ഞാൻ 5അടിപൊളി  

എന്തായാലും അച്ഛൻ അഭിലാഷിനോട് സംസാരിച്ചപ്പോൾ അവൾ ഒറ്റക്ക് വീട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് ഇവിടെ നിൽക്കുന്നതാണെന്ന് അഭിലാഷിനും തോന്നി.

അഭിലാഷ് അവന്റെ ബന്ധുക്കൾക്ക് ഞാൻ ദേവുവിന്റെ ഒരു അകന്ന സ്വന്തത്തിൽ ഉള്ള സഹോദരൻ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ചില ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും ഒഴുവാക്കാൻ അതാണ് നല്ലതെന്ന് എനിക്കും അവനും തോന്നിയിരുന്നു.

എന്തായാലും ദേവു ഇപ്പോൾ ഹാപ്പി തന്നെയാണ്. എല്ലാ ദിവസവും അഭിലാഷുമായി ഫോണിൽ സംസാരിക്കുന്നത് കാണാറുണ്ട്.

ലോക്ക്ഡൗൺ ആയതിനാൽ ഞാനും ഫുൾ ടൈം വീട്ടിൽ തന്നെ ആയിരുന്നു.

വിരസമായ ദിനങ്ങൾ കിടന്ന് പോകുന്ന ഒരു ദിവസം ഞാൻ ബൈക്ക് കഴുകുകയായിരുന്നു. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ ദേവുവും കത്തി അടിച്ച് കൊണ്ട് കൂടെ തന്നെ ഉണ്ട്.

പഴയ ഒരു സംഭവം ഓർത്ത് ഞാൻ അറിയാതെ ചിരിച്ച് പോയി.

അത് കണ്ട് അവൾ ചോദിച്ചു.

“എന്താടാ ചുമ്മാ ഇരുന്നു ചിരിക്കുന്നത്.”

“അമ്മ നമ്മളെ തമ്മിൽ കല്യാണം കഴിക്കാൻ പറഞ്ഞത് ഓർത്ത് ചിരിച്ച് പോയതാണ്.”

നാട്ടുകാർ ഓരോന്ന് പറഞ്ഞത് കേട്ട് ഞാനും ദേവുവും പിണങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ദേവു വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് അമ്മ ചോദിച്ച ചോദ്യമായിരുന്നു നിങ്ങൾക്ക് തമ്മിൽ കല്യാണം കഴിച്ചൂടെന്ന്.

അന്ന് ഞാനും ദേവുവും കുറെ ചിരിച്ച് മറിഞ്ഞതാണ്. എന്താണെന്ന് അറിയില്ല, ഞങ്ങൾക്ക് ഇടയിൽ ഒരിക്കലും അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ലായിരുന്നു.

അന്ന് അവളെ വീട്ടിൽ കൊണ്ടാക്കുന്ന സമയം ബൈക്ക് ഓടിക്കുമ്പോൾ ഞാൻ അവളോട് തമാശയായി ചോദിച്ചു.

“അമ്മ പറഞ്ഞപോലെ നമ്മൾ തമ്മിൽ കെട്ടുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കടി.”

 

അവൾ ഒരൊറ്റ ചോദ്യമേ എന്നോട് തിരിച്ച് ചോദിച്ചുള്ളൂ… അങ്ങനെ കല്യാണം കഴിച്ചാൽ നിനക്ക് എന്നോട് സെക്സ് ചെയ്യാൻ പറ്റുമോ എന്നൊന്ന് ചിന്തിച്ച് നോക്കാൻ.

ശരിയാണ്.. എനിക്കൊരിക്കലും അതിനു കഴിയുമെന്ന് തോന്നുന്നില്ല.

ബൈക്കിന്റെ സെല്ഫ് അടിച്ച് സ്റ്റാർട്ട് ചെയ്തും ഓഫ് ചെയ്തും കളിക്കുന്നതിനിടയിൽ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“പാവം അമ്മ. മോന് അങ്ങനെ എങ്കിലും ഒരു ജീവിതം ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതായിരിക്കും.”

ചെയിൻ കഴുകുന്നതിനിടയിൽ അത് കേട്ട് ഞാനും ചിരിച്ചു.

പെട്ടെന്നാണ് എന്തോ അബദ്ധത്തിൽ സ്റ്റാർട്ട് ആയി ഇരുന്ന ബൈക്കിന്റെ ഗിയർ അവൾ അറിയാതെ ചവിട്ടി ഇടുന്നതും ആക്‌സിലേറ്ററിൽ കൈ കൊടുക്കുന്നതും.

എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞിരുന്നു. എന്റെ വിരലുകൾ ചെയിനിന്‌ ഇടയിൽ കുടുങ്ങി. കൈ വലിച്ചെടുത്ത് ഞാൻ വിരലിലേക്ക് നോക്കുമ്പോൾ രക്തം സ്പ്രേ ചെയ്യന്നപോലെ തെറിക്കുകയാണ്. രണ്ടു വിരലുകൾ ചതഞ്ഞരഞ്ഞിട്ടുണ്ട്. മാംസം കുറച്ചേറെ പോയതിനാൽ വിരലിലുകളിൽ എല്ലിന്റെ വെളുത്ത നിറം ചെറുതായി കാണാനാകുന്നുണ്ട്. ഒരു നിമിഷം ദേവുവിനെ നോക്കിയപ്പോൾ അപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടി തരിച്ചിരിക്കുകയാണ്. കൈ ആകെ മരവിച്ച അവസ്ഥയിൽ ആണ്. അതുകൊണ്ട് വേദന വലുതായി അറിയുന്നില്ല. പക്ഷെ കൈ കാലുകൾ വിറയ്ക്കുന്നുണ്ട്. കുറച്ച് നേരത്തേക്ക് സ്തംഭിച്ച് നിന്ന ദേവു അവളുടെ ചുരിദാർ ടോപ് കൊണ്ട് വിരൽ ചുറ്റിപ്പിടിച്ച് കരച്ചിലും നിലവിളിയും തുടങ്ങി.

ദേവുവിന്റെ നിലവിളി കേട്ട് അച്ഛനും അമ്മയും ഓടി വരുമ്പോൾ അവൾ എന്റെ കൈയിൽ പിടിച്ച് കരയുകയാണ്. അവളുടെ ഡ്രസ്സ് മൊത്തം ചോരയും. എന്താ സംഭവം എന്നറിയാതെ അരികിലേക്ക് ഓടി വന്ന അമ്മ അവളുടെ ടോപ് പിടിച്ച് മാറ്റി കൈയിലേക്ക് നോക്കി. അടുത്ത നിമിഷം അമ്മയും കരച്ചിൽ തുടങ്ങി. അച്ഛൻ പെട്ടെന്ന് എവിടന്നോ ഒരു തോർത്ത് എടുത്തുകൊണ്ട് വന്ന് വിരലിൽ ചുറ്റിപ്പിടിച്ചു.. അയലത്തെ വീട്ടിൽ ഉള്ളവരും നിലവിളി കേട്ട് ഓടി വന്നു.

ഒരു ചേട്ടൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ട് ചെയ്തു. അച്ഛനും ഞാനും കാറിൽ കയറിയപ്പോൾ ദേവുവും കരഞ്ഞ് വിളിച്ച് കൂടെ കാറിൽ കയറി.

അപ്പോഴത്തേക്കും എനിക്കും വേദന എടുത്ത് തുടങ്ങിയിരുന്നു. ആ വേദനക്കിടയിലും ഞാൻ ദേവുവിനോട് കരച്ചിൽ നിർത്താൻ പറയുന്നുണ്ടായിരുന്നു. പക്ഷെ അവൾ കരച്ചിൽ തുടന്ന്കൊണ്ടേ ഇരുന്നു.

.

.

ചെയിനിടയിൽ കൈ കുടുങ്ങിയ സംഭവം നടന്നിട്ട് ഇപ്പോൾ ഒരു മാസം ആകാറായി. താൻ കാരണം ആണ് അങ്ങനെ നടന്നതെന്ന് ദേവുവിന് നല്ല കുറ്റബോധം ഉണ്ട്. അതുകൊണ്ട് തന്നെ അന്ന് മുതൽ ഏതു സമയവും അവൾ എന്റെ കൂടെ തന്നെയാണ്. ആഹാരം വാരി തരുന്നതൊക്കെ അവൾ തന്നെയാണ്.

 

ആദ്യ കുറച്ച് നാളുകളിൽ കൈ നല്ല വേദന തന്നെ ആയിരുന്നു. വിരലനങ്ങിയാൽ ജീവൻ പോകുന്നത് പോലെ തോന്നും. എനിക്ക് വേദനിക്കുന്നു എന്ന് മനസിലായാൽ ദേവുവിന്റെ കണ്ണ് നിറഞ്ഞു തുടങ്ങും. അതുകൊണ്ട് തന്നെ പരമാവധി ഞാൻ വേദന പുറത്തു കാണിക്കാറില്ലായിരുന്നു.

മാംസം കുറച്ചധികൾ പോയതിനാൽ മുറിവുണങ്ങാൻ കുറച്ചധികം നാൾ എടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മാസം ഒന്നാകാറായെങ്കിലും ഇപ്പോഴും വിരൽ അനങ്ങിയാൽ ആദ്യ നാളുകളിൽ ഉള്ളത്ര ഇല്ലെങ്കിലും വേദന ഉണ്ട്.

വാട്ട്സ്അപ്പ് ചാറ്റിങ് ഒക്കെ ഫുൾ വോയിസ് മെസ്സേജിലേക്ക് മാറ്റി ഞാൻ. പിന്നെ ഇടക്കൊക്കെ ഞാൻ പറയുന്നത് ദേവു ടൈപ്പ് ചെയ്ത് സെൻറ് ചെയ്യും. അത് കൊണ്ടെന്താ വീഡിയോസ് വരുന്ന കുറച്ച് ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ് അടിക്കേണ്ടിയും വന്നു.

അമ്മ ഇന്ന് അടുക്കളയിൽ എന്തൊക്കെയോ സ്പഷ്യൽ കറികൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അഭിലാഷ് എന്നെ കാണാനായി വരുന്നുണ്ട്. അതിനാലാണ് അമ്മ ഈ തന്ത്രപ്പാടിൽ ഏർപ്പെട്ടിരിക്കുന്നത്. ദേവുവും അമ്മയെ അടുക്കളയിൽ സഹായിക്കുന്നുണ്ട്. എങ്കിലും ഇടക്കിടക്ക് എന്റെ അടുത്തേക്ക് ഓടി വരും.

ലോക്ക്ഡൗൺ ആയതിനാലാണ് അഭിലാഷ് ഇത്രയും നാളും എന്നെ കാണാൻ വരാതിരുന്നത്. ഇപ്പോൾ അടുത്തുള്ള ജില്ലയിൽ പോകാം എന്നുള്ള ഒരു ഇളവ് വന്നിട്ടുണ്ട്. അത് കൊണ്ടാണ് അവൻ വരുന്നത്.

ഒരു 10 മണി കഴിഞ്ഞപ്പോഴേക്കും അഭിലാഷ് വീട്ടിൽ എത്തി. ഒറ്റക്കാണ് വന്നത്. കൂടെ ആരും ഉണ്ടായിരുന്നില്ല.

ഹാളിലെ കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അഭിലാഷ് ചോദിച്ചു.

“ദേവു എവിടെ?”

“അവൾ അമ്മയോടൊപ്പം അടുക്കളയിൽ ആണ്.”

ഞാൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.

“ദേവു.. അഭിലാഷ് വന്നിട്ടുണ്ട്.”

കുറച്ച് സമയത്തിനകം ദേവു അവിടേക്ക് വന്നു.

“അഭിയേട്ടൻ 9 മണിക്ക് മുൻപേ ഇറങ്ങിയെന്നാണല്ലോ പറഞ്ഞത്. എന്നിട്ടെന്താ ഇത്രേം ടൈം എടുത്തത്.”

“മേവറത്ത് പോലീസ് ചെക്കിങ് ഉണ്ടായിരുന്നു.. അവിടെ കുറച്ച് നേരം പെട്ട് പോയി.”

അതുകേട്ട് കൊണ്ട് അവിടേക്ക് വന്ന അമ്മ പറഞ്ഞു.

“9 മണിക്ക് മുൻപേ ഇറങ്ങിയതാണ്..എന്നിട്ടും ഇതുവരെ എത്തിയില്ലല്ലോ എന്ന് മോളിങ്ങനെ പറയുന്നുണ്ടായിരുന്നു.”

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *