തണൽ – 1 3

എവിടെ…. അഭിരാമിയുടെ ചോദ്യമെത്തി.

ഞാൻ താഴെയുണ്ട്.

എന്ന ഇങ്ങോട്ട് കയറി വാ…

അത് വേണ്ട. കഴിഞ്ഞാൽ ഇങ്ങോട്ട് പോരെ. സമയം കളയണ്ട. ഞാൻ പറഞ്ഞു.

അത് കഴിഞ്ഞ് കത്യം നാല് മിനിറ്റ് കഴിഞ്ഞതും ഒരു ബ്രൗൺ അനാർക്കലി അണിഞ്ഞ് അവൾ എന്റെ അടുത്തേക്ക് നടന്നാടുത്തു.

ആ കാഴ്ച എന്റെ ഞരമ്പുകളിൽ പ്രകമ്പനം സൃഷ്ടിച്ചു. അനന്തരഫലം എന്റെ ഹാർട്ട്‌ ബീറ്റ് വേഗത്തിലായി.

അവൾ മുടി വിടർത്തി ഇടത് മാറിന് മുകളിൽ ഇട്ടിരിക്കുന്നു. അവളുടെ വലത് കയ്യും പിടിച്ച് റെഡ് കളർ ഉടുപ്പണിഞ്ഞ് കൊച്ചു മാലാഖയായി നീനുമോളും. നീനു എന്നെ നോക്കി പുഞ്ചിരിച്ചു.

അഭിരാമി എന്റെ അടുത്തെത്തിയതിനുശേഷം ചെറു ചിരിയോടെ എനിക്ക് നേരെ കാറിന്റെ കീ നീട്ടി. ഞാനത് അവളുടെ കണ്ണിലേക്ക് നോക്കികൊണ്ട് തന്നെ വാങ്ങി.

അഭിരാമി അവളുടെ മുഖത്തൂടെ അലക്ഷ്യമായി പാറി നടക്കുന്ന മുടികളെ ഇടതുകയുടെ നടുവിരൽ കൊണ്ട് ഇടത് ചെവിക്കിടയിൽ ഒതുക്കിവെച്ചു. അപ്പോഴും ആ കണ്ണുകൾ എന്റെ കണ്ണിൽ തന്നെ തറഞ്ഞു നിന്നു.

എന്റെ നെഞ്ചിനുള്ളിലുടെ ഒരു മിന്നൽപിണർ കടന്നുപോയി.

പോവാം…. ആ ചുണ്ടുകളുടെ അനക്കം എന്നെ അങ്ങോട്ട് നോക്കാൻ പ്രേരിപ്പിച്ചു.

തൊണ്ടിപ്പഴം പോലെ ചുവന്ന് തുടുതിരിക്കുന്ന ചുണ്ടുകൾ. അവയുടെ രുചിയറിയാൻ എന്റെ ഉള്ളം വല്ലാതെ കൊതിച്ചു.

ഹലോ… പോവണ്ടേ… അവൾ ചെറു ചിരിയോടെ വീണ്ടും ചോദിച്ചു.

ആ.. ഞാൻ അല്പം വെപ്രാളത്തോടെ മറുപടി പറഞ്ഞു.

അഭിരാമി കാറിനടുത്തേക് നടന്നു. അപ്പോഴേക്കും നീനു അഭിരാമിയുടെ കൈവിട്ട് എന്റെ കയ്യിൽ പിടിച്ചിരുന്നു. ഞാനും നീനുവും കൂടി അവൾക്ക് പുറകെ കാറിനടുത്തേക്ക് നടന്നു.

ഞങ്ങൾ എത്തിയത് ഒരു ചുവന്ന i20 യുടെ അടുത്താണ്. ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അഭിരാമിയും നീനുവും എന്റെ ഒപ്പം മുന്നിൽ തന്നെ കയറി.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഒരു ആവറേജ് സ്പീഡിൽ ഓടിച്ചു. ആ കാറിൽ ac യുടെ ചെറിയ മൂളൽ ഒഴിച്ചാൽ മറ്റെല്ലാം നിശബ്ദമായിരുന്നു.
അഭിരാമിയുടെ ലാവെൻഡർ സ്പ്രേയുടെ മണം ആ കാറിനുള്ളിൽ തങ്ങിനിന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ നീനുമോൾ ചെറിയ മൂളിപാട്ടുകൾ പാടാൻ തുടങ്ങി.

കർണ്ണ പടത്തെ തഴുകുന്ന നീനുവിന്റെ മധുരമുള്ള ശബ്ദവും. മൂക്കിനുള്ളിൽ ലാവണ്ടറിൻ വസന്തം തീർത്ത് അഭിരാമിയും. ആ യാത്ര എന്നിൽ ഒരുപാട് സന്തോഷം ജനിപ്പിക്കുന്നതുപോലെ.

കുറച്ച് നേരത്തിനു ശേഷം ഞങ്ങൾ രമ്യയുടെ വീട്ടില്ലെത്തി. ഞങ്ങളെ കണ്ടതും ചിരിയോടെ രമ്യ ഇറങ്ങിവന്നു. പിന്നീട് അവളുടെ വീട്ടുകാരെ പരിചയപെട്ടു. അവരും രമ്യയെ പോലെതന്നെയാണ്. നല്ല ഫ്രണ്ട്‌ലിയയാണ് അവരും സംസാരിച്ചത് .

ഇതിനിടയിലും പലപ്പോഴായി എന്റെയും അഭിരാമിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കുന്നുണ്ടായിരുന്നു.

അല്പ സമയം കഴിഞ്ഞ് ഞങ്ങൾ അവിടെനിന്നും ഭക്ഷണം കഴിച്ച ശേഷം രമ്യയോടും വീട്ടുകാരോടും യാത്ര പറഞ്ഞ് ഇറങ്ങി. അപ്പോഴേക്കും നീനുമോൾ ഉറക്കം തുടങ്ങിയിരുന്നു. ഞാനവളെ അഭിരാമിയുടെ കൈയിൽനിന്നും വാങ്ങി എന്റെ തോളിലിട്ടു.

കിഷോർ… നീനുവിനെ പുറകിലേക്ക് കിടത്തികൊ. കാറിലേക്ക് കയറാൻ നേരം അഭിരാമി എന്നോട് പറഞ്ഞു.

ഞാനവളെ പുറകിലെ സീറ്റിൽ ഭദ്രമായി കിടത്തിയ ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അപ്പോഴേക്കും അഭിരാമി മുന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു.

സമയം എട്ടര കഴിഞ്ഞിരുന്നു. വണ്ടിക്കുള്ളിൽ കനത്ത മൗനമായിരുന്നു. അതിനെ ഭേദിച്ച് അഭിരാമിയുടെ ചോദ്യം എത്തി.

കിഷോറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…

വീട്ടിൽ.. അച്ഛനും അമ്മയും പിന്നെ ചേട്ടനും ചേട്ടത്തിയും. ഞാൻ ഡ്രൈവിംങിനിടയിൽ ചെറു ചിരിയോടെ മറുപടി കൊടുത്തു.

വീണ്ടും അൽപനേരം നിശബ്ദത.

രമ്യ പറഞ്ഞു കിഷോറ് എന്നെപ്പറ്റി ചോദിച്ചുന്ന്…

അത് കേട്ടപ്പോൾ ഞാൻ പെട്ടൊന്ന് ഞെട്ടി. ഞാൻ അവളുടെ മുഖത്തേക് നോക്കി. എന്നാൽ ആ മുഖത്ത് പ്രത്യേകിച്ച് ഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതെനിക്ക് അല്പം ധൈര്യം പകർന്നു.

ഞാൻ മറുപടി ഒന്നും പറയാതെ വീണ്ടും റോഡിലേക്ക് നോക്കി വണ്ടിയൊടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *