ഡാ… ആ പെണ്ണുങ്ങൾ നിന്നെ നല്ല നോട്ടം ആയിരുന്നല്ലോ.. അവൾ ഒരു പുരുകംമുയർത്തി ചോദിച്ചു.
ചുള്ളന്മാരെ നോക്കാൻ ആളുണ്ടാവും മോളെ.. അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല. ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ശരിയാ.. നീയൊരു ചുള്ളനാണ്. അത് പറയുബോൾ അവളുടെ മുഖത്ത് എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവകൾ ഉണ്ടായിരുന്നു.
മ്മ്… നീ കയറ്. ചെറിയ ഒരു അപകടം തോന്നിയത്തും ഞാനവളോട് ബൈക്കിൽ കയറാൻ പറഞ്ഞു.
പിന്നിടവൾ പറയുന്നതിനനുസരിച്ച് ഞാൻ വണ്ടിയൊടിച്ചു. വണ്ടി വന്ന് നിന്നത് ഒരു ഫ്ലാറ്റിന്റെ മുനിലാണ്.
അല്ലാടി… നിനക്ക് എങ്ങനെ കൃത്യമായി വഴിയറിയാം.
അത് ഞാൻ മുൻപൊരിക്കൽ വന്നിട്ടുണ്ട് എന്നവൾ പറഞ്ഞു.
ഞാൻ സ്റ്റെയർ കയറാൻ പോയതും രമ്യ പുറകിൽനിന്നും വിളിച്ചു.
ഡാ… എങ്ങോട്ടാ.. നാലാം നിലയിലാണ്. നമ്മുക്ക് ലിഫ്റ്റിൽ പോവാം. അവൾ പറഞ്ഞു.
ഞങ്ങൾ ഇരുവരും ചേർന്ന് ആ ഫ്ലാറ്റിന്റെ നാലാം നിലയിലേക്ക് കയറുവാൻ വേണ്ടി ലിഫ്റ്റിനടുത്തേക്ക് നടന്നു. അതിനിടയിൽ രമ്യ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ അതൊന്നും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സിൽ വല്ലാത്ത ഒരു ഭയം പോലെ. കാമുകിയോട് പ്രണയം തുറന്ന് പറയാൻ പോകുന്ന കാമുകനെ പോലെ. ആകെ മൊത്തം ഒരു പരവേശം.
രമ്യ കാളിങ് ബെലിൽ വിരലമർത്തി.
കുറച്ച് കഴിഞ്ഞതും ഞങ്ങൾക്ക് മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു.
ചായങ്ങളുടെ പുറം മോഡി ഇല്ലാതെ ഒരു വാരസ്യാര് കുട്ടിയുടെ നൈർമല്യത്തോടെ ഈറനുള്ള മുടി ഒരു ചുമലിലൂടെ മുന്നിലേക്കിട്ടിരിക്കുന്നു. ആ മുഖത്തിന് വെണ്ണയുടെ നിറവും മൃദുലതയും. അവളുടെ കറുത്ത ചുരിദാറിന് മാച്ചായി നെറ്റിയിൽ ഒരു കറുത്ത പൊട്ട്.
ഞങ്ങളെ കണ്ടതും ആ പനിനീർ ദളങ്ങൾ പോലുള്ള ചുണ്ടുകൾ വിടർന്നു. ഹോ… ശ്വാസം നിലച്ചു പോയി എനിക്ക്. ആ രൂപം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്ന പോലെ.
വരു… അവൾ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ ഉള്ളിലേക്ക് കയറുന്നതിനിടയിൽ അവൾ എനിലൂടെ ഒന്ന് നോട്ടം പായിച്ചു.
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയതും അവൾ കണ്ണുകൾവെട്ടിച്ച് നോട്ടം മാറ്റി.
ഇരിക്കു ട്ടോ. ഞാൻ കുടിക്കാനെടുകാം. അവൾ അതും പറഞ്ഞ് ഉള്ളിലേക്ക് നടന്നു.
ഞാൻ ആകെമൊത്തം ഒന്ന് കണ്ണോടിച്ചു. ആയിരം സ്ക്വയർ ഫീറ്റോളം വലുപ്പം വരുന്ന ഒരു ലക്ഷ്വറി ഫ്ലാറ്റ് തന്നെയായിരുന്നു അത്. അതിനെ നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു.
ചേച്ചി… ഇന്ന് രേണുകചേച്ചി വന്നില്ലേ… ഞങ്ങൾ സെറ്റിൽ ഇരുക്കുനതിനിടയിൽ രമ്യ അഭിരാമിയോട് വിളിച്ച് ചോദിച്ചു.
ആ വന്നിരുന്നു. അവര് ആറ്മണി വരെ ഉണ്ടാവു. ഞാൻ വന്നാൽ അവര് പോവും. അഭിരാമി നടത്താതിനിടയിൽ ഒരു നിമിഷം തിരിഞ്ഞു നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു. ഞാൻ ആദ്യമായാണ് അഭിരാമി ഇത്രയും ഫ്രീയായി സംസാരിക്കുന്നത് കാണുന്നത്.
ചേച്ചി ബാങ്കിലേക്ക് വന്നാൽ ഇവിടെ മോള് തനിച്ചല്ലേ.. അപ്പോ മോളെ നോക്കാൻ ഒരാളെ നിർത്തിട്ടുണ്ട്. അവരുടെ കാര്യമ പറഞ്ഞത്. ഞാൻ കാര്യം മനസ്സിലാവാത്ത മുഖഭവത്തോടെ ഇരിക്കുന്നത് കണ്ടതുകൊണ്ടാവണം രമ്യ കാര്യം വിശദികരിച്ചുതന്നു.
അപ്പോ.. ഇവിടെ മാഡവും മോളും മാത്രമേ ഒള്ളു… ഞാൻ അതിശയത്തോടെ ചോദിച്ചു.
മ്മ്.. അതെ.. അവൾ മറുപടി തന്നു.
അപ്പോഴേക്കും അഭിരാമി ഒരു ട്രയിൽ ഞങ്ങൾക്കുള്ള ജ്യൂസുമായി വന്നു. അവളെ മറപറ്റി ഒരു കൊച്ച് സുന്ദരിയും. കാഴ്ചയിൽ അഭിരാമിയെപ്പോലെ തന്നെ. അവളുടെ എല്ലാ സൗന്ദര്യവും ആ കുട്ടിക്കും കിട്ടിയിട്ടുണ്ട്.
നീനു… ഇങ്ങുവന്നെ… രമ്യ ആ കൊച്ചു സുന്ദരിയെ കൈകാട്ടി വിളിച്ചു.
പക്ഷേ ഞാനുള്ളതുകൊണ്ടാണെന്ന് തോന്നുന്നു. നീനു അഭിരാമിയുടെ പുറകിൽത്താനെ മറഞ്ഞു നിന്നു.
നിങ്ങൾ വരുന്നു എന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷത്തിലായിരുന്നു.
മോളെ ചെല്ലടാ… അഭിരാമി നീനുമോളോട് പറഞ്ഞു. അപ്പോഴും അവൾ മണികിലുക്കം പോലെ ചിരിച്ചുകൊണ്ട് അഭിരാമിക്ക് പുറകിൽത്താനെ നിലയുറപ്പിച്ചു.
ഞാൻ ചിരിയോടെ ഞങ്ങൾ കൊണ്ടുവന്ന ടെഡി ബെയർ നീനുവിന് നേരെ നീട്ടി.
