ സാറിൻ്റെ പിടി വിടീച്ചിട്ട് നേരെ ടോയ്‌ലെറ്റിൽ കയറി കാര്യം സാധിച്ചു. എന്നിട്ട് മുഖത്തും തലയിൽ കൂടിയും വെള്ളം ഒഴിചു കുറച്ചു നേരം കണ്ണാടിയിൽ തന്നെ നോക്കി നിന്നു. എൻ്റെ കാര്യത്തിൽ എനിക്ക് ഒരു വിഷമവും തോന്നിയില്ല. പക്ഷേ അവൾ ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലേ. ക്ലാസ്സ് മൊത്തം അറിഞ്ഞു കാണും. ടോയ്‌ലെറ്റിൻ്റെ വാതിലിൽ കൊട്ടി വിളിക്കുന്നത് കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം അവളെയാണ് നോക്കിയത്. കരച്ചിലിന് ഇപ്പോൾ ശബ്ദമൊന്നുമില്ല. ഒരു മരവിച്ച അവസ്ഥയിൽ ഇരിക്കുകയാണ്. കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ട്.

സാർ കൂൾ ആയിട്ടാണ് നിൽപ്പ്. പുള്ളി റൂം സർവിസിൽ വിളിച്ചു നാല് കാപ്പി ഓർഡർ ചെയ്‌തു. കാപ്പി വന്നപ്പോൾ വാതിൽ തുറന്നപ്പോൾ രാഹുൽ അവിടെ നിൽക്കുന്നത് കണ്ടു. കൂടെ വേറെ ആരുമില്ല. എല്ലാവരെയും അവൻ വിരട്ടി കാണണം. സാർ പക്ഷേ അവനെ റൂമിൽ കയറാൻ അനുവദിച്ചില്ല. വീണ്ടും വാതിൽ അടച്ചു.

കാപ്പി കുടിക്ക് അർജ്ജുൻ. അതും പറഞ്ഞിട്ട് പുള്ളി ഒരു കപ്പ് എൻ്റെ നേരെ നീട്ടി. ഞാൻ വാങ്ങിയില്ല. അന്നയും വാങ്ങിയില്ല ബീന മിസ്സ് അത് വാങ്ങി കൈയിൽ വെച്ചു.

കാര്യങ്ങൾ പറഞ്ഞു തുടങ്ങിക്കൊള്ളാൻ പുള്ളി ആംഗ്യം കാണിച്ചു. ഞാൻ റ്റിറ്റൊസ് മുതൽ ബോധം മറയുന്നത് വരെ ഉണ്ടായ സംഭവങ്ങൾ വിവരിച്ചു. കീർത്തനക്ക് പങ്കുണ്ട് എന്ന് പകൽ പോലെ വ്യക്തമാണ് അല്ലാതെ അവളുടെ റൂമിൽ കിടന്ന അന്ന ഇവിടെ എത്തില്ലെല്ലോ. അത് അന്നക്കും മനസ്സിലായി കാണണം അവളുടെ കണ്ണീർ മഴ വീണ്ടും തുടങ്ങി.

ബീന മിസ്സ് ഉടനെ മീരാ മാമിനെ വിളിക്കാൻ ഫോണെടുത്തുതും അരുൺ സർ തടഞ്ഞു.

“ഇപ്പോൾ വേണ്ട നമ്മുടെ കൈയിൽ തെളിവൊന്നുമില്ലല്ലോ. പോകുന്നതിന് മുൻപ് സിസിടിവ് ഫുറ്റേജ് കിട്ടുമോ എന്ന് നോക്കാം. ”

അർജ്ജു നമ്മുടെ ട്രിപ്പ് ഇവിടെ അവസാനിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഇവിടെ നിന്നു പോകും. കോളേജിൽ എത്തുന്നത് വരെ നിങ്ങൾ പ്രതികരിക്കരുത്. ആരോടും ഒന്നും പറയാനും നിൽക്കേണ്ട.
ബീന മിസ്സിനോട് തിരിച്ചു പോകുന്ന കാര്യം എല്ലാവരെയും അറിയിക്കാൻ പറഞ്ഞു. അന്ന ടോയ്‌ലെറ്റിൽ പോയി ഫ്രഷായി വന്നു. എങ്കിലും മുഖം മ്ലാനതയിൽ ആണ്. എന്തെങ്കിലും പറഞ്ഞാശ്വസിപ്പിക്കണം എന്നുണ്ട്. പക്ഷേ എന്തു പറയാനാണ്. എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ദീപുവിനെയും കീർത്തനയെയും വെറുതെ വിട്ടാൽ പറ്റില്ല. ഞാൻ തീരുമാനിച്ചുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *